Month: February 2024
-
Crime
വൈദികനെ വാഹനം ഇടിപ്പിച്ച സംഭവത്തില്‍ 27 പേര്‍ അറസ്റ്റില്‍; വിദ്വേഷപ്രചരണത്തിനും കേസ്
കോട്ടയം: പൂഞ്ഞാര്‍ സെയ്ന്റ് മേരിസ് ഫൊറോനാ പള്ളി സഹവികാരി ഫാ. ജോസഫ് ആറ്റുച്ചാലിനെ വാഹനം ഇടിപ്പിച്ച കേസില്‍ 27 പേര്‍ അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ മതവിദ്വേഷം പ്രചരിപ്പിച്ച രണ്ടുപേര്‍ക്കെതിരേ കോട്ടയം സൈബര്‍ പോലീസും കേസ് രജിസ്റ്റര്‍ചെയ്തു. വൈദികനെ ആക്രമിച്ചവര്‍ക്കെതിരേ പ്രതിഷേധമുയര്‍ത്തിയ, കണ്ടാല്‍ അറിയാവുന്ന അഞ്ച് പേര്‍ക്കെതിരേയും ഈരാറ്റുപേട്ട പോലീസ് കേസ് എടുത്തു. വാഹനം ഇടിപ്പിച്ച കേസില്‍ അറസ്റ്റിലായ 27 പേരില്‍ 10 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായവരുടെ പേരുകള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. സാമൂഹിക മാധ്യമങ്ങളിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പുപ്രകാരം കോട്ടയം സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പോലീസിന്റെ നിരീക്ഷണത്തിലാണ്. സാമൂഹിക മാധ്യമങ്ങള്‍ വഴി വിദ്വേഷപരമായ തരത്തില്‍ പോസ്റ്റുകളും, കമന്റുകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് സൈബര്‍ പോലീസ് അറിയിച്ചു. ഈരാറ്റുപേട്ട സ്റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചുവെന്ന പരാതിയിലാണ് പ്രതിഷേധക്കാര്‍ക്കെതിരേ ജാമ്യമില്ലാക്കുറ്റം…
Read More » -
India
ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ ഓടിയത് 70 കിലോമീറ്ററോളം ദൂരം; ഒഴിവായത് വൻ ദുരന്തം
ദില്ലി: ജമ്മുകശ്മീർ മുതല്‍ പഞ്ചാബ് വരെ ട്രെയിൻ ലോക്കോ പൈലറ്റില്ലാതെ ഓടി. കത്വാ സ്റ്റേഷനില്‍ നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനാണ് തനിയെ ഓടിയത്. കത്വാ സ്റ്റേഷനില്‍ നിന്ന് പഞ്ചാബിലെ ഊഞ്ചി ബസ്സി വരെ ലോക്കോ പൈലറ്റില്ലാതെ സഞ്ചരിച്ച ട്രെയിൻ തനിയെ നിൽക്കുകയായിരുന്നു. 53 ബോഗികള്‍ ഉള്ള ചരക്ക് ട്രെയിൻ എഴുപത് കിലോമീറ്ററോളം ദൂരമാണ് തനിയെ ഓടിയത്. സംഭവത്തിൽ റെയില്‍വെ അന്വേഷണത്തിന് ഉത്തരവിട്ടു
Read More » -
Kerala
ലീഗിന്റെ മൂന്നാം സീറ്റില്‍ ഉപാധികള്‍ വെച്ച് കോണ്‍ഗ്രസ്; കൊച്ചിയില്‍ നിര്‍ണായക ചര്‍ച്ചകള്‍
കൊച്ചി: മുസ്‌ലിം ലീഗിന്റെ അധിക സീറ്റില്‍ ഉപാധികള്‍ വെച്ച് കോണ്‍ഗ്രസ്. ജൂണില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് ലീഗിന് നല്‍കാം. 2026ല്‍ വഹാബ് ഒഴിയുമ്പോള്‍ ആ സീറ്റ് കോണ്‍ഗ്രസിന് നല്‍കണമെന്നാണ് ഉപാധി. രാജ്യസഭയില്‍ ലീഗിന് എപ്പോഴും രണ്ട് അംഗങ്ങളുണ്ടാകുന്ന സാഹചര്യം ഉറപ്പാക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ഉറപ്പുനല്‍കി. സാമുദായിക ധ്രുവീകരണങ്ങളില്ലാതെ തീരുമാനങ്ങളുണ്ടാകണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. മൂന്നാം സീറ്റ് ലീഗിന് നല്‍കിയാല്‍ പുറത്ത് ആഘോഷിക്കുന്ന സ്ഥിതിയുണ്ടാകരുതെന്നും കോണ്‍ഗ്രസിന്റെ ഉപാധി. ലീഗിന്റെ മൂന്നാം സീറ്റ് സംബന്ധിച്ച ലീഗും കോണ്‍ഗ്രസും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച പുരോഗമിക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ആലുവ പാലസില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ലീഗ് കോണ്‍ഗ്രസ് സീറ്റ് വിഷയം സൗഹാര്‍ദപരമായി തീര്‍ക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു.മൂന്നാം സീറ്റ് ആവശ്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് ലീഗ് തീരുമാനം. നിലപാടിലുറച്ച് നില്‍ക്കുന്നതായി ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. സമവായത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നെന്നും വിട്ടുവീഴ്ച ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണെന്നും ഇ.ടി വ്യക്തമാക്കി.
Read More » -
Crime
കടുത്തുരുത്തിയില്‍ പെണ്‍കുട്ടിയെ ബലമായി ബൈക്കില്‍ കയറ്റി കൊണ്ടുപോയി; യുവാവ് അറസ്റ്റില്‍
കോട്ടയം: പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂഴിക്കോല്‍ ലക്ഷംവീട് കോളനിയില്‍ കൊടുംന്തല അഖില്‍ കെ.അജിയെ(23) ആണു കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തും ചേര്‍ന്നു പത്താം തീയതി കടുത്തുരുത്തി സ്വദേശിനിയായ പെണ്‍കുട്ടിയെ വഴിയില്‍ വച്ചു ബലമായി ബൈക്കില്‍ കയറ്റി തട്ടിക്കൊണ്ടു പോവുകയായിരുന്നു. പരാതിയെ തുടര്‍ന്നു കടുത്തുരുത്തി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു നടത്തിയ തിരച്ചിലില്‍ ഇയാളെ പിടികൂടുകയുമായിരുന്നു. കടുത്തുരുത്തി സ്റ്റേഷനില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ ഇയാള്‍ക്കു നിലവിലുണ്ടെന്നു പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read More » -
Kerala
ഇടുക്കി സ്വദേശി ട്രെയിനില്‍ നിന്ന് വീണ് മരിച്ചു
പാലക്കാട്: ജോലിക്കായുള്ള അഭിമുഖത്തിന് പോവുകയായിരുന്ന ഇടുക്കി സ്വദേശി പാലക്കാടിന് സമീപം ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. നെടുങ്കണ്ടം രാമക്കല്‍മേട് കോമ്ബമുക്ക് സ്വദേശി വല്യഉഴത്തില്‍ രാജുവിൻ്റെ മകൻ ജ്യോതിഷ് കുമാറാണ് (22) മരിച്ചത്. അഭിമുഖത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലേക്കുള്ള യാത്രാമധ്യേ പാലക്കാടിനും ഒറ്റപ്പാലത്തിനും ഇടയിൽ വച്ചായിരുന്നു അപകടം. സംഭവത്തില്‍ കേസെടുത്ത റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
Kerala
മലപ്പുറം കൊണ്ടോട്ടിയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്
കൊണ്ടോട്ടി: നഗരമധ്യത്തില്‍ കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റെങ്കിലും ആരുടെയും നില ഗുരുതരമല്ല. പാലക്കാട്ടുനിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസ്സാണ് തങ്ങള്‍സ് റോഡ് ജങ്ഷന് സമീപം നിയന്ത്രണംവിട്ട് മറിഞ്ഞത്. നിയന്ത്രണംവിട്ട ബസ് ഇടതുവശത്തേക്ക് മറിയുകയായിരുന്നു. ഞായറാഴ്ചയായതിനാലും സമീപത്ത് മറ്റ് വാഹനങ്ങളും യാത്രക്കാരും ഇല്ലാത്തതിനാലും വൻദുരന്തമാണ് ഒഴിവായത്.
Read More » -
Sports
സന്തോഷ് ട്രോഫി: നിര്‍ണായക മത്സരത്തില്‍ കേരളം ഇന്ന് മേഘാലയയെ നേരിടും
ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തണമെങ്കില്‍ വിജയമനിവാര്യമെന്നിരിക്കേ, നിര്‍ണായക മത്സരത്തില്‍ കേരളം ഞായറാഴ്ച മേഘാലയയെ നേരിടും. ആദ്യ മത്സരത്തില്‍ ആസാമിനെ പരാജയപ്പെടുത്തി മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും രണ്ടാം മത്സരത്തില്‍ ഗോവയോട് കേരളം ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഇതോടെ പോയിന്‍റ് നിലയില്‍ കേരളം മൂന്നാം സ്ഥാനത്തേക്കു പോയി. ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കു മാത്രമാണ് ക്വാര്‍ട്ടര്‍ പ്രവേശനം സാധ്യമാകൂ. അതുകൊണ്ട് ഓരോ മത്സരവും നിര്‍ണായകമാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളാണ് കഴിഞ്ഞ കുറെക്കാലമായി ഇന്ത്യന്‍ ഫുട്‌ബോളിന്‍റെ നട്ടെല്ല്. അതുകൊണ്ടു തന്നെ മേഘാലയ കേരളത്തിന് ശക്തമായ വെല്ലുവിളിയുയര്‍ത്തുമെന്നുറപ്പ്. ഉച്ചകഴിഞ്ഞ് 2.30നാണ് മത്സരം.
Read More » -
India
തൊലിവെളുക്കാൻ ഹെര്‍ബല്‍ ക്രീമുകള്‍ തേച്ചു, രണ്ടുപേരുടെ വൃക്ക തകരാറിലായി
തൊലി വെളുപ്പിക്കുന്ന ക്രീമുകളുടെ അപകടങ്ങളേക്കുറിച്ച് നിരന്തരം പഠനങ്ങള്‍ നടക്കുന്നുണ്ട്. കേരളത്തിലും ഇവയുടെ ഉപയോഗം വൃക്കരോഗത്തിലേക്കു നയിച്ചതിനേക്കുറിച്ചുള്ള വാർത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ റായ്ഗഡില്‍ നിന്നും സമാനമായ സംഭവമാണ് റിപ്പോർട്ട് ചെയ്യുന്നത്. നവി മുംബൈയിലെ മെഡികോവർ ആശുപത്രിയിലാണ് ഇതുസംബന്ധിച്ച കേസുകള്‍ റിപ്പോർട്ട് ചെയ്തത്. മെമ്ബ്രനസ് നെഫ്രോപ്പതി എന്ന അപൂർവവൃക്കരോഗം സ്ഥിരീകരിച്ച രണ്ടുപേരിലാണ് പരിശോധനകള്‍ക്കൊടുവില്‍ ഫെയർനസ് ക്രീമാണ് വില്ലനെന്നു തെളിഞ്ഞത്. ഇരുപത്തിനാലുകാരിയിലും അമ്ബത്തിയാറുകാരനിലുമാണ് തൊലിവെളുക്കാൻ ഉയർന്ന അളവില്‍ ലോഹമൂലകങ്ങള്‍ അടങ്ങിയ ഹെർബല്‍ ക്രീമുകള്‍ ഉപയോഗിച്ചത് പ്രശ്നമായത്. വൃക്കയുടെ അരിപ്പയ്ക്ക് കേടുവരികയും പ്രോട്ടീൻ മൂത്രത്തിലൂടെ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് മെമ്ബ്രനസ് നെഫ്രോപ്പതി. ശരീരത്തില്‍ വീക്കം കണ്ടതിനേത്തുടർന്നു നടത്തിയ പരിശോധനയിലാണ് വൃക്കരോഗമാണെന്ന് വ്യക്തമായത്. കൂടാതെ മൂത്രത്തില്‍ പ്രോട്ടീന്റെ സാന്നിധ്യവും അമിതമായ അളവില്‍ കണ്ടെത്തിയിരുന്നു. ചികിത്സയ്ക്കിടെ ഇരുവരുടേയും രക്തപ്രവാഹത്തില്‍ മെർക്കുറിയുടെ സാന്നിധ്യം കണ്ടെത്തിയതിനുപിന്നാലെയാണ് ഡോക്ടർമാർക്ക് സംശയമായത്. നിറം വെളുപ്പിക്കുന്ന വസ്തുക്കളില്‍ പലതിലും മെർക്കുറി ഉള്‍പ്പെടെയുള്ള ടോക്സിക് മെറ്റലുകളുടെ സാന്നിധ്യമുണ്ട്. ഡോക്ടർ നിർദേശിച്ചപ്രകാരമാണ് ഇരുപത്തിനാലുകാരിയായ യുവതി എട്ടുമാസത്തോളം ഈ ഹെർബല്‍ ക്രീം…
Read More » -
Kerala
തിരുവനന്തപുരമടക്കം മൂന്ന് ജില്ലകളില്‍ ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത, കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിലാണ് മഴയ്ക്ക സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം ഇന്ന് കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read More » -
Crime
വിവാഹിതനായ അധ്യാപകനോട് പ്രണയം, നിരസിച്ചതോടെ പക; മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച യുവതി അറസ്റ്റില്‍
ഹൈദരാബാദ്: യുപിഎസ്‌സി പരിശീലനകേന്ദ്രത്തിലെ അധ്യാപകന്റെ മോര്‍ഫ് ചെയ്ത നഗ്‌നവീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചതിന് യുവതി അറസ്റ്റില്‍. ഹൈദരാബാദിലാണ് സംഭവം. യുവതിയുടെ അധ്യാപകനും തെലങ്കാന ഹോക്കോടതിയില്‍ അഭിഭാഷകനുമായ യുവാവിന്റെ നഗ്‌നചിത്രമാണ് യുവതി പ്രചരിപ്പിച്ചത്. യുവതിക്ക് അധ്യാപകനോട് പ്രണയം തോന്നിയിരുന്നു. യുവതി ഇത് അധ്യാപകനെ അറിയിക്കുകയും ചെയ്തു. എന്നാല്‍, വിവാഹിതനായ അധ്യാപകന്‍ വിദ്യാര്‍ത്ഥിയുടെ പ്രണയം നിരസിക്കുകയായിരുന്നു. ഇതില്‍ പക തോന്നിയിട്ടാണത്രെ അധ്യാപകന്റെ വ്യാജ നഗ്‌നവീഡിയോയും ചിത്രങ്ങളും യുവതി പ്രചരിപ്പിച്ചത്. വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിപ്പിച്ച ദൃശ്യങ്ങളില്‍ അധ്യാപകന്റെ പതിനൊന്നും രണ്ടും വയസുള്ള കുട്ടികളുടെ ചിത്രങ്ങള്‍ വരെ പെടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മാസങ്ങള്‍ക്ക് മുമ്പാണ് യുവതി ഇയാള്‍ ഫാക്കല്‍റ്റി മെമ്പറായ പരിശീലനകേന്ദ്രത്തില്‍ എത്തുന്നത്. അധ്യാപകനോട് പ്രണയം തോന്നിയ യുവതി അത് അയാളെ അറിയിക്കുകയും ചെയ്തു. എന്നാല്‍, താന്‍ വിവാഹിതനാണ് എന്നു പറഞ്ഞ് അധ്യാപകന്‍ യുവതിയെ അവഗണിക്കുകയായിരുന്നു. ഇതില്‍ ദേഷ്യം തോന്നിയ യുവതി വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും അധ്യാപകന്റെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ എടുത്തു.…
Read More »