SportsTRENDING

ഐപിഎൽ മാർച്ച് 22 ന് ആരംഭിക്കും; വേദി ഇന്ത്യ തന്നെ 

മുംബൈ: ഐപിഎല്ലിന്റെ 17-ാം എഡിഷന് മാര്‍ച്ച്‌ 22-ാം തിയതി ചെന്നൈയില്‍ തുടക്കമാകും. നിലവിലെ ചാമ്ബ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും റണ്ണേഴ്‌സ് അപ്പായ ഗുജറാത്ത് ടൈറ്റന്‍സുമാകും എം എ ചിദംബരം സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.

ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ അരുണ്‍ ധുമാലാണ് തിയ്യതികള്‍ പുറത്തുവിട്ടത്.ഐപിഎല്‍ പൂര്‍ണമായും ഇന്ത്യയില്‍ വച്ചാണ് നടക്കുക എന്ന് അരുണ്‍ ധമാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

രണ്ട് ഘട്ടമായാവും ഐപിഎല്‍ സീസണ്‍ നടക്കുക. ലോക്‌സഭ തെരഞ്ഞെടുപ്പ് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷമാകും  പൂര്‍ണ മത്സരക്രമം  പുറത്തുവിടുക..കഴിഞ്ഞ സീസണിലെ പത്ത് ടീമുകള്‍ തന്നെയാണ് ഇത്തവണയും മത്സരിക്കുന്നത്.

Signature-ad

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരാണ് പോരാട്ടത്തിനൊരുങ്ങുന്നത്.

Back to top button
error: