Month: February 2024
-
Kerala
വാഹന ഉടമകൾ എം പരിവാഹനിൽ അപ്‌ഡേഷൻ നടത്തേണ്ട അവസാന തീയതി- ഫെബ്രുവരി 29;എം പരിവാഹൻ ആപ്പ് ഉപയോഗിക്കേണ്ടത് ഇപ്രകാരം
വാഹന ഉടമകള്‍ തങ്ങളുടെ ആധാര്‍ ലിങ്ക്ഡ് മൊബൈല്‍ നമ്ബറുകള്‍ പരിവാഹൻ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തണമെന്നാണ് നിർദ്ദേശം.മോട്ടോർ വാഹന വകുപ്പില്‍ നിന്നുമുള്ള സേവനങ്ങള്‍ സുതാര്യമായും വേഗത്തിലും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നിർദ്ദേശം. അവസാന തീയതി ഫെബ്രുവരി 29 ആണ്. ഇതിനായി വാഹന ഉടമകളുടെ ആധാറുമായി ലിങ്ക് ചെയ്യപ്പെട്ടിട്ടുള്ള മൊബൈല്‍ നമ്ബറുകള്‍ പരിവാഹൻ ഡേറ്റാബേസില്‍ ഉള്‍പ്പെടുത്തണം. വാഹന ഉടമകള്‍ക്ക് തന്നെ മൊബൈല്‍ നമ്ബറുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് വേണ്ടി പരിവാഹൻ വെബ്‌സൈറ്റില്‍ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സ്വയം അപ്‌ഡേറ്റ് ചെയ്യുവാൻ സാധിക്കാത്ത സാഹചര്യത്തില്‍ മാത്രം വാഹന ഉടമകള്‍ക്ക് രജിസ്റ്ററിങ് അതോറിറ്റിയുമായി ബന്ധപ്പെട്ടു മൊബൈല്‍ അപ്‌ഡേഷൻ പൂർത്തീകരിക്കാം. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി വാഹന ഉടമകള്‍ ഈ വർഷം ഫെബ്രുവരി 29 നുള്ളില്‍ മൊബൈല്‍ അപ്‌ഡേഷൻ പൂർത്തീകരിക്കണമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു. വാഹനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വിവരങ്ങളും ഡിജിറ്റൽപരമായി നടത്താൻ സാഹിയിക്കുന്ന ഒരു ആപ്പ് ആണ് എം പരിവാഹൻ. നമ്മുടെ വാഹനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഡിജിറ്റൽ ആയി സൂക്ഷിക്കാനും…
Read More » -
Kerala
കൊച്ചി മെട്രോയില്‍ നിന്നും വീണ്ടും വമ്ബനൊരു ഓഫര്‍! ടിക്കറ്റിന് 50% ഇളവിൽ പൊളി പൊളിക്കാം !!
കൊച്ചി: യാത്രക്കാർക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ കൊച്ചി മെട്രോ എപ്പോഴും പ്രത്യേക ശ്രദ്ധ പുലർത്താറുണ്ട്. ഐ എസ് എല്‍ ഫുട്ബോള്‍ ദിവസങ്ങളിലാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. കൊച്ചിയില്‍ ഫുട്ബോള്‍ പൂരം അരങ്ങേറുമ്ബോഴെല്ലാം മെട്രോയില്‍ 50 ശതമാനം വരെ ടിക്കറ്റ് ഇളവ് പ്രഖ്യാപിക്കാറുണ്ട്. ഇക്കുറിയും പതിവ് തെറ്റിയില്ല. ഞായറാഴ്ച(ഫെബ്രുവരി 25) കേരള ബ്ലാസ്റ്റേഴ്സും ഗോവയുമായി നടക്കുന്ന ഐ എസ് എല്‍ മത്സരത്തിന് ആവേശം പകരാനായി കൊച്ചി മെട്രോ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചുകഴിഞ്ഞു. രാത്രി പത്ത് മണി മുതലുള്ള ടിക്കറ്റ് നിരക്കിലാണ് 50 ശതമാനം ഇളവ് വരുത്തിയിട്ടുള്ളത്. ഐ എസ് എല്‍ പ്രമാണിച്ച് ജെ എല്‍ എൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നിന്നും അധിക സർവ്വീസുകളും കൊച്ചി മെട്രോ ഒരുക്കുന്നുണ്ട്. ജെഎല്‍എൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നിന്ന് ആലുവ ഭാഗത്തേക്കും എസ്‌എൻ ജംഗ്ഷനിലേക്കുമുള്ള അവസാന ട്രെയിൻ സർവ്വീസ് രാത്രി 11.30ന് ആയിരിക്കും.
Read More » -
NEWS
അമേരിക്കയടക്കം രാജ്യങ്ങളില്‍ ഗൂഗിള്‍ പേയുടെ സേവനം അവസാനിപ്പിക്കുന്നു
ഓണ്‍ലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമുകളില്‍ ഏറ്റവും പേരുകേട്ടത് ഏതെന്ന് ചോദിച്ചാല്‍ ഗൂഗിള്‍ പേ എന്നാകും നമ്മുടെ ഉത്തരം. ബില്‍ പേയ്മെന്റ്, ഓണ്‍ലൈൻ ഷോപ്പിംഗ് മുതല്‍ ഹോട്ടലില്‍ കേറിയാല്‍ പോലും ഗൂഗിള്‍ പേ ഇല്ലേ എന്നാണ് ബില്ലടക്കുന്ന സമയത്തെ ചോദ്യം. ഓണ്‍ലൈൻ പേയ്മെന്റ് ആപ്പുകളില്‍ സുരക്ഷയിലടക്കം ഏറെ മുന്നിട്ട് നില്‍ക്കുന്ന ആപ്പ് എന്നതാണ് ഗൂഗിള്‍ പേയുടെ പ്രത്യേകത. ഇന്ത്യയിലേറെപ്പേർ ഉപയോഗിക്കുന്ന ആപ്പിന് പക്ഷേ അമേരിക്കയില്‍ അത്ര പ്രചാരമില്ല. അമേരിക്കയടക്കം രാജ്യങ്ങളില്‍ ഗൂഗിള്‍ പേയുടെ സേവനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് ഗൂഗിള്‍. ഗൂഗിള്‍ വാലറ്റ് എന്ന പുതിയ ആപ്പിലേക്ക് മാറാനാണ് ഉപയോക്താക്കള്‍ക്കുള്ള നിർദ്ദേശം. അമേരിക്കയില്‍ ഗൂഗിള്‍ വാലറ്റിനാണ് കൂടുതല്‍ ഉപയോക്താക്കളുളളത്. ഇതാണ് ഗൂഗിള്‍ പേ ആപ്പിന്റെ സേവനം നിർത്താൻ കാരണം. ജൂണ്‍ നാലാം തീയതി വരെമാത്രമേ അമേരിക്കയിലെ ഗൂഗിള്‍ പേ സേവനം ലഭ്യമാകുകയുള്ളൂ. അമേരിക്കയില്‍ അവസാനിപ്പിച്ചാലും ഇന്ത്യയിലും സിംഗപ്പൂരിലും ഗൂഗിള്‍ പേ നിലവിലെ രീതിയില്‍ തന്നെ സേവനം തുടരും.
Read More » -
India
അയോദ്ധ്യാ രാമക്ഷേത്രത്തില്‍ വൻ ഭക്തജനത്തിരക്ക്; കൊള്ളയടിച്ച് ഹോട്ടലുകളും ലോഡ്ജുകളും
ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ കഴിഞ്ഞ് ഒരു മാസം പിന്നിടുമ്ബോഴും ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളുടെ എണ്ണത്തില്‍ വൻ വർദ്ധന. കഴിഞ്ഞ ദിവസങ്ങളിലായി വലിയ തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെടുന്നത്. ദിവസങ്ങളോളം അയോദ്ധ്യയില്‍ താമസിച്ചാണ് ഭക്തർ ക്ഷേത്ര ദർശനം നടത്തുന്നത്. അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ധാരാളം ഭക്തജനങ്ങള്‍ ബാലകരാമനെ കാണാൻ രാമജന്മഭൂമിയില്‍ എത്തിക്കൊണ്ടിരിക്കെ ഭക്ഷണത്തിന്റെയും റൂമിന്റെയുമൊക്കെ റേറ്റിൽ നാലിരട്ടി വർധന വരുത്തിയിരിക്കുകയാണ് ഇവിടുത്തെ ഹോട്ടലുകളും ലോഡ്ജുകളുമൊക്കെ. അയോധ്യയിൽ രാമക്ഷേത്രത്തോടൊപ്പം തുറന്ന റെസ്റ്റോറന്റിൽ ഒരു ചായയ്ക്കും രണ്ട് കഷണം ബ്രഡ് ടോസ്റ്റിനുമായി 252 രൂപ ഈടാക്കിയത് നേരത്തെ വാർത്തയായിരുന്നു.സംഭവം വിവാദമായതോടെ അധികൃതർ അന്ന് നടപടിയെടുത്തിരുന്നെങ്കിലും ഇന്നത്തെ സ്ഥിതി അതിലും കഷ്ടമാണ്. അയോദ്ധ്യയിലേക്കുള്ള രാമഭക്തരുടെ തിരക്ക് അനുദിനം വര്‍ദ്ധിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.55 ലക്ഷത്തോളം ഭക്തരാണ് ക്ഷേത്രത്തില്‍ ഇതുവരെ ദർശനത്തിനായി എത്തിയത്. 15 ദിവസത്തിനുള്ളില്‍ തന്നെ 30 ലക്ഷത്തിലധികം പേര്‍ ക്ഷേത്ര ദര്‍ശനം നടത്തി.പ്രതിദിനം രണ്ട് ലക്ഷം പേരാണ് ദർശനം നടത്തുന്നതെന്ന് ക്ഷേത്ര തീർത്ഥ ട്രസ്റ്റ് അറിയിച്ചു.രാമക്ഷേത്രം…
Read More » -
India
വാടക ഗർഭധാരണ നിയമം മാറുന്നു, വിധവകൾക്കും വിവാഹമോചിതരായ സ്ത്രീകൾക്കും നിയമപരമായി അമ്മയാകാം! വിശദ വിവരങ്ങൾ അറിയുക
മാതാവും തന്റെ കുഞ്ഞും തമ്മിലുള്ള ബന്ധമാണ് ലോകത്തിലെ ഏറ്റവും ദൃഢവും മനോഹരവുമായ ബന്ധം. സ്ത്രീ പൂർണയാകുന്നത് അമ്മയാകുമ്പോൾ മാത്രമാണ് എന്നാണ് പറയാറുള്ളത്. എന്നാൽ ഒരു സ്ത്രീ വിവാഹമോചനം നേടുമ്പോഴോ ഭർത്താവ് മരിക്കുമ്പോഴോ, ആ സ്ത്രീയുടെ ഈ സ്വപ്നം എങ്ങനെ യാഥാർത്ഥ്യമാകും? ആശങ്ക വേണ്ട, കേന്ദ്രസർക്കാർ ഇപ്പോൾ ഇതിനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. വാടക ഗർഭധാരണ നിയമത്തിൽ മാറ്റം വരുത്തി, വിധവയോ വിവാഹമോചിതയോ ആയ സ്ത്രീക്ക് അമ്മയാകാനുള്ള അവകാശം കേന്ദ്രസർക്കാർ നൽകിയിരിക്കുന്നു. മെഡിക്കൽ പരിശോധനയുടെ അടിസ്ഥാനത്തിൽ സന്നദ്ധരായ സ്ത്രീക്ക് ദാതാവിന്റെ ബീജം ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. വാടക ഗർഭധാരണത്തിൻ്റെ നിയമങ്ങളിൽ മാറ്റം വരുത്താൻ സുപ്രീം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് വാടക ഗർഭധാരണ നിയമം- 2022 സർക്കാർ ഭേദഗതി ചെയ്തത്. വാടക ഗർഭധാരണത്തിലൂടെ അമ്മയാകാനുള്ള 44 കാരി, അവിവാഹിതയായ യുവതിയുടെ ഹർജി അടുത്തിടെ സുപ്രീം കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് വാടക ഗർഭധാരണം വീണ്ടും ചർച്ചയാകാൻ തുടങ്ങിയത്. അവിവാഹിതയായ സ്ത്രീക്ക്…
Read More » -
India
ദുബൈയിൽ സ്വയം കാറോടിച്ച് ഓഫീസിലേക്ക് പോകുന്നതിനിടെ അപകടത്തിൽ പെട്ട് യുവതിക്ക് ദാരുണാന്ത്യം
ദുബൈയിൽ ജോലി ചെയ്തിരുന്ന മംഗ്ളുറു സ്വദേശിനിയായ യുവതി വാഹനാപകടത്തിൽ മരിച്ചു. മംഗ്ളുറു താലൂക്ക് പഞ്ചായത് മുൻ വൈസ് പ്രസിഡൻ്റ് കോട്ടേക്കരു ബീരിയിലെ രാജീവി കെമ്പുമണ്ണ് – വിട്ടൽ കുളാൽ ദമ്പതികളുടെ ഏക മകൾ വിദിഷ (28) ആണ് മരിച്ചത്. കഴിഞ്ഞ അഞ്ച് വർഷമായി ഇവിടെ ജോലി ചെയ്ത് വരുന്നതിനിടെയാണ് ദാരുണ സംഭവം നടന്നത്. യുവതി ദിവസവും ഓഫീസ് വാഹനത്തിലാണ് ഓഫീസിലേക്ക് പോയിരുന്നത്. എന്നാൽ, വ്യാഴാഴ്ച സമയം വൈകിയതിനാൽ സ്വന്തം കാർ ഓടിച്ച് പോവുന്നതിനിടെ നിയന്ത്രണം വിട്ട് അപകടത്തിലും മരണത്തിലും കലാശിക്കുകയായിരുന്നു. ദുബൈയിൽ ഡ്രൈവിംഗ് ലൈസൻസ് നേടിയ വിദിഷ ആറ് മാസം മുമ്പാണ് പുതിയ കാർ വാങ്ങിയത്. മംഗ്ളുറു സഹ്യാദ്രി കോളജിൽ നിന്ന് എംബിഎ പൂർത്തിയാക്കിയ വിദിഷ ഒരു വർഷത്തോളം ബെംഗ്ളൂറിലെ കംപനിയിൽ ജോലി ചെയ്ത ശേഷം ദുബൈയിൽ ജോലി നേടി പോകുകയായിരുന്നു.
Read More » -
Kerala
മോദി വീണ്ടും കേരളത്തിലേക്ക്; ബി.ജെ.പി. പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം : സംസ്‌ഥാന ബി.ജെ.പി ഘടകത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 27-ന് തിരുവനന്തപുരത്താണ് സമാപന സമ്മേളനം. സെൻട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ പത്തുമണിക്ക് നടക്കുന്ന സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും ഒരു മണിക്കൂർ സമയം അദ്ദേഹം സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും ബി.ജെ.പി. മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് എന്നിവർ പത്രസമ്മേളനത്തില്‍ അറിയിച്ചു. അതേസമയം പദയാത്ര ആരംഭിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നിലവിൽ പദയാത്രയിൽ നിന്നും വിട്ടുനിൽക്കുകയാണ്.സുരേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ കേരള പദയാത്രയുടെ പ്രചാരണ ഗാനത്തില്‍ ”അഴിമതിക്കു പേരുകേട്ട കേന്ദ്രഭരണം” എന്ന വരികൂടി ഉള്‍പ്പെട്ടതു നാണക്കേടായ സാഹചര്യത്തിലാണു നീക്കം.
Read More » -
Kerala
10 മണ്ഡലങ്ങൾ ഉറപ്പ്; ബാക്കി നോക്കാമെന്ന് സിപിഐഎം
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക പുറത്ത് വന്നിരിക്കെ ചുരുങ്ങിയത് 10 മണ്ഡലങ്ങളിലെങ്കിലും സിപിഐഎമ്മിന് വിജയ സാധ്യതയെന്ന് വിലയിരുത്തൽ. കണ്ണൂര്‍ , വടകര , കോഴിക്കോട് , ആലത്തൂര്‍ , പാലക്കാട് , ചാലക്കുടി , ആറ്റിങ്ങല്‍ , ആലപ്പുഴ, പത്തനംതിട്ട , ഇടുക്കി മണ്ഡലങ്ങളിലാണ് സിപിഐഎം വിജയസാധ്യത കാണുന്നത് . ഇവിടങ്ങളിൽ മികച്ച സ്ഥാനാര്‍ത്ഥികളെയാണ് സി.പി.എം രംഗത്തിറക്കിയിരിക്കുന്നതും. രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ , പ്രത്യേകിച്ച് സി.പി.എം എന്ന പാര്‍ട്ടി ദേശീയ തലത്തില്‍ നിലനില്‍പ്പിനായി പൊരുതുന്ന ഒരു തിരഞ്ഞെടുപ്പാണിത്. ദേശീയ പാര്‍ട്ടി പദവി തന്നെ നഷ്ടപ്പെടുന്ന സാഹചര്യവും മുന്നിലുണ്ട്. ഇതെല്ലാം മുന്നില്‍ കണ്ട് പരമാവധി എം.പി മാരെ വിജയിപ്പിക്കേണ്ടത് സി.പി.എമ്മിനെ സംബന്ധിച്ച് അനിവാര്യമാണ്. അതിനാൽ തന്നെ കേരളത്തില്‍ നിന്നും നല്ല പ്രാതിനിധ്യമാണ് ഇത്തവണ സി.പി.എം പ്രതീക്ഷിക്കുന്നത്. ഇതിനു പുറമെ തമിഴ്‌നാട്ടില്‍ നിന്നും എം.പിമാര്‍ ഉറപ്പാണ്. പശ്ചിമ ബംഗാളില്‍ നിന്നും ബീഹാറില്‍ നിന്നും ഇത്തവണ സി.പി.എം സീറ്റുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. സി.പി.എം കര്‍ഷക സംഘടനയുടെ…
Read More » -
Kerala
ആറ്റുകാൽ പൊങ്കാല,ശിവരാത്രി മഹോത്സവം; സ്‌പെഷ്യല്‍ ട്രെയിനുകൾ പ്രഖ്യാപിച്ചു
ആലുവ: ശിവരാത്രി ആഘോഷങ്ങള്‍ പരിഗണിച്ച് സ്‌പെഷ്യല്‍ ട്രെയിനുകളുമായി സതേൺ റെയില്‍വേ. ഭക്തർക്ക് ആലുവ ശിവ ക്ഷേത്രത്തില്‍ എത്തിച്ചേരുന്നതിനാണ് പ്രത്യേക സർവീസ് നടത്തുന്നത്. ശിവരാത്രി ദിനമായ മാർച്ച് ഏഴിന് രാത്രി ഷൊർണൂർ-തൃശൂർ എക്‌സ്പ്രസ് ആലുവ വരെ പ്രത്യേക സർവീസ് നടത്തും. വ്യാഴാഴ്ച രാത്രി 11.15-നാണ് ട്രെയിൻ തൃശൂരില്‍ നിന്നും സർവീസ് ആരംഭിക്കുന്നത്. തൃശൂരിനും ആലുവയ്‌ക്കും ഇടയിലുള്ള എല്ലാ സ്റ്റേഷനിലും സ്റ്റോപ്പുണ്ടാകും. മാർച്ച് എട്ടിന് പുലർച്ചെ 12.45-ന് ആലുവയില്‍ എത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. മാർച്ച് ഏഴിന് വൈകിട്ട് സർവീസ് നടത്തുന്ന നിലമ്ബൂർ-കോട്ടയം എക്‌സ്പ്രസ് നിലവില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ള സ്റ്റേഷനുകള്‍ക്ക് പുറമെ മുള്ളൂർക്കര, ഒല്ലൂർ, നെല്ലായി, കൊരട്ടി എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും. ശിവരാത്രി കഴിഞ്ഞ് മടങ്ങുന്ന ഭക്തർക്കായി മാർച്ച് ഒമ്ബതിന് പുലർച്ചെ 5.15-ന് ആലുവയില്‍ നിന്നും പുറപ്പെടുന്ന തൃശൂർ-കണ്ണൂർ എക്‌സ്പ്രസ് 6:45-ന് തൃശൂരെത്തി കണ്ണൂരിലേക്ക് പതിവ് സർവീസ് നടത്തും. ഈ ട്രെയിനിനും ആലുവ മുതല്‍ ഷൊർണ്ണൂർ വരെയുള്ള എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. അതേസമയം ആറ്റുകാല്‍…
Read More »
