KeralaNEWS

ബൈക്ക് വൈദ്യുതി പോസ്‌റ്റിലിടിച്ച് യുവാവ് മരിച്ചു

പന്തളം:നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്‌റ്റിലിടിച്ചു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
 പാണിൽ വലിയകാലായിൽ സുരേഷിൻ്റെയും അമ്പിളിയുടെയും മകൻ വി.എസ്.സുമേഷാ(24)ണ് മരിച്ചത്.
 ചൊവ്വാഴ്‌ച രാത്രി 10 മണിയോടെ  കുളനട ഓമല്ലൂർ റോഡിൽ തുമ്പമൺ താഴം സർവീസ് സഹകരണ ബാങ്കിന് സമീപമായിരുന്നു അപകടം.ഓമല്ലൂരിലെ ഒരു സ്വകാര്യ ബാങ്കിലെ ജീവനക്കാരനായിരുന്നു.
ജോലി കഴിഞ്ഞു വീട്ടിലേക്ക് വരുമ്പോൾ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ  രാവിലെ 9.30 ഓടെ മരിക്കുകയായിരുന്നു.

Back to top button
error: