തന്റെ പേരില്‍ സന്നദ്ധ സംഘടനയുണ്ടാക്കി സാമൂഹിക മാധ്യമങ്ങളിലുടെ അഭ്യർഥന നടത്തി ജയലക്ഷ്മി പണം തട്ടിയെടുക്കുന്നുവെന്ന് ആരോപിച്ച് ഗാനരചയിതാവും മക്കള്‍ നീതി മയ്യം നേതാവുമായ സ്‌നേഹൻ നല്‍കിയ പരാതിയ്ക്ക് പിന്നാലെയാണ് അറസ്റ്റ്.
കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് ജയലക്ഷ്മിക്കെതിരേ സിറ്റി പോലീസില്‍ സ്‌നേഹൻ പരാതി നല്‍കിയത്. സ്‌നേഹൻ ഫൗണ്ടേഷൻ എന്നപേരില്‍ ട്രസ്റ്റ് നടത്തി തട്ടിപ്പു നടത്തുന്നുവെന്നായിരുന്നു പരാതി. എന്നാല്‍, ഇത് സ്‌നേഹന്റെപേരിലുള്ള ട്രസ്റ്റ് അല്ലെന്നും താൻ നടത്തുന്ന സംഘടനയാണെന്നും ജയലക്ഷ്മി വിശദീകരിച്ചു.
ആരോപണത്തിന്റെ പേരില്‍ സ്‌നേഹനെതിരെ ജയലക്ഷ്മി പോലീസില്‍ പരാതിയും നല്‍കി. പിന്നീട് രണ്ട് പേരും കോടതിയെയും സമീപിച്ചു.അന്വേഷണത്തിൽ കഴമ്പുണ്ടെന്ന് മനസ്സിലായതോടെ തുടർന്ന് ചൊവ്വാഴ്ചയാണ് ജയലക്ഷ്മിയെ അറസ്റ്റ് ചെയ്തത്. ജയലക്ഷ്മി മഹിളാമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റാണ്.