റാന്നി: മുണ്ടപ്പുഴ ചന്തക്കടവിന് സമീപം പമ്പാനദിയിൽ മൂന്ന് പേരെ ഒഴുക്കിൽപ്പെട്ട് കാണാതായി.
പുതുശേരിമല സ്വദേശി അനിൽ കുമാർ, മകൾ നിരഞ്ജന, അനിലിന്റെ സഹോദരിയുടെ മകൻ ഗൗതം എന്നിവരാണ് അപകടത്തിൽപ്പെട്ടത്. അനിലിന്റെയും ഗൗതമിന്റെയും മൃതദേഹം കണ്ടെത്തി. നിരഞ്ജനയ്ക്കായി തിരച്ചിൽ തുടരുകയാണ്.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം.നദിയിൽ കുളിക്കാനെത്തിയതായിരുന്നു ഇവർ.കയത്തിൽപ്പെടുകയായിരുന്നു എന്നാണ് സൂചന.