കോട്ടയം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം അടിച്ചയാള്‍ തെരഞ്ഞെടുത്തത് കഞ്ചാവ് ബിസിനസ്. കുമരകം കുറുപ്പംപറമ്ബില് ശ്രീജിത്ത് (36) ആണ് കഞ്ചാവ് വില്‍പ്പനയ്ക്കിടെ പിടിയിലായത്.
കുമരകം ഹൈസ്കൂളിന് പിന്നിലെ റോഡില്‍നിന്നാണ് കഞ്ചാവ് വില്പനയ്ക്കിടെ ഇയാളെ എക്സൈസ് പിടികൂടിയത്.തിങ്കളാഴ്ച ഉച്ചയോടെ വേഷംമാറി എത്തിയ എക്സൈസ് ഉദ്യോഗസ്ഥരാണ് ശ്രീജിത്തിനെ പിടിച്ചത്.50 ഗ്രാമിന് 2500 രൂപ ഈടാക്കിയായിരുന്നു ഇയാൾ വില്‍പ്പന നടത്തിയിരുന്നത്.
രണ്ടുവർഷം മുമ്ബാണ് ഇയാള്‍ക്ക് കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം ലഭിച്ചത്.