Month: February 2024

  • Kerala

    ആംബുലൻസ് ഉപയോഗിച്ച്‌ കഞ്ചാവും കുഴല്‍പ്പണവുമെല്ലാം കടത്തുന്നത് സ്ഥിരം പരിപാടി: മന്ത്രി കെ ബി ഗണേഷ് കുമാർ

    തിരുവനന്തപുരം: ആംബുലൻസുകള്‍ ഉപയോഗിച്ചുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാൻ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍.   ആംബുലൻസുകളെ ജിപിഎസ് സംവിധാനം ഉപയോഗിച്ചു ആരോഗ്യ വകുപ്പിന്‍റെ ആപ്പുമായി ബന്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ആംബുലൻസ് ഉപയോഗിച്ച്‌ കഞ്ചാവും കുഴല്‍പ്പണവുമെല്ലാം കടത്തുന്നത് സ്ഥിരം പരിപാടിയായിട്ടുണ്ട്. ഒറിജിനല്‍ ആംബുലൻസും ഒറിജിനല്‍ അല്ലാത്ത ആംബുലൻസുമുണ്ട്. എയര്‍പോര്‍ട്ടില്‍ പോകാൻ ആംബുലൻസ് ഉപയോഗിക്കുക, എയര്‍പോര്‍ട്ടില്‍ വന്നാല്‍ വീട്ടില്‍ പോകാൻ ആംബുലൻസ് ഉപയോഗിക്കുക എന്നിങ്ങനെയുള്ള പരിപാടികളുണ്ട്. ചില മാന്യന്മാര്‍ ആംബുലൻസ് വാങ്ങിച്ച്‌ ഇട്ടിട്ടുണ്ടെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു. ഇതോടെയാണ് ട്രാക്ക് ചെയ്യാൻ സംവിധാനം കൊണ്ട് വരാൻ തീരുമാനിച്ചത്. എല്ലാ ആംബുലൻസും എവിടെ പോകുന്നു, എവിടെ കിടക്കുന്നു എന്ന് അറിയാൻ സാധിക്കും. രോഗിയെയും കൊണ്ട് പോകുമ്ബോള്‍ പരിശോധിക്കണമെന്നല്ല പറയുന്നത്, എവിടെ പോയാണോ ആംബുലൻസ് നില്‍ക്കുന്നത് അവിടെ വച്ച്‌ പരിശോധിക്കും. അതുപോലെ മൃതദേഹവുമായി പോകുമ്ബോഴോ കാലിയടിച്ച്‌ പോകുമ്ബോഴോ സൈറണ്‍ മുഴക്കി പോകാൻ അനുവദിക്കില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.

    Read More »
  • Kerala

    ഒറ്റപ്പെട്ട് കെ സുരേന്ദ്രൻ; പദയാത്ര അബ്ദുള്ളക്കുട്ടിയും എം ടി രമേശും ചേർന്ന് നയിക്കും

    ന്യൂഡൽഹി: കേരളത്തിൽ ബി.ജെ.പിയുടെ സമൂഹമാധ്യമ സെല്‍ ചെയര്‍മാന്‍ എസ്. ജയശങ്കറിനെ മാറ്റണമെന്നു ഡൽഹിയിലെത്തി ആവശ്യപ്പെട്ട  സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ തള്ളി കേന്ദ്ര നേതൃത്വം. സുരേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ കേരള പദയാത്രയുടെ പ്രചാരണ ഗാനത്തില്‍ ”അഴിമതിക്കു പേരുകേട്ട കേന്ദ്രഭരണം” എന്ന വരികൂടി ഉള്‍പ്പെട്ടതു നാണക്കേടായ സാഹചര്യത്തിലാണു നീക്കം.  എന്നാൽ, വിഷയത്തില്‍ നടപടി വേണ്ടെന്നും ഗാനത്തിലെ വരികള്‍ തെറ്റായി ഉപയോഗിച്ചത് അബദ്ധമായി കണ്ടാല്‍ മതിയെന്നും കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കര്‍ എം.പി. പറഞ്ഞു. പാട്ട് പഴയതാണെന്നും യു.പി.എ. സര്‍ക്കാരിന് എതിരെ ഉപയോഗിച്ചതാണെന്നും ജാവദേക്കര്‍ പറഞ്ഞു. പ്രചാരണഗാനം വൈറലായതോടെ സമൂഹമാധ്യമ സെല്‍ കണ്‍വീനറോടു സംസ്ഥാന പ്രസിഡന്റ് വിശദീകരണം തേടിയിരുന്നു. മുന്‍പു തെരഞ്ഞെടുപ്പിനായി തയാറാക്കിയ ഗാനത്തിലെ വരികള്‍ അബദ്ധത്തില്‍ പുതിയ പ്രചാരണ ഗാനത്തില്‍ ഉള്‍പ്പെട്ടെന്നാണു ലഭിച്ച വിശദീകരണം. നേതാക്കളില്‍ ഒരു വിഭാഗം ഇതിനോട് യോജിക്കുന്നില്ല. ബി.ജെ.പി നേതൃത്വത്തിലെ പടലപ്പിണക്കമാണ് പഴയഗാനം പ്രചരിച്ചതിനു പിന്നിലെന്ന് ഒരു വിഭാഗം നേതാക്കള്‍ പറയുന്നു.സമൂഹമാധ്യമ മേധാവിയും സംസ്ഥാന നേതൃത്വവും തമ്മില്‍ ആശയഭിന്നതകളുണ്ടെന്നും അവർ…

    Read More »
  • Kerala

    യുഡിഎഫ് കോട്ടകൾ തകരുന്നു ;മുഴപ്പിലങ്ങാട് എൽ ഡി എഫിന് അട്ടിമറി ജയം

    കണ്ണൂർ: മുഴപ്പിലങ്ങാട് എൽ ഡി എഫിന് അട്ടിമറി ജയം. മമ്മാക്കുന്ന് വാർഡിൽ എൽ ഡി എഫിലെ നസിയത്ത് ബീവി 12 വോട്ടുകൾക്ക് വിജയിച്ചു. എൽ ഡി എഫിന് 427 ഉം,യു ഡി എഫിന് 415 ഉം വോട്ട് ലഭിച്ചു. എസ് ഡി പി ഐ ക്ക് 105 ഉം ബി ജെ പിക്ക് 79 ഉം വോട്ടാണ്  ലഭിച്ചത്. അതേസമയം സംസ്ഥാനത്ത് തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച നേട്ടം.യുഡിഎഫിൽ നിന്നും ബിജെപിയിൽ നിന്നുമായി ആറ് വാർഡുകൾ എൽഡിഎഫ് പിടിച്ചെടുത്തു.നെടുമ്പാശേരി പതിനാലാം വാർഡിൽ എൽഡിഎഫ് ജയിച്ചതോടെ യുഡിഎഫിന് ഭരണവും നഷ്ടമായി. 6 സീറ്റുകള്‍ പിടിച്ചെടുത്തതുള്‍പ്പടെ സംസ്ഥാനത്താകെ 10 സീറ്റുകളാണ് എല്‍ഡിഎഫ് നേടിയത്.പത്തിടത്ത് കോണ്‍ഗ്രസും മൂന്നിടത്ത് ബിജെപിയും വിജയിച്ചു.തിരുവനന്തപുരം നഗരസഭയിലെ വെള്ളാര്‍, ഒറ്റശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട്, കൊല്ലം ചടയമംഗലം പഞ്ചായത്തിലെ കുരിയോട് വാര്‍ഡുകള്‍ ബിജെപിയില്‍ നിന്നാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. നെടുമ്ബാശ്ശേരിയിലെ കല്‍പക നഗര്‍, മുല്ലശ്ശേരിയിലെ പതിയാര്‍ കുളങ്ങര മുഴപ്പിലങ്ങാട്ടെ മമ്മാക്കുന്ന് വാര്‍ഡുകള്‍ യുഡിഎഫില്‍ നിന്നും…

    Read More »
  • Kerala

    ഭാര്യയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം  പീഡിപ്പിക്കാൻ ശ്രമം: ഭർത്താവും സുഹൃത്തും അറസ്റ്റിൽ

      കൊട്ടാരക്കര: ഭാര്യക്ക് നിർബന്ധിച്ച് മദ്യം നൽകി പീഢപ്പിക്കാൻ ശ്രമം നടത്തിയ ഭർത്താവിനെയും സുഹൃത്തിനെയും കൊല്ലം പൂയപ്പള്ളി പാെലീസ്  അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് മരുതമൺ പള്ളി കാറ്റാടി പി. കെ. ഹൗസിൽ വിഷ്ണു ബാലസുബ്രഹ്മണ്യൻ, ഇയാളുടെ സുഹൃത്ത് ശ്രീക്കുട്ടൻ എന്ന് വിളിക്കുന്ന അരുൺ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം മദ്യവുമായി വിഷ്ണുവും ശ്രീക്കുട്ടനും വീട്ടിലെത്തി അവിടെയിരുന്നു ഇരുവരും മദ്യപിച്ചു.  പിന്നീട് വിഷ്ണുവിന്റെ ഭാര്യയെ നിർബന്ധിച്ച് മദ്യം കുടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. മദ്യലഹരിയിലായ ശ്രീക്കുട്ടൻ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതിനെ എതിർത്ത യുവതി ഭർത്താവിനോട് വിവരം പറഞ്ഞതിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ തല്ലുകയും മുഖത്തിടിച്ച ശേഷം മുടിയിൽകുത്തിപ്പിടിച്ച് ഭിത്തിയിൽ ഇടിക്കുകയും ചെയ്തു. മുഖത്ത് പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സ തേടി. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പാെലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജറാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു.

    Read More »
  • NEWS

    സമചിത്തതയോടെ തീരുമാനങ്ങളെടുക്കൂ, അമിതാഹ്ലാദവും, കടുത്ത നിരാശയും അതിനെ സ്വാധീനിക്കരുത്

    വെളിച്ചം ഒരിക്കല്‍ ബീര്‍ബലും സുഹൃത്തും പാലത്തിൽ കൂടി നടക്കുകയായിരുന്നു. പെട്ടെന്ന് കാല്‍വഴുതി സുഹൃത്ത് നദിയില്‍ വീണു. ബീര്‍ബല്‍ പാലത്തില്‍ നിന്ന് കൈകള്‍ നീട്ടിക്കൊടുത്തു. കയ്യില്‍ പിടിച്ചുകയറാന്‍ തുടങ്ങിയ അയാളുടെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞു. ജീവിതം തിരിച്ചുനല്‍കിയ ബീര്‍ബലിനോട് അയാള്‍ പറഞ്ഞു: “ഞാന്‍ പാലത്തിന് മുകളിലെത്തുമ്പോള്‍ നിങ്ങള്‍ക്ക് വിലമതിക്കാനാകാത്ത ഒരു സമ്മാനം നല്‍കും.” ബീര്‍ബല്‍ ഇത് കേട്ട് സന്തോഷത്തോടെ കൈകൂപ്പി നന്ദിപറയാന്‍ ശ്രമിച്ചപ്പോള്‍ സുഹൃത്ത് പിടിവിട്ട് വീണ്ടും താഴേക്ക് വീണു. പിന്നീട് ബീര്‍ബല്‍ കൊടുത്ത കയറില്‍ പിടിച്ച് കരയിലേക്ക് നീന്തുന്നതിനിടെ അയാള്‍ ചോദിച്ചു: “നിങ്ങളെന്തിനാണ് എന്റെ കൈവിട്ടത്…?” “സന്തോഷം കൊണ്ട്…” ബീര്‍ബല്‍ മറുപടി പറഞ്ഞു. “ഞാന്‍ കരയിലെത്തുന്നതുവരെ കാത്തുനില്‍ക്കാന്‍ പാടില്ലാരുന്നോ?” അപ്പോള്‍ ബീര്‍ബല്‍ ഇങ്ങനെ തിരിച്ചുചോദിച്ചു: “കരയിലെത്തിയശേഷം താങ്കള്‍ക്ക് സമ്മാനത്തെക്കുറിച്ച് പറഞ്ഞാല്‍ മതിയായിരുന്നല്ലോ…” ചിലപ്പോഴൊക്കെ, ആവേശത്തില്‍ നിന്ന് ഉതിര്‍ന്നുവീഴുന്ന പാരിതോഷികങ്ങള്‍ക്ക് ആത്മാര്‍ത്ഥതയോ കൃതജ്ഞതയോ ഉണ്ടാകണമെന്നില്ല. അവസരങ്ങളെ തങ്ങള്‍ക്കനുകൂലമാക്കി മാറ്റുന്നവര്‍ ഉചിതസമയത്ത് ഇടപെടുകയും തങ്ങളുടെ സാന്നിധ്യം പരസ്യപ്പെടുത്തുകയും ചെയ്യും. വികാരവിക്ഷോഭത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക്…

    Read More »
  • Crime

    പള്ളി കോംമ്പൗണ്ടില്‍ ബൈക്ക് റെയിസിംഗ് ചോദ്യം ചെയ്തു; വികാരിക്ക് സാമൂഹിക വിരുദ്ധ സംഘത്തിന്റെ മര്‍ദനം

    കോട്ടയം: പള്ളി കോംപൗണ്ടിലെ ബൈക്ക് റെയിസിംഗ് ചോദ്യം ചെയ്ത വൈദികനെ ആക്രമിച്ച് സാമൂഹിക വിരുദ്ധ സംഘം. പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലാണ് സംഭവം. 6യുവാക്കള്‍ പോലീസ് കസ്റ്റഡിയില്‍. പള്ളിയില്‍ കൂട്ടമണിയടിച്ചതോടെ ഇടവക ജനം ഉള്‍പ്പെടെ വലിയ ആള്‍ക്കൂട്ടം പള്ളിയില്‍ എത്തി. പരിക്കേറ്റ അസിസ്റ്റന്റ് വികാരി ഫാ ജോസഫ് ആറ്റുചാലിനെ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ഇടവകയ്ക്ക് പുറത്ത് നിന്നുള്ള ഒരുസംഘം യുവാക്കളാണ് പള്ളിമുറ്റത്ത് അക്രമം കാട്ടിയത്. എട്ടോളം കാറുകളും അഞ്ച് ബൈക്കുകളിലുമായാണ് സംഘം എത്തിയത്. ഇതിനുമുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നെങ്കിലും ഇന്ന് പതിവില്‍ കൂടുതല്‍ ആളുകള്‍ എത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പാലാ ഡിവൈഎസ്പി കെ സദന്‍ സ്ഥലത്തെത്തി. നിരവധി ആളുകളും പള്ളിമുറ്റത്തെത്തി. ദേവാലയത്തില്‍ ചടങ്ങുകള്‍ നടക്കുന്നതിനിടയിലാണ് സാമൂഹ്യ വിരുദ്ധര്‍ കുരിശും തൊട്ടിയില്‍ റേയ്‌സിംഗ് നടത്തിയത്.

    Read More »
  • NEWS

    സത്യനാഥന് വിട നൽകി നാട്, കഴുത്തിലും നെഞ്ചിലും ആഴത്തിലുള്ള 6 മുറിവുകൾ, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

        ജന്മനാടായ പെരുവട്ടൂരിലെ വീട്ടു വെളപ്പിൽ  രാത്രി എട്ടരമണിയോടെ സത്യനാഥന്റെ ചിതയ്ക്കു തീ കൊളുത്തി. നൂറുകണക്കിന് പേരാണ് സത്യനാഥനെ അവസാനമായി ഒരു നോക്കു കാണാൻ എത്തിയത്. മുതിർന്ന  സിപിഎം നേതാക്കൾ ഉൾപ്പെടെയുള്ളവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. പി.വി സത്യനാഥന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയിലും കക്ഷിരാഷ്ട്രീയ ഭേദമന്യേ നിരവധി പേരാണ്  പങ്കെടുത്തത്. വെങ്ങളം മുതൽ കൊയിലാണ്ടി വരെ ആറിടങ്ങളിലായിരുന്നു പൊതു ദർശനം. കൊയിലാണ്ടി ബസ്റ്റാൻഡ് പരിസരത്ത് പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസ്, കെ കെ ശൈലജ എംഎൽഎ തുടങ്ങിയ നേതാക്കളും നാട്ടുകാരും അന്തിമോപചാരമർപ്പിച്ചു. ഇതിനിടെ സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പി.വി സത്യനാഥനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി അഭിലാഷിന്റെ മൊഴി പുറത്ത്. വ്യക്തിപരമായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് അഭിലാഷ് പൊലീസിനോട് പറഞ്ഞു. തനിക്കെതിരെ ഉണ്ടായ പല അക്രമങ്ങളും പാര്‍ട്ടി ചെറുത്തില്ല എന്നും പ്രതി മൊഴി നല്‍കി. വടകര ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള 14 അംഗ പ്രത്യേക…

    Read More »
  • Kerala

    കുറ്റ്യാടി ചുരം റോഡില്‍  ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു

    കോഴിക്കോട്: കുറ്റ്യാടി ചുരം റോഡില്‍ വയനാട് ഭാഗത്ത് തൊണ്ടർനാട് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു. കുറ്റ്യാടി ഭാഗത്ത് നിന്നും വയനാട്ടിലേക്ക് വരികയായിരുന്ന കാറാണ് കത്തിയത്. കാർ യാത്രക്കാരായ രണ്ട് പേർ തീ പടരുന്നതിന് മുൻപേ പുറത്തിറങ്ങിയിരുന്നതിനാല്‍ ആർക്കും പരിക്കില്ല. കാർ പൂർണമായി കത്തിനശിച്ചു

    Read More »
  • Kerala

    തലശ്ശേരി – മാഹി ബൈപ്പാസിലൂടെയുളള യാത്രയ്ക്ക് ടോള്‍ നിരക്കുകള്‍ നിശ്ചയിച്ചു

    കണ്ണൂർ: തലശ്ശേരി – മാഹി ബൈപ്പാസിലൂടെയുളള യാത്രയ്ക്ക് കേന്ദ്ര സർക്കാർ ടോള്‍ നിരക്കുകള്‍ നിശ്ചയിച്ചു. വടക്കേ ഇന്ത്യയില്‍ നിന്നുള്ള സ്ഥാപനത്തിനാണ് ടോള്‍ പിരിക്കാൻ കരാർ. ആകെ 18.6 കിലോമീറ്റർ ദൂരമുളള ബൈപ്പാസില്‍ കൊളശ്ശേരിക്കടുത്താണ് ടോള്‍ പ്ലാസ. കാർ, ജീപ്പ്, വാൻ തുടങ്ങി ചെറു സ്വകാര്യ വാഹനങ്ങള്‍ക്ക് 65 രൂപ ടോള്‍ നല്‍കണം.ഇരുവശത്തേക്കും യാത്രയുണ്ടെങ്കില്‍ നിരക്ക് നൂറാകും.ബസുകള്‍ക്ക് 225 രൂപയാകും. ടോള്‍ പ്ലാസ കണ്ണൂർ ജില്ലയിലായത് കൊണ്ട് ഇവിടെ രജിസ്റ്റർ ചെയ്ത ടാക്സി വാഹനങ്ങള്‍ക്ക് 35 രൂപയാണ് നിരക്ക്. മിനി ബസുകള്‍ക്കും ചെറു വാണിജ്യ വാഹനങ്ങള്‍ക്കും 105 രൂപ നിരക്കുണ്ട്. ബസിനും ലോറിക്കും ഒരു വശത്തേക്ക് 225 രൂപയാണ്. ഇരുവശത്തേക്കും യാത്ര ചെയ്യാൻ 335 രൂപയാകും. പ്രതിമാസം 7430 രൂപക്ക് പാസും കിട്ടും. മാഹി, തലശേരി പട്ടണങ്ങളില്‍ പ്രവേശിക്കാതെ മുഴപ്പിലങ്ങാട് ഭാഗത്തുനിന്ന് കോഴിക്കോട് ജില്ലയിലെ അഴിയൂരില്‍ 20 മിനിറ്റ് കൊണ്ട് വാഹനങ്ങള്‍ക്ക് എത്തിച്ചേരാം എന്നുള്ളതാണ് ബൈപ്പാസിന്‍റെ ഗുണം. തലശേരി, മാഹി പട്ടണങ്ങളിലെ മണിക്കൂറുകള്‍…

    Read More »
  • Kerala

    എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച്‌ നാല് മുതല്‍ 25 വരെ; ഹയർസെക്കൻഡറി മാർച്ച്‌ ഒന്നിന് ആരംഭിച്ച്‌ 26ന് അവസാനിക്കും

    തിരുവനന്തപുരം: 2024 ലെ എസ്.എസ്.എല്‍.സി പരീക്ഷ മാർച്ച്‌ 4 മുതല്‍ 25 വരെയാണ് നടത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി. എസ്.എസ്.എല്‍.സി,സെക്കൻഡറി, ഹയർ സെക്കൻഡറി പരീക്ഷാ നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായതായി മന്ത്രി അറിയച്ചു. എസ്.എസ്.എല്‍.സിക്ക് കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് എന്നീ മേഖലകളിലെ 2971 പരീക്ഷാ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. 4,27,105 വിദ്യാർഥികള്‍ ഈ വർഷം എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്. ഹയർസെക്കൻഡറി,വൊക്കേഷണല്‍ ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ തിയറി പരീക്ഷകള്‍ 2024 മാർച്ച്‌ ഒന്നിന് ആരംഭിച്ച്‌ 26ന് അവസാനിക്കും. ഹയർസെക്കൻഡറിയിൽ 2017 പരീക്ഷാ കേന്ദ്രങ്ങളിലായി ഒന്നാം വർഷം 4,15,044 വിദ്യാർഥികളും രണ്ടാം വർഷം 4,44,097 വിദ്യാർഥികളുമാണ് പരീക്ഷ എഴുതുന്നത്. പൊതു പരീക്ഷയുടെ മുന്നോടിയായുള്ള മോഡല്‍ പരീക്ഷകള്‍ പൂർത്തിയായി. പരീക്ഷാഭവനില്‍ നേരിട്ട് എത്തി മന്ത്രി ഒരുക്കങ്ങള്‍ വിലയിരുത്തുകയും ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ. ഷാനവാസും ഉന്നത ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

    Read More »
Back to top button
error: