Month: February 2024
-
Kerala
ആറ്റുകാല്‍ പണ്ടാര അടുപ്പില്‍ തീ പകര്‍ന്നു; പൊങ്കാലയ്ക്കു മുന്‍പ് തിരുവനന്തപുരത്ത് രാവിലെ മഴ
തിരുവനന്തപുരം: സ്ത്രീലക്ഷങ്ങള്‍ വ്രതം നോറ്റ് കാത്തിരുന്ന ആറ്റുകാല്‍ പൊങ്കാലയ്ക്കു പണ്ടാര അടുപ്പില്‍ തീ കത്തിച്ചതോടെ തുടക്കം. തന്ത്രി തെക്കേടത്തു പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍നിന്നു ദീപം പകര്‍ന്നു മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരിക്ക് നല്‍കി. മേല്‍ശാന്തി ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീകത്തിച്ച ശേഷം ദീപം സഹമേല്‍ശാന്തിക്ക് കൈമാറി. പിന്നീടാണു വലിയ തിടപ്പള്ളിയിലും പണ്ടാര അടുപ്പിലും തീ കത്തിച്ചത്. തുടര്‍ന്ന് ക്ഷേത്രപരിസരത്തും നഗരത്തിലുമുള്ള പൊങ്കാല അടുപ്പുകളിലേക്കു തീ പകര്‍ന്നു. രാവിലെ 10നു ശുഭപുണ്യാഹത്തിനു ശേഷമാണു ചടങ്ങുകള്‍ ആരംഭിച്ചത്. അതേസമയം, രാവിലെ പെയ്ത ചാറ്റല്‍ മഴ ഭക്തര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. ആറ്റുകാല്‍ പൊങ്കാലയ്ക്ക് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയായിരുന്നു മഴ. ക്ഷേത്രപരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും അല്പസമയം ചാറ്റല്‍ മഴ തുടര്‍ന്നു. തിരുവനന്തപുരം നഗരത്തെ യാഗശാലയാക്കിയാണു ഭക്തലക്ഷങ്ങള്‍ പൊങ്കാലയില്‍ പങ്കെടുക്കുന്നത്. സൂചി കുത്താന്‍ ഇടയില്ലാത്ത വിധം തമ്പാനൂര്‍ അടക്കമുള്ള നഗരത്തിന്റെ ഹൃദയഭാഗത്തു വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പൊങ്കാലയിടുന്ന ഭക്തര്‍ക്ക് ദാഹജലം വിതരണം ചെയ്യാനും…
Read More » -
Sports
തകർച്ചയിൽ നിന്നും ഉയിർത്തെഴുന്നേൽക്കുമോ ? ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് X എഫ്‌സി ഗോവ മത്സരം
കൊച്ചി: ഹാട്രിക് തകർച്ചയുടെ നാണംകേടിൽ നിന്ന് ഉയർത്തെഴുന്നേൽക്കാൻ വെമ്പുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇന്നു രാത്രി എതിരിടുന്നത് തുടരെ 2 മത്സരങ്ങളിൽ തോറ്റ എഫ്സി ഗോവയെ. സീസണിൽ ആദ്യ ഘട്ടത്തിൽ ഗംഭീര കളി കെട്ടഴിച്ച ശേഷം തകർച്ച നേരിട്ട രണ്ടു ടീമുകളുടെ നേർക്കുനേർ പോരാട്ടമാണ് ഇന്ന് കൊച്ചിയിൽ നടക്കുന്നത്. കണക്കിൽ കഥയില്ലെങ്കിലും കാര്യമുണ്ട്. പോയിന്റ് ടേബിളിൽ 4–ാം പടിയിലാണു ഗോവ. 14 കളിയിൽ 28 പോയിന്റ്. ഡിസംബർ അവസാനം പട്ടികയിൽ ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്ന ബ്ലാസ്റ്റേഴ്സാകട്ടെ വീണുകിടക്കുന്നത് 5–ാം സ്ഥാനത്ത്. 15 കളി, 26 പോയിന്റ്. പ്ലേ ഓഫ് ഉറപ്പാക്കണമെങ്കിൽ ആദ്യ 6 സ്ഥാനക്കാരിൽ ഉൾപ്പെടണം. കൊച്ചി ജവാഹർലാൽ നെഹ്രു സർവകലാശാലയിൽ പോരാട്ടം രാത്രി 7.30നാണ്.ഇനി ‘റിസ്ക്’ എടുക്കാനാവില്ല, ബ്ലാസ്റ്റേഴ്സിന്. പ്രത്യേകിച്ചും, ഹോം മത്സരങ്ങളിൽ. ഗാലറികളിൽ നിറയുന്ന ആരാധക സൈന്യം പകരുന്ന ആവേശത്തിരയിൽ ജയിച്ചു തന്നെ കയറണം. മത്സരം സ്പോർട്സ് 18 ചാനൽ, ജിയോ സിനിമ ആപ്പ് എന്നിവയിൽ തത്സമയം കാണാം.
Read More » -
Crime
വിവാഹവാഗ്ദാനം നല്‍കി ബന്ധുവിനെ 13 കൊല്ലം പീഡിപ്പിച്ചു; ഛത്തീസ്ഗഡി നടന്‍ അറസ്റ്റില്‍
റായ്പുര്‍: വിവാഹവാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചുവെന്ന അടുത്തബന്ധുവിന്റെ പരാതിയില്‍ നടനും സംവിധായകനും നിര്‍മാതാവുമായ മനോജ് രജ്പുതിനെ പോലീസ് അറസ്റ്റ് ചെയ്തു. 13 വര്‍ഷമായി പീഡിപ്പിക്കുന്നുവെന്ന, 29 കാരിയുടെ പരാതിയിലാണ് ഛത്തീസ്ഗഡില്‍നിന്നുള്ള സിനിമാ പ്രവര്‍ത്തകനായ മനോജിനെ ശനിയാഴ്ച അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 22-നാണ് യുവതി, ഓള്‍ഡ് ഭിലായ് റെയില്‍വേ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. 2011 മുതല്‍ വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. മനോജ് വിവാഹവാഗ്ദാനം ലംഘിച്ചതിനെ തുടര്‍ന്നാണ് യുവതി പോലീസിനെ സമീപിച്ചത്. ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍, പോക്‌സോ, നിയമപ്രകാരമുള്ള വകുപ്പുകള്‍ പ്രകാരമാണ് രജ്പുതിനെതിരെ കേസെടുത്തത്. എന്നാല്‍, ലൈംഗികചൂഷണം ആരംഭിച്ചതായി ആരോപിക്കപ്പെടുന്ന സമയത്ത് (2011) പോക്‌സോ നിയമം നിലവില്ലായിരുന്നത് ചൂണ്ടിക്കാട്ടി ഇതുപ്രകാരമുള്ള വകുപ്പുകള്‍ മനോജിനെ ഹാജരാക്കിയ കോടതി ഒഴിവാക്കി.
Read More » -
India
മകന്റെ സ്‌കൂള്‍ ബസ് കാത്തുനിന്നയാള്‍ പശുവിന്റെ കുത്തേറ്റ് മരിച്ചു; കുത്തേറ്റത് മകന്റെ മുന്നില്‍വച്ച്
ന്യൂഡല്‍ഹി: സ്‌കൂള്‍ ബസ് കാത്തുനിന്നയാള്‍ മകന്റെ മുന്നില്‍ പശുവിന്റെ കുത്തേറ്റു മരിച്ചു. സൗത്ത് ഡല്‍ഹിയിലെ തിഗ്രിയിലാണ് തെരുവില്‍ അലഞ്ഞുതിരിഞ്ഞ പശുവിന്റെ ആക്രമണത്തില്‍ സുഭാഷ് കുമാര്‍ ഝാ എന്നയാള്‍ (42) മരിച്ചത്. മകനെ സ്‌കൂളില്‍ അയയ്ക്കാനാണു സുഭാഷ് രാവിലെ 8ന് ദേവ്‌ലി മോഡ് ബസ് സ്റ്റോപ്പിലെത്തിയത്. പൊടുന്നനെ പശു ഇടിച്ചിടുകയായിരുന്നു. താഴെവീണ സുഭാഷ് കുമാറിന്റെ തലയിലും നെഞ്ചിലും പശു പലവട്ടം ഇടിക്കുകയും കുത്തുകയും ചെയ്തു. മകന്റെ നിലവിളി കേട്ട് ഓടിയെത്തിയവര്‍ വടികൊണ്ട് അടിച്ചാണ് പശുവിനെ അകറ്റിയത്. അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ ആക്രമണത്തില്‍ പ്രദേശത്തു മുന്‍പും പലര്‍ക്കും പരുക്കേറ്റിട്ടുണ്ടെന്നു നാട്ടുകാര്‍ ആരോപിച്ചു.
Read More » -
Crime
കുമളിയില്‍ പെട്രോളിംഗിനിടെ എസ്.ഐക്ക് മര്‍ദനമേറ്റു; സ്ഥിരം ക്രിമിനലായ പ്രതി ഒളിവില്‍
ഇടുക്കി: കുമളിയില്‍ രാത്രി പെട്രോളിംഗിനിടെ എസ്.ഐക്ക് മര്‍ദനമേറ്റു. കുമളി പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഷെഹീര്‍ ഷാക്കാണ് മര്‍ദനമേറ്റത്. റോസാപ്പൂക്കണ്ടം സ്വദേശി ബാബുവാണ് മര്‍ദിച്ചത്. ചെവിക്ക് പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമളി ടൗണിന് സമീപം ഇരു വിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പെട്രോളിംഗിലുണ്ടായിരുന്ന എസ്.ഐ യും സംഘവും റോസപ്പൂക്കണ്ടത്ത് എത്തിയത്. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ശരീരമാസകലം ചോരയുമായി നിന്ന ബാബുവിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി എസ്.ഐയെ ആക്രമിക്കുകയായിരുന്നു. ചെവിക്കും തലക്കും പരിക്കേറ്റ ഷെഹീര്‍ ഷായെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്.ഐയെ അക്രമിച്ച ബാബുവിനെതിരെ പൊലീസ് കേസെടുത്തു. നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ ഒളിവിലാണ്.
Read More » -
Kerala
ആന്റോ ആന്റണിയുടേത് വെറും നാക്കുപിഴ തന്നെയോ;ബിജെപി അധ്യക്ഷന്റെ പേര് ഉച്ചരിച്ചതില്‍ വ്യാപക ചര്‍ച്ച
പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ നാക്കുപിഴ കോണ്‍ഗ്രസില്‍ വ്യാപക ചര്‍ച്ചയാകുന്നു. കോണ്‍ഗ്രസിന്റെ ‘സമരാഗ്നി’ ജാഥയ്ക്ക് പത്തനംതിട്ടയില്‍ നല്‍കിയ സ്വീകരണ യോഗത്തിനിടെയുള്ള പ്രസംഗത്തിലാണ് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍റെ പേരിന് പകരം കെ.സുരേന്ദ്രന്‍ എന്ന് ആന്റോ ആന്റണി പരാമര്‍ശിച്ചത്. അണികള്‍ ബഹളം വെച്ചതോടെയാണ് ആന്റോ പ്രസ്താവന തിരുത്തിയത്.ബിജെപിയോട് കെ.സുധാകരനുള്ള മൃദുസമീപനം കോണ്‍ഗ്രസില്‍ എന്നും നിരന്തര ചര്‍ച്ചകള്‍ക്ക് വിധേയമാകാറുണ്ട്. കെപിസിസി അധ്യക്ഷനായ ശേഷം ഈ ചര്‍ച്ച കുറയുകയല്ല കൂടുകയാണ് ചെയ്തത്. ഈ ഘട്ടത്തില്‍ തന്നെയാണ് കെപിസിസി നേതൃത്വം അതിഗൗരവത്തോടെ കാണുന്ന ‘സമരാഗ്നി’ യില്‍ സ്ഥലം എംപിയുടെ വകയായി നാക്കുപിഴ വന്നത്. ‘സമരാഗ്നി’യുടെ ആലപ്പുഴയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എത്താൻ വൈകിയതില്‍ പ്രകോപിതനായി സുധാകരൻ തെറി പറയുന്ന വീഡിയോയും ഇന്നലെ പുറത്തുവന്നിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതേ ദിവസം തന്നെയാണ് നാക്കുപിഴയുടെ രൂപത്തില്‍ കോൺഗ്രസിന് മറ്റൊരു തിരിച്ചടി കൂടി വന്നത്.
Read More » -
India
മഹാഗണപതിയെ സ്തുതിച്ച് മുസ്ലീം യുവാവിന്റെ വിവാഹ ക്ഷണക്കത്ത്
ഉത്തർപ്രദേശിലെ ബഹ്‌റൈച്ചില്‍ നിന്നുള്ള മുസ്ലീം യുവാവിന്റെ വിവാഹ കാർഡ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മഹാഗണപതിയെ സ്തുതിച്ചു കൊണ്ടാണ് കാർഡിലെ വാക്കുകള്‍ ആരംഭിക്കുന്നത്. ബഹ്റൈച്ച് കൈസർഗഞ്ചിലെ സഫിപൂർ ഗ്രാമത്തില്‍ താമസിക്കുന്ന അഴുല്‍ ഖമറിന്റെ മകൻ സമീർ അഹമ്മദിന്റെ വിവാഹം ഫെബ്രുവരി 29 നാണ്. ജർവാള്‍ റോഡില്‍ താമസിക്കുന്ന ജുമേരാത്തിയുടെ മകള്‍ സാനിയ ഖാത്തൂണുമായാണ് സമീറിന്റെ വിവാഹം നിശ്ചയിച്ചത് . ഹിന്ദു ആചാരപ്രകാരം അച്ചടിച്ച സമീർ അഹമ്മദിന്റെ വിവാഹ കാർഡ് ആരംഭിക്കുന്നത് ശ്രീ ഗണേശായ നമ എന്ന് പറഞ്ഞു കൊണ്ടാണ്. മുസ്ലീം ആചാരപ്രകാരമല്ല മാറി ഹിന്ദു ആചാര പ്രകാരമാണ് വിവാഹം നടക്കുന്നതെന്നും കാർഡില്‍ പറഞ്ഞിട്ടുണ്ട്. യുവാവ് തന്റെ വിവാഹ കാർഡ് തന്റെ സമുദായ അംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമല്ല, ഹിന്ദു മതവുമായി ബന്ധപ്പെട്ടവർക്കും നല്‍കിയിട്ടുണ്ട്.
Read More » -
Sports
ചർച്ചിൽ ബ്രദേഴ്സിനെയും കീഴടക്കി ഗോകുലം കേരളയുടെ കുതിപ്പ്
വാസ്‌കോ ഡ ഗാമ: ഐ ലീഗില്‍ തുടര്‍ച്ചയായ അഞ്ചാം ജയം സ്വന്തമാക്കി ഗോകുലം കേരള ഫുട്ബോൾ ക്ലബ്ബ്. ഇന്നലെ നടന്ന എവേ പോരാട്ടത്തില്‍ കരുത്തരായ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഗോകുലം തോല്‍പ്പിച്ചത്. ആദ്യ പകുതിയില്‍ നേടിയ രണ്ട് ഗോളുകളില്‍ കേരളം വിജയത്തേരേറുകയായിരുന്നു. മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ നായകന്‍ അലെക്‌സ് സാഞ്ചെസും 19-ാം മിനിറ്റില്‍ അഭിജിത്ത് കുറുങ്ങോടനും നേടിയ ഗോളുകളാണ് ടീമിന് നിര്‍ണായകമായത്.ചര്‍ച്ചിലിനായി രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഓഗാന ലൂയിസ് ആശ്വാസ ഗോള്‍ കണ്ടെത്തി. കളിക്ക് 49 മിനിറ്റെത്തിയപ്പോഴായിരുന്നു ഈ ഗോള്‍. ജയത്തെ തുടര്‍ന്ന് ഗോകുലം കേരളയ്‌ക്ക് 32 പോയിന്റുകളായി. ഇതുവരെ കളിച്ച 16 മത്സരങ്ങളില്‍ നിന്ന് ടീം ഒമ്പത് വിജയങ്ങള്‍ നേടി. അഞ്ചെണ്ണത്തില്‍ സമനില പിടിച്ചു. രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ടു. ഗോകുലത്തിന് തൊട്ടുമുന്നിലുള്ള ഏക ടീം മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മാത്രമാണ്. ഗോകുലത്തെക്കാള്‍ രണ്ട് പോയിന്റ് മാത്രം മുന്നിലാണ് അവര്‍.
Read More » -
Kerala
ചരക്കുലോറി ട്രാക്കിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു; പാലരുവി എക്സ്പ്രസ് വൻ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടു
പുനലൂർ: കേരള-തമിഴ്നാട് സംസ്ഥാന അതിർത്തിയായ കോട്ടവാസല്‍ എസ് വളവിന് സമീപം ചരക്ക് ലോറി റെയില്‍വേ ട്രാക്കില്‍ മറിഞ്ഞ് ഡ്രൈവർ മരിച്ചു. ലോറി ഡ്രൈവർ തമിഴ്നാട് മുക്കൂടല്‍ സ്വദേശി മണികണ്ഠൻ (34) ആണ് മരിച്ചത്. മറിയുന്നതിനിടെ ക്ലീനർ ലോറിയില്‍ നിന്നും ചാടി രക്ഷപ്പെട്ടു. ഞായറാഴ്ച പുലർച്ചെ 12.30ഓടെയായിരുന്നു അപകടം. കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലേക്ക് പ്ലൈവുഡ് ലോഡുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിലായത്. സമീപവാസികളായ ദമ്ബതികളുടെ അവസരോചിതമായ ഇടപെടല്‍ മൂലം വൻ ട്രെയിൻ അപകടം ഒഴിവായി. അപകടത്തെ തുടർന്ന് പാലരുവി എക്സ്പ്രസ് രണ്ടു മണിക്കൂറിലധികം വൈകി. കൊല്ലം-ചെങ്കോട്ട റെയില്‍വേ പാതയില്‍ തമിഴ്‌നാട്- കേരള അതിർത്തിയിലെ എസ് വളവിന് സമീപമുള്ള റെയില്‍വേ ലൈനിലെ വലിയ വളവ് വരുന്ന ഭാഗത്തായിരുന്നു അപകടം. ലോറി മറിഞ്ഞതിന് തൊട്ടുപിന്നാലെ തിരുനെല്‍വേലി- പാലക്കാട് പാലരുവി എക്സ്പ്രസ് കടന്നു വരുകയായിരുന്നു. ലോറി മറിയുന്ന ശബ്ദം കേട്ട് ഇതിനടുത്ത് താമസിക്കുന്ന ഷണ്‍മുഖൻ, ഭാര്യ വടക്കുതായി എന്നിവർ വീട്ടില്‍ നിന്നും ട്രാക്കിലുടെ ഇറങ്ങിയോടി ടോർച്ച് തെളിച്ച്…
Read More » -
India
ഇൻഷുറൻസ് തുക കൈക്കലാക്കാൻ അമ്മയെ കൊലപ്പെടുത്തിയ മകൻ അറസ്റ്റില്‍
ലക്നൗ: ഇൻഷുറൻസ് തുക കൈക്കലാക്കാൻ അമ്മയെ കൊലപ്പെടുത്തിയ മകൻ അറസ്റ്റില്‍.ഉത്തർപ്രദേശിലെ ഫത്തേപുരിലാണ് സംഭവം. ഹിമാൻഷു എന്നയാളാണ് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് ലഭിക്കാൻ അമ്മയെ കൊലപ്പെടുത്തി മൃതദേഹം യമുന നദീതീരത്ത് ഉപേക്ഷിച്ചത്. ഓണ്‍ലൈൻ ഗെയിമിന് അടിമയായ ഹിമാൻഷു വലിയ തുക കടം വരുത്തിവച്ചിരുന്നു. ഈ കടം വീട്ടുന്നതിനുള്ള പണം കണ്ടെത്തുവാനായിരുന്നു ഇയാള്‍ കൊലപാതകം ചെയ്തത്. പിതൃസഹോദരിയുടെ ആഭരണങ്ങള്‍ മോഷ്ടിച്ചുവിറ്റ ഹിമാൻഷു ഈ പണംകൊണ്ട് മാതാപിതാക്കളുടെ പേരില്‍ 50 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പോളിസി എടുത്തിരുന്നു. തുടർന്ന് അച്ഛൻ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് ഇയാള്‍ അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം ചാക്കിലാക്കി യമുന നദി തീരത്ത് ഉപേക്ഷിച്ചത്.
Read More »