2022 ജൂണിലാണ് പ്രധാനമന്ത്രി തുരങ്കം ഉദ്ഘാടനം ചെയ്തത്.തുരങ്കത്തിന്റെ അറ്റകുറ്റപ്പണി നടത്തുക ഇനി അസാധ്യമാണെന്നും ആദ്യം മുതല്‍ പുതുക്കിപ്പണിയണമെന്നും പൊതുമരാമത്ത് വകുപ്പ് അറിയിച്ചിട്ടുണ്ട്.
സെൻട്രല്‍ ദല്‍ഹിയെ നോയിഡയും ഗാസിയാബാദുമായി ബന്ധിപ്പിക്കുന്ന പ്രഗതി മൈദാൻ ഇന്റഗ്രേറ്റഡ് ട്രാൻസിറ്റ് കൊറിഡർ പദ്ധതിയുടെ ഭാഗമായാണ് അഞ്ച് അണ്ടർ പാസുകളോട് കൂടി 13 കി.മീ നീളമുള്ള തുരങ്കം നിർമിച്ചത്. എന്നാല്‍ മഴ പെയ്താല്‍ ഉടനെ തുരങ്കത്തില്‍ വെള്ളം കയറുകയും തുടർന്ന് അടച്ചിടേണ്ടി വരികയും ചെയ്യുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്.
കഴിഞ്ഞ വർഷം മഴക്കെടുതിയില്‍ വെള്ളം കയറിയതിനെ തുടർന്ന് നിരവധി തവണ തുരങ്കം അടച്ചിട്ടിരുന്നു. ഒരു ചെറിയ മഴ പെയ്താല്‍ പോലും തുരങ്കത്തില്‍ വെള്ളം കയറുന്ന അവസ്ഥയാണുള്ളത്. പൊതുമരാമത്ത് ഉദ്യോഗസ്ഥർ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.പാത ഇനി ഉപയോഗിക്കാൻ കഴിയില്ലെന്നും അധികൃതർ അറിയിച്ചു.