Month: February 2024
-
NEWS
പാക്കിസ്ഥാനില്‍ ഷെരീഫ് -ഭൂട്ടോ സഖ്യസര്‍ക്കാരിന് ധാരണ; ഷഹബാസ് ഷെരീഫ് പ്രധാനമന്ത്രിയാകും
ഇസ്ലാമാബാദ്: ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ സഖ്യ സര്‍ക്കാരുണ്ടാക്കാന്‍ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും (പിപിപി) പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് നവാസും (പിഎംഎല്‍എന്‍) ധാരണയായി. പിഎംഎല്‍എന്‍ പ്രസിഡന്റ് ഷഹബാസ് ഷെരീഫ് വീണ്ടും പ്രധാനമന്ത്രിയാകുമെന്നു ഇന്നലെ രാത്രി നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പിപിപി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ പ്രഖ്യാപിച്ചു. പിപിപി കോ ചെയര്‍മാന്‍ ആസിഫ് അലി സര്‍ദാരി പ്രസിഡന്റാവും. ദേശീയ അസംബ്ലിയില്‍ 17 അംഗങ്ങളുള്ള മുത്താഹിദ ക്വാമി മൂവ്‌മെന്റ് (പാക്കിസ്ഥാന്‍) സഖ്യത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാക്കിസ്ഥാന്‍ തെഹ്രികെ ഇന്‍സാഫ് (പിടിഐ) സ്വതന്ത്രര്‍ സുന്നി ഇത്തിഹാദ് കൗണ്‍സില്‍ എന്ന കക്ഷിയില്‍ ചേര്‍ന്നു സര്‍ക്കാരുണ്ടാക്കാന്‍ ശ്രമം ആരംഭിച്ചിരുന്നുവെങ്കിലും ഭരിക്കാനാവശ്യമായ ഭൂരിപക്ഷം നേടാനായില്ലെന്നും ഭൂട്ടോ പറഞ്ഞു. തിരഞ്ഞെടുപ്പുചിഹ്നം നിഷേധിക്കപ്പെട്ടതിനാല്‍ ഈ മാസം 8 നു നടന്ന പൊതുതിരഞ്ഞെടുപ്പില്‍ സ്വതന്ത്രരായി മത്സരിച്ച പിടിഐ സ്ഥാനാര്‍ഥികള്‍ 93 സീറ്റില്‍ വിജയിച്ചു. സൈന്യത്തെ വെല്ലുവിളിച്ചു തിരഞ്ഞെടുപ്പു വിജയം നേടിയ ഇമ്രാന്‍ ഖാന്റെ കക്ഷി അധികാരത്തിലെത്തുന്നതു തടയാന്‍ സൈന്യം ഇടപെട്ട്…
Read More » -
Kerala
”ദേശാഭിമാനിയോട് മാപ്പ് പറയാന്‍ എനിക്ക് സൗകര്യമില്ല, ഒരു വരി പോലും പിന്‍വലിക്കാന്‍ പോവുന്നുമില്ല”
ദേശാഭിമാനിക്കെതിരെ നടത്തിയ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന വക്കീല്‍ നോട്ടീസ് തള്ളി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. ദേശാഭിമാനി ആരംഭിച്ചത് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്തതിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ബ്രിട്ടീഷുകാരില്‍ നിന്ന് കിട്ടിയ പണം കൊണ്ടാണ്” എന്ന പ്രസ്താവന ഒരാഴ്ചയ്ക്കകം പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയാത്ത പക്ഷം നിയമ നടപടി സ്വീകരിക്കും എന്നായിരുന്നു വക്കീല്‍ നോട്ടീസ്. അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇതാണ്, മാതൃഭൂമി ക ഫെസ്റ്റിവല്‍ വേദിയില്‍ നടത്തിയ ”ദേശാഭിമാനി പത്രമുള്‍പ്പെടെ ആരംഭിച്ചത് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്തതിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ബ്രിട്ടീഷുകാരില്‍ നിന്ന് കിട്ടിയ പണം കൊണ്ടാണ്” എന്ന എന്റെ പ്രസ്താവന ഒരാഴ്ചയ്ക്കകം പിന്‍വലിച്ചു നിരുപധികം മാപ്പ് പറയാത്ത പക്ഷം എനിക്കെതിരെ നിയമ നടപടി സ്വീകരിക്കും എന്ന് ഭീഷണിപ്പെടുത്തികൊണ്ടുള്ള ദേശാഭിമാനിയുടെ വക്കീല്‍ നോട്ടീസ് ഇന്ന് കൈപറ്റി. ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ.ജെ. തോമസിന് വേണ്ടി ഹൈകോടതിയിലെ അഭിഭാഷകന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ അഡ്വ. എം.…
Read More » -
India
20 സീറ്റ് മസ്റ്റ്! മഹാരാഷ്ട്രയില്‍ ഉദ്ധവിന്റെ കടുംപിടിത്തം; ‘ഇന്ത്യ’യില്‍ വീണ്ടും പ്രതിസന്ധിയില്‍
മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ത്യസഖ്യം ലോക്സഭാസീറ്റുകള്‍ സംബന്ധിച്ച ധാരണ പൂര്‍ത്തിയാക്കാത്ത സാഹചര്യത്തില്‍ ഉദ്ധവ് താക്കറെ ശിവസേന 20 സീറ്റ് വേണമെന്ന ആവശ്യം ശക്തമാക്കി. മഹാരാഷ്ട്രയിലെ 18 ലോക്സഭാമണ്ഡലങ്ങളിലേക്ക് ഉദ്ധവ് ശിവസേന കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിച്ചു. മഹാരാഷ്ട്ര വികാസ് അഘാഡിയിലെ (എം.വി.എ.) നാലാപങ്കാളികള്‍ ഇതുവരെ സീറ്റുപങ്കിടല്‍ സംബന്ധിച്ച് അന്തിമതീരുമാനത്തിലെത്തിയിട്ടില്ല. ഇത് കോ-ഓര്‍ഡിനേറ്റര്‍മാരുടെ ആദ്യപട്ടികയാണെന്നും 20-ലധികം സീറ്റുകളിലേക്ക് പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ ഉദ്ദേശിക്കുന്നതിനാല്‍ വരുംദിവസങ്ങളില്‍ നാലോ അഞ്ചോ കോ-ഓര്‍ഡിനേറ്റര്‍മാരെക്കൂടി നിയമിക്കുമെന്നും താക്കറെവിഭാഗം എം.പി. വിനായക് റാവത്ത് പറഞ്ഞു. മുംബൈ നഗരത്തിലെ മുംബൈ നോര്‍ത്ത് വെസ്റ്റ്, മുംബൈ നോര്‍ത്ത് ഈസ്റ്റ്, മുംബൈ സൗത്ത് സെന്‍ട്രല്‍, സൗത്ത് മുംബൈ എന്നീ നാല് സീറ്റുകള്‍ തങ്ങള്‍ക്ക് വേണമെന്ന ആവശ്യം ശിവസേന ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശിവസേന ടിക്കറ്റില്‍ ജയിച്ച മുംബൈ നോര്‍ത്ത് വെസ്റ്റില്‍നിന്നുള്ള ഗജാനന്‍ കീര്‍ത്തികര്‍, മുംബൈ സൗത്ത് സെന്‍ട്രലില്‍നിന്നുള്ള രാഹുല്‍ ഷെവാലെ എന്നിവര്‍ മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ ശിവസേനയിലാണ്. നിലവില്‍ ഷിന്ദേയുടെ മകന്റെ കൈവശമുള്ള കല്യാണ്‍ ലോക്സഭാമണ്ഡലത്തിന്റെ പേര് ആദ്യപട്ടികയില്‍…
Read More » -
Kerala
പരാതികള്‍ നിഷ്പക്ഷ സമിതി പരിശോധിക്കും; ആത്മഹത്യാ ഭീഷണി മുഴക്കിയ വിദ്യാര്‍ഥികളുടെ സമരം അവസാനിച്ചു
ഇടുക്കി: തൊടുപുഴ കോ ഓപ്പറേറ്റീവ് ലോ കോളജില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയ വിദ്യാര്‍ഥികളുടെ പ്രതിഷേധ സമരം അര്‍ദ്ധ രാത്രിയോടെ അവസാനിച്ചു. സബ് കളക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥികളുടെ പരാതികള്‍ നിഷ്പക്ഷമായ കമ്മിറ്റി പരിശോധിക്കുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചത്. വിദ്യാര്‍ത്ഥികളുമായി മാനേജ്മെന്റ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ഥികളെ കോളജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ കോളജ് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. ഇന്നലെ നാലുമണിക്ക് തുടങ്ങിയ സമരം ഏഴുമണിക്കൂറോളമാണ് നീണ്ടത്. പ്രിന്‍സിപ്പല്‍ രാജിവെക്കുക, അനര്‍ഹമായി ഒരുകുട്ടിക്ക് മാത്രം നല്‍കിയ മാര്‍ക്ക് റദ്ദാക്കുക, ഈ ആവശ്യമുന്നയിച്ച് സമരം നടത്തിയ വിദ്യാര്‍ത്ഥികളെ പുറത്താക്കിയ നടപടി പിന്‍വലിക്കുക, റാഗിങ് പരാതി പരിശോധിക്കുക. ഇതില്‍ പ്രിന്‍സിപ്പല്‍ രാജി വെക്കുന്നതൊഴികെ മറ്റെല്ലാം ചെയ്യാമെന്ന് മാനേജുമെന്റ് ഉറപ്പ് നല്‍കിയിരുന്നു. പക്ഷെ പ്രിന്‍സിപ്പലിന്റെ രാജിയില്ലാതെ പിന്നോട്ടില്ലെന്ന നിലപാടുമായി മൂന്നു നിലക്ക് മുകളില്‍ ആതമഹത്യ ഭീക്ഷണിയോടെ മുപ്പതിലധികം…
Read More » -
Crime
മോഷണസംഘത്തെ പിടികൂടാന്‍ ശ്രമം; കേരള പൊലീസിനു നേരെ അജ്‌മേറില്‍ വെടിവയ്പ്
ജയ്പുര്‍: മോഷണസംഘത്തെ പിടികൂടാനെത്തിയ കേരള പൊലീസ് സംഘത്തിനു നേരെ രാജസ്ഥാനില്‍ വെടിവയ്പ്. കൊച്ചിയില്‍നിന്ന് അജ്‌മേറിലെത്തിയ പൊലീസ് സംഘത്തെയാണ് അക്രമികള്‍ തോക്കുപയോഗിച്ചു നേരിട്ടത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ലെന്നാണു വിവരം. സ്വര്‍ണ മോഷണ സംഘത്തെ പിടികൂടാനാണ് പൊലീസ് സംഘം അജ്‌മേറിലേക്കു പോയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് കടത്തുന്ന സംഘത്തിലെ ആളുകളെ തിരഞ്ഞായിരുന്നു പൊലീസ് സംഘത്തിന്റെ അജ്‌മേര്‍ യാത്ര. അജ്‌മേര്‍ ദര്‍ഗ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ചാണ് മോഷണ സംഘത്തിലെ ആളുകളെ പിടികൂടാന്‍ ശ്രമിച്ചത്. ഇതിനിടെ അക്രമികള്‍ പൊലീസ് സംഘത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്നു തവണ വെടിവച്ചതായാണ് അജ്‌മേര്‍ പൊലീസ് നല്‍കുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡുകാരായ ഷെഹ്‌സാദ്, സാജിദ് എന്നിവരെ പൊലീസ് പിടികൂടി. മൂന്നു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ പിടികൂടിയത്. ഇവരില്‍നിന്ന് രണ്ട് കള്ളത്തോക്കുകളും പിടിച്ചെടുത്തു. ഇവര്‍ മുന്‍പും വിവിധ കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് വ്യക്തമാക്കി.
Read More » -
Kerala
കുറുമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിന്റെ മാതാവും സഹോദരനും ട്രെയിന്‍ തട്ടിമരിച്ച നിലയില്‍
പാലക്കാട്: മലമ്പുഴയില്‍ കടുക്കാംകുന്ന് പാലത്തിന് സമീപം അമ്മയെയും മകനെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ചെറാട് സ്വദേശികളായ റഷീദ (46) മകന്‍ ഷാജി (23) എന്നിവരാണ് മരിച്ചത്. കുറുമ്പാച്ചി മലയില്‍ അകപ്പെട്ട ബാബുവിന്റെ മാതാവും സഹോദരനുമാണ് മരിച്ചത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി പതിനൊന്നോടെയാണ് അപകടം നടന്നതെന്നാണ് വിവരം. കുടുംബ പ്രശ്‌നങ്ങളാകാം ഇവരെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും പൊലീസ് കൂട്ടിച്ചേര്‍ക്കുന്നു. 2022 ഫെബ്രുവരിയിലാണ് ബാബു മലയിടുക്കില്‍ കുടുങ്ങിയത്. മലകയറി തിരിച്ചിറങ്ങുന്നതിനിടെ ബാബു മലയിടുക്കില്‍ കുടുങ്ങിപ്പോകുകയായിരുന്നു. തുടര്‍ന്ന് സൈന്യം, എന്‍.ഡി.ആര്‍.എഫ്, കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യു, കോസ്റ്റ് ഗാര്‍ഡ്, വ്യോമസേന തുടങ്ങി നിരവധി ഏജന്‍സികള്‍ സംയുക്തമായി നടത്തിയ 45 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് ബാബുവിനെ രക്ഷപ്പെടുത്തിയത്. സംരക്ഷിത വനപ്രദേശത്തിന്റെ ഭാഗമായ മലയില്‍ കയറിയതിന് അന്ന് ബാബുവിനെതിരെ കേസെടുത്തിരുന്നു. അതേസമയം, ബന്ധുവീട്ടില്‍ അതിക്രമിച്ചുകയറി വീട്ടുകാരെ ഭീഷണിപ്പെടുത്തിയ കേസിലാണ് ബാബുവിനെ കഴിഞ്ഞ വര്‍ഷം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് നടപടി. കാനിക്കുളത്തെ…
Read More » -
Sports
ഐപിഎൽ മാർച്ച് 22 ന് ആരംഭിക്കും; വേദി ഇന്ത്യ തന്നെ
മുംബൈ: ഐപിഎല്ലിന്റെ 17-ാം എഡിഷന് മാര്‍ച്ച് 22-ാം തിയതി ചെന്നൈയില്‍ തുടക്കമാകും. നിലവിലെ ചാമ്ബ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും റണ്ണേഴ്‌സ് അപ്പായ ഗുജറാത്ത് ടൈറ്റന്‍സുമാകും എം എ ചിദംബരം സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ അരുണ്‍ ധുമാലാണ് തിയ്യതികള്‍ പുറത്തുവിട്ടത്.ഐപിഎല്‍ പൂര്‍ണമായും ഇന്ത്യയില്‍ വച്ചാണ് നടക്കുക എന്ന് അരുണ്‍ ധമാന്‍ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് ഘട്ടമായാവും ഐപിഎല്‍ സീസണ്‍ നടക്കുക. ലോക്‌സഭ തെരഞ്ഞെടുപ്പ് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷമാകും പൂര്‍ണ മത്സരക്രമം പുറത്തുവിടുക..കഴിഞ്ഞ സീസണിലെ പത്ത് ടീമുകള്‍ തന്നെയാണ് ഇത്തവണയും മത്സരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരാണ് പോരാട്ടത്തിനൊരുങ്ങുന്നത്.
Read More » -
Careers
120,000 രൂപ വരെ ശമ്പളം; മലബാര്‍ സിമന്റ്‌സിലേക്ക് റിക്രൂട്ട്‌മെന്റ്
കേരള സര്‍ക്കാരിന് കീഴില്‍ മലബാര്‍ സിമന്റ്‌സിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ്. ജനറല്‍ മാനേജര്‍, ചീഫ് കെമിസ്റ്റ്, ജിയോളജിസ്റ്റ് തുടങ്ങിയ വിവിധ പോസ്റ്റുകളിലേക്കാണ് നിയമനം നടക്കുന്നത്. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ഓണ്‍ലൈന്‍ അപേക്ഷ മാര്‍ച്ച് 22ന് അവസാനിക്കും.തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 40,500 രൂപ മുതല്‍ 120,000 രൂപ വരെ ശമ്ബളമായി ലഭിക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കേരള സര്‍ക്കാരിന്റെ https://jobs.kpserb.kerala.gov.in/ എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കാം. അപേക്ഷിക്കുന്നതിന് പ്രത്യേക ഫീസ് അടക്കേണ്ടതില്ല
Read More » -
India
ചിരി നന്നാക്കാൻ ചികിത്സ തേടിയ പ്രതിശ്രുത വരൻ മരിച്ചു
ഹൈദരാബാദ്: ചിരി കൂടുതല്‍ മനോഹരമാക്കാൻ ശസ്ത്രക്രിയ നടത്തിയ പ്രതിശ്രുത വരൻ മരിച്ചു. ഹൈദരാബാദിലെ ദന്താശുപത്രിയിലാണ് ചികിത്സക്കിടെ ലക്ഷ്മി നാരായണ്‍ എന്ന 28 കാരന് ജീവൻ നഷ്ടമായത്. വിവാഹ ഒരുക്കത്തിനിടയിലാണ് ചിരി കൂടുതല്‍ നന്നാക്കാൻ സർജറിക്ക് വിധേയനാകാൻ നാരായണ്‍ തീരുമാനിച്ചത്. സർജറിയുടെ ഭാഗമായി അമിതമായി അനസ്തേഷ്യ നല്‍കിയതാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സ്മൈല്‍ ഡിസൈനിങ് പ്രൊസീജറിന് വിധേയനാകാൻ ഒരു ക്ലിനിക്കിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ലക്ഷ്മി നാരായണൻ വീട്ടില്‍ നിന്ന് പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ നിശ്ചിത സമയം കഴിഞ്ഞിട്ടും മകനെ കാണാത്തതിനെ തുടർന്ന് പിതാവ് ഫോണില്‍ വിളിച്ചപ്പോള്‍ ആശുപത്രി ജീവനക്കാരാണ് കാള്‍ അറ്റന്റ് ചെയ്തത്. ചികിത്സക്കിടയില്‍ മകൻ അബോധാവസ്ഥയിലായെന്ന വിവരം ബന്ധുക്കള്‍ അറിയുന്നത് അപ്പോഴാണ്. നാരായണനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. പരാതിയെ തുടർന്ന് ആശുപത്രിയില്‍ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു.
Read More » -
India
സാമ്ബത്തിക തട്ടിപ്പ്: നടിയും ബിജെപി നേതാവുമായ ജയലക്ഷ്മി അറസ്റ്റില്‍
ചെന്നൈ: സന്നദ്ധസംഘടനയുടെ പേരില്‍ സാമ്ബത്തിക തട്ടിപ്പുനടത്തിയ കേസില്‍ സീരിയല്‍നടിയും ബി.ജെ.പി. നേതാവുമായ ജയലക്ഷ്മി അറസ്റ്റില്‍. തന്റെ പേരില്‍ സന്നദ്ധ സംഘടനയുണ്ടാക്കി സാമൂഹിക മാധ്യമങ്ങളിലുടെ അഭ്യർഥന നടത്തി ജയലക്ഷ്മി പണം തട്ടിയെടുക്കുന്നുവെന്ന് ആരോപിച്ച് ഗാനരചയിതാവും മക്കള്‍ നീതി മയ്യം നേതാവുമായ സ്‌നേഹൻ നല്‍കിയ പരാതിയ്ക്ക് പിന്നാലെയാണ് അറസ്റ്റ്. കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് ജയലക്ഷ്മിക്കെതിരേ സിറ്റി പോലീസില്‍ സ്‌നേഹൻ പരാതി നല്‍കിയത്. സ്‌നേഹൻ ഫൗണ്ടേഷൻ എന്നപേരില്‍ ട്രസ്റ്റ് നടത്തി തട്ടിപ്പു നടത്തുന്നുവെന്നായിരുന്നു പരാതി. എന്നാല്‍, ഇത് സ്‌നേഹന്റെപേരിലുള്ള ട്രസ്റ്റ് അല്ലെന്നും താൻ നടത്തുന്ന സംഘടനയാണെന്നും ജയലക്ഷ്മി വിശദീകരിച്ചു. ആരോപണത്തിന്റെ പേരില്‍ സ്‌നേഹനെതിരെ ജയലക്ഷ്മി പോലീസില്‍ പരാതിയും നല്‍കി. പിന്നീട് രണ്ട് പേരും കോടതിയെയും സമീപിച്ചു.അന്വേഷണത്തിൽ കഴമ്പുണ്ടെന്ന് മനസ്സിലായതോടെ തുടർന്ന് ചൊവ്വാഴ്ചയാണ് ജയലക്ഷ്മിയെ അറസ്റ്റ് ചെയ്തത്. ജയലക്ഷ്മി മഹിളാമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റാണ്.
Read More »