Month: February 2024

  • Kerala

    വ്യാപാരിയുടെ കയ്യില്‍ നിന്നും ഏട്ടു ലക്ഷം തട്ടിയെടുത്ത് മുങ്ങിയ രണ്ടു പേർ പിടിയില്‍ 

    കട്ടപ്പന: സ്വർണം വാങ്ങി നല്‍കാനെന്ന പേരിലെത്തിച്ച വ്യാപാരിയുടെ കയ്യില്‍ നിന്നും ഏട്ടു ലക്ഷം തട്ടിയെടുത്ത് മുങ്ങിയ രണ്ടു പേർ പിടിയില്‍. കഴിഞ്ഞ 23 ന് വൈകിട്ട് കട്ടപ്പനയിലാണ് സംഭവം. 60 ലക്ഷം രൂപയുടെ സ്വർണം വാങ്ങിച്ചു കൊടുക്കാം എന്ന് വിശ്വസിപ്പിച്ച്‌ വ്യാപാരിയെ വിളിച്ചുവരുത്തിയ സംഘം അഡ്വാൻസ് ആയി കൊണ്ടുവന്ന 8 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. എറണാകുളം ജില്ലയില്‍ ഇടക്കൊച്ചി വില്ലേജില്‍ പള്ളുരുത്തിക്കരയില്‍ ഡോക്ടർ ഗംഗാധരൻ റോഡില്‍ മാനുവേലില്‍ വീട്ടില്‍ അബ്ദുല്‍ റഹീം (55) എന്ന വ്യാപാരിയുടെയാണ് പണം നഷ്ടമായത്. കോട്ടയം എരുമേലി സൗത്ത് ചേനപ്പാടി മാടപ്പാട്ട് സ്വദേശി പുതുപ്പറമ്ബില്‍ മുഹമ്മദ് ഷെരിഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പണം തട്ടിയത്. പണം കൈക്കലാക്കിയ ശേഷം മുങ്ങിയ സംഘത്തെ പിന്നിട് പിടികൂടുകയായിരുന്നു. സംഘാംഗങ്ങളായ മുണ്ടക്കയം ചാച്ചിക്കവല ആറ്റുപറമ്ബില്‍ ഷെഹിൻ (29) കാഞ്ഞിരപ്പള്ളി പാറക്കടവ് കൊട്ടാരപ്പറമ്ബില്‍ സിനാജ് (സിറാജ്-43), എന്നിവരെയാണ് പിടികൂടിയത്. പ്രതികള്‍ കൊലപാതകം, വധശ്രമം, പിടിച്ചുപറി, സാമ്ബത്തിക തട്ടിപ്പുകളില്‍ പ്രതികളും, പോലീസിന്റെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും…

    Read More »
  • Kerala

    കോട്ടയത്ത് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

    കോട്ടയം: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. നരിയങ്ങാനം കുളത്തിനാല്‍ ജോയിയുടെ മകൻ ജോഫില്‍ (19) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടുമണിയോടെ പാലാ- ഈരാറ്റുപേട്ട റൂട്ടില്‍ പനയ്ക്കപ്പാലത്താണ് അപകടം. ഡിഗ്രിക്ക് പഠിക്കുകയായിരുന്ന ജോഫില്‍ സമീപകാലത്ത് വിദേശത്ത് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. അപകടത്തെ തുടർന്ന് പരിക്കേറ്റ് റോഡില്‍ കിടന്ന ജോഫിലിനെ നാട്ടുകാരാണ് ഭരണങ്ങാനത്തെ ആശുപത്രിയില്‍ എത്തിച്ചത്. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. സംസ്ക്കാരം പിന്നീട്.

    Read More »
  • Kerala

    ലോറിക്ക് പിന്നില്‍ പിക്കപ്പ് വാന്‍ ഇടിച്ച്‌ അപകടം; രണ്ട് പേര്‍ മരിച്ചു

    പാലക്കാട്: കഞ്ചിക്കോട് ദേശീയപാതയില്‍ ലോറിക്ക് പിന്നില്‍ പിക്കപ്പ് വാന്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. മേപ്പറമ്ബ് പേഴുങ്കര സ്വദേശി നിഷാദ് (23), കൊടുന്തിരപ്പുള്ളി സ്വദേശി ശിവന്‍ (57) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പിക്കപ്പ് വാന്‍ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കോയമ്ബത്തൂരില്‍ നിന്ന് പാലക്കാട് ഭാഗത്തേക്ക് വരുമ്ബോഴാണ് ഇരുവാഹനങ്ങളും അപകടത്തില്‍പ്പെട്ടത്.ലോറിക്ക് പിന്നില്‍ കോഴി കയറ്റി വന്ന പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. ‌ പിക്കപ്പ് വാന്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. വാഹനം പൊളിച്ചാണ് അഗ്‌നിരക്ഷാസേന മൂവരെയും പുറത്തെടുത്തത്. അപകടത്തെതുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

    Read More »
  • NEWS

    അബുദാബിയില്‍ ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി മലയാളി യുവദമ്ബതികള്‍; നഷ്ടമായത് മൂന്നേകാല്‍ ലക്ഷത്തോളം രൂപ

    അബുദാബി: ഓണ്‍ലൈന്‍ തട്ടിപ്പില്‍ വീണ് അബുദാബിയിലെ മലയാളി യുവ ദമ്ബതികള്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍. കൊല്ലം സ്വദേശി പ്രമോദ് മോഹനന്‍, ഭാര്യ രേവതി പ്രമോദ് എന്നിവര്‍ക്കാണ് മൂന്നേകാല്‍ ലക്ഷത്തോളം രൂപ നഷ്ടമായത്. പ്രമോദിന്റെ അക്കൗണ്ടില്‍ നിന്ന് 1,75,000 രൂപയും (7,747 ദിര്‍ഹം) രേവതിയുടെ അക്കൗണ്ടില്‍ നിന്ന് ഒന്നര ലക്ഷത്തോളം രൂപയും (6,500 ദിര്‍ഹം) ആണ് നഷ്ടമായത്. കഴിഞ്ഞ ഒമ്ബത് വര്‍ഷമായി അബുദാബി അഡ്‌നോകില്‍ ജോലി ചെയ്യുകയാണ് പ്രമോദ്. അബുദാബി ആസ്റ്റര്‍ ആശുപത്രിയില്‍ നഴ്‌സാണ് രേവതി. ഷെയ്ഖ് സായിദ് റോഡരികിലെ മ്യൂസിയം ഓഫ് ദ് ഫ്യൂചര്‍ കാണാന്‍ വേണ്ടി ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് പ്രമോദ് തട്ടിപ്പിനിരയായത്. ഗൂഗിളില്‍ മ്യൂസിയം ഓഫ് ദ് ഫ്യൂചര്‍ വെബ്‌സൈറ്റില്‍ ടിക്കറ്റ് നിരക്ക് പരിശോധിച്ചപ്പോള്‍ ഒരാള്‍ക്ക് 150 ദിര്‍ഹമായിരുന്നു കാണിച്ചത്. അടുത്തതായി കണ്ട മ്യൂസിയം പ്രമോഷന്‍ എന്ന പേരിലുള്ള വെബ്‌സൈറ്റില്‍ മ്യൂസിയം ഓഫ് ദ് ഫ്യൂചര്‍ അടക്കം ദുബായിലെ മിക്ക വിനോദവിജ്ഞാന കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനത്തിന് 40-50 ശതമാനം…

    Read More »
  • NEWS

    സ്നേഹം സ്വാർത്ഥമാകരുത്, വ്യക്തിയെ പരിമിതികളോടുകൂടി സ്നേഹിക്കുക

    ഹൃദയത്തിനൊരു ഹിമകണം-24     ഒരാൾ പറയുന്നു, അയാൾക്ക് ആ ചെടിയിലെ ഒരില മാത്രമാണിഷ്ടം. ഒരിലയെ മാത്രമായി എങ്ങനെ സ്നേഹിക്കും? ആ ഇല ഉൾപ്പെടുന്ന ചില്ല, ആ വൃക്ഷം, അത് നിൽക്കുന്നയിടം, അതൊക്കെ നമ്മൾ ഇഷ്ടപ്പെടും. കുറച്ച് കൂടി വിശാലമായി പറഞ്ഞാൽ ആ വൃക്ഷം കടന്നു പോകുന്ന ഋതുക്കളെ വരെ നമ്മൾ സ്നേഹിക്കണം. സുഹൃത്തിനെ സ്നേഹിക്കുക എന്നാൽ സുഹൃത്ത് ആവാഹിച്ചു നിൽക്കുന്ന എല്ലാറ്റിനേയും സ്നേഹിക്കുക എന്ന് കൂടിയല്ലേ? അപ്പോൾ ഒരാളെ സ്നേഹിക്കുക എന്നതിനർത്ഥം അയാളുടെ ഇല്ലായ്‌മകളെക്കൂടി സ്നേഹിക്കുക എന്നാണ്. പക്ഷെ അതല്ല കണ്ടുവരുന്നത്. ഭാര്യയുടെ സൗന്ദര്യം മാത്രം സ്നേഹിക്കുക; ഭർത്താവിന്റെ ഉദ്യോഗത്തെ മാത്രം സ്നേഹിക്കുക; മക്കളുടെ ഭാവിസാധ്യതകളെ സ്വപ്‍നം കണ്ട് അവരെ സ്നേഹിക്കുക; സുഹൃത്തിന്റെ ഉപകാരം ചെയ്യാനുള്ള ഉദാരതയെ തെരഞ്ഞു പിടിച്ച് സ്നേഹിക്കുക. നമുക്കിഷ്ടപ്പെട്ടത് മാത്രം വിളമ്പിത്തരാൻ അവർ ഫാക്ടറികളല്ലല്ലോ, മനുഷ്യരല്ലേ, നമ്മെപ്പോലെ…! അവതാരക: ലിനി ഡേവീസ് സമ്പാദകൻ: സുനിൽ കെ ചെറിയാൻ

    Read More »
  • NEWS

    ചൈനയില്‍ കെട്ടിടത്തിന് തീപ്പിടിച്ച്‌ 15  മരണം; 44 പേര്‍ക്ക് പരുക്ക്

    ബെയ്ജിംഗ്:  ചൈനയില്‍ കെട്ടിടത്തിന് തീപിടിച്ച്  15 പേര്‍ മരിക്കുകയും 44 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കിഴക്കന്‍ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയുടെ തലസ്ഥാനമായ നാന്‍ജിംഗിലാണ് അപകടം.ഇലക്‌ട്രിക്കല്‍ സൈക്കിളുകള്‍ വെച്ചിരുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്നാണ് തീപ്പിടുത്തമുണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ ചൈനയില്‍ നടക്കുന്ന രണ്ടാമത്തെ വലിയ തീപ്പിടുത്തമാണിത്.ജനുവരി 24 ന് കിഴക്കന്‍ ചൈനയിലെ ജിയാഗ്‌സി പ്രവിശ്യയിലെ സിന്‍യു സിറ്റയില്‍ കെട്ടിടത്തിന് തീപ്പിടിച്ച്‌ 39 പേര്‍ മരിക്കുകയും 9 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

    Read More »
  • India

    ഉത്തര്‍പ്രദേശില്‍ തീര്‍ഥാടക സംഘം സഞ്ചരിച്ച വാഹനം കുളത്തിലേക്ക് മറിഞ്ഞ് 15 മരണം

    ലക്നൗ: ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ തീര്‍ഥാടക സംഘം സഞ്ചരിച്ച ട്രാക്ടര്‍ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു. ഇവരില്‍ 7 പേര്‍ കുട്ടികളാണ്. ഹരിദ്വാറില്‍ തീര്‍ഥാടനം കഴിഞ്ഞ മടങ്ങിയ രണ്ട് കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍പെട്ടത്.അമിതവേഗതയിലായിരുന്ന ട്രാക്ടര്‍ ട്രോളി നിയന്ത്രണംവിട്ട് കുളത്തിലേക്ക് മറിയുകയായിരുന്നു. കാദര്‍ഗഞ്ച് ഘട്ടില്‍ ഗംഗാസ്‌നാനത്തിനായി പോകുകയായിരുന്നു സംഘം. രാവിലെയായിരുന്നു അപകടം. അതേസമയം 20 പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ട്രോളിയില്‍ എത്ര പേര്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരിച്ചവരുടെ ആശ്രിതര്‍ക്ക്‌രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും വീതം അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.

    Read More »
  • India

    ചില്ലറത്തര്‍ക്കം  ഒഴിവാക്കാം; പൊതുഗതാഗതത്തിലും വരുന്നു ഡിജിറ്റല്‍ പണമിടപാട്

    ബസില്‍ കയറിയാല്‍ യാത്രക്കാരെയും കണ്ടക്ടറെയും ഒരുപോലെ വലയ്ക്കുന്നതാണ് ചില്ലറപ്രശ്‌നം. കടകളിലും മറ്റും യു.പി.ഐ വഴിയും മറ്റുമുള്ള ഡിജിറ്റല്‍ പണമിടപാടുകള്‍ സാധാരണമായപ്പോള്‍ ചില്ലറത്തര്‍ക്കങ്ങള്‍ പഴങ്കഥയായിരുന്നു. ഇനിയിതാ, പൊതുഗതാഗത സംവിധാനത്തിലും അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് ഡിജിറ്റല്‍ പണമിടപാട് സംവിധാനം. ബസ്, ബോട്ട്, മെട്രോ, ട്രെയിന്‍ എന്നിവയ്ക്ക് പുറമേ ടോള്‍, പാര്‍ക്കിംഗ് തുടങ്ങിയവയ്ക്കും ഡിജിറ്റലായി പണമിടപാട് സാധ്യമാക്കുന്ന പ്രീപെയ്ഡ് പേയ്‌മെന്റ് സംവിധാനം (PPI) ഒരുക്കാന്‍ ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും (NBFC) റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി. യാത്രക്കാര്‍ക്ക് അതിവേഗവും തര്‍ക്കരഹിതമായും പണമിടപാടുകള്‍ നടത്താന്‍ ഇത് സഹായിക്കുമെന്ന് റിസര്‍വ് ബാങ്ക് കരുതുന്നു. മിനിമം വിവരങ്ങള്‍ (KYC) മാത്രം നല്‍കി പ്രീപെയ്ഡ് പേയ്‌മെന്റ് സൗകര്യം നേടാന്‍ ഇടപാടൂകാര്‍ക്ക് ഇതുവഴി സാധിക്കും. അതേസമയം ടിക്കറ്റെടുക്കുക, വിവിധ ഫീസുകള്‍ അടയ്ക്കുക എന്നീ ആവശ്യങ്ങള്‍ക്കു മാത്രമേ ഈ സൗകര്യം ഉപയോഗിക്കാനാകൂ. പണം മറ്റൊരാള്‍ക്ക് കൈമാറാനോ പണം പിന്‍വലിക്കാനോ കഴിയില്ല.

    Read More »
  • Kerala

    അന്തിക്കാട് വാക്കരയില്‍  കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാർഥി മുങ്ങിമരിച്ചു

    തൃശൂർ: അന്തിക്കാട് വാക്കരയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാർഥി മുങ്ങിമരിച്ചു. പഴുവില്‍ കണ്ണമ്ബുഴ ജോയിയുടെ മകൻ ആല്‍വിൻ (16) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു ശേഷം മൂന്ന് കൂട്ടുകാർക്കൊപ്പം കുളത്തില്‍ കുളിക്കുന്നതിനെത്തിയതായിരുന്നു ആല്‍വിൻ.എന്നാൽ നീന്താൻ ഉപയോഗിച്ച ട്യൂബ് മറിഞ്ഞ് വെള്ളത്തില്‍ മുങ്ങിപ്പോകുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

    Read More »
  • Kerala

    ചൂട് കൂടും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

    തിരുവനന്തപുരം: സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരും. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് , കണ്ണൂർ ജില്ലകളില്‍ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. തുടർന്നാണ് ഈ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

    Read More »
Back to top button
error: