KeralaNEWS

യുഡിഎഫ് കോട്ടകൾ തകരുന്നു ;മുഴപ്പിലങ്ങാട് എൽ ഡി എഫിന് അട്ടിമറി ജയം

കണ്ണൂർ: മുഴപ്പിലങ്ങാട് എൽ ഡി എഫിന് അട്ടിമറി ജയം. മമ്മാക്കുന്ന് വാർഡിൽ എൽ ഡി എഫിലെ നസിയത്ത് ബീവി 12 വോട്ടുകൾക്ക് വിജയിച്ചു.
എൽ ഡി എഫിന് 427 ഉം,യു ഡി എഫിന് 415 ഉം വോട്ട് ലഭിച്ചു. എസ് ഡി പി ഐ ക്ക് 105 ഉം ബി ജെ പിക്ക് 79 ഉം വോട്ടാണ്  ലഭിച്ചത്.
അതേസമയം സംസ്ഥാനത്ത് തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച നേട്ടം.യുഡിഎഫിൽ നിന്നും ബിജെപിയിൽ നിന്നുമായി ആറ് വാർഡുകൾ എൽഡിഎഫ് പിടിച്ചെടുത്തു.നെടുമ്പാശേരി പതിനാലാം വാർഡിൽ എൽഡിഎഫ് ജയിച്ചതോടെ യുഡിഎഫിന് ഭരണവും നഷ്ടമായി.

6 സീറ്റുകള്‍ പിടിച്ചെടുത്തതുള്‍പ്പടെ സംസ്ഥാനത്താകെ 10 സീറ്റുകളാണ് എല്‍ഡിഎഫ് നേടിയത്.പത്തിടത്ത് കോണ്‍ഗ്രസും മൂന്നിടത്ത് ബിജെപിയും വിജയിച്ചു.തിരുവനന്തപുരം നഗരസഭയിലെ വെള്ളാര്‍, ഒറ്റശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട്, കൊല്ലം ചടയമംഗലം പഞ്ചായത്തിലെ കുരിയോട് വാര്‍ഡുകള്‍ ബിജെപിയില്‍ നിന്നാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. നെടുമ്ബാശ്ശേരിയിലെ കല്‍പക നഗര്‍, മുല്ലശ്ശേരിയിലെ പതിയാര്‍ കുളങ്ങര മുഴപ്പിലങ്ങാട്ടെ മമ്മാക്കുന്ന് വാര്‍ഡുകള്‍ യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു.

10 ജില്ലകളിലായി ഒരു കോർപ്പറേഷൻ, നാലു മുനിസിപ്പാലിറ്റി, 18 ഗ്രാമപഞ്ചായത്ത് വാർഡുകൾ …എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

Back to top button
error: