KeralaNEWS

ഭാര്യയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം  പീഡിപ്പിക്കാൻ ശ്രമം: ഭർത്താവും സുഹൃത്തും അറസ്റ്റിൽ

  കൊട്ടാരക്കര: ഭാര്യക്ക് നിർബന്ധിച്ച് മദ്യം നൽകി പീഢപ്പിക്കാൻ ശ്രമം നടത്തിയ ഭർത്താവിനെയും സുഹൃത്തിനെയും കൊല്ലം പൂയപ്പള്ളി പാെലീസ്  അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് മരുതമൺ പള്ളി കാറ്റാടി പി. കെ. ഹൗസിൽ വിഷ്ണു ബാലസുബ്രഹ്മണ്യൻ, ഇയാളുടെ സുഹൃത്ത് ശ്രീക്കുട്ടൻ എന്ന് വിളിക്കുന്ന അരുൺ എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം മദ്യവുമായി വിഷ്ണുവും ശ്രീക്കുട്ടനും വീട്ടിലെത്തി അവിടെയിരുന്നു ഇരുവരും മദ്യപിച്ചു.  പിന്നീട് വിഷ്ണുവിന്റെ ഭാര്യയെ നിർബന്ധിച്ച് മദ്യം കുടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. മദ്യലഹരിയിലായ ശ്രീക്കുട്ടൻ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതിനെ എതിർത്ത യുവതി ഭർത്താവിനോട് വിവരം പറഞ്ഞതിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ തല്ലുകയും മുഖത്തിടിച്ച ശേഷം മുടിയിൽകുത്തിപ്പിടിച്ച് ഭിത്തിയിൽ ഇടിക്കുകയും ചെയ്തു. മുഖത്ത് പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സ തേടി.
പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പാെലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജറാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു.

Back to top button
error: