കൊച്ചി: അഭിഭാഷകന്‍ ബി.എ.ആളൂര്‍ ജഡ്ജിക്ക് നല്‍കാന്‍ പണം വാങ്ങിയെന്ന് ആരോപണം. ബി.എ ആളൂരിനെതിരെ പീഡന പരാതി നല്‍കിയ യുവതിയാണ് ആരോപണവുമായി രംഗത്തെത്തിയത്. ജഡ്ജിക്ക് നല്‍കാന്‍ എന്ന പേരില്‍ രണ്ട് ലക്ഷം രൂപയും കമ്മീഷണര്‍ക്ക് നല്‍കാന്‍ എന്ന പേരില്‍ ഒരു ലക്ഷം രൂപയും വാങ്ങിയെന്നാണ് യുവതി ബാര്‍ കൗണ്‍സിലിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ആളൂര്‍ തന്നെ കടന്നുപിടിച്ചെന്ന് നേരത്തെ യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു.
അതേസമയം, യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ അഡ്വ. ബി.എ ആളൂരിന് ഹൈക്കോടതി ഇടക്കാല സംരക്ഷണം നല്‍കിയിരുന്നു. തിങ്കളാഴ്ച കേസ് പരിഗണിക്കുന്നതുവരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പാടില്ലെന്നാണ് കോടതി അറിയിച്ചത്. ജാമ്യമില്ലാ വകുപ്പ് ചുമത്താത്തതിനാല്‍ മുന്‍കൂര്‍ ജാമ്യഹരജിയുടെ ആവശ്യമില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, നല്‍കിയ ഫീസ് തിരിച്ചുചോദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പരാതിക്ക് പിന്നിലെന്നാണ് ആളൂരിന്റെ വാദം.
സാമ്പത്തിക തട്ടിപ്പുകേസില്‍ നിയമസഹായം തേടിയെത്തിയ യുവതിയെ കൈയേറ്റം ചെയ്തെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി. ഇതില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് ഐ.പി.സി 354 വകുപ്പുപ്രകാരം കേസെടുത്തിരുന്നു.