രാജ്യത്തെ മതേതരത്വം ശക്തിപ്പെടുത്തുന്നതിനു ഏറ്റവും വലിയ തടസ്സം നെഹ്റു ആയിരുന്നുവെന്ന ധ്വനിയാണ് സാദിഖലി തങ്ങളുടെ വാക്കുകളില്‍ ഉള്ളതെന്ന് ഷുക്കൂർ വക്കീല്‍ പറയുന്നു. കാശിയിലെയും മധുരയിലെയും പള്ളികളുടെ മേലുളള്ള അവകാശ വാദവും താജ് മഹലിനു മേലുള്ള അവകാശ വാദവും കൂടി പാണക്കാട് തങ്ങള്‍ ഇടപെട്ട് എത്രയും പെട്ടെന്നു അവകാശ വാദം ഉന്നയിക്കുന്നവർക്ക് നല്‍കി മതേതരത്വം ഒന്നു കൂടി ശക്തി പ്പെടുത്തണമെന്നും ഷുക്കൂർ വക്കീല്‍ വിമർശനം ഉന്നയിക്കുന്നു.
അവിടെ (അയോധ്യയില്‍ ) നിർമ്മിക്കുമെന്നു പറയുന്ന പള്ളിയുടെ പേര് ബാബ്റി മസ്ജിദ് എന്നാണോ? അല്ലെന്നാണ് മനസ്സിലാകുന്നത്. പിന്നെ കാശിയിലെയും മധുരയിലെയും പള്ളികളുടെ മേലുളള്ള അവകാശ വാദവും താജ് മഹലിനു മേലുള്ള അവകാശ വാദവും കൂടി പാണക്കാട് തങ്ങള്‍ ഇടപെട്ടു എത്രയും പെട്ടെന്നു അവകാശ വാദം ഉന്നയിക്കുന്നവർക്ക് നല്‍കി മതേതരത്വം ഒന്നു കൂടി ശക്തി പ്പെടുത്തണം. അല്ലാത്ത പക്ഷം ഏകനായ ദൈവത്തിലും പ്രവാചകരിലും വിശ്വസിക്കുന്നു എന്ന ഒരറ്റ കാരണത്താല്‍ ആയിരങ്ങളാണ് ദുരിതം അനുഭവിക്കേണ്ടി വരിക.
ശരിക്കും 49 ല്‍ ബാബ്റി പള്ളി വിട്ടു കൊടുത്തിരുന്നെങ്കില്‍ 1992 , 2002 ഒന്നും രാജ്യത്ത് ഭവിക്കുമായിരുന്നില്ല. അതു കൊണ്ട് ബഹു തങ്ങള്‍ ആഗ്ര, മധുര, കാശി ദേശങ്ങളില്‍ കൂടി മതേതരത്വം ശക്തി പ്പെടുത്തുന്ന നടപടികള്‍ക്ക് പിന്തുണ നല്‍കി വിജയിപ്പിക്കുവാൻ മുൻകൈ എടുക്കണമെന്നു അഭ്യർത്ഥിക്കുന്നു. ഭയത്താല്‍ ചുറ്റപ്പെട്ടു ജീവിക്കുന്ന ഒരാള്‍ എന്ന നിലയിലാണ് തങ്ങളോട് അഭ്യർത്ഥന. പള്ളികള്‍ പൊളിച്ചാലെന്ത് , മതേതരത്വം ശക്തി പ്പെടുമല്ലോ. അല്‍ ഹംദുലില്ലാഹ്