Month: February 2024
-
Sports
ജർമ്മൻ ഫുട്ബോൾ ഇതിഹാസം ആന്ദ്രേസ് ബ്രെഹ്മെ അന്തരിച്ചു
ബെർലിൻ: ജർമ്മൻ ഫുട്ബോൾ ഇതിഹാസം ആന്ദ്രേസ് ബ്രെഹ്മെ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് 63-ാം വയസിലാണ് അന്ത്യം. 1990ലെ ലോകകപ്പ് ഫൈനലിൽ അർജന്റീനയ്ക്കെതിരെ ജർമ്മനിയുടെ വിജയഗോൾ നേടിയ താരമാണ് ആന്ദ്രേസ് ബ്രഹ്മെ. കൈസർലൗട്ടേൺ, ബയേൺ മ്യൂണിക്, ഇന്റർ മിലാൻ തുടങ്ങിയ ക്ലബുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. പശ്ചിമ ജർമ്മനിക്കായി 86 മത്സരങ്ങളിലും ബൂട്ടണിഞ്ഞു. 1990ലെ ലോകകപ്പിൽ ബ്രെഹ്മയുടെ പരിശീലകനായിരുന്ന ഫ്രാൻസ് ബെക്കൻബോവർ രണ്ട് മാസം മുമ്പാണ് അന്തരിച്ചത്.
Read More » -
Kerala
സാധനങ്ങളില്ലാത്ത സപ്ലൈക്കോ ചിത്രങ്ങള്‍ പുറത്ത്; പിന്നാലെ വിവാദ സര്‍ക്കുലറുമായി ശ്രീറാം വെങ്കിട്ടരാമന്‍
തിരുവനന്തപുരം: സപ്ലൈക്കോ ഔട്ട്‌ലെറ്റുകളില്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ജീവനക്കാര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനും വിലക്കുണ്ട്. സപ്ലൈക്കോ സിഎംഡി ശ്രീറാം വെങ്കിട്ടരാമനാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കിയത്. മുന്‍കൂര്‍ അനുമതി ഇല്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. സ്ഥാപനത്തിന് കളങ്കമുണ്ടാക്കുന്ന ദൃശ്യങ്ങളും വാര്‍ത്തകളും പുറത്തുവരുന്ന സാഹചര്യത്തിലാണ് സര്‍ക്കുലര്‍. ജീവനക്കാര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനും വിലക്കുണ്ട്. സപ്ലൈക്കോ മാവേലി സ്റ്റോറുകളില്‍ സബ്‌സിഡി ഉത്പന്നങ്ങളുടെ അടക്കം ക്ഷാമം തുടരുന്നതിനിടെയാണ് സര്‍ക്കുലര്‍ പുറത്ത് വരുന്നത്. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്. ചെറുപയര്‍, ഉഴുന്ന്, വന്‍കടല, വന്‍പയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്കാണ് വില കൂടിയത്. അതേസമയം, സംസ്ഥാനത്തെ സപ്ലൈക്കോ സ്റ്റോറുകളില്‍ 40ഇന ഉത്പന്നങ്ങള്‍ക്കെത്തിക്കാന്‍ വിളിച്ച ടെണ്ടര്‍ മൂന്നാം വട്ടവും മുടങ്ങിയിരുന്നു. കുടിശിക തീര്‍പ്പാക്കാത്തതിനാല്‍ ടെണ്ടര്‍ ബഹിഷ്‌കരിക്കുന്നതായി വിതരണക്കാരുടെ സംഘടന…
Read More » -
Crime
കള്ളന് മാനസാന്തരം; മോഷ്ടിച്ച ബൈക്ക് ഉടമയ്ക്ക് തിരികെ നല്‍കി
പാലക്കാട്: മോഷണ വാര്‍ത്ത കണ്ട് ഉടമയ്ക്ക് ബൈക്ക് തിരികെ നല്‍കി കള്ളന്‍. പാലക്കാട് കിഴക്കഞ്ചേരി സ്വദേശി സതീശന്റെ ബൈക്കാണ് മോഷ്ടാവ് കണ്‍മുന്നില്‍ നിന്ന് മോഷ്ടിച്ചത്. വാര്‍ത്ത കണ്ടെന്നും ബൈക്ക് തിരികെ തരാമെന്നും സതീശിനെ മോഷ്ടാവ് ഫോണില്‍ വിളിച്ച് അറിയിച്ചു. ദേശീയപാതയോരത്ത് വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മോഷ്ടാവിനെ പിടികൂടാന്‍ സാധിച്ചില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് മോഷണം നടന്നത്. പന്നിയങ്കരയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ പോയതായിരുന്നു സതീശന്‍. അവിടെ വച്ച് സുഹൃത്തുമായി സംസാരിച്ചു തിരിഞ്ഞു നോക്കുമ്പോള്‍ തന്റെ ബൈക്കുമായി ഒരാള്‍ കടന്നുകളയുന്നതാണ് കണ്ടത്. സതീശനും സുഹൃത്തും പിന്നാലെ ഓടിയെങ്കിലും കള്ളനെ കിട്ടിയില്ല. തുടര്‍ന്ന് വടക്കാഞ്ചേരി പൊലീസില്‍ പരാതി നല്‍കി. അടുത്ത ദിവസം കള്ളന്‍ സതീശനെ വിളിക്കുകയായിരുന്നു. താന്‍ വാര്‍ത്ത കണ്ടെന്നും മാനസിക വിഭ്രാന്തി കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും കേസാക്കരുതെന്നും കള്ളന്‍ പറഞ്ഞു. ബൈക്ക് തിരികെ നല്‍കാമെന്നും അറിയിച്ചു. ബൈക്കില്‍ സൂക്ഷിച്ചിരുന്ന ഡയറിയില്‍ നിന്നാണ് മോഷ്ടാവിന് സതീശന്റെ നമ്പര്‍ ലഭിക്കുന്നത്.
Read More » -
Kerala
വിവരാവകാശത്തിന് മറുപടി നല്‍കിയില്ല; എന്‍ജിനീയര്‍ക്ക് സ്ഥലം മാറ്റവും കാല്‍ലക്ഷം പിഴയും
തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് ലംഘിച്ച വാട്ടര്‍ അതോറിറ്റി എന്‍ജിനീയര്‍ക്ക് ആറ്റിങ്ങലില്‍ നിന്ന് വയനാട്ടിലേക്ക് സ്ഥലം മാറ്റവും 25,000 രൂപ പിഴയും കൂടാതെ അച്ചടക്ക നടപടിയും വിജിലന്‍സ് അന്വേഷണവും ഉണ്ടാവും. വകുപ്പുതല നടപടിയുടെ ഭാഗമായി കുറ്റപത്രവും നല്കി. ആറ്റിങ്ങല്‍ സബ്ഡിവിഷനിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ് ബൈജുവിനെയാണ് ശിക്ഷാ നടപടിയുടെ ഭാഗമായി ഉടന്‍ പ്രാബല്യത്തില്‍ സ്ഥലം മാറ്റിയത്. പിഴ സംഖ്യ ഈ മാസം 28 നകം അടച്ച് 29 ന് ചെലാന്‍ കമ്മിഷനില്‍ സമര്‍പ്പിക്കണം. ബൈജുവിനെതിരെ കേരള സിവില്‍ സര്‍വീസ് ചട്ടം16 പ്രകാരം അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് മുന്നോടിയായി വിശദീകരണം തേടി 15 ദിവസത്തെ നോട്ടീസും നല്കിയിട്ടുണ്ട്. വകുപ്പുതല വിജിലന്‍സ് വിഭാഗത്തിനാണ് അന്വേഷണ ചുമതല. സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എ അബ്ദുല്‍ ഹക്കിമിന്റെ ഉത്തരവിനെ തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ആണ് നടപടിയെടുത്തത്. കുടിവെള്ള വിതരണത്തിന്റെ പൈപ്പ് നന്നാക്കാന്‍ റോഡ് വെട്ടിക്കുഴിച്ചതുമായി ബന്ധപ്പെട്ട്…
Read More » -
India
”മോഷണം പോയ ഐഫോണ്‍ കണ്ടെത്താന്‍ ആപ്പിളിന് ബാധ്യതയില്ല”
ന്യൂഡല്‍ഹി: ഐഫോണുകള്‍ക്ക് കമ്പനി നല്‍കിയ സവിശേഷ തിരിച്ചറിയല്‍ നമ്പറിന്റെ സഹായത്തോടെ, മോഷണംപോയ ഐഫോണ്‍ എവിടെയെന്ന് കണ്ടെത്താന്‍ ആപ്പിള്‍ കമ്പനിക്ക് ബാധ്യതയില്ലെന്ന് സുപ്രീം കോടതി. ആപ്പിളിന് ഇക്കാര്യത്തില്‍ ബാധ്യതയുണ്ടെന്ന ഒഡിഷ ഉപഭോക്തൃ കമ്മിഷന്റെ നിരീക്ഷണം സുപ്രീം കോടതി റദ്ദാക്കി. ഐഫോണ്‍ മോഷ്ടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയിന്‍മേല്‍ ഉപഭോക്തൃ കമ്മിഷന്‍ പുറത്തിറക്കിയ ഉത്തരവിനെതിരെ ആപ്പിള്‍ ഇന്ത്യ കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. പരാതിക്കാരന് നഷ്ടപരിഹാരം നല്‍കണമെന്ന കമ്മിഷന്റെ ഉത്തരവ് ആപ്പിള്‍ ചോദ്യം ചെയ്തിരുന്നില്ല. മറിച്ച്, ഫോണ്‍ കണ്ടെത്താന്‍ തങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന നിരീക്ഷണമാണ് ആപ്പിള്‍ ചോദ്യംചെയ്തത്. ഈ നിരീക്ഷണം നിലനിന്നാല്‍ മോഷ്ടിക്കപ്പെട്ട ഉല്പന്നങ്ങള്‍ കണ്ടെത്തുന്ന നിയമ നിര്‍വഹണ ഏജന്‍സിയായി തങ്ങള്‍ മാറേണ്ടി വരുമെന്ന് കമ്പനി അപ്പീലില്‍ പറയുന്നു. ഐഫോണ്‍ മോഷണം പോയതിനെ തുടര്‍ന്ന് പരാതിക്കാരന് ആപ്പിള്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കിയതായി സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മോഷ്ടിക്കപ്പെട്ട ഫോണിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നു. മോഷണവും ഇന്‍ഷുറന്‍സ് പരിധിയില്‍ വരും. ഫോണ്‍ നഷ്ടപ്പെട്ടയാള്‍ പോലീസില്‍ പരാതി നല്‍കുകയും വിവരം ആപ്പിള്‍ ഇന്ത്യയെ…
Read More » -
Crime
റെയില്‍വേ ട്രാക്കില്‍ പാറക്കല്ലും പശുവിന്റെ തലയോട്ടിയും; നാഗര്‍കോവിലില്‍ ട്രെയിന്‍ അട്ടിമറി
തിരുവനന്തപുരം: നാഗര്‍കോവിലിനു സമീപം പാര്‍വതിപുരത്ത് റെയില്‍വേ ട്രാക്കില്‍ പാറക്കല്ലുകളും ചത്ത പശുവിന്റെ തലയോട്ടിയും സ്ഥാപിച്ച് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. തിരുനെല്‍വേലി ജംക്ഷനിലേക്കു പോവുകയായിരുന്ന ഗാന്ധിധാം എക്സ്പ്രസ് ട്രെയിന്‍ (20924) നാഗര്‍കോവിലിനടുത്ത് പാര്‍വതിപുരം ഭാഗത്തിനുസമീപം സഞ്ചരിക്കുമ്പോള്‍ പെട്ടെന്ന് കല്ലുകളില്‍ ഇടിക്കുകയും വലിയ ശബ്ദം കേള്‍ക്കുകയും ചെയ്തു. ട്രെയിന്‍ നിര്‍ത്തിയശേഷം ലോക്കോ പൈലറ്റ് ഇറങ്ങി നോക്കിയപ്പോള്‍ ട്രാക്കില്‍ കല്ലുകളും ചത്ത പശുവിന്റെ തലയോട്ടിയും കണ്ടു. ലോക്കോ പൈലറ്റ് പാര്‍വതിപുരം റെയില്‍വേ ക്രോസില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗേറ്റ് കീപ്പറെ വിവരമറിയിച്ചു. സംഭവത്തെക്കുറിച്ച് നാഗര്‍കോവില്‍ ജംക്ഷന്‍ റെയില്‍വേ പൊലീസിനും വിവരം നല്‍കി. സംഭവം നടക്കുന്നതിന് ഏതാനും മിനിറ്റുകള്‍ക്കു മുമ്പ് ചിലര്‍ ഇരുചക്രവാഹനത്തില്‍ ഇതുവഴി കടന്നുപോയിരുന്നെന്ന് ഗേറ്റ് കീപ്പര്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികള്‍ ആരാണെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
Read More » -
Kerala
സുരേന്ദ്രന്റെ പദയാത്രയിലെ വിവാദ വീഡിയോ; ഐടി സെല്ലിനെതിരെ വിമര്‍ശനം
തിരുവനന്തപുരം; ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പദയാത്രയിലെ വിവാദ വീഡിയോയുമായി ബന്ധപ്പെട്ട് പദയാത്ര അവലോകനയോഗത്തില്‍ രൂക്ഷ വിമര്‍ശനം. വീഡിയോ ചെയ്ത ഐടി സെല്ലിനെതിരെയാണ് വിമര്‍ശനം. ‘അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണ തന്ത്രം’ എന്നാണ് വീഡിയോയില്‍ പറയുന്നത്. വിവാദമായതോടെ എസ്.സി- എസ്.ടി സെല്‍ നേതാക്കള്‍ക്കൊപ്പം ഉച്ചഭക്ഷണമെന്ന പോസ്റ്റര്‍ ബി.ജെ.പി കേരളം പേജില്‍ നിന്ന് നീക്കി. പദയാത്രയുടെ കോഴിക്കോട്ടെ പരിപാടികളുമായി ബന്ധപ്പെട്ടിറക്കിയ പോസ്റ്ററില്‍ ഉച്ചഭക്ഷണം ‘എസ്.സി-എസ്.ടി നേതാക്കളും ഒന്നിച്ച്’ എന്നെഴുതിയതാണ് വിവാദമായത്. ബി.ജെ.പി യുടെ ഔദ്യോഗിക പേജുകളിലടക്കം ഈ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതിനിടെ ജാഥ ബി.ഡി.ജെ.എസ് ബഹിഷ്‌കരിച്ചു. പരിപാടിയില്‍ ബി.ഡി.ജെ.എസ് നേതാക്കന്മാരെ തഴഞ്ഞു എന്നാരോപിച്ചാണ് ബഹിഷ്‌കരണം. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് പരിപാടി ബഹിഷ്‌കരിച്ചത്. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടന്ന പരിപാടിയില്‍ ബി. ഡി.ജെ.എസ് നേതാക്കള്‍ പങ്കെടുത്തില്ല. ജില്ലാ പ്രസിഡന്റ് ഗിരീഷ് പാമ്പനാല്‍, സംസ്ഥാന സെക്രട്ടറി ബാബു പൂതമ്പാറ എന്നിവരാണ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് പങ്കെടുക്കേണ്ടിയിരുന്നത്. ബിജെപി നേതാക്കളുടെ ഫോട്ടോ മാത്രം വേദിയില്‍ പ്രദര്‍ശിപ്പിച്ചതിലും…
Read More » -
Crime
കതൃക്കടവ് ബാര്‍ വെടിവെപ്പ്: മുഖ്യപ്രതി പിടിയില്‍
കൊച്ചി: കതൃക്കടവ് ബാറിലുണ്ടായ വെടിവെപ്പിലെ മുഖ്യപ്രതി പിടിയിലായി. ഒന്നാം പ്രതി വിനീത് വിജയനെ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നാണ് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. വെടിവെപ്പിനുപയോഗിച്ച തോക്ക് വിനീത് വിജയന്റേതാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. മുമ്പും പല കേസുകളിലും പെട്ടയാളാണ് വിനീത് എന്ന് പൊലീസ് സൂചിപ്പിക്കുന്നു. കേസിലെ മറ്റു മൂന്നു പ്രതികളെ മൂവാറ്റുപുഴ പൊലീസ് പിടികൂടിയിരുന്നു. ഇവരെ ഒളിവില്‍ കഴിയാന്‍ സഹായിച്ച അഞ്ചുപേരെ പിന്നീട് കസ്റ്റഡിയിലെടുത്തിരുന്നു. വെടിവെപ്പില്‍ ബാര്‍ ജീവനക്കാരായ രണ്ടുപേര്‍ക്കാണ് വെടിയേറ്റത്. ഇവര്‍ രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണ്. രണ്ടുപേരും ആശുപത്രി വിട്ടിട്ടുണ്ട്.
Read More » -
India
സീറ്റുറപ്പിക്കാന്‍ തമിഴകത്ത് അപേക്ഷാ ഫീസ്; ദ്രാവിഡ കക്ഷികള്‍ കൊയ്യുന്നത് കോടികള്‍
ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് തേടിയെത്തുന്നവരില്‍നിന്നായി ഡി.എം.കെയും അണ്ണാ ഡി.എം.കെയും സ്വരൂപിക്കുന്നത് കോടികള്‍. അപേക്ഷാഫീസ് ഇനത്തിലാണ് ഇവരില്‍നിന്ന് പണം വാങ്ങുന്നത്. ഇത്തവണ ഡി.എം.കെ. ഒരാളില്‍നിന്ന് 50,000 രൂപവീതമാണ് ഈടാക്കുന്നത്. ഇത് കൂടാതെ അപേക്ഷാഫോമിന് 2000 രൂപയും നല്‍കണം. അണ്ണാ ഡി.എം.കെ. ജനറല്‍ സീറ്റില്‍ മത്സരിക്കാന്‍ താത്പര്യപ്പെടുന്നവരില്‍നിന്ന് 20,000 രൂപയും സംവരണമണ്ഡലങ്ങളിലെ സീറ്റിനായി അപേക്ഷിക്കുന്നവരില്‍നിന്ന് 15,000 രൂപയുമാണ് ഈടാക്കുന്നത്. തമിഴ്നാട്ടിലെ 39 സീറ്റുകളിലും പുതുച്ചേരിയിലെ ഒരു സീറ്റിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതില്‍ പാര്‍ട്ടി എത്ര സീറ്റുകളില്‍ മത്സരിക്കുമെന്ന് ഉറപ്പിക്കുന്നതിനുമുമ്പുതന്നെ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. അപേക്ഷ സമര്‍പ്പിച്ചവര്‍ക്കായി നേതാക്കന്മാര്‍ അഭിമുഖം നടത്തും. ഇതിനുശേഷമായിരിക്കും സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുക. സീറ്റിനായി അപേക്ഷ സമര്‍പ്പിക്കുന്നതിലൂടെ പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടാന്‍ സാധിക്കും. അഭിമുഖത്തില്‍ തിളങ്ങിയാല്‍ ഇത്തവണ സീറ്റ് ലഭിക്കാതെവന്നാലും ഭാവിയില്‍ പരിഗണിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ സീറ്റുലഭിക്കാന്‍ സാധ്യത കുറവാണെങ്കില്‍പ്പോലും പലരും അപേക്ഷ സമര്‍പ്പിക്കും. ഒരോ മണ്ഡലങ്ങളിലേക്കും പത്തില്‍ കുറയാതെ അപേക്ഷകള്‍ ലഭിക്കുമ്പോള്‍തന്നെ 40 മണ്ഡലങ്ങളിലേക്കായി രണ്ടുകോടി രൂപ പാര്‍ട്ടി ഫണ്ടിലെത്തും.…
Read More »
