Month: February 2024
-
India
ചരണ്‍ സിങ്ങിന്റെ ഭാരത് രത്നയ്ക്കു പിന്നാലെ ആര്‍.എല്‍.ഡി എന്‍.ഡി.എയിലേക്ക്; തിരിച്ചടികള്‍ ഏറ്റുവാങ്ങാന്‍ ‘ഇന്‍ഡ്യ’ സഖ്യം ബാക്കി
ലഖ്നൗ: ലോക്സഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനില്‍ക്കെ ഇന്‍ഡ്യ സഖ്യത്തിന് വീണ്ടും തിരിച്ചടി. പടിഞ്ഞാറന്‍ യു.പിയില്‍ സ്വാധീനമുള്ള രാഷ്ട്രീയ ലോക്ദള്‍(ആര്‍.എല്‍.ഡി) സഖ്യം വിട്ട് എന്‍.ഡി.എയ്ക്കൊപ്പം ചേരുന്നു. മുന്‍ പ്രധാനമന്ത്രിയും മുത്തച്ഛനുമായ ചരണ്‍ സിങ്ങിന് കേന്ദ്രം ഭാരത് രത്ന പ്രഖ്യാപിച്ചതിനു നന്ദി പറയാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ആര്‍.എല്‍.ഡി തലവന്‍ ജയന്ത് ചൗധരിയാണ് ഇതേക്കുറിച്ചുള്ള സൂചന നല്‍കിയത്. മുന്‍പ്രധാനമന്ത്രി പി.വി. നരസിംഹ റാവു, ഇന്ത്യന്‍ ഹരിതവിപ്‌ളവത്തിന്‍െ്‌റ പിതാവ് ഡോ. എം.എസ്. സ്വാമിനാഥന്‍ എന്നിവര്‍ക്കൊപ്പം ഇന്നാണ് ചരണ്‍ സിങ്ങിനും ഭാരതരത്‌നം പ്രഖ്യാപിക്കപ്പെട്ടത്. എന്‍.ഡി.എയ്ക്കൊപ്പം ചേരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ജയന്ത് ചൗധരിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ”ആ ഓഫര്‍ എങ്ങനെയാണ് ഇപ്പോള്‍ നിരസിക്കാനാകുക? ഇനി എന്തെങ്കിലും ബാക്കിയുണ്ടോ? മറ്റൊരു പാര്‍ട്ടിക്കും സര്‍ക്കാരിനും ഇതുവരെ ചെയ്യാനാകാത്തത് മോദിജിയുടെ കാഴ്ചപ്പാടിലൂടെ യാഥാര്‍ത്ഥ്യമായി. മുഖ്യധാരയുടെ ഭാഗമല്ലാത്ത ജനങ്ങള്‍ക്കു പ്രോത്സാഹനം നല്‍കുന്ന മോദി സര്‍ക്കാരിനു നന്ദി പറയുകയാണ്. മൂന്ന് പുരസ്‌കാരങ്ങളാണു നല്‍കിയത്. ജനങ്ങളുടെ വൈകാരികതയെ സ്പര്‍ശിക്കുന്നതാണ് ഈ തീരുമാനങ്ങള്‍..”-അദ്ദേഹം പ്രതികരിച്ചു. സീറ്റ് വിഭജനത്തെക്കുറിച്ചു…
Read More » -
Kerala
ശശീന്ദ്രന്‍ രാജിവെക്കണമെന്ന് അജിത് പവാര്‍ പക്ഷം; ബാധകമല്ലെന്ന് മന്ത്രി
തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവെക്കണമെന്ന് കേരളത്തിലെ എന്‍സിപി അജിത് പവാര്‍ പക്ഷം. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി എന്‍എ മുഹമ്മദ് കുട്ടിയാണ് ആവശ്യം ഉന്നയിച്ചത്. ശരദ് പവാറിനൊപ്പം നില്‍ക്കുന്ന ജനപ്രതിനിധികള്‍ക്ക് നോട്ടീസ് നല്‍കും. എന്‍സിപി അജിത് പവാര്‍ പക്ഷത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്. എന്‍സിപി അജിത് പവാര്‍ പക്ഷത്തിനെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചത്. പാര്‍ട്ടി ചിഹ്നവും അജിത് പവാറിനാണ്. ശരദ് പവാറാണ് യഥാര്‍ത്ഥ എന്‍സിപി എന്നു ശശീന്ദ്രന്‍ പറയുന്നെങ്കില്‍, പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ചവര്‍ ആ സ്ഥാനം രാജിവെക്കണമെന്നാണ് അജിത് പവാര്‍ പക്ഷം ആവശ്യപ്പെടുന്നത്. എന്‍സിപിക്ക് കേരളത്തില്‍ രണ്ട് എംഎല്‍എമാരാണുള്ളത്. യഥാര്‍ത്ഥ എന്‍സിപി ശരദ് പവാറിന്റേതാണെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ ഡല്‍ഹിയില്‍ പ്രതികരിച്ചു. ഇക്കാര്യം ജനപിന്തുണ കൊണ്ട് തെളിയിക്കപ്പെടും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ നിയമപോരാട്ടം നടത്തും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ബാധകമല്ലെന്നും മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു. എന്‍സിപിക്ക് ദേശീയാംഗീകാരം നഷ്ടപ്പെട്ട ശേഷം രണ്ടു…
Read More » -
Kerala
3 മാസമായി വരുമാനമില്ലാതെ എങ്ങനെ ജീവിക്കുവെന്ന് ചിന്തിച്ചിട്ടുണ്ടോ? കെഎസ്ആര്‍ടിസി വിഷയത്തില്‍ ഹൈക്കോടതി
കൊച്ചി: ”കുട്ടികളുടെ ഫീസ്, ചികിത്സ… മൂന്നു മാസമായി വരുമാനമില്ലാതെ അവര്‍ എങ്ങനെയാണ് ജീവിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?”, വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കഴിഞ്ഞ മൂന്നു മാസമായി പെന്‍ഷന്‍ കിട്ടുന്നില്ലെന്ന് അറിയിച്ചപ്പോള്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പ്രതികരിച്ചത് ഇങ്ങനെ. പെന്‍ഷന്‍കാരുടെ ദുരിതം ചിന്തിക്കാന്‍ പോലും പറ്റില്ലെന്ന് പറഞ്ഞ കോടതി, പെന്‍ഷന്‍ നല്‍കാത്ത കാര്യത്തില്‍ ആശങ്കയും രേഖപ്പെടുത്തി. കെഎസ്ആര്‍ടിസി പെന്‍ഷന്‍ സംബന്ധിച്ച കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ വാക്കുകള്‍. മൂന്നു മാസമായി പെന്‍ഷന്‍ നല്‍കാത്ത വിഷയത്തില്‍ ചീഫ് സെക്രട്ടറിയും ഗതാഗത സെക്രട്ടറിയും ഫെബ്രുവരി 14ന് ഓണ്‍ലൈനായി കോടതിയില്‍ ഹാജരാകാനും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വെള്ളിയാഴ്ച ഉത്തരവിട്ടു. പെന്‍ഷന്‍ ഔദാര്യമില്ല, അവകാശമാണെന്ന് കോടതി ഓര്‍മപ്പെടുത്തുകയും ചെയ്തു. പെന്‍ഷന്‍ വേഗത്തില്‍ കൊടുക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ വര്‍ധിപ്പിക്കാനാകില്ലെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. സാമ്പത്തിക സ്ഥിതി മോശമായതിനാലാണ് ഇതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
Read More » -
Kerala
നൂറുകോടിയോളം തട്ടി ഉടമകള്‍ മുങ്ങി; പെരുവഴിയിലായി നിക്ഷേപകര്‍
ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് കോടികളുടെ നിക്ഷേപം സ്വീകരിച്ച കുടുംബം സ്ഥാപനം പൂട്ടി മുങ്ങി. ജി ആന്‍ഡ് ജി ജി ഫൈനാന്‍സിന്റെ നടത്തിപ്പുകാരായ ഗോപാലകൃഷ്ണന്‍ നായര്‍, ഭാര്യ സിന്ധു.വി. നായര്‍, മകന്‍ ഗോവിന്ദ്. ജി. നായര്‍, മരുമകള്‍ ലക്ഷ്മി എന്നിവര്‍ക്കെതിരെ നിക്ഷേപകരുടെ പരാതിയില്‍ പൊലിസ് കേസെടുത്തു. 100 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് സൂചന. ജി ആന്റ് ജിക്കെതിരെ വിവിധ സ്റ്റേഷനുകളിലായി 80ലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച് വന്ന സ്ഥാപനമാണിത്. ഇത് വിശ്വാസ്യതയായി കണ്ട് നിക്ഷേപം നടത്തിയവരാണ് കബളിപ്പിക്കപ്പെട്ടിരിക്കുന്നവരില്‍ ഏറെയും. കഴിഞ്ഞ ഒന്ന് മുതലാണ് സ്ഥാപനം തുറന്നു പ്രവര്‍ത്തിക്കാതെ വന്നത്. ഒരു കുടുംബത്തിലെ അംഗങ്ങള്‍ തന്നെയാണ് സ്ഥാപന ഉടമകള്‍. കുടുംബത്തിലെ പഴയ തലമുറയില്‍പ്പെട്ടവരാണ് തുടങ്ങിയത്. നിലവില്‍ ഫോണ്‍ ചെയ്താലും ആരും എടുക്കാറില്ലെന്നും നിക്ഷേപകര്‍ പറയുന്നു. അതേസമയം സ്ഥാപനത്തിനെതിരെ ജീവനക്കാരും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
Read More » -
Kerala
തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കൊണ്ടുവന്ന ഭാരത് അരിയിലും കേന്ദ്രത്തിന് തിരിച്ചടി
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തിൽ വിതരണത്തിനായി കൊണ്ടുവന്ന ഭാരത് അരിയിലും കേന്ദ്രത്തിന് തിരിച്ചടി.സംസ്ഥാന സർക്കാർ നല്‍കുന്ന റേഷൻ അരിയേക്കാള്‍ 19 രൂപ കൂടുതലാണ് ഭാരത് അരിക്ക്. സംസ്ഥാന സർക്കാർ കിലോയ്ക്ക് 10 രൂപ 90 പൈസയ്ക്ക് നല്‍കുന്ന അരിയാണ്, കേന്ദ്രസർക്കാർ ഭാരത് അരി എന്ന പേരില്‍ കിലോയ്ക്ക് 29 രൂപ നിരക്കില്‍ വില്‍ക്കുന്നത്. നാഷണല്‍ കോ ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷൻ, നാഫെഡ്, കേന്ദ്രീയ ഭണ്ഡാർ ഔട്ട്ലെറ്റ് എന്നിവയാണ് വിതരണത്തിന് ചുമതലപ്പെടുത്തിയത്. എഫ്സിഐ ഗോഡൗണില്‍ നിന്ന് അരിയെടുത്ത് മില്ലില്‍ കൊണ്ടുപോയി അഞ്ച് കിലോ, പത്ത് കിലോ പാക്കറ്റിലാക്കി നല്‍കുമെന്നാണ് പ്രഖ്യാപനം. നീല, വെള്ളകാർഡ് കാർക്ക് കേന്ദ്രം റേഷൻ അരി നല്‍കുന്നുമില്ല. ഈ വിഭാഗത്തിനാണ് അധിക വിലയ്ക്ക് എഫ്സിഐ ഗോഡൗണില്‍ നിന്ന് അരിയെടുത്ത് സംസ്ഥാനം വിലകുറച്ചു നല്‍കിവരുന്നത്. കേന്ദ്ര അരിവാങ്ങാൻ റേഷൻ കാർഡിന്റെ ആവശ്യമില്ലാത്തതിനാല്‍, അർഹതപ്പെട്ടവർക്ക് കിട്ടുമോ എന്നതും ചോദ്യമാണ്.നിലവില്‍ 94 ലക്ഷം കാർഡ് ഉടമകള്‍ കേരളത്തില്‍ ഉണ്ട്. മഞ്ഞ പിങ്ക് റേഷൻ കാർഡുകാരെ…
Read More » -
Kerala
മദ്യത്തോടൊപ്പം സഞ്ചി വിൽപ്പനയ്ക്ക് ബിവറേജസ് കോർപ്പറേഷൻ
തിരുവനന്തപുരം: വരുമാനം കൂട്ടാൻ മദ്യത്തോടൊപ്പം സഞ്ചി വിൽപ്പനയ്ക്കൊരുങ്ങി ബെവ്കോ.മദ്യം പൊതിഞ്ഞ് നല്‍കിയിരുന്ന പേപ്പർ അലവൻസ് നിർത്തുകയാണെന്നും മദ്യം ഗുണമേന്മയുള്ള തുണി സഞ്ചിയിലിട്ട് നല്‍കി പത്ത് രൂപ ഈടാക്കുമെന്നും ബെവ്കോ അറിയിച്ചു. ബിവറേജസ് എംഡിയുടെ ഉത്തരവ് പ്രകാരമാണ് പുതിയ നീക്കം. വില്‍പനശാലകളില്‍ കടലാസിന്റെ ഉപയോഗം നിർത്താനാണ് തീരുമാനം. മുൻപ് കുടുംബശ്രീക്കാർ നല്‍കുന്ന സഞ്ചി ഇതിനായി ഉപയോഗിച്ചിരുന്നെങ്കിലും ഇത് നിർത്തലാക്കിയിരുന്നു.
Read More » -
India
777 കോടി മുടക്കി പ്രധാനമന്ത്രി നാദരേന്ദ്ര മോദി തുറന്ന സ്വപ്‌ന തുരങ്കം വെള്ളത്തില്‍
ന്യൂഡൽഹി: 777 കോടി മുടക്കി പ്രധാനമന്ത്രി നാദരേന്ദ്ര മോദി തുറന്ന സ്വപ്‌ന തുരങ്കം വെള്ളത്തില്‍.ദല്‍ഹിയിലെ പ്രഗതി മൈദാൻ തുരങ്കമാണ് ഉപയോഗിക്കാൻ കഴിയാത്ത വിധം നശിച്ചത്. 2022 ജൂണിലാണ് പ്രധാനമന്ത്രി തുരങ്കം ഉദ്ഘാടനം ചെയ്തത്.തുരങ്കത്തിന്റെ അറ്റകുറ്റപ്പണി നടത്തുക ഇനി അസാധ്യമാണെന്നും ആദ്യം മുതല്‍ പുതുക്കിപ്പണിയണമെന്നും പൊതുമരാമത്ത് വകുപ്പ് അറിയിച്ചിട്ടുണ്ട്. സെൻട്രല്‍ ദല്‍ഹിയെ നോയിഡയും ഗാസിയാബാദുമായി ബന്ധിപ്പിക്കുന്ന പ്രഗതി മൈദാൻ ഇന്റഗ്രേറ്റഡ് ട്രാൻസിറ്റ് കൊറിഡർ പദ്ധതിയുടെ ഭാഗമായാണ് അഞ്ച് അണ്ടർ പാസുകളോട് കൂടി 13 കി.മീ നീളമുള്ള തുരങ്കം നിർമിച്ചത്. എന്നാല്‍ മഴ പെയ്താല്‍ ഉടനെ തുരങ്കത്തില്‍ വെള്ളം കയറുകയും തുടർന്ന് അടച്ചിടേണ്ടി വരികയും ചെയ്യുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷം മഴക്കെടുതിയില്‍ വെള്ളം കയറിയതിനെ തുടർന്ന് നിരവധി തവണ തുരങ്കം അടച്ചിട്ടിരുന്നു. ഒരു ചെറിയ മഴ പെയ്താല്‍ പോലും തുരങ്കത്തില്‍ വെള്ളം കയറുന്ന അവസ്ഥയാണുള്ളത്. പൊതുമരാമത്ത് ഉദ്യോഗസ്ഥർ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.പാത ഇനി ഉപയോഗിക്കാൻ കഴിയില്ലെന്നും അധികൃതർ അറിയിച്ചു.
Read More » -
Kerala
ഭാര്യ വാഹനാപകടത്തിൽ മരിച്ചു; കെഎസ്ആർടിസി കണ്ടക്ടർ തൂങ്ങിമരിച്ചു
പുനലൂർ: ഭാര്യ വാഹനാപകടത്തിൽ മരണപ്പെട്ടതിന് പിന്നാലെ ഭർത്താവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. പുനലൂർ കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർ വിജേഷിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി വിജേഷിൻ്റെ ഭാര്യ രാജി വാഹനാപകടത്തിൽ മരിച്ചിരുന്നു. തുടർന്ന് കാണാതായ വിജേഷിനെ ഇന്ന് വൈകിട്ട് മൂന്നു മണിയോടെ വിളക്കുടി പഞ്ചായത്തിലെ ആയിരവില്ലി പാറയ്ക്ക് സമീപം കശുമാവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Read More » -
India
നരസിംഹ റാവുവിനും ചരണ്‍ സിങ്ങിനും എം.എസ് സ്വാമിനാഥനും ഭാരതരത്ന
ന്യൂഡല്‍ഹി: പ്രധാനമന്ത്രിമാരായിരുന്ന പി.വി. നരസിംഹ റാവു, ചൗധരി ചരണ്‍ സിങ്, ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവും പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനുമായ എം.എസ്. സ്വാമിനാഥന്‍ എന്നിവര്‍ക്ക് ഭാരതരത്ന. പ്രധാനമന്ത്രി നരേന്ദ്ര മോദി ‘എക്സി’ലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മൂന്നു പേര്‍ക്കും മരണാനന്തര ബഹുമതിയായാണ് വിശിഷ്ടപദവി സമ്മാനിച്ചത്. ഇതോടെ ഇക്കുറി ആകെ അഞ്ചു പേര്‍ക്ക് ഭാരതരത്ന പ്രഖ്യാപിച്ചു. ബിഹാര്‍ മുന്‍മുഖ്യമന്ത്രിയും സോഷ്യലിസ്റ്റ് നേതാവും പിന്നാക്കസംവരണത്തിന്റെ ആദ്യപ്രയോക്താവുമായ കര്‍പ്പൂരി ഠാക്കൂറിനും മുന്‍ ഉപപ്രധാനമന്ത്രിയും ബിജെപി സ്ഥാപക നേതാക്കളിലൊരാളായ എല്‍.കെ.അദ്വാനിക്കും നേരത്തെ ഭാരത രത്ന സമ്മാനിച്ചത്. ‘നമ്മുടെ മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിന് ഭാരതരത്‌ന നല്‍കി ആദരിക്കുമെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. വിശിഷ്ട പണ്ഡിതനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്ന നരസിംഹ റാവു ഇന്ത്യയെ വിവിധ തലങ്ങളില്‍ സേവിച്ചു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, പാര്‍ലമെന്റ്, നിയമസഭാംഗം എന്നീ നിലകളില്‍ വര്‍ഷങ്ങളോളം ചെയ്ത പ്രവര്‍ത്തനങ്ങളുടെ പേരില്‍ അദ്ദേഹം സ്മരിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വം ഇന്ത്യയെ സാമ്പത്തികമായി മുന്നേറുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു, രാജ്യത്തിന്റെ അഭിവൃദ്ധിക്കും വളര്‍ച്ചയ്ക്കും ശക്തമായ…
Read More » -
Kerala
ബൈക്ക് വൈദ്യുതി പോസ്‌റ്റിലിടിച്ച് യുവാവ് മരിച്ചു
പന്തളം:നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്‌റ്റിലിടിച്ചു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാണിൽ വലിയകാലായിൽ സുരേഷിൻ്റെയും അമ്പിളിയുടെയും മകൻ വി.എസ്.സുമേഷാ(24)ണ് മരിച്ചത്. ചൊവ്വാഴ്‌ച രാത്രി 10 മണിയോടെ കുളനട ഓമല്ലൂർ റോഡിൽ തുമ്പമൺ താഴം സർവീസ് സഹകരണ ബാങ്കിന് സമീപമായിരുന്നു അപകടം.ഓമല്ലൂരിലെ ഒരു സ്വകാര്യ ബാങ്കിലെ ജീവനക്കാരനായിരുന്നു. ജോലി കഴിഞ്ഞു വീട്ടിലേക്ക് വരുമ്പോൾ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ രാവിലെ 9.30 ഓടെ മരിക്കുകയായിരുന്നു.
Read More »