മംഗളൂരു: ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (ഡിവൈഎഫ്‌ഐ) 12-ാമത് സമ്മേളനത്തോടനുബന്ധിച്ച് ഹരേകാല ഗ്രാമത്തില്‍ സ്ഥാപിച്ചിരിക്കുന്ന ടിപ്പു സുല്‍ത്താന്റെ കട്ട് ഔട്ട് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് കനോജെ പോലീസ് സ്‌റ്റേഷന്‍ അധികൃതര്‍ സംഘടനയ്ക്ക് നോട്ടീസ് അയച്ചു.
ടിപ്പുസുല്‍ത്താന്റെ ആറടി നീളമുള്ള കട്ട് ഔട്ട് നീക്കം ചെയ്യാന്‍ ഡിവൈഎഫ്‌ഐയുടെ ഹരേകാള്‍ യൂണിറ്റ് പ്രസിഡന്റിനാണ് പോലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ആവശ്യമായ അനുമതി എടുക്കാതെയാണ് കട്ട് ഔട്ട് സ്ഥാപിച്ചതെന്ന് പോലീസിന്റെ നോട്ടീസില്‍ പറയുന്നു. ക്രമസമാധാന പ്രശ്‌നം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ എത്രയും വേഗം കട്ട് ഔട്ട് എടുത്തുമാറ്റണമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.
കോട്ടി ചെന്നയ്യ, ബസവണ്ണ, മഹാത്മാഗാന്ധി, അംബേദ്കര്‍, കാള്‍ മാക്‌സ്, ചെഗുവേര, ഭഗത് സിങ്, റാണി അബ്ബാക്ക, ശ്രീ നാരായണ ഗുരു, സുഭാഷ് ചന്ദ്ര ബോസ്, കുവെംപു തുടങ്ങിയ നേതാക്കന്മാരുടെ ചിത്രങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പതിപ്പിച്ചിട്ടുണ്ട്.
അതേസമയം, പോലീസ് നടപടിയെ ഡിവൈഎഫ്‌ഐ അപലപിച്ചു. ഡിവൈഎഫ്‌ഐയുടെ 12-ാമത് സമ്മേളനം കര്‍ണാടകയിലെ മംഗളൂരുവില്‍ ഫെബ്രുവരി 25-ന് തുടങ്ങും