ഉത്തർപ്രദേശിലെ ബഹ്‌റൈച്ചില്‍ നിന്നുള്ള മുസ്ലീം യുവാവിന്റെ വിവാഹ കാർഡ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മഹാഗണപതിയെ സ്തുതിച്ചു കൊണ്ടാണ് കാർഡിലെ വാക്കുകള്‍ ആരംഭിക്കുന്നത്.
ബഹ്റൈച്ച് കൈസർഗഞ്ചിലെ സഫിപൂർ ഗ്രാമത്തില്‍ താമസിക്കുന്ന അഴുല്‍ ഖമറിന്റെ മകൻ സമീർ അഹമ്മദിന്റെ വിവാഹം ഫെബ്രുവരി 29 നാണ്. ജർവാള്‍ റോഡില്‍ താമസിക്കുന്ന ജുമേരാത്തിയുടെ മകള്‍ സാനിയ ഖാത്തൂണുമായാണ് സമീറിന്റെ വിവാഹം നിശ്ചയിച്ചത് . ഹിന്ദു ആചാരപ്രകാരം അച്ചടിച്ച സമീർ അഹമ്മദിന്റെ വിവാഹ കാർഡ് ആരംഭിക്കുന്നത് ശ്രീ ഗണേശായ നമ എന്ന് പറഞ്ഞു കൊണ്ടാണ്.
മുസ്ലീം ആചാരപ്രകാരമല്ല മാറി ഹിന്ദു ആചാര പ്രകാരമാണ് വിവാഹം നടക്കുന്നതെന്നും കാർഡില്‍ പറഞ്ഞിട്ടുണ്ട്. യുവാവ് തന്റെ വിവാഹ കാർഡ് തന്റെ സമുദായ അംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമല്ല, ഹിന്ദു മതവുമായി ബന്ധപ്പെട്ടവർക്കും നല്‍കിയിട്ടുണ്ട്.