Month: February 2024
-
NEWS
പാകിസ്താനെ വീണ്ടും വിഭജിക്കുമെന്ന് താലിബാൻ
കാബൂൾ: പാകിസ്താനെ വീണ്ടും വിഭജിക്കുമെന്ന് താലിബാൻ.താലിബാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഷേർ മുഹമ്മദ് അബ്ബാസാണ് ഇക്കാര്യം അറിയിച്ചത്. അഫ്ഗാൻ അഭയാർത്ഥികളെ പുറത്താക്കിയ പാക് നടപടിയ്‌ക്കെതിരെ സംസാരിക്കുകയായിരുന്നു അബ്ബാസ്. ‘പാകിസ്താനെ രണ്ടായി വിഭജിക്കും . വ്യാജ ഡ്യൂറൻഡ് ലൈനില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ല . ഈ ലൈനിന്റെ മറുവശത്തുള്ള അഫ്ഗാനിസ്ഥാന്റെ പ്രദേശങ്ങള്‍ കൂടി ഞങ്ങള്‍ കൂട്ടിച്ചേർക്കുമെന്നും’- ഷെർ മുഹമ്മദ് പറഞ്ഞു. അഫ്ഗാൻ അഭയാർത്ഥികളെ പാകിസ്താനില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ താലിബാൻ സർക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ പാകിസ്താൻ നടപടി തുടരുകയാണ്.
Read More » -
Kerala
ആറ്റുകാൽ പൊങ്കാല; മൂന്നു സ്പെഷ്യല്‍ മെമു സർവീസുകളുമായി റയിൽവെ
തിരുവനന്തപുരം: ജനലക്ഷങ്ങളാണ് പൊങ്കാല ചടങ്ങുകള്‍ക്കായി തിരുവനന്തപുരത്ത് എത്തുന്നത്. പൊങ്കാല തിയതിയോടടുപ്പിച്ച് തിരുവനന്തപുരത്തേയ്ക്കും തിരിച്ചുമുള്ള ട്രെയിനുകളുടെ ടിക്കറ്റുകള്‍ എല്ലാം നേരത്തെ വിറ്റുകഴിഞ്ഞിരുന്നു. ഇപ്പോഴിതാ റെയില്‍വേ മൂന്നു സ്പെഷ്യല്‍ മെമു സർവീസുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പൊങ്കാല ദിവസമായ ഫെബ്രുവരി 25 നാണ് സ്പെഷ്യല്‍ ട്രെയിനുകള്‍ സർവീസ് നടക്കുക. എറണാകുളം-തിരുവനന്തപുരം സെന്‍ട്രല്‍ സ്പെഷ്യല്‍ മെമു, തിരുവനന്തപുരം സെന്‍ട്രല്‍ – എറണാകുളം മെമു, നാഗര്‍കോവില്‍-തിരുവനന്തപുരം സെന്‍ട്രല്‍ മെമു എന്നിവയാണ് സര്‍വീസ് നടത്തുക. ആറ്റുകാല്‍ സ്പെഷ്യല്‍ മെമു സമയം 1. എറണാകുളം-തിരുവനന്തപുരം സെന്‍ട്രല്‍ സ്പെഷ്യല്‍ മെമു- എറണാകുളത്തുനിന്ന് പുലര്‍ച്ചെ 1.45ന് പുറപ്പെട്ട് രാവിലെ 6.30ന് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തും. 2. തിരുവനന്തപുരം സെന്‍ട്രല്‍-എറണാകുളം മെമു സ്പെഷ്യല്‍- വൈകീട്ട് 3.30ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടും. 3. നാഗര്‍കോവില്‍-തിരുവനന്തപുരം സെന്‍ട്രല്‍ മെമു സ്പെഷ്യല്‍-നാഗര്‍കോവില്‍നിന്ന് പുലര്‍ച്ചെ 2.15ന് പുറപ്പെടും. 3.32ന് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തും. ഇത് കൂടാതെ, മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ (16348) ട്രെയിൻ സർവീസിന് പരവൂര്‍, വര്‍ക്കല, കടയ്ക്കാവൂര്‍ എന്നിവിടങ്ങളില്‍…
Read More » -
India
സുഗന്ധ ദ്രവ്യ ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ ഉടമയുള്‍പ്പെടെ മൂന്നു പേർ കൊല്ലപ്പെട്ടു
ബംഗളൂരു: മൈസൂരു റോഡില്‍ സുഗന്ധ ദ്രവ്യ ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ ഉടമയുള്‍പ്പെടെ മൂന്നു പേർ കൊല്ലപ്പെട്ടു. അഞ്ചുപേർക്ക് സാരമായ പരിക്കേറ്റു. ഉടമ ചാന്ദ്ര ലേഔട്ടിലെ വി. സലീം (30), മെഹബൂബ് പാഷ (32), തിരിച്ചറിയാത്ത ഒരു സ്ത്രീ എന്നിവരാണ് മരിച്ചത്. അല്ലാ ബക്ഷ്(32), അഫ്റോസ് (28), സാജിത് പാഷ(15), രെഹാൻ (10) എന്നിവരെ പരിക്കുകളോടെ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 62 ശതമാനം പൊള്ളലേറ്റ രെഹാൻ ഗുരുതര നിലയിലാണ്. 50 ശതമാനം പൊള്ളലേറ്റ ഒരാളെ തിരിച്ചറിഞ്ഞില്ല. വിട്ടല്‍ എന്നയാളുടെ പഴയ വീട് വാടകക്കെടുത്ത് ആഴ്ചകള്‍ തികയും മുമ്ബാണ് അഗ്നിബാധയില്‍ കൊല്ലപ്പെട്ട സലീം ഗോഡൗണാക്കി മാറ്റിയതെന്ന് പൊലീസ് പറഞ്ഞു. കാലാവധി കഴിഞ്ഞ സുഗന്ധ ദ്രവ്യങ്ങള്‍ കുപ്പികളില്‍ നിന്ന് വേർതിരിക്കുന്ന ജോലിയിലേർപ്പെട്ടവർക്കാണ് അപകടം സംഭവിച്ചത്. വലിയ കുപ്പിയില്‍ നിന്നുള്ള രാസലായനി മാറ്റുന്നതിനിടെയുണ്ടായ നേരിയ സ്ഫോടനത്തെത്തുടർന്ന് തീപടരുകയായിരുന്നു. പുക നിറഞ്ഞതിനാല്‍ രക്ഷപ്പെടാൻ കഴിയാത്തവരാണ് വെന്തുമരിച്ചത്. ആദ്യം ഓടിയവർക്ക് അധികം പൊള്ളലേല്‍ക്കാതെയും, പിന്നാലെ വന്നവർക്ക് സാരമായി പൊള്ളലേല്‍ക്കുകയുമായിരുന്നു. ഗോഡൗണ്‍ ഉടമ…
Read More » -
NEWS
ഛത്രപതി ശിവജി മഹാരാജാവിന്റെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് റയല്‍ മാഡ്രിഡ്
മാഡ്രിഡ്: വൈദേശിക ശക്തിയായ മുഗളന്മാര്‍ക്കെതിരെ പോരാടി മറാത്ത സാമ്രാജ്യം സ്ഥാപിച്ച ഛത്രപതി ശിവജി മഹാരാജാവിന്റെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് സ്പാനിഷ് ഫുട്‌ബോള്‍ ക്ലബായ റയല്‍ മാഡ്രിഡ്. ഫെബ്രുവരി 19ാം തീയതിയാണ് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ റയൽ മാഡ്രിഡ് പോസ്റ്റ് ചെയ്തത്. എന്നാൽ ഈ പോസ്റ്റിനെതിരെ ഇന്ത്യയിൽ നിന്നും നിരവധി പേർ നെഗറ്റീവ് രീതിയിൽ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.ക്ലബിനെതിരെയും ഇവര്‍ രംഗത്തെത്തിയിട്ടുണ്ട്.
Read More » -
India
കൈക്കൂലി വാങ്ങിയ വനിതാ എക്‌സിക്യൂട്ടിവ് എൻജിനീയറെ അറസ്റ്റ് ചെയ്തു
കൈക്കൂലി വാങ്ങിയ വനിതാ എക്‌സിക്യൂട്ടിവ് എൻജിനീയറെ അറസ്റ്റ് ചെയ്തു.തെലങ്കാന ട്രൈബല്‍ വെല്‍ഫയര്‍ എന്‍ജിനിയറിങ് വകുപ്പിലെ ഉദ്യോഗസ്ഥയായ കെ.ജഗജ്യോതിയെയാണ് സംസ്ഥാന അഴിമതി വിരുദ്ധ ബ്യൂറോ(എ.സി.ബി.) അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് കൈക്കൂലിപ്പണമായ 84,000 രൂപയും പിടിച്ചെടുത്തു. ഔദ്യോഗിക ആവശ്യം നടത്താനായി എക്‌സിക്യൂട്ടിവ് എന്‍ജിനിയറായ ജഗജ്യോതി കൈക്കൂലി ആവശ്യപ്പെട്ടതായി അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് എ.സി.ബി. നിര്‍ദേശപ്രകാരം ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുകള്‍ കൈമാറുകയും കൈക്കൂലിയായി ഇത് സ്വീകരിച്ചതിന് പിന്നാലെ ഉദ്യോഗസ്ഥയെ അധികൃതര്‍ പിടികൂടുകയുമായിരുന്നു. കൈക്കൂലിക്കേസില്‍ പിടിയിലായതിന് പിന്നാലെ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഓഫീസിലിരുന്ന് കരയുന്ന വീഡിയോയും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പിടിച്ചെടുത്ത പണം മേശപ്പുറത്തിരിക്കുന്നതും ഈ ദൃശ്യങ്ങളില്‍ കാണാം.
Read More » -
Kerala
ബംഗളൂരുവിൽ ബൈക്കപകടം; കൊല്ലം സ്വദേശികളായ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം
ബംഗളൂരു:ബംഗളൂരുവിൽ ഉണ്ടായ ബൈക്കപകടത്തിൽ കൊല്ലം സ്വദേശികളായ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. കുഴി ഒഴിവാക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് ഡിവൈഡറില്‍ ഇടിച്ചാണ് മലയാളി വിദ്യാർഥികളായ രണ്ടു പേർ മരിച്ചത്. കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കല്‍ സ്വദേശി സുരേഷ് കുമാറിൻ്റെ മകൻ എസ് വിഷ്ണുകുമാർ (22), കൊല്ലം പൂയപ്പള്ളി മരുതമോൻപള്ളിയില്‍ ജേക്കബ് ജോർജിൻ്റെ മകൻ ആല്‍ബി ജി ജേക്കബ് (22) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഹെന്നൂർ-ബഗളൂർ പാതയില്‍ കണ്ണൂരിലായിരുന്നു അപകടം. വിഷ്ണുവും ആല്‍ബിയും കോതനൂരിലെ കോശിസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥികളായിരുന്നു.
Read More » -
India
ബിജെപി-ജെഡിഎസ് സഖ്യം തോറ്റു, ബെംഗളൂരുവില്‍ എംഎല്‍സി തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന് ജയം
ബെംഗളൂരു: കർണാടകയില്‍ ബിജെപി – ജെഡിഎസ് സഖ്യത്തിന് തിരിച്ചടി. ബെംഗളുരുവില്‍ ഇന്നലെ നടന്ന എംഎല്‍സി തെരഞ്ഞെടുപ്പില്‍ എൻഡിഎ സഖ്യം തോറ്റു. ബിജെപിയും ജെഡിഎസ്സും സഖ്യം പ്രഖ്യാപിച്ച ശേഷം കർണാടകയില്‍ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. കര്‍ണാടകയിലെ സാഹചര്യം കണക്കിലെടുത്താണ് ജെഡിഎസ് എന്‍ഡിഎയുടെ സഖ്യമായതെന്നായിരുന്നു എച്ച്‌ഡി കുമാരസ്വാമിയും ദേശീയ അധ്യക്ഷൻ എച്ച്‌ഡി ദേവഗൗഡയും വ്യക്തമാക്കിയിരുന്നത്. കേരളത്തില്‍ ഉള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളില്‍ ഈ സഖ്യം ബാധകമാകില്ലെന്നും കുമാരസ്വാമി പ്രതികരിച്ചിരുന്നു. എന്നാല്‍, എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ പരാജയപ്പെട്ടത് ജെഡിഎസിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.
Read More » -
Sports
തുടരെ സെല്‍ഫ് ഗോളുകൾ; ഇന്ത്യന്‍ ഫുട്ബോളിനെ പിടിച്ചുകുലുക്കി ഒത്തുകളി വിവാദം
ദില്ലി: ഇന്ത്യന്‍ ഫുട്ബോളിനെ പിടിച്ചുകുലുക്കി ഒത്തുകളി വിവാദം. ദില്ലി ഫുട്ബോള്‍ ലീഗില്‍ താരങ്ങള്‍ ഞെട്ടിക്കുന്ന രീതിയില്‍ സെല്‍ഫ് ഗോളുകള്‍ അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി. അഹ്ബാബ് എഫ്സിയുടെ താരങ്ങളാണ് സ്വന്തം വലയിലേക്ക് പന്തടിച്ച് കയറ്റിയത്. റേഞ്ചേഴ്സ് എഫ്സിക്കെതിരായ മത്സരത്തിനിടെയായിരുന്നു നാടകീയ സംഭവം. അഹ്ബാബ് എഫ്സി ക്ലബിനെ സസ്‌പെന്‍ഡ് ചെയ്ത ഡല്‍ഹി സോക്കർ അസോസിയേഷൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സെല്‍ഫ് ഗോളുകള്‍ വിവാദമായതോടെ അഹ്ബാബ് എഫ്സിയെ ദില്ലി സോക്കർ അസോസിയേഷൻ സസ്പെൻഡ് ചെയ്തു. ക്ലബിനെതിരെ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. മിനര്‍വ പഞ്ചാബിന്‍റെയും ഡല്‍ഹി എഫ്സിയുടെയും ഉടമയായ രഞ്ജിത് ബജാജ് സംഭവത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
Read More » -
India
പശുക്കശാപ്പ് ആരോപിച്ച് രാജസ്ഥാനില്‍ 12 വീടുകളും ഏക്കര്‍കണക്കിന് കാര്‍ഷിക വിളകളും ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തി
ആല്‍വാര്‍: പശുവിനെ അറുത്തെന്ന് ആരോപിച്ച് രാജസ്ഥാനില്‍ 12 വീടുകളും ഏക്കര്‍കണക്കിന് കാര്‍ഷിക വിളകളും ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തി. ആല്‍വാറിലെ കിഷന്‍ഗഞ്ചിലാണ് ഭരണകൂടത്തിന്റെ നടപടി. ഭൂമി കൈയേറി അറവുശാലകള്‍ പ്രവര്‍ത്തിപ്പിക്കുന്നുവെന്നും പശുക്കളെ അറുത്ത് വില്‍പ്പന നടത്തുന്നുവെന്നും ആരോപിച്ചാണ് ബുള്‍ഡോസര്‍ രാജ് നടപ്പാക്കിയത്. പ്രദേശത്ത് വന്‍തോതില്‍ ബീഫ് കച്ചവടം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രാദേശിക മാധ്യമത്തില്‍ വാര്‍ത്തയും സാമൂഹിക മാധ്യമങ്ങളില്‍ ദൃശ്യങ്ങളും പുറത്തുവന്നതിനു പിന്നാലെയാണ് നടപടി. വന്‍ പോലിസ് സംഘമെത്തിയാണ് 44 ഏക്കറോളം ഭൂമിയിലെ കടുക്, ഗോതമ്ബ് വിളകള്‍ നശിപ്പിക്കുകയും 12ഓളം വീടുകള്‍ തകര്‍ക്കുകയും ചെയ്തത്.
Read More » -
India
ബിജെപിക്ക് തുടർച്ചയായ തിരിച്ചടി ;മേയർ പദവിയും സുപ്രീം കോടതി അസാധുവാക്കി
ന്യൂഡൽഹി: ചണ്ഡിഗഢ് മേയർ തിരഞ്ഞെടുപ്പില്‍ വരണാധികാരി ബിജെപി അംഗത്തെ വളഞ്ഞ വഴിയിലൂടെ മേയറാക്കിയ നടപടി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢിന്റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബഞ്ച് അസാധുവാക്കി. ബാലറ്റുകള്‍ സുപ്രീം കോടതി നേരിട്ട് പരിശോധിക്കുകയും വരണാധികാരി നടത്തിയ അട്ടിമറി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അസാധുവാക്കിയ എട്ട് ബാലറ്റുകള്‍ സാധുവാക്കി വിധിക്കുകയും ചെയ്തു. അസാധുവാക്കിയ എട്ട് ബാലറ്റും ഇന്ത്യ സഖ്യ സ്ഥാനാർഥിക്ക് ലഭിച്ചതായിരുന്നു. ഇത് സാധുവാക്കി എണ്ണി എഎപി-കോണ്‍ഗ്രസ് സ്ഥാനാർഥി വിജയിച്ചതായി സുപ്രീം കോടതി പ്രഖ്യാപിക്കുകയായിരുന്നു. അതോടെ എഎപി സ്ഥാനാർഥി കുല്‍ദീപ് കുമാറിന്റെ വോട്ട് 12 ആയിരുന്നത് 20 ആയി. ബിജെപി സ്ഥാനാർഥിക്ക് ലഭിച്ചത് 16 വോട്ടായിരുന്നു. ബിജെപി സ്ഥാനാർഥി മനോജ് സോഗറെ മേയറായി തിരഞ്ഞെടുത്ത വരണാധികാരിയുടെ തീരുമാനം റദ്ദാക്കിയാണ് സുപ്രീം കോടതി നടപടിയുണ്ടായത്. ജനുവരി 30-ന് നടന്ന തിരഞ്ഞെടുപ്പിലാണ് അതിനാടകീയതയ്ക്കൊടുവില്‍ ബിജെപി അംഗത്തെ മേയറാക്കി പ്രഖ്യാപിച്ചത്. വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന ചണ്ഡിഗഢ് കോർപറേഷന്റെ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി എതിർസ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ചത്. ഹർജി സുപ്രീം…
Read More »