CrimeNEWS

പാക്ക് ചാര സംഘടനയ്ക്കായി ചാരവൃത്തി; മോസ്‌കോയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ലക്‌നൗ: പാക്കിസ്ഥാന്‍ ചാര സംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ) ഏജന്റായി ജോലി ചെയ്തിരുന്ന വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ ഉത്തര്‍പ്രദേശില്‍ അസ്റ്റില്‍. മോസ്‌കോയിലെ ഇന്ത്യന്‍ എംബസിയില്‍ ജോലി ചെയ്തിരുന്ന സത്യേന്ദ്ര സിവാള്‍ എന്നയാളെ ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (യുപി എടിഎസ്) ആണ് മീററ്റില്‍ അറസ്റ്റ് ചെയ്തത്.

2021 മുതല്‍ ഇയാള്‍ മോസ്‌കോയിലെ എംബസിയില്‍ ഇന്ത്യ ബേസ്ഡ് സെക്യൂരിറ്റി അസിസ്റ്റന്റായി (ഐബിഎസ്എ) ജോലി ചെയ്യുകയായിരുന്നു. ഇന്ത്യന്‍ എംബസിയില്‍ പാക്ക് ചാരന്‍ ജോലി ചെയ്യുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുപി എടിഎസിന്റെ നടപടി. ചോദ്യം ചെയ്യലില്‍ ആദ്യം അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കാതിരുന്ന സത്യേന്ദ്ര സിവാള്‍, പിന്നീട് ചാരവൃത്തി നടത്തിയെന്ന് സമ്മതിക്കുകയായിരുന്നു.

Signature-ad

ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചും അതിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കാറുണ്ടെന്ന് സത്യേന്ദ്ര സിവാള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. ഇന്ത്യന്‍ എംബസി, പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ട ചില നിര്‍ണായക രഹസ്യവിവരങ്ങള്‍ ഐഎസ്‌ഐ അധികൃതര്‍ക്ക് ഇയാള്‍ കൈമാറിയതായും വിവരമുണ്ട്.

Back to top button
error: