Month: February 2024

  • Kerala

    കൊച്ചിയിലേക്ക് മൂന്നാമതൊരു അന്താരാഷ്ട കേബിൾ നെറ്റ് വർക്ക് കൂടി 

    കൊച്ചി:  മൂന്നാമത്തെ അന്താരാഷ്ട നെറ്റ് വർക്ക് കൂടി കൊച്ചിയിലേക്ക് എത്തുന്നു. കടലാഴങ്ങളിലൂടെ 11,000 കിലോ മീറ്റർ നീളത്തിൽ സിങ്കപ്പൂർ നിന്നും ഈജിപ്ത് വരെ കടന്നു പോകുന്ന രാജ്യാന്തര കേബിൾ നെറ്റ് വർക്കാണ് പുതുതായി കൊച്ചിയിൽ എത്തുന്നത്. കൊച്ചിയിൽ എത്തുന്ന മൂന്നാമത് അന്താരാഷ്ട കേബിൾ നെറ്റ് വർക്ക് ആണിത്.

    Read More »
  • Kerala

    ചൂടു കൂടുന്നു;വാഹനങ്ങളിലെ അഗ്നിബാധ ഒഴിവാക്കാം: മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്  

    വേനൽ കടുക്കുകയാണ് സ്വാഭാവികമായും അന്തരീക്ഷ താപനിലയും ഉയരും. വാഹനങ്ങൾ അഗ്നിക്കിരയാകുന്നത് അപൂർവമായ സംഭവമല്ല ഇപ്പോൾ.അതുകൊണ്ടുതന്നെ നമ്മൾ തീർത്തും നിസ്സഹായരായി പോകുന്ന ഈ അവസ്ഥ ഒഴിവാക്കുന്നതിനുള്ള  മുൻകരുതലുകൾ  സ്വീകരിക്കാം. ഇന്ധന ലീക്കേജും ഗ്യാസ് ലീക്കേജും അനധികൃതമായ ആൾട്ടറേഷനുകളും ഫ്യൂസുകൾ ഒഴിവാക്കിയുള്ള ഇലക്ട്രിക് ലൈനുകളും അധിക താപം ഉല്പാദിപ്പിക്കപ്പെടുന്ന ബൾബുകളും തുടങ്ങി നിർത്തിയിടുന്ന പാർക്കിംഗ് സ്ഥലങ്ങൾ വരെ അഗ്നിബാധയ്ക്ക് കാരണമായേക്കാം. അഗ്നിബാധയ്ക്ക് സാധ്യതയുള്ള ഘടകങ്ങൾ ഒഴിവാക്കുക എന്നുള്ളതാണ് പ്രാഥമികമായി ചെയ്യേണ്ടുന്ന കാര്യം. പരിഹാര മാർഗ്ഗങ്ങൾ 1.  കൃത്യമായ ഇടവേളകളിൽ മെയിന്റനൻസ് ചെയ്യുക. രാവിലെ വാഹനം നിർത്തിയിട്ടിരുന്ന തറയിൽ ഓയിൽ/ഇന്ധന ലീക്കേജ് ഉണ്ടൊ എന്ന് പരിശോധിക്കുന്നതും ദിവസത്തിൽ ഒരിക്കലെങ്കിലും ബോണറ്റ് തുറന്ന് പരിശോധിക്കുന്നത് ശീലമാക്കുക. 2. വാഹനത്തിന്റെ പുറം മാത്രമല്ല എൻജിൻ കംപാർട്ട്മെന്റ് വൃത്തിയാക്കി വക്കുന്നതും ഇത് ലീക്കേജ് കണ്ടെത്തുന്നതിനു മാത്രമല്ല ചെറിയ അഗ്നിബാധ ഗുരുതരമായുന്നത് തടയുന്നതിനും ഇത് ഉപകാരപ്പെടും. 3.  കൃത്യമായ ഇടവേളകളിൽ ഗ്യാസ് ലൈനുകളിൽ പരിശോധന നടത്തുകയും ഗ്യാസ് ലീക്ക്  ഉണ്ടോയെന്ന് എന്ന്…

    Read More »
  • Kerala

    ചൂട് കൂടിയിട്ടും വില കുറയാതെ ഇറച്ചിക്കോഴി

    പത്തനംതിട്ട:ചൂട് കൂടിയിട്ടും വില കുറയാതെ ഇറച്ചിക്കോഴി വിൽപ്പന.സാധാരണ നിലയിൽ ചൂട് കൂടിയതോടെ കുറയേണ്ട ഇറച്ചിക്കോഴി വില ഇപ്പോൾ മാനത്തെത്തി നിൽക്കയാണ്. 140-145 രൂപയ്ക്കാണ് ഇപ്പോള്‍ ഒരു കിലോ കോഴിയിറച്ചിയുടെ വില്‍പ്പന. ചൂട് കാലത്ത് കോഴി കഴിക്കുന്നവരുടെ എണ്ണം കുറയാറാണ് പതിവ്. ഡിമാൻഡ് കുറയുമ്ബോള്‍ വിലയും കുറയും. എന്നാല്‍ തമിഴ് ലോബി പതിവിന് വിപരീതമായി ഇത്തവണ വിലകൂട്ടിയാണ് നൽകുന്നത്.  സാധാരണ ഈ സമയത്ത് നൂറില്‍ താഴേയ്ക്ക് വില കുറയാറുള്ളതാണ്. അതേസമയം നോമ്ബ് തുടങ്ങുമ്ബോള്‍ വില കുറയുമെന്നാണ് കച്ചവടക്കാർ പറയുന്നത്. ബ്രോയ്‌ലർ കോഴികള്‍ക്ക് ചൂട് താങ്ങാൻ പ്രയാസമാണ്. തീറ്റയെടുക്കുന്നത് കുറയുന്നു. പകരം വെള്ളം കുടിക്കുന്നത് കൂടും. ഇതിന്റെ ഫലമായി 37 ദിവസം കൊണ്ട് രണ്ടരക്കിലോ വളരേണ്ട കോഴി കഷ്ടിച്ച്‌ രണ്ട് കിലോയില്‍ വളർച്ചയൊതുങ്ങും. ഇതിന് പുറമേയാണ് ചാകുന്ന കോഴികളുടെ എണ്ണം കൂടുന്നത്. ചൂടില്‍ ഹൃദയാഘാതം ഇറച്ചിക്കോഴികള്‍ക്ക് കൂടുതലാണ്.അതിനാൽത്തന്നെ നഷ്ടം നികത്താനാണ് വില കൂട്ടിയിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.

    Read More »
  • Kerala

    രാജ്യമൊട്ടാകെ താമര തരംഗമാകും; അത് തൃശൂരിലുമുണ്ടാകും: സുരേഷ് ഗോപി

    തൃശൂർ: ഇത്തവണ രാജ്യമൊട്ടാകെ താമര തരംഗമാകുമെന്നും അത് തൃശൂരിലുമുണ്ടാകുമെന്നും ബിജെപി നേതാവ് സുരേഷ് ഗോപി.ലോക്സഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്ന തൃശ്ശൂരിലെ ഒരു മതിലിൽ താമര വരച്ച ശേഷം സംസാരിക്കുകയായിരുന്നു ബിജെപി മുൻ എംപികൂടിയായ സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ സാന്നിധ്യത്തിൽ തൃശ്ശൂരിലെ വിവിധ മണ്ഡലങ്ങളിൽ ബിജെപി പ്രവർത്തകർ ചുവരിൽ താമരയുടെ ചിഹ്നം വരച്ചു.ബിജെപി ചിഹ്നമായ താമരയുടെ ചെറിയൊരു ഭാഗം മതിലിൽ സുരേഷ് ഗോപിയും വരച്ചു.ശേഷം താമര പൂർത്തിയാക്കാൻ പ്രവർത്തകരോട് പറഞ്ഞ് സുരേഷ് ഗോപി മടങ്ങി. അതേസമയം സ്ഥാനാർഥിയുടെ പേര് എഴുതാതെ ചിഹ്നം മാത്രമാണ് പ്രവർത്തകർ വരയ്ക്കുന്നത്. ഇപ്പോൾ സ്ഥാനാർഥിയുടെ പേര് എഴുതാൻ സമയമായിട്ടില്ലെന്നും സ്ഥാനാർഥിയെ പ്രഖ്യാപിച്ച ശേഷം പിന്നീട് എഴുതി ചേർക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.   കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൃശൂരിൽ മത്സരിച്ചെങ്കിലും സുരേഷ് ഗോപി  പരാജയപ്പെട്ടിരുന്നു.

    Read More »
  • Kerala

    മലയാളം ഫോണ്ടുകളുടെ പിതാവ് ഓർമ്മയായി

    മലയാളം ഫോണ്ടുകളുടെ പിതാവ് ഓർമ്മയായി.ഇന്നും ഒട്ടുമിക്ക മലയാളിക്കും അറിയാത്ത ആ സത്യം-മലയാളം കമ്പ്യൂട്ടർ ഫോണ്ടുകളുടെ പിതാവ് ഒരു വൈദികനായിരുന്നു 90കളുടെ പകുതിയോടുകൂടി രൂപംകൊണ്ട വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ലോകത്തുണ്ടാക്കിയ വിവരസാങ്കേതികവിദ്യ വിപ്ലവത്തിലേക്ക്  മലയാള ഭാഷയെ കൈപിടിച്ച് കയറ്റിയ മലയാളം കമ്പ്യൂട്ടർ അക്ഷരങ്ങളുടെ പിതാവ് ഫാദർ ജോർജ്ജ് പ്ലാശ്ശേരി CMI ദിവംഗതനായി. 90കളുടെ അവസാനത്തോടുകൂടി രൂപം നൽകിയ പ്ലാശ്ശേരി ഫോണ്ട് എന്ന ഡിജിറ്റൽ അക്ഷര സഞ്ചയമാണ് അദ്ദേഹത്തെ ഈ വിശേഷണത്തിന് അർഹനാക്കിയത്. ഇന്നും കേരളത്തിലെ ഒട്ടുമിക്ക ജനങ്ങൾക്കും ഇത റിയില്ല. തങ്ങൾ ഇന്ന് ഉപയോഗിക്കുന്ന മലയാളം ഫോണ്ടുകളുടെ മുൻഗാമിയെ  90 കാലഘട്ടത്തിൽ തന്നെ വികസിപ്പിച്ചത് ഒരു സിഎംഐ വൈദികൻ ആയിരുന്നു എന്ന് . അതുകൊണ്ടു തന്നെയാണ് പ്ലാശേരി അച്ചനെ മലയാളം  ഫോണ്ടുകളുടെ പിതാവ് എന്ന് പറയുന്നത് . തന്റെ സംഭാവന ഞാൻ ചെയ്തത് ആണ് എന്ന് പറഞ്ഞു പൊക്കിപിടിച്ചുകൊണ്ടു നടക്കാതെ ഇരുന്നത് കൊണ്ടാണ് ഇന്നുവരെ നമ്മൾ ഇത് അറിയാതെ പോയത് . തൃശൂർ…

    Read More »
  • India

    സ്കൂളുകളിലെ യേശു ക്രിസ്തുവിന്‍റെയും കന‍്യാമറിയത്തിന്‍റെയും രൂപങ്ങളും കുരിശും മാറ്റണം:തീവ്രഹിന്ദുത്വ സംഘടനയുടെ അന്ത‍്യശാസനം

    ഗുവാഹത്തി: സംസ്ഥാനത്ത് ക്രൈസ്തവർ നടത്തുന്ന സ്കൂളുകളിലെ യേശു ക്രിസ്തുവിന്‍റെയും കന‍്യാമറിയത്തിന്‍റെയും രൂപങ്ങളും കുരിശും ഉടൻ മാറ്റണമെന്ന് യുവമോർച്ച മുൻ സംസ്ഥാന നേതാവിന്റെ നേതൃത്വത്തിലുള്ള തീവ്രഹിന്ദുത്വ സംഘടനയുടെ അന്ത‍്യശാസനം. കുടുംബ സുരക്ഷാ പരിഷത് പ്രസിഡന്‍റ് സത‍്യരഞ്ജൻ ബറുവ ദിസ്പൂർ പ്രസ് ക്ലബ്ബില്‍ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഭീഷണിപ്പെടുത്തിയത്.   സ്കൂളുകളില്‍ ജോലിചെയ്യുന്ന വൈദികരും കന്യാസ്ത്രീകളും സഭാ വസ്ത്രങ്ങള്‍ ധരിക്കരുതെന്നും സ്കൂളില്‍ ക്രൈസ്തവ പ്രാർഥന പാടില്ലെന്നും ഇവർ തിട്ടൂരമിറക്കിയിട്ടുണ്ട്. 15 ദിവസത്തിനകം ആവശ‍്യങ്ങള്‍ നടപ്പാക്കണമെന്നാണ് മുന്നറിയിപ്പ്. അല്ലെങ്കില്‍ തങ്ങള്‍ വേണ്ടതു ചെയ്യുമെന്നും അതിന്‍റെ ഉത്തരവാദിത്വം സ്ഥാപന അധികൃതർക്കായിരിക്കുമെന്നും സംഘടന ഭാരവാഹികള്‍ പറഞ്ഞു. ഇത് നടപ്പാക്കുന്നതിന്റെ ഭാഗമായി ക്രൈസ്തവ സ്കൂളുകള്‍ സന്ദർശിച്ച്‌ ഭീഷണിപ്പെടുത്തുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റും ചെയ്തിട്ടുണ്ട്.   വാർത്താ സമ്മേളനത്തില്‍ ഭാരത് രക്ഷ മഞ്ച് ഓർഗനൈസിങ് സെക്രട്ടറി സുജിത് പഥക്, ജാഗ്രതാ പ്രഹാരി പ്രസിഡൻറ് ഹിതു ഭട്ട്, ഗുണജിത് ദാസ്, ശ്രീറാം സേവാ വാഹിനി നേതാവ് മനോജ് ദേക, സനാതൻ ഹിന്ദു ആർമി…

    Read More »
  • Kerala

    നമുക്കു കഴിയും വിധം സമൂഹത്തിന്  നന്മ ചെയ്യുക, അതിന് വലിപ്പച്ചെറുപ്പങ്ങളില്ല

    വെളിച്ചം       കാട്ടില്‍ പെട്ടെന്നാണ് കാട്ടുതീ പിടിച്ചത്. ഉടൻ അത് കാടാകെ പടര്‍ന്നു പിടിച്ചു.  വൃക്ഷങ്ങള്‍ കത്തിയെരിഞ്ഞു.  മൃഗങ്ങളെല്ലാം ജീവന് വേണ്ടി നെട്ടോടമോടി. ഒരു വവ്വാല്‍ രക്ഷപ്പെടാനുള്ള തത്രപ്പാടില്‍  പറന്നുപോവുകയായിരുന്നു.  അപ്പോഴാണ് ഒരു ചെറിയ കിളി തന്റെ കൊക്കില്‍ ദൂരെയൊരിടത്ത് നിന്നും വെള്ളം നിറച്ച് ആ തീയിലേക്ക് ഒഴിക്കുന്നത് കണ്ടത്.  ഇത് പലയാവര്‍ത്തി ചെയ്യുന്നത് കണ്ടപ്പോള്‍ വവ്വാലിന് ചിരിവന്നു.  വവ്വാല്‍ ആ കുഞ്ഞുകിളിയോട് ചോദിച്ചു: “ഇത്രവലിയ കാട്ടുതീ, നിന്റെ കൊക്കില്‍ കൊണ്ടുവന്നു വെള്ളം തളിച്ചാല്‍ എങ്ങനെ ഇല്ലാതാകാനാണ്…” അപ്പോള്‍ കിളി പറഞ്ഞു: “ഞാന്‍ എത്ര ചെറുതാണോ വലുതാണോ എന്നതൊന്നും എനിക്ക് പ്രസ്‌ക്തമല്ല.  ഞാന്‍ എനിക്ക് കഴിയാവുന്നതിന്റെ പരമാവധി ചെയ്യുന്നു.” നമ്മുടെ ജീവിതത്തിലും ധാരാളം പ്രശ്‌നങ്ങളും സാഹചര്യങ്ങളും ഇതുപോലെ കടന്നുവരും.  നമ്മുടെ കയ്യില്‍ എത്രയുണ്ട് എന്നതല്ല, ഉള്ളതുകൊണ്ട് നമ്മള്‍ എന്തു ചെയ്യുന്നു എന്നതാണ് പ്രധാനം. അണ്ണാൻ കുഞ്ഞിനും തന്നാലായത് എന്ന് കേട്ടിട്ടില്ലേ…? ഓരോ വ്യക്തിയും അവനവനാൽ കഴിയുന്ന നന്മ ചെയ്താൽ…

    Read More »
  • Kerala

    നിലമ്പൂര്‍ നെടുങ്കയത്ത് പുഴയിലിറങ്ങിയ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ മുങ്ങിമരിച്ചു

    മലപ്പുറം: നിലമ്പൂർ നെടുങ്കയത്ത് പുഴയിലിറങ്ങിയ രണ്ട് സ്കൂൾ വിദ്യാർഥിനികൾ മുങ്ങിമരിച്ചു. തിരൂർ കൽപകഞ്ചേരി എം.എസ്.എം. സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിനി ഫാത്തിമ മുർഷിന, ഒൻപതാം ക്ലാസ് വിദ്യാർഥിനി ആയിഷ റുദ എന്നിവരാണ് മരിച്ചത്. കുളിക്കാനിറങ്ങിയപ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു എന്നാണ് വിവരം.

    Read More »
  • NEWS

    പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ്; ഭൂരിപക്ഷമില്ലാതെ വിജയം പ്രഖ്യാപിച്ച് നവാസ് ഷെരീഫ്

    ഇസ്ലാമാബാദ്: പൊതു തെരഞ്ഞെടുപ്പ് നടന്ന പാകിസ്ഥാനില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് തന്റെ പാര്‍ട്ടിയാണ് വിജയിച്ചതെന്ന പ്രഖ്യാപനവുമായി രംഗത്തെത്തി. മുഴുവന്‍ സീറ്റുകളിലെയും വോട്ടെണ്ണല്‍ ഇനിയും പൂര്‍ത്തിയാവാത്ത സാഹചര്യത്തിലാണ് എത്ര സീറ്റുകളില്‍ ജയിച്ചെന്നു പോലും വ്യക്തമാക്കാതെയുള്ള അവകാശവാദം നവാസ് ഉന്നയിച്ചിരിക്കുന്നത്. 156 ദേശീയ അസംബ്ലി സീറ്റുകളിലേക്കാണ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്. ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ പിന്തുണയുള്ള സ്ഥാനാര്‍ത്ഥികള്‍ ഇതുവരെ 62 സീറ്റുകള്‍ നേടിയപ്പോള്‍ നവാസ് ഷെരീഫിന്റെ പാകിസ്ഥാന്‍ മുസ്ലീം ലീഗ് 46 സീറ്റുകള്‍ നേടി. 110 സീറ്റുകളുടെ ഫലം ഇനിയും ബാക്കിയുണ്ട്, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഏതൊരു പാര്‍ട്ടിക്കും 169 സീറ്റുകള്‍ ആവശ്യമാണ്. അതേസമയം തന്റെ ഡെപ്യൂട്ടിമാര്‍ ഉടന്‍ തന്നെ മറ്റു രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി സഖ്യകക്ഷികളെ ഉറപ്പിച്ച് ഭരണത്തിലേറുമെന്നും നവാസ് ഷെരീഫ് പറഞ്ഞു.പാകിസ്ഥാന്റെ നിലവിലെ പ്രശ്‌നങ്ങളില്‍ നിന്നും മുക്തി നേടാന്‍ ശക്തമായ ഇടപെടലുകളും നടപടികളുമാണ് ഉണ്ടാവേണ്ടതെന്നും നവാസ് ഷെരീഫ് പറഞ്ഞു.

    Read More »
  • India

    ”മകനെ മയക്കാന്‍ എന്ത് തന്ത്രമാണ് മരുമകള്‍ പ്രയോഗിച്ചതെന്ന് അറിയില്ല, ഒരേ നഗരത്തില്‍ ജീവിച്ചിട്ടും കൊച്ചുമകളെ കണ്ടത് അഞ്ചു വര്‍ഷം മുമ്പ്”! രവീന്ദ്ര ജഡേജയ്ക്കും ഭാര്യയ്ക്കുമെതിരേ പിതാവ്

    അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജും ഭാര്യ റിവാബയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി പിതാവ് അനിരുദ്ധ് സിന്‍ഹ് ജഡേജ. ജഡേജയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിച്ചുവെന്നും മരുമകളും ബിജെപി എംഎല്‍എയുമായ റിവാബയാണ് തന്റെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്നും ദൈനിക് ഭാസ്‌കറിന് നല്‍കിയ അഭിമുഖത്തില്‍ അനിരുദ്ധ്സിന്‍ഹ ആരോപിക്കുന്നു. ജഡേജയുടെ വിവാഹം കഴിഞ്ഞ് രണ്ടോ മൂന്നോ മാസങ്ങള്‍ക്ക് ശേഷമാണ് പ്രശ്നം തുടങ്ങിയതെന്നും ഒരേ നഗരത്തില്‍ താമസിച്ചിട്ടും തന്റെ കൊച്ചുമകളെ കണ്ടിട്ട് അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ ആയെന്നും അഭിമുഖത്തില്‍ അനിരുദ്ധ് സിന്‍ഹ പറയുന്നു. ”മകനുമായും മരുമകളുമായും എനിക്ക് യാതൊരു ബന്ധവുമില്ല. ഞാന്‍ അവരേയും അവര്‍ എന്നേയും വിളിക്കാറില്ല. ജഡേജയുടെ വിവാഹം കഴിഞ്ഞ് രണ്ടോ മൂന്നോ മാസങ്ങള്‍ക്ക്ശേഷമാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ഞാനിപ്പോള്‍ ജാംനഗറില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ജഡേജയും റിവാബയും സ്വന്തം ബംഗ്ലാവിലാണുള്ളത്. ഒരേ നഗരത്തിലാണ് ഞങ്ങള്‍ താമസിക്കുന്നത്. പക്ഷേ ഞാന്‍ അവനെ കാണാറില്ല. അവനെ മയക്കാന്‍ എന്ത് തന്ത്രമാണ് റിവാബ പ്രയോഗിച്ചതെന്ന് എനിക്കറിയില്ല. അവന്‍ എന്റെ മകനാണെന്ന്…

    Read More »
Back to top button
error: