KeralaNEWS

3 മാസമായി വരുമാനമില്ലാതെ എങ്ങനെ ജീവിക്കുവെന്ന് ചിന്തിച്ചിട്ടുണ്ടോ? കെഎസ്ആര്‍ടിസി വിഷയത്തില്‍ ഹൈക്കോടതി

കൊച്ചി: ”കുട്ടികളുടെ ഫീസ്, ചികിത്സ… മൂന്നു മാസമായി വരുമാനമില്ലാതെ അവര്‍ എങ്ങനെയാണ് ജീവിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?”, വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കഴിഞ്ഞ മൂന്നു മാസമായി പെന്‍ഷന്‍ കിട്ടുന്നില്ലെന്ന് അറിയിച്ചപ്പോള്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പ്രതികരിച്ചത് ഇങ്ങനെ. പെന്‍ഷന്‍കാരുടെ ദുരിതം ചിന്തിക്കാന്‍ പോലും പറ്റില്ലെന്ന് പറഞ്ഞ കോടതി, പെന്‍ഷന്‍ നല്‍കാത്ത കാര്യത്തില്‍ ആശങ്കയും രേഖപ്പെടുത്തി. കെഎസ്ആര്‍ടിസി പെന്‍ഷന്‍ സംബന്ധിച്ച കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ വാക്കുകള്‍.

മൂന്നു മാസമായി പെന്‍ഷന്‍ നല്‍കാത്ത വിഷയത്തില്‍ ചീഫ് സെക്രട്ടറിയും ഗതാഗത സെക്രട്ടറിയും ഫെബ്രുവരി 14ന് ഓണ്‍ലൈനായി കോടതിയില്‍ ഹാജരാകാനും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വെള്ളിയാഴ്ച ഉത്തരവിട്ടു. പെന്‍ഷന്‍ ഔദാര്യമില്ല, അവകാശമാണെന്ന് കോടതി ഓര്‍മപ്പെടുത്തുകയും ചെയ്തു. പെന്‍ഷന്‍ വേഗത്തില്‍ കൊടുക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Signature-ad

കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ വര്‍ധിപ്പിക്കാനാകില്ലെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. സാമ്പത്തിക സ്ഥിതി മോശമായതിനാലാണ് ഇതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

Back to top button
error: