റായ്പുര്‍: വിവാഹവാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചുവെന്ന അടുത്തബന്ധുവിന്റെ പരാതിയില്‍ നടനും സംവിധായകനും നിര്‍മാതാവുമായ മനോജ് രജ്പുതിനെ പോലീസ് അറസ്റ്റ് ചെയ്തു.
13 വര്‍ഷമായി പീഡിപ്പിക്കുന്നുവെന്ന, 29 കാരിയുടെ പരാതിയിലാണ് ഛത്തീസ്ഗഡില്‍നിന്നുള്ള സിനിമാ പ്രവര്‍ത്തകനായ മനോജിനെ ശനിയാഴ്ച അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 22-നാണ് യുവതി, ഓള്‍ഡ് ഭിലായ് റെയില്‍വേ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. 2011 മുതല്‍ വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
മനോജ് വിവാഹവാഗ്ദാനം ലംഘിച്ചതിനെ തുടര്‍ന്നാണ് യുവതി പോലീസിനെ സമീപിച്ചത്. ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍, പോക്‌സോ, നിയമപ്രകാരമുള്ള വകുപ്പുകള്‍ പ്രകാരമാണ് രജ്പുതിനെതിരെ കേസെടുത്തത്.
എന്നാല്‍, ലൈംഗികചൂഷണം ആരംഭിച്ചതായി ആരോപിക്കപ്പെടുന്ന സമയത്ത് (2011) പോക്‌സോ നിയമം നിലവില്ലായിരുന്നത് ചൂണ്ടിക്കാട്ടി ഇതുപ്രകാരമുള്ള വകുപ്പുകള്‍ മനോജിനെ ഹാജരാക്കിയ കോടതി ഒഴിവാക്കി.