Month: February 2024
-
Kerala
പിസിക്ക് പാരയായത് അഭിപ്രായസര്‍വേ, മകൻ ഷോണിനും കിട്ടില്ല സീറ്റ്! പത്തനംതിട്ടയില്‍ ഗവര്‍ണര്‍ എന്ന് സൂചന
പത്തനംതിട്ട മണ്ഡലത്തില്‍ എൻ ഡി എ സ്ഥാനാർത്ഥിത്വം പി സി ജോർജ് ഉറപ്പിച്ചിരുന്നതാണ്. ആ ഉറപ്പിന്മേലാണ് ജനപക്ഷം പാർട്ടിക്ക് അന്ത്യകൂദാശ ചൊല്ലി ജോർജ് ബി ജെ പിയില്‍ എത്തിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ കാര്യങ്ങള്‍ ആകെ തകിടംമറിയുകയായിരുന്നു. പാർട്ടി നടത്തിയ അഭിപ്രായ സർവെയാണ് പി സിക്ക് വലിയ പണിയായത്. പാർട്ടി നേതാക്കളൊന്നടക്കം പി സി വേണ്ടെന്ന വികാരമാണ് അറിയിച്ചത്. ഇതിനൊപ്പം തന്നെ ബി ഡി ജെ എസും പി സി ജോർജിനെ വേണ്ട എന്ന നിലപാടാണ് സ്വീകരിച്ചത്. ജോർജ്ജിനെ അംഗീകരിക്കില്ലെന്ന് ബി ഡി ജെ എസ് സംസ്ഥാന അധ്യക്ഷൻ തന്നെ ഡൽഹിയിലെത്തി ബി ജെ പി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.പി സി ജോർജിന്‍റെ മകൻ ഷോണ്‍ ജോർജിന്‍റെ പേര് ആദ്യം ഉയർന്നുകേട്ടെങ്കിലും ഇപ്പോള്‍ അങ്ങനെയല്ല. ഷോണിന്‍റെയും സാധ്യതകള്‍ അടഞ്ഞു എന്നാണ് സൂചന. ഏറ്റവും ഒടുവിലായി പത്തനംതിട്ടയില്‍ ഗവർണർ പി എസ് ശ്രീധരൻപിള്ളയെ സ്ഥാനാർത്ഥിയാക്കാനുള്ള സാധ്യതകളാണ് ബി ജെ പി നേതൃത്വം തേടുന്നത്.…
Read More » -
Kerala
തിരുവല്ലയില്‍ ഒൻപതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണ്‍മാനില്ല , അന്വേഷണം ആരംഭിച്ച് പോലീസ്
തിരുവല്ല: പത്തനംതിട്ട തിരുവല്ലയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ കാണ്‍മാനില്ലെന്ന് പരാതി.സ്കൂളിലേക്കു പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നുവെന്ന് വീട്ടുകാർ തിരുവല്ല പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കാണാതാകുമ്ബോള്‍ സ്കൂള്‍ യൂണിഫോമാണ് ധരിച്ചിരുന്നതെന്നും ബാഗും കൈയില്‍ കരുതിയിട്ടുണ്ടെന്ന് വീട്ടുകാർ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബന്ധപ്പെടുക: 8078800660
Read More » -
Crime
കണ്ണൂരില്‍നിന്നു ജയില്‍ചാടിയ ലഹരിക്കേസ് പ്രതി തമിഴ്നാട്ടില്‍ പിടിയില്‍; ടാറ്റൂ കലാകാരിയായ കാമുകിയും അറസ്റ്റില്‍
കണ്ണൂര്‍: സെന്‍ട്രല്‍ ജയില്‍ അധികൃതരെ കബളിപ്പിച്ച് ജയില്‍ ചാടിയ തടവുകാരന്‍ 40 ദിവസത്തിനു ശേഷം പിടിയില്‍. കൊയ്യോട് ചെമ്പിലോട്ടെ ടി.സി.ഹര്‍ഷാദ് (34) ആണ് പിടിയിലായത്. ഹര്‍ഷാദിനു താമസ സൗകര്യമൊരുക്കിയ കാമുകി തമിഴ്‌നാട് ശിവഗംഗ സ്വദേശി അപ്‌സരയേയും (21) ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. ശിവഗംഗയിലെ കാരക്കൊടി ഭാരതിപുരത്തെ വീട്ടില്‍ കഴിഞ്ഞു വരികയായിരുന്നു ഇരുവരും. ഹര്‍ഷാദിനെ ജയില്‍ ചാടാന്‍ സൗകര്യമൊരുക്കിയ റിസ്വാനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇരുവരുടെ താമസസ്ഥലത്തെക്കുറിച്ചു വിവരം ലഭിച്ചത്. ജയില്‍ ചാട്ടത്തിന് ശേഷം ഹര്‍ഷാദ് ആദ്യം ബംഗളൂരിലെത്തുകയായിരുന്നു. ഇതോടെ അപ്‌സരയും ബംഗളൂരുവിലെത്തി. പിന്നീട് ഇരുവരും ഒന്നിച്ച് നേപ്പാള്‍ അതിര്‍ത്തി വരെയും ഡല്‍ഹിയിലും എത്തി താമസിച്ചതായി മൊബൈല്‍ ടവര്‍ ലോക്കേഷന്‍ പരിശോധയില്‍ കണ്ടെത്തി. പിന്നീടാണ് തമിഴ്‌നാട്ടിലേക്ക് എത്തിയത്. തമിഴ്‌നാട്ടില്‍ എത്തിയതില്‍ പിന്നെ മൊബൈല്‍ ഫോണോ എടിഎമ്മോ ഇവര്‍ ഉപയോഗിച്ചില്ല. അപ്‌സരയാണ് ഭാരതിപുരത്ത് വീട് വാടകയ്ക്ക് എടുത്തിരുന്നത്. തമിഴ്‌നാട്ടില്‍ എത്തിയ ആദ്യ നാളില്‍ ശിവഗംഗയില്‍ അപ്‌സരയും ഹര്‍ഷാദും സബ് കലക്ടറുടെ ഫ്‌ലാറ്റ് വാടകയ്ക്ക്…
Read More » -
Kerala
സംസ്ഥാനത്തെ തീയേറ്ററുകളില്‍ ഇന്ന് മുതല്‍ മലയാള സിനിമകള്‍ക്ക് വിലക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ തീയേറ്ററുകളില്‍ ഇന്നുമുതല്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ല. തിയ്യറ്ററുടമകളുടെ സംഘടനയായ ഫിയോക്കിൻ്റേതാണ് തീരുമാനം. ഒ ടി ടി റിലീസ്, കണ്ടന്‍റ് മസ്റ്ററിങ്ങ് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ നിര്‍മ്മാതാക്കളുടെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ഒ ടി ടി റിലീസുമായി ബന്ധപ്പെട്ട കരാര്‍, തുടര്‍ച്ചയായി ലംഘിക്കുന്ന വിഷയം നിലനില്‍ക്കെയാണ് കണ്ടന്‍റ് മസ്റ്ററിങ്ങുമായി ബന്ധപ്പെട്ട് പുതിയ പ്രശ്നം രൂപപ്പെട്ടിരിക്കുന്നതെന്ന് തിയേറ്ററുടമകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിലവിൽ യുഎഫ്ഒ അടക്കമുള്ള കമ്പനികളുടെ ഡിജിറ്റൽ കണ്ടന്റ് കാണിക്കാൻ കഴിയുന്ന പ്രൊജക്ടുകളാണ് സംസ്ഥാനത്തെ ഭൂരിപക്ഷം തിയറ്ററുകളിലുമുള്ളത്. എന്നാൽ നിർമാതാക്കളുടെ സംഘടനയിൽപെട്ട ചിലർ കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് ആരംഭിച്ചതോടെ അവരുടെ കണ്ടന്റ് തിയറ്ററിൽ നല്‍കാന്‍ കഴിയുന്ന പ്രൊജക്ടറുകള്‍ തിയ്യറ്ററുകളില്‍ സ്ഥാപിക്കണമെന്ന് നിര്‍മ്മാതാക്കള്‍ നിര്‍ബന്ധിക്കുകയാണെന്നാണ് ഫിയോക്ക് ഭാരവാഹികളുടെ ആരോപണം. അത്തരം സിനിമ കണ്ടന്‍റുകള്‍ പ്രദർശിപ്പിക്കണമെങ്കിൽ വിലകൂടിയ പുതിയ പ്രൊജക്ടറുകൾ വാങ്ങേണ്ട ഗതികേടിലാണ് തങ്ങളെന്നും പ്രോജക്ടർ ഏത് വയ്ക്കണം എന്നത് തീയേറ്റർ ഉടമയുടെ അവകാശമാണെന്നും അവർ വ്യക്തമാക്കി.
Read More » -
India
ഒരു കര്‍ഷകന്‍ കൂടി മരിച്ചു; കർഷക മാർച്ചിനിടെ മരിച്ച കർഷകരുടെ എണ്ണം അഞ്ചായി
ന്യൂഡല്‍ഹി: കര്‍ഷകസമരത്തിനിടെ പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ഖനൗരിയില്‍ ഒരു കര്‍ഷകന്‍ കൂടി മരിച്ചു. ദര്‍ശന്‍ സിങ് എന്ന കര്‍ഷകനാണ് മരിച്ചത്. 63 വയസായിരുന്നു. ഭട്ടിന്‍ഡയിലെ അമര്‍ഗഡ് സ്വദേശിയാണ്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അദ്ദേഹം മരിച്ചത്. ഇതോടെ സമരത്തിനിടെ മരിച്ച കര്‍ഷകരുടെ എണ്ണം അഞ്ചായി. അതേസമയം കര്‍ഷക സമരത്തിനിടെ കൊല്ലപ്പെട്ട ശുഭ്കരന്‍ സിങ്ങിന്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച പഞ്ചാബ് സര്‍ക്കാരിന്റെ നഷ്ടപരിഹാരം കുടുംബം നിരസിച്ചു. കൊല്ലപ്പെട്ട കര്‍ഷകന് വേണ്ടത് നീതിയാണ്. ആ നീതിക്ക് പകരം വയ്ക്കാന്‍ പണത്തിനോ ജോലിക്കോ സാധിക്കില്ലെന്നും ശുഭ്കരന്‍ സിങ്ങിന്റെ കുടുംബം പറഞ്ഞു. ഖനൗരി അതിര്‍ത്തിയിലെ കര്‍ഷക സമരത്തിനിടെ മരിച്ച ശുഭ്കരന്‍ സിങ്ങിന്റെ കുടുംബത്തിന് പഞ്ചാബ് സര്‍ക്കാര്‍ ഒരു കോടി രൂപ ധനസഹായവും ഇളയ സഹോദരിക്ക് സര്‍ക്കാര്‍ ജോലിയും പ്രഖ്യാപിച്ചിരുന്നു.
Read More » -
Kerala
കുളിമുറിയില്‍ ഒളികാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി വിൽപ്പന; തിരുവല്ലയിൽ യുവാവ് അറസ്റ്റില്‍
തിരുവല്ല: കുളിമുറിയില്‍ ഒളികാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകർത്തിയ യുവാവ് അറസ്റ്റില്‍. തിരുവല്ല മുത്തൂർ ലക്ഷ്മി സദനത്തില്‍ പ്രിനു (30) ആണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് പെണ്‍കുട്ടികളും മാതാവും അടക്കം മൂന്നുപേർ താമസിക്കുന്ന വീടുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പ്രതി സ്ത്രീകള്‍ കുളിമുറിയില്‍ കയറുന്ന തക്കം നോക്കിയാണ് കാമറ സ്ഥാപിച്ചിരുന്നത്. ഏതാനും മാസങ്ങളായി ഒളികാമറ ഉപയോഗിച്ച് പ്രതി ദൃശ്യങ്ങള്‍ പകർത്തി വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുളിമുറിയില്‍ കയറിയ ആള്‍ പുറത്തിറങ്ങുന്ന തക്കം നോക്കി കാമറ തിരികെ എടുത്തു കൊണ്ടുപോയി ദൃശ്യങ്ങള്‍ കമ്ബ്യൂട്ടറിലേക്ക് മാറ്റും. ഇക്കഴിഞ്ഞ ഡിസംബർ 16ന് വീട്ടിലെ ഇളയ പെണ്‍കുട്ടി കുളിമുറിയില്‍ കയറിയ സമയത്ത് ഒളികാമറ അടങ്ങുന്ന പേന വെന്റിലേറ്ററില്‍ വെക്കാൻ ശ്രമിച്ചു. ഇതിനിടെ പെൻ കാമറ കുളിമുറിക്കുള്ളിലേക്ക് വീണു. തുടർന്ന് നടത്തിയ പരിശോധനയില്‍ പേനക്കുള്ളില്‍ നിന്നും ഒളികാമറയും മെമ്മറി കാർഡും ലഭിച്ചു. തുടർന്ന് മെമ്മറി കാർഡ് പരിശോധിച്ചപ്പോഴാണ് പ്രിനുവിന്റെ ചിത്രവും ഏതാനും ദിവസങ്ങളായി പകർത്തിയ ദൃശ്യങ്ങളും ലഭിച്ചത്.…
Read More » -
Kerala
കേരള പദയാത്ര നിർത്തി സുരേന്ദ്രൻ ഡൽഹിയിലേക്ക്
കേരള പദയാത്രയില്‍ നിന്നും വിട്ടുനിന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എ പി അബ്ദുള്ളക്കുട്ടിയും എം ടി രമേശും മലപ്പുറത്തും എറണാകുളത്തും പദയാത്ര നയിക്കും. അതേസമയം സുരേന്ദ്രൻ ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചു. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട യോഗങ്ങള്‍ക്കെന്നാണ് വിശദീകരണമെങ്കിലും പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയ ഐടി സെല്‍ കണ്‍വീനറെ മാറ്റണമെന്ന് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടുകയാണ് ലക്ഷ്യം. ജനറേറ്റര്‍ കേടായ സമയത്ത്, യൂട്യൂബില്‍ നിന്ന് പാട്ട് എടുക്കേണ്ടി വന്നതിനാലാണ് പ്രചാരണഗാനം മാറിപ്പോയതെന്നാണ് സോഷ്യല്‍ മീഡിയ വിഭാഗത്തിന്‍റെ വിശദീകരണം. കയ്യബദ്ധം മാത്രമാണിതെന്നും നടപടിയുടെ ആവശ്യമില്ലെന്നും കേരളത്തിന്‍റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവ്ദേക്കര്‍ നേരത്തെ പ്രതികരിച്ചിരുന്നു. സംസ്ഥാന ഐടി സെല്ലിൻ്റെ പ്രവർത്തനത്തില്‍ കേന്ദ്ര നേതൃത്വത്തിന് പൂർണ്ണ തൃപ്തിയുണ്ടെന്നും പ്രകാശ് ജാവ്‌ദേക്കർ കൂട്ടിച്ചേര്‍ത്തിരുന്നു. പാട്ട് മാറിപ്പോയത് ഒരു കയ്യബദ്ധം മാത്രമെന്നാണ് ബിജെപി സോഷ്യല്‍ മീഡിയ വിഭാഗം നല്‍കുന്ന വിശദീകരണവും. മൂന്ന് മണിക്കൂര്‍ നീണ്ട പരിപാടിയായിരുന്നു പൊന്നാനിയിലെ പദയാത്ര. സോഷ്യല്‍ മീഡിയയില്‍ ലൈവായി നല്‍കുന്നതിനിടെ ജനറേറ്റര്‍ കേടായി. ഈ…
Read More » -
NEWS
ഉപതെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിനു നേട്ടം: കോൺഗ്രസിൻ്റെ പല സീറ്റുകളും പിടിച്ചെടുത്തു
ഉപതിരഞ്ഞെടുപ്പ് നടന്ന 23 തദ്ദേശ സ്വയംഭരണ വാർഡുകളിൽ എൽഡിഫും യുഡിഎഫും 10 സീറ്റുകൾ വീതം നേടി. മൂന്നിടത്ത് ബിജെപി വിജയിച്ചു. നേരത്തെ നാല് സീറ്റുകളുണ്ടായിരുന്ന എല്‍ഡിഎഫ് അഞ്ച് സീറ്റുകള്‍ അധികമായി നേടി. 14 സീറ്റുകളുണ്ടായിരുന്ന യുഡിഎഫിന്റെ നില പത്തായി ചുരുങ്ങി. 75.1 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 10,974 പുരുഷന്മാരും 13,442 സ്ത്രീകളും ഉൾപ്പെടെ ആകെ 24,416 പേരാണ് വോട്ട് ചെയ്തത്. പത്ത് ജില്ലകളിലായി ഒരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വാര്‍ഡിലും നാല് മുനിസിപ്പാലിറ്റി, പതിനെട്ട് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനമൊട്ടാകെ 88 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. തിരുവനന്തപുരം കോര്‍പ്പറേഷൻ: വെള്ളാര്‍- പുനത്തുറ ബൈജു (സിപിഐ) തിരുവനന്തപുരം ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത്: ഒ ശ്രീജല (സിപിഎം) പൂവച്ചല്‍ ഗ്രാമപഞ്ചായത്ത്: കോവില്‍വിള- രജനി (ബിജെപി) പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്ത് :അടയമണ്‍- ആര്‍ച്ച രാജേന്ദ്രന്‍ (സിപിഎം) കൊല്ലം – ചടയമംഗലം ഗ്രാമപഞ്ചായത്ത്: കുരിയോട് – പി.എസ് സുനില്‍കുമാര്‍ (സിപിഐ) പത്തനംതിട്ട- നാരങ്ങാനം ഗ്രാമപഞ്ചായത്ത്: നാരങ്ങാനം വാർഡ് …
Read More » -
Kerala
ഉപതെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് എല്‍ഡിഎഫ്, 6 സീറ്റുകള്‍ പിടിച്ചെടുത്തു
തിരുവനന്തപുരം:സംസ്ഥാനത്തെ 23 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം. 6 സീറ്റുകള്‍ പിടിച്ചെടുത്തതുൾപ്പടെ സംസ്ഥാനത്താകെ 10 സീറ്റുകൾ എല്‍ഡിഎഫ് നേടി. പത്തിടത്ത് കോണ്‍ഗ്രസും മൂന്നിടത്ത് ബിജെപിയും വിജയിച്ചു.തിരുവനന്തപുരം നഗരസഭയിലെ വെള്ളാര്‍, ഒറ്റശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട്, ചടയമംഗലം പഞ്ചായത്തിലെ കുരിയോട് വാര്‍ഡുകള്‍ ബിജെപിയില്‍ നിന്നാണ് എൽഡിഎഫ് പിടിച്ചെടുത്തത്. നെടുമ്ബാശ്ശേരിയിലെ കല്‍പക നഗര്‍, മുല്ലശ്ശേരിയിലെ പതിയാര്‍ കുളങ്ങര മുഴപ്പിലങ്ങാട്ടെ മമ്മാക്കുന്ന് വാര്‍ഡുകള്‍ യുഡിഎഫില്‍ നിന്നും എൽഡിഎഫ് പിടിച്ചെടുത്തു. നെടുമ്ബാശേരിയില്‍ ഇതോടെ യുഡിഎഫിന് ഭരണം നഷ്ടമായി. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെള്ളാര്‍ വാര്‍ഡില്‍ ബിജെപിയുടെ സിറ്റിങ് സീറ്റാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. വെള്ളാറില്‍ സിപിഐ സ്ഥാനാര്‍ത്ഥി പുനത്തുറ ബൈജു 153 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. തിരുവനന്തപുരം ഒറ്റ ശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട് വാർഡിലും എല്‍ഡിഎഫ് ബിജെപിയെ അട്ടിമറിച്ചു. സിപിഎമ്മിന്‍റെ ഒ ശ്രീജല 60 വോട്ടിന് വിജയിച്ചു. ബിജെപിയുടെ സിറ്റിങ് സീറ്റിലാണ് സിപിഎം സ്ഥാനാര്‍ത്ഥി വിജയിച്ചത്. 10 ജില്ലകളിലായി ഒരു കോർപ്പറേഷൻ നാലു മുനിസിപ്പാലിറ്റി 18 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കാണ്…
Read More » -
Careers
ഇന്ത്യൻ കോസ്റ്റ് ഗാര്‍ഡില്‍ വിവിധ ഒഴിവുകള്‍; അവസാന തീയതി ഫെബ്രുവരി 27
ഇന്ത്യൻ കോസ്റ്റ് ഗാർഡില്‍ നാവിക് (ജനറല്‍ ഡ്യൂട്ടി) തിരഞ്ഞെടുപ്പിനായി അപേക്ഷ ക്ഷണിച്ചു. കോസ്റ്റ് ഗാർഡ് എന്റോള്‍ഡ് പേഴ്‌സണല്‍ ടെസ്റ്റ് 02-2024 ബാച്ചിലേക്കുള്ള വിജ്ഞാപനമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 260 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ അവസരം. ഉദ്യോഗാർത്ഥികള്‍ ഓണ്‍ലൈൻ മുഖേന അപേക്ഷിക്കണം. വിദ്യാഭ്യാസ യോഗ്യത: ഫിസിക്‌സും മാത്സും ഉള്‍പ്പെട്ട പ്ലസ്ടു വിജയം. പ്രായം: 18-നും 22-നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാർത്ഥികള്‍ക്കാണ് അപേക്ഷിക്കാനാകുക. എസ്‌സി, എസ്ടി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവർക്ക് അഞ്ച് വർഷത്തെയും ഒബിസിയില്‍ മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും. ഔദ്യോഗിക വെബ് സൈറ്റിൽ കൂടി ഓണ്‍ലൈൻ മുഖേന ഫെബ്രുവരി 13 മുതല്‍ അപേക്ഷിക്കാവുന്നതാണ്. അവസാന തീയതി ഫെബ്രുവരി 27.
Read More »