KeralaNEWS

പന്തളത്ത് കെഎസ്ആർടിസി ബസും കാറും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; മറ്റൊരാൾക്ക് ഗുരുതര പരിക്ക് 

പന്തളം: കെഎസ്ആർടിസി ബസും കാറും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.തിരുവനന്തപുരം പട്ടം വൃന്ദാവൻ ഗാർഡൻസിൽ ജോസഫ് ഈപ്പൻ (66) ആണ് അപകടത്തിൽ മരിച്ചത്.
 തിരുവനന്തപുരത്തേക്ക്  പോകുകയായിരുന്ന കെഎസ്ആർടിസി ബസും  പന്തളം ഭാഗത്തേക്ക് വരുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.കാർ ബസിനുള്ളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറിൻ്റെ പിൻ സീറ്റിൽ ഇരുന്ന ആളാണ് മരണപ്പെട്ടത്.ഡ്രൈവറെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കരുനാഗപ്പള്ളി സ്വദേശി അബി (32) ആണ് വാഹനം ഓടിച്ചത്.ഇയാളെ  അടൂർ ഗവ. ആശുപത്രിയിലേണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
ബസിനുള്ളിലേക്ക് ഇടിച്ചു കയറിയ കാർ വിഞ്ചും റോപ്പും ഉപയോഗിച്ച് നാട്ടുകാരുടെയും പോലീസിൻ്റെയും സഹായത്തോടെ കെട്ടി വലിച്ച് പുറത്തെടുക്കുകയായിരുന്നു. തുടർന്ന് ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കാറിൻ്റെ മുൻ ഭാഗം വെട്ടി പൊളിച്ചു മുൻ സീറ്റിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത്.
 കുരമ്പാല അമൃത സ്കൂളിന്സമീപമായിരുന്നു അപകടം.സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിൻ്റെ നേതത്വത്തിലുള്ള ഫയർ ഫോഴ്സ് സംഘം ആണ് രക്ഷാപ്രവർത്തനം നടത്തിയത്.

Back to top button
error: