ലക്നൗ: സൈനികരഹസ്യം ചോര്‍ത്തിയ എംബസി ജീവനക്കാരനെ ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (യുപിഎടിഎസ്) അറസ്റ്റ് ചെയ്തു.മീററ്റ് സ്വദേശിയായ സത്യേന്ദ്ര സിവാളാണ് അറസ്റ്റിലായത്.
പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐക്ക് വേണ്ടിയാണ് ഇയാൾ ചാരവൃത്തി നടത്തിയത്.2021 മുതല്‍ ഇയാള്‍ മോസ്‌കോയിലെ എംബസിയില്‍ ഇന്ത്യ ബേസ്ഡ് സെക്യൂരിറ്റി അസിസ്റ്റന്‍റായി (ഐബിഎസ്‌എ) ജോലി ചെയ്യുകയായിരുന്നു.
വിദേശകാര്യ വകുപ്പ് ജീവനക്കാരില്‍നിന്ന് ഐഎസ്‌ഐ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന് എടിഎസിന് രഹസ്യവിവരം ലഭിച്ചിരുന്നു.തുടർന്ന് ഇയാള്‍ എടിഎസിന്‍റെ നിരീക്ഷണ വലയത്തിലായിരുന്നു. ഇന്ത്യന്‍ പട്ടാളത്തെ സംബന്ധിച്ച വിവരങ്ങളാണ് ഇയാള്‍ ചോർത്തി നല്‍കിയിരുന്നത്.