IndiaNEWS

അമിത് ഷായ്‌ക്കെതിരായ പരാമര്‍ശം; കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് ജാമ്യം

ഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അപകീർത്തിപെടുത്തുന്ന പരാമർശം നടത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് ജാമ്യം.

ഉത്തർപ്രദേശിലെ സുല്‍ത്താൻപുർ കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്.

Signature-ad

സുല്‍ത്താൻപുർ കോടതിയില്‍ രാഹുല്‍ഗാന്ധി ഹാജരായി കീഴടങ്ങുകയായിരുന്നു. തുടർന്ന്  ഏതാണ്ട് മുക്കാല്‍ മണിക്കൂറിന് ശേഷമാണ് രാഹുല്‍ഗാന്ധിയുടെ അഭിഭാഷകർ ജാമ്യാപേക്ഷ നല്‍കിയത്. ഈ അപേക്ഷ കോടതി അംഗീകരിച്ചു. രാഹുല്‍ഗാന്ധി നിരപരാധിയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ വാദിച്ചു. കേസ് ഇനി എന്ന് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല.

2018ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ബെംഗളൂരുവില്‍ നടത്തിയ വാർത്താസമ്മേളനത്തില്‍ അമിത് ഷായ്ക്കെതിരെ അപകീർത്തി പരാമർശം നടത്തി എന്നാരോപിച്ചാണ് ബിജെപി നേതാവ് വിജയ് മിശ്ര രാഹുലിനെതിരെ മാനനഷ്ടക്കേസ് നല്‍കിയത്. അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് രാഹുല്‍ വിളിച്ചുവെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.

Back to top button
error: