IndiaNEWS

രോഗികൾക്ക് ഇടയിലൂടെ കാള ആശുപത്രിയിൽ

ലഞ്ഞുതിരിഞ്ഞ് നടക്കുന്ന കന്നുകാലികള്‍ വടക്കേഇന്ത്യയിലെ തെരുവുകളില്‍ ഒരു സ്ഥിരം കാഴ്ചയാണ്. പലപ്പോഴും അതുകാരണം നാട്ടുകാർക്ക് ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്.

നേരത്തെ തന്നെ വീടുകളിലും ബാങ്കുകളിലും ഒക്കെ കാളകള്‍ കയറിയ വാർ‌ത്തകളും ദൃശ്യങ്ങളും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാൽ ഇത്തവണ കാള കയറിയത് ഒരു ആശുപത്രിയിലാണ്. ഉത്തർപ്രദേശിലെ റായ്ബറേലിയിലെ ജില്ലാ ആശുപത്രിയില്‍ നിന്നുമാണ് ഈ കാളയുടെ ചിത്രം പകർത്തിയിരിക്കുന്നത് .

Signature-ad

ചിത്രത്തില്‍ ഒരു ആശുപത്രി വാർഡാണ് കാണുന്നത്. കുറേയേറെ രോഗികള്‍ അതില്‍ കട്ടിലില്‍ കിടക്കുന്നത് കാണാം. അതുപോലെ കുറേപ്പേർ അവിടെ നില്‍ക്കുന്നതും കാണുന്നുണ്ട്. അതിനിടയിലേക്കാണ് ഈ കാള കയറിപ്പോകുന്നത്.

എന്തായാലും, വളരെ ശാന്തമായി അക്രമസ്വഭാവം ഒന്നും കാണിക്കാതെയാണ് കാള ആശുപത്രിയില്‍ നില്‍ക്കുന്നത്.  ആശുപത്രിയിലേക്ക് കയറിവന്ന കാള അവിടെ കുറച്ച്‌ നേരം നിന്നശേഷം തിരിച്ചു പോകുകയും ചെയ്തു. ചിത്രം വൈറലായതിന് പിന്നാലെ ഇത്തരം അലഞ്ഞുതിരിഞ്ഞ് നടക്കുന്ന മൃഗങ്ങളുടെ കാര്യത്തില്‍ അധികൃതർ എന്തെങ്കിലും പരിഹാരം കാണണം എന്ന ആവശ്യവുമായി നിരവധി പേർ രംഗത്തെത്തി.

Back to top button
error: