Month: February 2024
-
Kerala
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഹിന്ദു ഐക്യവേദി പ്രാദേശിക നേതാവ് ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍
തൃശൂർ: പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ ഹിന്ദു ഐക്യവേദി പ്രാദേശിക നേതാവ് ഉള്‍പ്പെടെ രണ്ട് പേർ അറസ്റ്റില്‍. ഹിന്ദു ഐക്യവേദി നേതാവ് വി.ജി.ബാലകൃഷ്ണൻ, വിയ്യൂർ സ്വദേശി രാജൻ എന്നിവരാണ് അറസ്റ്റിലായത്. വിയ്യൂർ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഭവം കുട്ടി സ്കൂളില്‍ കൗണ്‍സിലറോട് വെളിപ്പെടുത്തിയതോടെയാണ് പൊലീസ് കേസെടുത്തത്.
Read More » -
NEWS
കുവൈത്തിൽ വാഹനം ഇടിച്ച് മലയാളി യുവതിയ്ക്ക് ദാരുണാന്ത്യം
കുവൈത്ത് സിറ്റി: കുവൈത്തില്‍ റോഡ് മുറിച്ച് കടക്കവേ വാഹനം ഇടിച്ച് മലയാളി യുവതിയ്ക്ക് ദാരുണാന്ത്യം. കുവൈത്ത് അല്‍സലാം ആശുപത്രിയിലെ നഴ്സായ ദീപ്തിയാണ്(33) മരണമടഞ്ഞത്.കണ്ണൂർ സ്വദേശിനിയാണ്. തിങ്കളാഴ്ച്ച വൈകിട്ട് ആശുപത്രിയുടെ താമസ സ്ഥലത്തുള്ള റോഡില്‍ വച്ചാണ് അപകടം നടന്നത്. കണ്ണൂര്‍ ഇരട്ടി കച്ചേരിക്കടവ് ചക്കാനിക്കുന്നേല്‍ മാത്യുവിന്റെയും ഷൈനിയുടെയും മകളാണ് ദീപ്തി. ഭര്‍ത്താവ്-ജോമേഷ് വെളിയത്ത് ജോസഫ്.
Read More » -
Kerala
വാഗമണ്ണിലുണ്ടായ വാഹനാപകടത്തിൽ ബീഹാർ സ്വദേശിനിയായ വീട്ടമ്മ മരിച്ചു
ഇടുക്കി: വാഗമണ്ണിലുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു.വാഗമണ്‍ ഉണ്ണിച്ചെടിക്കാടിനു സമീപം മീൻമുട്ടി പാലത്തില്‍ ഉണ്ടായ ബൈക്കപകടത്തിലാണ് ഭർത്താവിനൊപ്പം സഞ്ചരിച്ചിരുന്ന വീട്ടമ്മ മരിച്ചത്. ബീഹാർ പാറ്റ്ന സ്വദേശികളായ കൃഷ്ണകുമാറും ഭാര്യയും ഒന്പതു വയസുള്ള മകനുമായിരുന്നു ബൈക്കില്‍ ഉണ്ടായിരുന്നത്. കൃഷ്ണകുമാറിന്‍റെ ഭാര്യ ദീപയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കൃഷ്ണകുമാറും മകനും കോട്ടയം മെഡിക്കല്‍ കോളജില്‍ അത്യാസന്ന വിഭാഗത്തില്‍ ചികിത്സയിലാണ്. ഇന്നലെ രാവിലെ പത്തിനായിരുന്നു അപകടം. വാഗമണ്‍ സന്ദർശിച്ച ശേഷം ബൈക്കില്‍ മടങ്ങുംവഴി വാഗമണ്‍ വളകോട് റോഡിലെ മീൻമുട്ടി പാലത്തില്‍ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് പാലത്തിന്‍റെ കൈവരിയില്‍ ഇടിച്ച് 20 അടി താഴ്ചയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഉടൻതന്നെ ഓടിക്കൂടിയ നാട്ടുകാരും വാഹന യാത്രികരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങള്‍ നടത്തിയത്. ആദ്യം വാഗമണ്ണിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്കുകള്‍ ഗുരുതരമായതിനാല്‍ കോട്ടയത്തേക്ക് കൊണ്ടുപോകുകയുമായിരുന്നു. കൃഷ്ണകുമാർ എറണകുളത്ത് റെയില്‍വേ ജീവനക്കാരനാണ്. വാഗമണ്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
Read More » -
Kerala
തിരുവനന്തപുരം പാലോടില്‍ ഭാര്യയും ഭർത്താവും തൂങ്ങിമരിച്ച നിലയില്‍
തിരുവനന്തപുരം:പാലോടില്‍ ഭാര്യയും ഭർത്താവും തൂങ്ങിമരിച്ച നിലയില്‍. പാലോട് സ്വദേശികളായ കെ.കെ ഭവനില്‍ അനില്‍ കുമാർ(55) , ഭാര്യ ഷീബ(50) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ അടുത്ത വീട്ടിലെ ബന്ധുവെത്തി വിളിച്ചപ്പോള്‍ ആരും വാതില്‍ തുറന്നില്ല. തുടർന്ന് വാതില്‍ തള്ളി തുറന്ന് നോക്കിയപ്പോഴാണ് അകത്ത് കിടപ്പുമുറിയില്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം ജില്ലാ കാർഷിക സംയോജിക ജൈവകർഷക സംഘം നെടുമങ്ങാട് ശാഖയുടെ പ്രസിഡന്റാണ് അനില്‍ കുമാർ. കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസിൻ്റെ നിഗമനം. വിതുര പോലീസ് സംഭവസ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More » -
Kerala
കായംകുളത്ത് യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം
ആലപ്പുഴ: കായംകുളം എരുവയില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമാണെന്നു തെളിഞ്ഞു. എരുവ കിഴക്ക് ശ്രീനിലയം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന തെക്കേക്കര വാത്തികുളം ശാന്താ ഭവനം വീട്ടില്‍ പ്രശാന്തിന്റെ ഭാര്യ ലൗലിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ലൗലിയെ കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സൂചന . വീടിന്റെ സ്വീകരണ മുറിയിലാണ് മൃതദേഹം കിടന്നിരുന്നത്. പ്രശാന്ത്-ലൗലി ദമ്ബതികളുടെ മക്കള്‍ സംഭവത്തിന് രണ്ട് ദിവസം മുമ്ബ് ലൗലിയുടെ വീട്ടില്‍ പോയിരുന്നു. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ലൗലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കായംകുളം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിനുശേഷം പ്രശാന്തിനെ കാണാനില്ല. ഭർത്താവ് കൊലപ്പെടുത്തിയതെന്നാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണവും. ഇയാൾക്കു വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
Read More » -
Kerala
ആര്‍ എസ് പി നേതാവ് ആശുപത്രിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
ഇടുക്കി: ആര്‍ എസ് പി നേതാവിനെ ആശുപത്രിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആര്‍ എസ് പി ഉടുമ്ബന്‍ചോല നിയോജകമണ്ഡലം സെക്രട്ടറി എം എസ് ഷാജിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെ ശുചിമുറിയിലാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Read More » -
Kerala
വീട്ടില്‍ പ്രസവം നടത്താന്‍ ശ്രമിച്ച് ഗുരുതരാവസ്ഥയിലായ യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ചു
തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് വീട്ടില്‍ പ്രസവം നടത്താന്‍ ശ്രമിച്ച് ഗുരുതരാവസ്ഥയിലായ യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ചു. പൂന്തുറ സ്വദേശിനി ഷമീനയും കുഞ്ഞുമാണ് മരിച്ചത്. രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. വീട്ടില്‍വച്ച് പ്രസവമെടുക്കുക എന്നത് വീട്ടുകാരുടെ തീരുമാനമായിരുന്നു എന്നാണ് വിവരം. പ്രസവം എടുക്കുന്നതിനിടെ രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്നാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. കുഞ്ഞിനെ പൂര്‍ണമായി പുറത്തെടുക്കാനും കഴിഞ്ഞിരുന്നില്ല. ആശുപത്രിയിലെത്തുമ്ബോഴേയ്ക്കും അമ്മയും കുഞ്ഞും മരിച്ചിരുന്നു. വൈകിട്ട് ആറു മണിയോടെയാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ യുവതിയെ പ്രവേശിപ്പിച്ചത്. നേമം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More » -
Kerala
പാലക്കാട് അമ്മയും മകനും ട്രെയിൻ തട്ടി മരിച്ച നിലയില്‍; ആത്മഹത്യയെന്ന് സംശയം
പാലക്കാട് മലമ്ബുഴ കുമ്ബാച്ചി മലയില്‍ കുടുങ്ങിയ ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയില്‍.കടുക്കാം കുന്ന് പാലത്തിന് സമീപമാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മലമ്ബുഴ ചെറാട് സ്വദേശി റഷീദ(46) മകൻ ഷാജി(23) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഇരുവരും കുടുംബ പ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്തതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ചൊവ്വാഴ്ച രാത്രി പത്തരയോടെ തിരുവനന്തപുരം-ചെന്നൈ മെയിലിനുമുന്നിലേക്ക് ഇവർ ചാടുകയായിരുന്നെന്നാണ് വിവരം. മലമ്ബുഴ മന്തക്കാട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. 2022 ഫെബ്രുവരിയിലാണ് മലമ്ബുഴയിലെത്തിയ ബാബു കുറുമ്ബാച്ചി മലയിടുക്കില്‍ കുടുങ്ങിപ്പോകുന്നത്. 45 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ബാബു എന്ന 23കാരനെ ദൗത്യസംഘം ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
Read More » -
Kerala
വിദ്യാർഥി സമരം ഫലം കണ്ടു, കോളജിൽ അഡ്മിനിസ്ട്രേറ്റർ ഭരണം; കോളജ് കെട്ടിടത്തിന് മുകളിൽക്കയറിയുള്ള പ്രതിഷേധം പുലർച്ചെ അവസാനിപ്പിച്ചു
മാർക്ക് ദാനത്തിനെതിരെ സമരം ചെയ്തവരെ സസ്പെൻഡ് ചെയ്യുകയും റാഗിങ്ങിന് കേസെടുക്കുകയും ചെയ്തതിനെതിരെ കോളജ് കെട്ടിടത്തിന്റെ മൂന്നാംനിലയിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി വിദ്യാർഥികൾ നടത്തിയ സമരം അവസാനിപ്പിച്ചു. തൊടുപുഴ കോഓപ്പറേറ്റീവ് സ്കൂൾ ഓഫ് ലോയിലെ മുപ്പതോളം വിദ്യാർഥികളാണ് പ്രതിഷേധിച്ചത്. സബ് കലക്ടർ അരുൺ എസ്.നായരുമായുള്ള ചർച്ചയിൽ കോളജിൽ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്താമെന്ന് ഉറപ്പു ലഭിച്ചതോടെയാണു ബുധനാഴ്ച പുലർച്ചെ ഒന്നിന് പ്രതിഷേധം അവസാനിപ്പിച്ചത്. കോളജ് ഭരണസമിതി പിരിച്ചുവിടാനും സഹകരണവകുപ്പിലെ ഉദ്യോഗസ്ഥനെ അഡ്മിനിസ്ട്രേറ്ററായി നിയമിക്കാനും തീരുമാനമായിട്ടുണ്ട്. ഒത്തു തീർപ്പ് വ്യവസ്ഥകൾ ലംഘിച്ചാൽ സമരം വീണ്ടും തുടങ്ങുമെന്ന് വിദ്യാർഥികൾ പറഞ്ഞു. എൽഎൽബി ഒന്നാം സെമസ്റ്റർ പരീക്ഷയിൽ അധ്യാപകർ ഒരു കുട്ടിക്ക് വഴിവിട്ട് ഇന്റേണൽ മാർക്ക് നൽകിയതിനെതിരെ സമരം ചെയ്ത 7 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിരുന്നു. റാഗിങ് നടത്തി എന്നാരോപിച്ച് കേസുമെടുത്തു. ഇതിനെതിരെയാണ് ഇന്നലെ (ചൊവ്വ) വൈകിട്ട് പെൺകുട്ടികളടക്കം മുപ്പതോളം വിദ്യാർഥികൾ കെട്ടിടത്തിനു മുകളിൽ കയറി പ്രതിഷേധിച്ചത്. ഡിവൈഎസ്പി മുഹമ്മദ് റിയാസിന്റെയും തഹസിൽദാർ എ.എസ്.ബിജിമോളുടെയും നേതൃത്വത്തിൽ വിദ്യാർഥികളുമായും …
Read More »
