IndiaNEWS

2025-26 അക്കാദമിക് സെഷൻ മുതല്‍  10, 12 ക്ലാസ് ബോർഡ് പരീക്ഷകള്‍ രണ്ട് തവണ എഴുതാൻ വിദ്യാർത്ഥികൾക്ക് അവസരം

ന്യൂഡല്‍ഹി: 2025-26 അക്കാദമിക് സെഷൻ മുതല്‍ വിദ്യാർത്ഥികള്‍ക്ക് 10, 12 ക്ലാസ് ബോർഡ് പരീക്ഷകള്‍ വർഷത്തില്‍ രണ്ടുതവണ എഴുതാനുള്ള അവസരം ലഭിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ.

ഛത്തീസ്ഗഡില്‍ PM SHRI (പ്രൈം മിനിസ്റ്റേഴ്‌സ് സ്‌കൂള്‍ ഫോർ റൈസിംഗ് ഇന്ത്യ) പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാൻ.വിദ്യാർത്ഥികളിലെ അക്കാദമിക് സമ്മർദ്ദം കുറയ്ക്കുകയാണെന്ന് ലക്ഷ്യമെന്നും  അദ്ദേഹം പറഞ്ഞു.

Signature-ad

കഴിഞ്ഞ വർഷം ഓഗസ്റ്റില്‍ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ച പുതിയ പാഠ്യപദ്ധതി ചട്ടക്കൂട് (എൻസിഎഫ്) അനുസരിച്ച്‌, വിദ്യാർത്ഥികള്‍ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ മതിയായ സമയവും അവസരവും ഉണ്ടെന്ന് ഉറപ്പാക്കാൻ വർഷത്തില്‍ രണ്ട് തവണയെങ്കിലും ബോർഡ് പരീക്ഷകള്‍ നടത്തും. മികച്ച സ്കോർ നിലനിർത്താനുള്ള ഓപ്ഷനും അവർക്ക് ലഭിക്കും- അദ്ദേഹം കൂട്ടിച്ചേർത്തു.

Back to top button
error: