തിരുവനന്തപുരം: വരുമാനം കൂട്ടാൻ മദ്യത്തോടൊപ്പം സഞ്ചി വിൽപ്പനയ്ക്കൊരുങ്ങി ബെവ്കോ.മദ്യം പൊതിഞ്ഞ് നല്‍കിയിരുന്ന പേപ്പർ അലവൻസ് നിർത്തുകയാണെന്നും മദ്യം ഗുണമേന്മയുള്ള തുണി സഞ്ചിയിലിട്ട് നല്‍കി പത്ത് രൂപ ഈടാക്കുമെന്നും ബെവ്കോ അറിയിച്ചു.
ബിവറേജസ് എംഡിയുടെ ഉത്തരവ് പ്രകാരമാണ് പുതിയ നീക്കം. വില്‍പനശാലകളില്‍ കടലാസിന്റെ ഉപയോഗം നിർത്താനാണ് തീരുമാനം. മുൻപ് കുടുംബശ്രീക്കാർ നല്‍കുന്ന സഞ്ചി ഇതിനായി ഉപയോഗിച്ചിരുന്നെങ്കിലും ഇത് നിർത്തലാക്കിയിരുന്നു.