SportsTRENDING

മിലോസ് ഡ്രിഞ്ചിചിന്റെ കരാര്‍ പുതുക്കാൻ കേരള ബ്ലാസ്റ്റേഴ്സ്

സെന്റർ ബാക്കായ മിലോസ് ഡ്രിഞ്ചിചിന്റെ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ ബ്ലാസ്‌റ്റേഴ്‌സ് ആരംഭിച്ചതായി റിപ്പോർട്ട്‌.

ഒരു വർഷത്തെ കരാറില്‍ ആണ് താരം കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്. ഈ സീസണില്‍ ബ്ലാസ്റ്റേഴ്സിനായി നല്ല പ്രകടനം കാഴ്ചവെക്കാൻ ഡ്രിഞ്ചിചിനായിരുന്നു. 24കാരനായ താരം 2 ഗോളുകള്‍ ഈ സീസണില്‍ നേടിയിട്ടുണ്ട്.

Signature-ad

മോണ്ടിനെഗ്രോ, ബെലാറസ് എന്നീ രാജ്യങ്ങളിലെ മുൻനിര നിര ക്ലബുകളിലായി 230-ലധികം മത്സരങ്ങള്‍ താരം കളിച്ചിട്ടുണ്ട്. ബെലാറസിലെ ഷാക്തർ സോളിഗോർസ്‌കിനായാണ് ബ്ലാസ്റ്റേഴ്സില്‍ എത്തും മുമ്ബ് ഡ്രിഞ്ചിച് കളിച്ചത്.

യുവേഫ ചാമ്ബ്യൻസ് ലീഗ്, യൂറോപ്പ ക്വാളിഫയേഴ്‌സ് തുടങ്ങിയ ടൂർണമെന്റുകളില്‍ സ്ഥിരമായി മത്സരിച്ചിട്ടുണ്ട്. മോണ്ടിനെഗ്രോയുടെ U17, U19, U23 ടീമുകളുടെയും ഭാഗമായിരുന്നു

Back to top button
error: