Month: February 2024
-
Kerala
കരുവന്നൂര്‍ പുഴയിലേക്ക് ചാടിയ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
തൃശൂർ: കരുവന്നൂര്‍ പുഴയിലേക്ക് ചാടിയ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇരിങ്ങാലക്കുട അവിട്ടത്തൂർ സ്വദേശിനി ഷീബ ജോയി (50) ആണ് മരിച്ചത്. പുഴയിലേക്ക് ചാടും മുമ്ബ് ഷാളും ബാഗും ഫോണും ചെരിപ്പും പാലത്തില്‍ വച്ചിരുന്നു. ബാഗില്‍ നിന്നും കിട്ടിയ മരുന്നിന്റെ കുറിപ്പടിയില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. പാലത്തില്‍ നിന്നും ഇവര്‍ പുഴയിലേക്ക് ചാടുന്നത് ഒരു സ്‌കൂട്ടര്‍ യാത്രികന്‍ കണ്ടിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല.
Read More » -
Kerala
കെഎസ്ഇബി മുന്നറിയിപ്പ്
കെട്ടുകാഴ്ചകളും വിളക്കുകെട്ടുകളും എഴുന്നള്ളിക്കുമ്പോൾ വൈദ്യുതി ലൈനിനു സമീപത്താകാതെ ശ്രദ്ധിക്കണമെന്ന് കെഎസ്ഇബി. കെട്ടുകാഴ്ചകൾ കടന്നുപോകുന്ന മേഖലയിൽ വൈദ്യുതിലൈൻ ക്രമീകരിക്കേണ്ടതുണ്ടെങ്കിൽ അത് നേരത്തെതന്നെ അതത് കെ എസ് ഇ ബി സെക്ഷൻ ഓഫീസിൽ അറിയിക്കണമെന്നും ആർച്ചുകളും കമാനങ്ങളും അലങ്കാര നിർമ്മിതികളും വൈദ്യുതി ലൈനിന് സമീപത്തോ മുകളിലോ സ്ഥാപിക്കരുതെന്നും കെഎസ്ഇബി അറിയിക്കുന്നു. ആഹ്ലാദകരമായ ആഘോഷവേളകൾ കണ്ണീരിൽ കുതിരാതിരിക്കാൻ തികഞ്ഞ ജാഗ്രത പുലർത്താമെന്നും കെഎസ്ഇബി പുറത്തിറക്കിയ നിർദ്ദേശത്തിൽ പറയുന്നു.
Read More » -
Sports
മിലോസ് ഡ്രിഞ്ചിചിന്റെ കരാര്‍ പുതുക്കാൻ കേരള ബ്ലാസ്റ്റേഴ്സ്
സെന്റർ ബാക്കായ മിലോസ് ഡ്രിഞ്ചിചിന്റെ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ ബ്ലാസ്‌റ്റേഴ്‌സ് ആരംഭിച്ചതായി റിപ്പോർട്ട്. ഒരു വർഷത്തെ കരാറില്‍ ആണ് താരം കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്. ഈ സീസണില്‍ ബ്ലാസ്റ്റേഴ്സിനായി നല്ല പ്രകടനം കാഴ്ചവെക്കാൻ ഡ്രിഞ്ചിചിനായിരുന്നു. 24കാരനായ താരം 2 ഗോളുകള്‍ ഈ സീസണില്‍ നേടിയിട്ടുണ്ട്. മോണ്ടിനെഗ്രോ, ബെലാറസ് എന്നീ രാജ്യങ്ങളിലെ മുൻനിര നിര ക്ലബുകളിലായി 230-ലധികം മത്സരങ്ങള്‍ താരം കളിച്ചിട്ടുണ്ട്. ബെലാറസിലെ ഷാക്തർ സോളിഗോർസ്‌കിനായാണ് ബ്ലാസ്റ്റേഴ്സില്‍ എത്തും മുമ്ബ് ഡ്രിഞ്ചിച് കളിച്ചത്. യുവേഫ ചാമ്ബ്യൻസ് ലീഗ്, യൂറോപ്പ ക്വാളിഫയേഴ്‌സ് തുടങ്ങിയ ടൂർണമെന്റുകളില്‍ സ്ഥിരമായി മത്സരിച്ചിട്ടുണ്ട്. മോണ്ടിനെഗ്രോയുടെ U17, U19, U23 ടീമുകളുടെയും ഭാഗമായിരുന്നു
Read More » -
India
രോഗികൾക്ക് ഇടയിലൂടെ കാള ആശുപത്രിയിൽ
അലഞ്ഞുതിരിഞ്ഞ് നടക്കുന്ന കന്നുകാലികള്‍ വടക്കേഇന്ത്യയിലെ തെരുവുകളില്‍ ഒരു സ്ഥിരം കാഴ്ചയാണ്. പലപ്പോഴും അതുകാരണം നാട്ടുകാർക്ക് ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്. നേരത്തെ തന്നെ വീടുകളിലും ബാങ്കുകളിലും ഒക്കെ കാളകള്‍ കയറിയ വാർത്തകളും ദൃശ്യങ്ങളും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാൽ ഇത്തവണ കാള കയറിയത് ഒരു ആശുപത്രിയിലാണ്. ഉത്തർപ്രദേശിലെ റായ്ബറേലിയിലെ ജില്ലാ ആശുപത്രിയില്‍ നിന്നുമാണ് ഈ കാളയുടെ ചിത്രം പകർത്തിയിരിക്കുന്നത് . ചിത്രത്തില്‍ ഒരു ആശുപത്രി വാർഡാണ് കാണുന്നത്. കുറേയേറെ രോഗികള്‍ അതില്‍ കട്ടിലില്‍ കിടക്കുന്നത് കാണാം. അതുപോലെ കുറേപ്പേർ അവിടെ നില്‍ക്കുന്നതും കാണുന്നുണ്ട്. അതിനിടയിലേക്കാണ് ഈ കാള കയറിപ്പോകുന്നത്. എന്തായാലും, വളരെ ശാന്തമായി അക്രമസ്വഭാവം ഒന്നും കാണിക്കാതെയാണ് കാള ആശുപത്രിയില്‍ നില്‍ക്കുന്നത്. ആശുപത്രിയിലേക്ക് കയറിവന്ന കാള അവിടെ കുറച്ച് നേരം നിന്നശേഷം തിരിച്ചു പോകുകയും ചെയ്തു. ചിത്രം വൈറലായതിന് പിന്നാലെ ഇത്തരം അലഞ്ഞുതിരിഞ്ഞ് നടക്കുന്ന മൃഗങ്ങളുടെ കാര്യത്തില്‍ അധികൃതർ എന്തെങ്കിലും പരിഹാരം കാണണം എന്ന ആവശ്യവുമായി നിരവധി പേർ രംഗത്തെത്തി.
Read More » -
India
പൊലീസ് ഉദ്യോഗസ്ഥനെ ‘ഖലിസ്ഥാനി’യെന്ന് വിളിച്ച് ബിജെപി പ്രവര്‍ത്തകര്‍;വീഡിയോ പുറത്തുവിട്ട് മുഖ്യമന്ത്രി മമതാ ബാനർജി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഐപിഎസ് ഉദ്യോഗസ്ഥനെ ബിജെപി പ്രവർത്തകര്‍ ‘ഖാലിസ്ഥാനി’ എന്ന് വിളിക്കുന്ന വീഡിയോ പുറത്തുവിട്ട് മുഖ്യമന്ത്രി മമതാ ബാനർജി. സാമൂഹ്യമാധ്യമമായ എക്സിലാണ് മമത വീഡിയോ പങ്കുവച്ചത്. ഖാലിസ്ഥാനി എന്ന പ്രയോഗത്തില്‍ പൊലീസ് ഉദ്യോഗസ്ഥൻ ക്ഷുഭിതനാകുന്നുണ്ട്. “ഞാൻ ഇതില്‍ നടപടിയെടുക്കും, ഞാൻ തലപ്പാവ് ധരിച്ചതിനാല്‍ നിങ്ങള്‍ ഇത് പറയുന്നു, തലപ്പാവ് ധരിച്ചിട്ടില്ലെങ്കില്‍ നിങ്ങള്‍ ഇങ്ങനെവിളിക്കുമോ? ഞാൻ ഖാലിസ്ഥാനിയാണോ? എൻ്റെ മതത്തെക്കുറിച്ച് നിങ്ങള്‍ക്കിങ്ങനെ പറയാനാകുമോ? എന്തുകൊണ്ടാണ് നിങ്ങള്‍ എന്നെ ഖലിസ്ഥാനി എന്ന് വിളിച്ചത്?” തർക്കത്തിനിടെ പൊലീസ് ഉദ്യോഗസ്ഥൻ ചോദിക്കുന്നു. ബിജെപിയുടെ വിഭജന രാഷ്ട്രീയം ഭരണഘടനാപരമായ അതിർവരമ്ബുകളെ ലജ്ജയില്ലാതെ മറികടന്നിരിക്കുന്നുവെന്നും ആദരണീയരായ സിഖുകാരുടെ പ്രശസ്തി തകർക്കാനുള്ള ശ്രമത്തെ അപലപിക്കുന്നതായും മമത ബാനർജി പറഞ്ഞു.
Read More » -
India
ടിപ്പു സുല്‍ത്താന്റെ കട്ട് ഔട്ട് നീക്കം ചെയ്യണം; ഡിവൈഎഫ്‌ഐയ്ക്ക് പോലീസിന്റെ മുന്നറിയിപ്പ്
മംഗളൂരു: ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (ഡിവൈഎഫ്‌ഐ) 12-ാമത് സമ്മേളനത്തോടനുബന്ധിച്ച് ഹരേകാല ഗ്രാമത്തില്‍ സ്ഥാപിച്ചിരിക്കുന്ന ടിപ്പു സുല്‍ത്താന്റെ കട്ട് ഔട്ട് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് കനോജെ പോലീസ് സ്‌റ്റേഷന്‍ അധികൃതര്‍ സംഘടനയ്ക്ക് നോട്ടീസ് അയച്ചു. ടിപ്പുസുല്‍ത്താന്റെ ആറടി നീളമുള്ള കട്ട് ഔട്ട് നീക്കം ചെയ്യാന്‍ ഡിവൈഎഫ്‌ഐയുടെ ഹരേകാള്‍ യൂണിറ്റ് പ്രസിഡന്റിനാണ് പോലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ആവശ്യമായ അനുമതി എടുക്കാതെയാണ് കട്ട് ഔട്ട് സ്ഥാപിച്ചതെന്ന് പോലീസിന്റെ നോട്ടീസില്‍ പറയുന്നു. ക്രമസമാധാന പ്രശ്‌നം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ എത്രയും വേഗം കട്ട് ഔട്ട് എടുത്തുമാറ്റണമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു. കോട്ടി ചെന്നയ്യ, ബസവണ്ണ, മഹാത്മാഗാന്ധി, അംബേദ്കര്‍, കാള്‍ മാക്‌സ്, ചെഗുവേര, ഭഗത് സിങ്, റാണി അബ്ബാക്ക, ശ്രീ നാരായണ ഗുരു, സുഭാഷ് ചന്ദ്ര ബോസ്, കുവെംപു തുടങ്ങിയ നേതാക്കന്മാരുടെ ചിത്രങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പതിപ്പിച്ചിട്ടുണ്ട്. അതേസമയം, പോലീസ് നടപടിയെ ഡിവൈഎഫ്‌ഐ അപലപിച്ചു. ഡിവൈഎഫ്‌ഐയുടെ 12-ാമത് സമ്മേളനം കര്‍ണാടകയിലെ മംഗളൂരുവില്‍ ഫെബ്രുവരി 25-ന് തുടങ്ങും
Read More » -
Kerala
കൗമാരകാല പ്രണയം ഒടുവിൽ അഗ്നിനാളങ്ങളിൽ കരിഞ്ഞു: ഭാര്യയെ സ്കൂട്ടർ തടഞ്ഞ് നിർത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്നു, പിന്നാലെ ഭർത്താവും മരിച്ചു
ജോലിക്കു പോയ ഭാര്യയെ സ്കൂട്ടർ തടഞ്ഞുനിർത്തി പെട്രോൾ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭർത്താവും മരണത്തിനു കീഴടങ്ങി. ചേർത്തല കടക്കരപ്പള്ളി വട്ടക്കര കൊടിയശേരിൽ ശ്യാം ജി.ചന്ദ്രൻ (36) ആണ് മരിച്ചത്. ചേർത്തല താലൂക്ക് ആശുപത്രിക്കു സമീപം തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് ഇയാൾ ഭാര്യയെ പെട്രോൾ ഒഴിച്ചു കത്തിച്ചതും അതിനിടെ ഗുരുതരമായി പൊള്ളലേറ്റതും. ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് ശ്യാം ജി.ചന്ദ്രൻ മരിച്ചത്. ശ്യാമിന് 70 ശതമാനം പൊള്ളലേറ്റിരുന്നു. ശ്യാമിന്റെ ഭാര്യയും പട്ടണക്കാട് വെട്ടയ്ക്കൽ വലിയവീട്ടിൽ പ്രദീപ് – ബാലാമണി ദമ്പതികളുടെ മകളുമായ ആരതി (32) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. സ്വകാര്യ ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിലെ ജീവനക്കാരനാണ് ശ്യാം. കുടുംബപ്രശ്നങ്ങളെ തുടർന്നാണ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയതെന്ന് ശ്യാം മജിസ്ട്രേറ്റിനു മൊഴി നൽകിയിരുന്നു. മക്കളെ കാണാന്‍ ആരതി അനുവദിക്കാഞ്ഞതും വീട്ടില്‍ അതിക്രമിച്ചുകയറിയെന്നു പറഞ്ഞ് കള്ളക്കേസ് കൊടുത്തതുമാണ് കൊലപ്പെടുത്താൻ കാരണം എന്നായിരുന്നു ശ്യാമിന്റെ മൊഴി. സ്കൂട്ടറിൽ ജോലിസ്ഥലത്തേക്കു പോയ ആരതിയുടെ വണ്ടി…
Read More » -
India
അമേഠിയില്‍ മത്സരിക്കാന്‍ രാഹുലിനെ വെല്ലുവിളിച്ച് സ്‌മൃതി ഇറാനി
ന്യൂഡൽഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ അമേഠിയല്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ചു ബി.ജെ.പി.നേതാവും കേന്ദ്രമന്ത്രിയുമായ സ്‌മൃതി ഇറാനി. രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര യു.പിയില്‍ പര്യടനം നടത്തുന്നതിനിടെയാണു വെല്ലുവിളി. “2019 ല്‍ അദ്ദേഹം അമേഠി വിട്ടു. അമേഠി അദ്ദേഹത്തെയും ഉപേക്ഷിച്ചു. ആത്മവിശ്വാസമുണ്ടെങ്കില്‍ അദ്ദേഹം വയനാട്ടില്‍ പോകാതെ അമേഠിയില്‍നിന്ന് മത്സരിക്കട്ടേ”- സ്‌മൃതി ഇറാനി പറഞ്ഞു. 2019 ലെ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ 55,000 വോട്ടുകള്‍ക്കാണു സ്‌മൃതി പരാജയപ്പെടുത്തിയത്. ജന്‍ സംവാദ് പരിപാടിയുടെ ഭാഗമായി സ്‌മൃതി ഇറാനി നാലു ദിവസം അമേഠിയിലുണ്ട്. 2019ലെ തെരഞ്ഞെടുപ്പിനുശേഷം രണ്ടുപേരും മണ്‌ഡലത്തില്‍ ഒരേദിവസം എത്തുന്നത് ഇതു രണ്ടാം തവണയാണ്. അമേഠിയിലെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാനാണ് സ്‌മൃതി ഇറാനി പദ്ധതിയിട്ടിരിക്കുന്നത്. ഒപ്പം ഗ്രാമവാസികളുടെ പരാതിയും കേള്‍ക്കും. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി നടക്കുന്ന റോഡ് ഷോയിലും പൊതുസമ്മേളനത്തിലുമാണു രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നത്.മൂന്നു തവണയാണ് അമേഠിയില്‍നിന്ന് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ അംഗമായത്. അദ്ദേഹത്തിന്റെ പിതാവ്…
Read More »

