ലക്നൗ: ഇൻഷുറൻസ് തുക കൈക്കലാക്കാൻ അമ്മയെ കൊലപ്പെടുത്തിയ മകൻ അറസ്റ്റില്‍.ഉത്തർപ്രദേശിലെ ഫത്തേപുരിലാണ് സംഭവം.
ഹിമാൻഷു എന്നയാളാണ് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് ലഭിക്കാൻ അമ്മയെ കൊലപ്പെടുത്തി മൃതദേഹം യമുന നദീതീരത്ത് ഉപേക്ഷിച്ചത്.
ഓണ്‍ലൈൻ ഗെയിമിന് അടിമയായ ഹിമാൻഷു വലിയ തുക കടം വരുത്തിവച്ചിരുന്നു. ഈ കടം വീട്ടുന്നതിനുള്ള പണം കണ്ടെത്തുവാനായിരുന്നു ഇയാള്‍ കൊലപാതകം ചെയ്തത്.
പിതൃസഹോദരിയുടെ ആഭരണങ്ങള്‍ മോഷ്ടിച്ചുവിറ്റ ഹിമാൻഷു ഈ പണംകൊണ്ട് മാതാപിതാക്കളുടെ പേരില്‍ 50 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പോളിസി എടുത്തിരുന്നു. തുടർന്ന് അച്ഛൻ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് ഇയാള്‍ അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം ചാക്കിലാക്കി യമുന നദി തീരത്ത് ഉപേക്ഷിച്ചത്.