KeralaNEWS

ഒറ്റപ്പെട്ട് കെ സുരേന്ദ്രൻ; പദയാത്ര അബ്ദുള്ളക്കുട്ടിയും എം ടി രമേശും ചേർന്ന് നയിക്കും

ന്യൂഡൽഹി: കേരളത്തിൽ ബി.ജെ.പിയുടെ സമൂഹമാധ്യമ സെല്‍ ചെയര്‍മാന്‍ എസ്. ജയശങ്കറിനെ മാറ്റണമെന്നു ഡൽഹിയിലെത്തി ആവശ്യപ്പെട്ട  സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ തള്ളി കേന്ദ്ര നേതൃത്വം.
സുരേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ കേരള പദയാത്രയുടെ പ്രചാരണ ഗാനത്തില്‍ ”അഴിമതിക്കു പേരുകേട്ട കേന്ദ്രഭരണം” എന്ന വരികൂടി ഉള്‍പ്പെട്ടതു നാണക്കേടായ സാഹചര്യത്തിലാണു നീക്കം.
 എന്നാൽ, വിഷയത്തില്‍ നടപടി വേണ്ടെന്നും ഗാനത്തിലെ വരികള്‍ തെറ്റായി ഉപയോഗിച്ചത് അബദ്ധമായി കണ്ടാല്‍ മതിയെന്നും കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കര്‍ എം.പി. പറഞ്ഞു.

പാട്ട് പഴയതാണെന്നും യു.പി.എ. സര്‍ക്കാരിന് എതിരെ ഉപയോഗിച്ചതാണെന്നും ജാവദേക്കര്‍ പറഞ്ഞു. പ്രചാരണഗാനം വൈറലായതോടെ സമൂഹമാധ്യമ സെല്‍ കണ്‍വീനറോടു സംസ്ഥാന പ്രസിഡന്റ് വിശദീകരണം തേടിയിരുന്നു. മുന്‍പു തെരഞ്ഞെടുപ്പിനായി തയാറാക്കിയ ഗാനത്തിലെ വരികള്‍ അബദ്ധത്തില്‍ പുതിയ പ്രചാരണ ഗാനത്തില്‍ ഉള്‍പ്പെട്ടെന്നാണു ലഭിച്ച വിശദീകരണം.

Signature-ad

നേതാക്കളില്‍ ഒരു വിഭാഗം ഇതിനോട് യോജിക്കുന്നില്ല. ബി.ജെ.പി നേതൃത്വത്തിലെ പടലപ്പിണക്കമാണ് പഴയഗാനം പ്രചരിച്ചതിനു പിന്നിലെന്ന് ഒരു വിഭാഗം നേതാക്കള്‍ പറയുന്നു.സമൂഹമാധ്യമ മേധാവിയും സംസ്ഥാന നേതൃത്വവും തമ്മില്‍ ആശയഭിന്നതകളുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

പദയാത്ര തല്‍സമയം കാണിക്കുന്ന ബി.ജെ.പി. കേരളം യുട്യൂബ് ചാനലിലൂടെയാണു ഗാനം പുറത്തുവന്നത്. വിവാദമായതോടെ ഗാനം ഒഴിവാക്കി. പദയാത്രയുടെ ഭാഗമായി 20ന് കോഴിക്കോട് മണ്ഡലത്തില്‍ നടന്ന പരിപാടിയുടെ നോട്ടിസിലെ പരാമര്‍ശവും വിവാദമായിരുന്നു. എസ്.സി, എസ്.ടി നേതാക്കള്‍ക്കൊപ്പം സുരേന്ദ്രന്‍ ഉച്ചഭക്ഷണം കഴിക്കും എന്നായിരുന്നു നോട്ടിസില്‍ ഉണ്ടായിരുന്നത്. ഇതിനെതിരേയും വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് പകരം എ പി അബ്ദുള്ളക്കുട്ടിയും എം ടി രമേശും ചേർന്ന് കേരള പദയാത്ര തുടരും.എ പി അബ്ദുള്ളക്കുട്ടി മലപ്പുറത്തും എം ടി രമേശ് എറണാകുളത്തും പദയാത്ര നയിക്കും.കെ സുരേന്ദ്രൻ പദയാത്രയിൽ നിന്നും വിട്ടുനിന്ന സാഹചര്യത്തിലാണിത്.

Back to top button
error: