KeralaNEWS

കെഎസ്ഇബി മുന്നറിയിപ്പ്

കെട്ടുകാഴ്ചകളും വിളക്കുകെട്ടുകളും എഴുന്നള്ളിക്കുമ്പോൾ വൈദ്യുതി ലൈനിനു സമീപത്താകാതെ ശ്രദ്ധിക്കണമെന്ന് കെഎസ്ഇബി.
കെട്ടുകാഴ്ചകൾ കടന്നുപോകുന്ന മേഖലയിൽ വൈദ്യുതിലൈൻ ക്രമീകരിക്കേണ്ടതുണ്ടെങ്കിൽ അത് നേരത്തെതന്നെ അതത് കെ എസ് ഇ ബി സെക്ഷൻ ഓഫീസിൽ അറിയിക്കണമെന്നും ആർച്ചുകളും കമാനങ്ങളും അലങ്കാര നിർമ്മിതികളും വൈദ്യുതി ലൈനിന് സമീപത്തോ മുകളിലോ സ്ഥാപിക്കരുതെന്നും കെഎസ്ഇബി അറിയിക്കുന്നു.
ആഹ്ലാദകരമായ ആഘോഷവേളകൾ കണ്ണീരിൽ കുതിരാതിരിക്കാൻ തികഞ്ഞ ജാഗ്രത പുലർത്താമെന്നും കെഎസ്ഇബി പുറത്തിറക്കിയ നിർദ്ദേശത്തിൽ പറയുന്നു.

Back to top button
error: