KeralaNEWS

വര്‍ക്കലയില്‍ തെരുവ് നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: വര്‍ക്കലയില്‍ തെരുവ് നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ മൃതദേഹം കണ്ടെത്തി.ചാവര്‍കോടുള്ള ഒഴിഞ്ഞ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

ചാവര്‍കോട് ഗാംഗാലയം വീട്ടില്‍ അജിത് ദാസിന്റേതാണെന്ന് മൃതദേഹമെന്ന് പാരിപ്പള്ളി പൊലീസ് സ്ഥിരീകരിച്ചു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Signature-ad

കഴിഞ്ഞദിവസം രാത്രിയോടെ ഒഴിഞ്ഞ റബര്‍ തോട്ടത്തിന് സമീപത്തെ പറങ്കിമാവിന്‍ ചുവട്ടിലാണ് തെരുവ് നായ്ക്കള്‍ കടിച്ച്‌ കീറിയ  മൃതദേഹം കാണുന്നത്.

പരിസരത്ത് ദുര്‍ഗന്ധം വമിച്ചതോടെ പ്രദേശവാസികളാണ് തിരച്ചില്‍ നടത്തി മൃതദേഹം കണ്ടെത്തുന്നത്.തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു.

Back to top button
error: