IndiaNEWS

പൊലീസ് ഉദ്യോഗസ്ഥനെ ‘ഖലിസ്ഥാനി’യെന്ന് വിളിച്ച്‌ ബിജെപി പ്രവര്‍ത്തകര്‍;വീഡിയോ പുറത്തുവിട്ട് മുഖ്യമന്ത്രി മമതാ ബാനർജി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഐപിഎസ് ഉദ്യോഗസ്ഥനെ ബിജെപി പ്രവർത്തകര്‍ ‘ഖാലിസ്ഥാനി’ എന്ന് വിളിക്കുന്ന വീഡിയോ പുറത്തുവിട്ട് മുഖ്യമന്ത്രി മമതാ ബാനർജി.

സാമൂഹ്യമാധ്യമമായ എക്സിലാണ് മമത വീഡിയോ പങ്കുവച്ചത്. ഖാലിസ്ഥാനി എന്ന പ്രയോഗത്തില്‍ പൊലീസ് ഉദ്യോഗസ്ഥൻ ക്ഷുഭിതനാകുന്നുണ്ട്.

 

Signature-ad

“ഞാൻ ഇതില്‍ നടപടിയെടുക്കും, ഞാൻ തലപ്പാവ് ധരിച്ചതിനാല്‍ നിങ്ങള്‍ ഇത് പറയുന്നു, തലപ്പാവ് ധരിച്ചിട്ടില്ലെങ്കില്‍ നിങ്ങള്‍ ഇങ്ങനെവിളിക്കുമോ? ഞാൻ ഖാലിസ്ഥാനിയാണോ? എൻ്റെ മതത്തെക്കുറിച്ച്‌ നിങ്ങള്‍ക്കിങ്ങനെ പറയാനാകുമോ? എന്തുകൊണ്ടാണ് നിങ്ങള്‍ എന്നെ ഖലിസ്ഥാനി എന്ന് വിളിച്ചത്?” തർക്കത്തിനിടെ പൊലീസ് ഉദ്യോഗസ്ഥൻ ചോദിക്കുന്നു.

 

ബിജെപിയുടെ വിഭജന രാഷ്ട്രീയം ഭരണഘടനാപരമായ അതിർവരമ്ബുകളെ ലജ്ജയില്ലാതെ മറികടന്നിരിക്കുന്നുവെന്നും ആദരണീയരായ സിഖുകാരുടെ പ്രശസ്തി തകർക്കാനുള്ള ശ്രമത്തെ അപലപിക്കുന്നതായും മമത ബാനർജി പറഞ്ഞു.

Back to top button
error: