Month: February 2024
-
India
വാട്സാപ്പ് ചാറ്റ് ബാക്കപ്പിന് ഇനി പണം നല്‍കണം
വാട്സാപ്പ് ചാറ്റുകള്‍ ഇനി പഴയതുപോലെ ബാക്കപ്പ് ചെയ്യണമെങ്കില്‍ പണം നല്‍കണം.ആൻഡ്രോയിഡ് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് കഴിഞ്ഞ വർഷം വരെ എത്ര വേണമെങ്കിലും വാട്സാപ്പ് ചാറ്റുകള്‍ ഗൂഗിള്‍ ഡ്രൈവില്‍ സൂക്ഷിക്കാമായിരുന്നു. എന്നാല്‍ ഇനിമുതല്‍ അങ്ങനെ സാധിക്കില്ല. ഇനിമുതല്‍ ഒരാളുടെ ഗൂഗിള്‍ ഡ്രൈവില്‍ പരമാവധി 15 ജിബി ബാക്‌അപ് ഡേറ്റ മാത്രമേ ഫ്രീയായി സൂക്ഷിക്കാന്‍ സാധിക്കൂ എന്നതാണ് പുതിയ ഫീച്ചർ. 2024 ജൂണിന് മുൻപായി ആൻഡ്രോയിഡ് ഉപഭോക്താക്കള്‍ക്കും ആപ്പിള്‍ ഉപഭോക്താക്കള്‍ക്കും 15 ജിബിയായി വാട്സാപ്പ് ചാറ്റ് ബാക്കപ്പ് പരിമിതപ്പെടുത്തുമെന്നാണ് കമ്ബനി അറിയിച്ചിരിക്കുന്നത്. വരുന്ന മെസ്സേജുകളിലെ ഫോട്ടോകളും വിഡിയോകളും താനെ ഡൌണ്‍ലോഡ് ആകുന്ന ഓട്ടോ മീഡിയ ഡൌണ്‍ലോഡ് ഫീച്ചർ പ്രവർത്തനരഹിതമാക്കുന്നതു വഴി ചാറ്റ് 15 ജിബിക്കുള്ളില്‍ നിലനിർത്താൻ സാധിക്കും. ചാറ്റ് ബാക്കപ്പില്‍ വീഡിയോ, ഫോട്ടോ എന്നിങ്ങളെ അധികം ജിബി ആവശ്യമുള്ളത് ഉള്‍പ്പെടുത്താതിരിക്കുകയും ചെയ്യാവുന്നതാണ്. ഡിസപ്പിയറിങ് മെസ്സേജസ് ഫീച്ചർ ഉപയിഗിക്കുന്നതിലൂടെയും ചാറ്റ് ബാക്കപ്പ് ഡാറ്റ കുറയ്ക്കാൻ സാധിക്കും. ചാറ്റ് ബാക്കപ്പ് 15 ജിബിയിലധികമായിട്ടും നിങ്ങളുടെ ചാറ്റ് നിങ്ങള്‍ക്ക് ബാക്കപ്പ്…
Read More » -
India
‘ഉച്ചഭക്ഷണം എസ് സി, എസ് ടി നേതാക്കള്‍ക്കൊപ്പം’; കെ സുരേന്ദ്രന്റെ ‘ഔദാര്യം’, പരക്കെ വിമര്‍ശനം
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എസ് സി, എസ് ടി നേതാക്കള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നു എന്ന് കാണിച്ച് ഇറക്കിയ പോസ്റ്ററിന് എതിരെ രൂക്ഷ വിമര്‍ശനം. കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ പോസ്റ്ററിലാണ് ജാതീയ പരാമര്‍ശമുള്ളത്. കോഴിക്കോട് ജില്ലയിലെ പര്യടനത്തെ കുറിച്ചുള്ള പോസ്റ്ററിന് എതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഇന്നലെ നടന്ന പരിപാടിയുടെ പോസ്റ്റര്‍ ആണ് വിവാദമായത്. ബിജെപി നേതൃത്വത്തിന്റെ സവര്‍ണ മനോഭാവം വെളിപ്പെടുത്തുന്നതാണ് പോസ്റ്റര്‍ എന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. തങ്ങളുടെ പാര്‍ട്ടിയില്‍ ജാതി വിവേചനമില്ലെന്ന് ബിജെപി നേതാക്കള്‍ സ്ഥിരമായി പറയാറുണ്ടെങ്കിലും, അവരുടെ പ്രവൃത്തിയും വാക്കുമായി യാതൊരു ബന്ധവുമില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതാദ്യമായല്ല, ബിജെപിയുടെ ഭാഗത്തുനിന്ന് അടിസ്ഥാനവര്‍ഗത്തെ അവഹേളിക്കുന്ന പ്രചാരണങ്ങള്‍ നടക്കുന്നത്. 2017-ല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടെ, അദ്ദേഹം ‘ചെങ്കല്‍ച്ചൂള ചേരിയിലെ ജനങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നു’ എന്ന ബിജെപിയുടെ പ്രചാരണം രൂക്ഷ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. ബിജെപി ദളിത് വിരുദ്ധ പാര്‍ട്ടിയാണെന്ന പ്രചാരണം…
Read More » -
India
മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാൻ അന്തരിച്ചു
ന്യൂഡൽഹി: മുതിർന്ന അഭിഭാഷകനും ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായിരുന്ന ഫാലി എസ് നരിമാൻ അന്തരിച്ചു. 95 വയസ്സായിരുന്നു. 1971 മുതൽ സുപ്രീംകോടതി അഭിഭാഷകനായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. പത്മ പുരസ്കാരങ്ങൾ നൽകി രാജ്യം ആദരിച്ച വ്യക്തിത്വമാണ് ഫാലി എസ് നരിമാൻ. 19 വർഷം ഇന്ത്യൻ ബാർ അസോസിയേഷൻ പ്രസിഡന്റായിരുന്നു. 1972 മുതൽ 75 വരെ അഡീഷനൽ സോളിസിറ്റർ ജനറലായി സേവനം അനുഷ്ഠിച്ചു. സുപ്രീംകോടതി ജഡ്ജായിരുന്ന റോഹിൻടൺ നരിമാൻ ആണ് മകൻ.
Read More » -
Kerala
തൃശൂരില്‍ കനാലില്‍ വീണ് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം
തൃശൂർ :കനാലില്‍ വീണ് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. വെള്ളിക്കുളങ്ങര പടിഞ്ഞാക്കര വീട്ടില്‍ ജോബി മകൻ ഇവാൻ ആണ് മരിച്ചത്. തൃശൂര്‍ വെള്ളിക്കുളങ്ങരയിലാണ് സംഭവം.വെള്ളിക്കുളങ്ങരയിലെ കനാലില്‍ കുഞ്ഞ് വീഴുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
Kerala
പത്തനംതിട്ടയിൽ വൻ ഭൂരിപക്ഷത്തില്‍ ജയിക്കും- പി.സി. ജോര്‍ജ്
കോഴഞ്ചേരി: പത്തനംതിട്ടയില്‍ എൻ.ഡി.എ. സ്ഥാനാർഥിയായി തന്നെ പരിഗണിക്കുന്നുണ്ടെന്ന് ബി.ജെ.പി. കേന്ദ്രനേതൃത്വം അറിയിച്ചതായി പി.സി.ജോർജ് പറഞ്ഞു. അയ്യപ്പന്റെ മണ്ണാണ് പത്തനംതിട്ട. അവിടെ മത്സരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുല്ലാട് ജി ആൻഡ് ജി ഫിനാൻസിയേഴ്സ് നിക്ഷേപത്തട്ടിപ്പിനിരയായവരുടെ സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. പത്തനംതിട്ടയില്‍ മത്സരിച്ചാല്‍ താൻ വൻഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘പത്തനംതിട്ട മണ്ഡലത്തില്‍ എല്‍.ഡി.എഫ്. മൂന്നാം സ്ഥാനത്തേക്കുപോകും. ഐസക്ക് പത്തനംതിട്ടയില്‍ മത്സരിച്ചാല്‍ നാട്ടുകാർ പെരുമാറും. പത്തനംതിട്ടയുടെ സിറ്റിങ് എം.പി.യായ ആന്റോ ആന്റണി സഹകരണത്തട്ടിപ്പിന്റെ ആശാനാണ്’-പി സി ജോർജ് പറഞ്ഞു. വെള്ളാപ്പള്ളി നടേശനെയും പി.സി.ജോർജ് പരിഹസിച്ചു. വെള്ളാപ്പള്ളിക്ക് തന്നോട് സ്നേഹമാണ്. തന്നെ ജയിപ്പിക്കാൻ വേണ്ടിയാണ് അദ്ദേഹം സംസാരിക്കുന്നത്. അദ്ദേഹം തോല്‍ക്കുമെന്ന് പറഞ്ഞവർ ജയിക്കുകയും ജയിക്കുമെന്ന് പറഞ്ഞവർ തോല്‍ക്കുകയുമാണ് ചെയ്യുന്നതെന്നും പി.സി.ജോർജ് അഭിപ്രായപ്പെട്ടു.
Read More » -
India
കേന്ദ്ര വനം മന്ത്രി ഇന്ന് വയനാട്ടില്‍
ന്യൂഡൽഹി: വന്യമൃഗ ആക്രമണം രൂക്ഷമായ വയനാട് ജില്ലയില്‍ ഇന്നു സന്ദർശനം നടത്തുമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് വ്യക്തമാക്കി. ഇന്നലെ ഡല്‍ഹിയില്‍ നടന്ന ഉന്നതതല യോഗത്തിനുശേഷമാണ് വയനാട് സന്ദർശിക്കുമെന്നും സ്ഥിതിഗതികള്‍ വിലയിരുത്തി പ്രശ്നത്തിന് പരിഹാരം കാണുമെന്നും മന്ത്രി അറിയിച്ചത്. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായി മന്ത്രി കൂടിക്കാഴ്ച നടത്തും. വയനാട് ജില്ലയില്‍ അടുത്തിടെയുണ്ടായ വന്യമൃഗ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ വനം-പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ഇന്നലെ ഡല്‍ഹിയില്‍ യോഗം ചേർന്നിരുന്നു. മനുഷ്യജീവനുകള്‍ സംരക്ഷിക്കുന്നതിനും പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ആവശ്യമായതെല്ലാം ചെയ്യാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഭൂപേന്ദ്ര യാദവ് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സില്‍ കുറിച്ചു.
Read More » -
India
സോണിയയും അശോക് ചവാനും എതിരില്ലാതെ രാജ്യസഭയിലേക്ക്
ന്യൂഡൽഹി: കോണ്‍ഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി, ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ, കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ അശോക് ചവാൻ തുടങ്ങിയവർ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇവരുള്‍പ്പെടെ 41 പേരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ ബി.ജെ.പി 20 സീറ്റ് നേടി. കോണ്‍ഗ്രസ് (6), തൃണമൂല്‍ കോണ്‍ഗ്രസ് (4), വൈ.എസ്.ആർ കോണ്‍ഗ്രസ് (മൂന്ന്), ആർ.ജെ.ഡി (രണ്ട്), ബി.ജെ.ഡി (രണ്ട്) എന്നിങ്ങനെയാണ് മറ്റു പാർട്ടികള്‍ എതിരില്ലാതെ സ്വന്തമാക്കിയ സീറ്റുകള്‍. എൻ.സി.പി, ശിവസേന, ബി.ആർ.എസ്, ജെ.ഡി (യു) എന്നിവ ഓരോ സീറ്റും നേടി. രാജസ്ഥാനില്‍ നിന്നാണ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് എത്തുന്നത്. സോണിയക്കു പുറമെ ബി.ജെ.പിയുടെ ചുന്നിലാല്‍ ഗരാസിയ, മദൻ റാത്തോഡ് എന്നിവരെയും രാജസ്ഥാനിൽ നിന്നും എതിരില്ലാതെ തെരഞ്ഞെടുത്തു. നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയം ചൊവ്വാഴ്ച സമാപിച്ച പശ്ചാത്തലത്തിലാണ് ചിത്രം തെളിഞ്ഞത്. ഗുജറാത്തില്‍ നഡ്ഡക്കൊപ്പം മറ്റു മൂന്നു ബി.ജെ.പി സ്ഥാനാർഥികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വജ്രവ്യാപാരി ഗോവിന്ദ് ദൊലാകിയയും ഇതില്‍ ഉള്‍പ്പെടും. ഏക്നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയുടെ പ്രതിനിധിയായി…
Read More » -
India
കല്‍ക്കരിലേലം അഴിമതി ഒന്നാം മോദി ഭരണകാലത്തും നടന്നെന്ന് റിപ്പോര്‍ട്ടേഴ്സ് കളക്ടീവ്
ന്യൂഡൽഹി: യു.പി.എ. ഭരണകാലത്തുനടന്ന സ്പെക്‌ട്രം, കല്‍ക്കരിലേല കുംഭകോണങ്ങളെ രാഷ്ട്രീയായുധമാക്കി അധികാരത്തിലേറിയ ബി.ജെ.പി.യും കല്‍ക്കരിലേലത്തില്‍ സ്വകാര്യകമ്ബനികള്‍ക്ക് ലാഭമുണ്ടാക്കാനുള്ള പഴുതൊരുക്കിയെന്ന വെളിപ്പെടുത്തലുമായി റിപ്പോർട്ടേഴ്സ് കളക്ടീവ്. 4100 കോടിയിലധികം ടണ്‍ കല്‍ക്കരിയുടെ 200-ല്‍പ്പരം വരുന്ന ബ്ലോക്കുകളുടെ വിതരണത്തിനായി തയ്യാറാക്കിയ ലേലവ്യവസ്ഥകള്‍ തിടുക്കപ്പെട്ട് ഉണ്ടാക്കിയതും സ്വകാര്യകമ്ബനികള്‍ക്ക് അന്യായലാഭത്തിന് വഴിയൊരുക്കിയെന്നുമാണ് കണ്ടെത്തൽ. അഴിമതിയിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പ് അന്നത്തെ കേന്ദ്ര ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ‌്‌ലിക്കും കല്‍ക്കരി മന്ത്രിയായിരുന്ന പീയൂഷ് ഗോയലിനും ലഭിച്ചിരുന്നു. കത്തിന്റെ പകർപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കൈമാറിയെങ്കിലും ഒരു മാറ്റവുമുണ്ടായില്ല. മുന്നറിയിപ്പുകള്‍ ശരിവെക്കുന്ന റിപ്പോർട്ടാണ് കണ്‍ട്രോളർ ആൻഡ് ഓഡിറ്റർ ജനറല്‍(സി.എ.ജി.) പുറത്തുവിട്ടത്. സർക്കാരിലേക്ക് കിട്ടേണ്ട വരുമാനം നഷ്ടപ്പെടുത്തും വിധം സ്വകാര്യ കമ്ബനികള്‍ക്ക് ലാഭത്തിന് പഴുതൊരുക്കിയെന്ന കണ്ടെത്തലാണ് സി.എ.ജി. നടത്തിയത്. എന്നാല്‍, ഇതിന് കടകവിരുദ്ധമായാണ് ഈയിടെ പാർലമെന്റില്‍ അവതരിപ്പിച്ച ധവളപത്രത്തിലെ മോദി സർക്കാരിന്റെ അവകാശവാദം. കല്‍ക്കരി വിഭവകൈമാറ്റം സുതാര്യമാക്കി ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക് രാജ്യത്തെ നയിച്ചെന്നാണ് ധവളപത്രത്തില്‍ ധനമന്ത്രി നിർമലാ സീതാരാമൻ അവകാശപ്പെട്ടത്.അതേസമയം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ. ഭരണകാലത്ത് 1.86 ലക്ഷം…
Read More » -
Kerala
കർണാടക ബിജെപി അധ്യക്ഷന്‍റെ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കാതെ കെ സുരേന്ദ്രൻ
വയനാട്: പടമലയില്‍ കാട്ടാന ആക്രമിച്ചു കൊന്ന അജീഷിന്‍റെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കുമെന്ന കർണാടക സർക്കാരിന്‍റെ പ്രഖ്യാപനത്തെ എതിർത്തുകൊണ്ടുള്ള കർണാടക ബിജെപി അധ്യക്ഷന്‍റെ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കാതെ കേരള ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ. കർണാടക സർക്കാർ ചെയ്യുന്നതിനെക്കുറിച്ച് കേരള ഘടകം പ്രതികരിക്കാനില്ലെന്നു പറഞ്ഞ കെ.സുരേന്ദ്രൻ കർണാടക എന്തുചെയ്യുന്നു എന്നതല്ല, കേരള സർക്കാർ ഒന്നും ചെയ്യുന്നില്ല എന്നതാണു പ്രശ്നമെന്നും കൂട്ടിച്ചേർത്തു.
Read More » -
NEWS
വിമാനക്കമ്ബനികളുടെ കുത്തക അവസാനിക്കും; ഗള്‍ഫ് രാജ്യങ്ങളിലേക്ക് കപ്പല്‍ സര്‍വീസിനു ടെന്‍ഡര്‍
തിരുവനന്തപുരം:കേരളത്തില്‍നിന്നു ഗള്‍ഫ് രാജ്യങ്ങളിലേക്കു കപ്പല്‍ സര്‍വീസിനു ടെന്‍ഡര്‍ ക്ഷണിക്കാന്‍ സംസ്‌ഥാനസര്‍ക്കാര്‍ തീരുമാനം. സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണു തീരുമാനം.കേരള മാരിടൈം ബോര്‍ഡാണു താത്‌പര്യപത്രം ക്ഷണിക്കുന്നത്. രാജ്യത്തും പുറത്തുമുള്ള കപ്പല്‍ കമ്ബനികള്‍ക്കു ടെന്‍ഡറില്‍ പങ്കെടുക്കാം. യാത്രാ, വിനോദസഞ്ചാര കപ്പലുകള്‍ക്ക് ഏത് ഗള്‍ഫ് രാജ്യത്തുനിന്നും സര്‍വീസിന് അനുമതി നല്‍കും. ബേപ്പൂര്‍, കൊല്ലം, അഴീക്കല്‍ തുറമുഖങ്ങളില്‍ കപ്പല്‍ അടുപ്പിക്കാം. നേരത്തെ തന്നെ ബേപ്പൂര്‍-കൊച്ചി-ദുബായ് ക്രൂയിസ് സര്‍വീസിനു കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നു.വിമാനക്കമ്ബനികളുടെ കുത്തക അവസാനിപ്പിച്ച് സാധാരണ യാത്രക്കാര്‍ക്ക് ആശ്വാസമേകുകയാണു ലക്ഷ്യം. കപ്പല്‍ സര്‍വീസ് വരുന്നതോടെ നിരക്ക് കുറയ്‌ക്കാന്‍ വിമാനക്കമ്ബനികളും നിര്‍ബന്ധിതരാകും. വിമാനനിരക്കിന്റെ മൂന്നിലൊന്നു മതി കപ്പലിന്. മൂന്നുദിവസം കൊണ്ട് എത്താം. വിമാനത്തേക്കാള്‍ മൂന്നിരട്ടി ലഗേജ് കപ്പലില്‍ കൊണ്ടുവരാം. ഗള്‍ഫ് യാത്രക്കാരുടെ എണ്ണവും ഉയരും. കപ്പല്‍ സര്‍വീസ് യാഥാര്‍ഥ്യമായാല്‍ 10,000 രൂപ ചെലവില്‍ നാട്ടിലേക്കും തിരിച്ചും പോയിവരാന്‍ സാധിക്കുമെന്നാണു വിലയിരുത്തല്‍. 200 കിലോഗ്രാം ലഗേജ് കൊണ്ടുപോകാം.
Read More »