Month: February 2024

  • Kerala

    മൂന്നരകോടി തട്ടിയെടുത്ത കേസില്‍ ആർ എസ് എസ് നേതാവും ഭാര്യയും അറസ്റ്റില്‍ 

    പാലക്കാട്: ബംഗളൂരുവിലുള്ള അടച്ചുപൂട്ടിയ പഞ്ചസാര ഫാക്ടറിയുടെ ഉപകരണങ്ങള്‍ പൊളിച്ചുവില്‍ക്കുന്നതിന്റെ മറവില്‍ മൂന്നരകോടി തട്ടിയെടുത്ത കേസില്‍ ആർ എസ് എസ് നേതാവും ഭാര്യയും അറസ്റ്റില്‍. ആർഎസ്‌എസ് മുൻ ദേശീയ നേതാവുമായ തൃത്താല ഞാങ്ങാട്ടിരി മേലേടത്ത് വീട്ടില്‍ കെ സി കണ്ണനും(60), ഭാര്യ ജീജാ ബായ് (48)യും ആണ് അറസ്റ്റിലായത്. ആർ എസ് എസിന്റെ നേതൃ നിരയില്‍ ഒരുകാലത്ത് മൂന്നാമനായിരുന്നു കണ്ണൻ. ബംഗളൂരുവില്‍ പ്രവർത്തിക്കുന്ന എൻഎസ്സിഎല്‍ മള്‍ട്ടി നാഷണല്‍ കമ്ബനിയുടെ ഉടമ എബിവിപി മുൻ ദേശീയ നേതാവായ ആന്ധ്രപ്രദേശ് കടപ്പ സ്വദേശി പ്രഭാകർ റാവുവാണ്. കമ്ബനി പൂട്ടിയപ്പോള്‍ സ്‌ക്രാപ് വിറ്റഴിച്ചു തരാമെന്നുപറഞ്ഞ് പാർട്ടി ബന്ധം ഉപയോഗപ്പെടുത്തി ഇവർ പ്രഭാകർ റാവുവുമായി 17 കോടിയുടെ കരാറിലേർപ്പെട്ടു. ഈ കരാർ കാണിച്ച്‌ സ്‌ക്രാപ്പ് തരാമെന്ന് പറഞ്ഞ് ബംഗളൂരു സ്വദേശി മധുസൂദന റെഡ്ഡിയില്‍നിന്ന് അഡ്വാൻസായി മൂന്നരക്കോടി വാങ്ങി. എന്നാല്‍ സ്‌ക്രാപ് നല്‍കുകയോ പണം മടക്കി കൊടുക്കുകയോ ചെയ്തില്ല. തുടർന്ന് മധുസൂദന റെഡ്ഡി 2023 സെപ്റ്റംബർ 30ന് പട്ടാമ്ബി പൊലീസില്‍…

    Read More »
  • Kerala

    വിവാഹ സമയത്ത് വരൻ മുങ്ങി, പൊലീസ് അന്വേഷിച്ച് വീട്ടിലെത്തിയപ്പോൾ കഥ വേറേ

         തലശ്ശേരി പൊന്ന്യം സ്വദേശിനിയായ യുവതിയും കണിച്ചാർ പാറയപ്പട്ടണം സ്വദേശിയായ യുവാവും കോളജിൽ സഹപാഠികളായിരുന്നു. വർഷങ്ങൾക്കു ശേഷം ഇരുവരും പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ വച്ച് വീണ്ടും കണ്ടുമുട്ടി. അങ്ങനെ പഴയ പരിചയം പുതുക്കി. വിവാഹമോചിതയായ യുവതിക്ക് ഒരു കുട്ടിയുണ്ട്. താനും വിവാഹമോചിതനാണെന്ന് യുവാവ്  പറഞ്ഞു. ആ സൗഹൃദം    പ്രണയത്തിലേയ്ക്കു വഴി തുറന്നു.  ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചു. പിന്നീട് രണ്ടുപേരും പല സ്ഥലങ്ങളിലും സംഗമിച്ചു. ‘ഭാവിജീവിതം’ ചർച്ച ചെയ്തു. പല പദ്ധതികളും പ്ലാൻ ചെയ്തു. വിവാഹ ദിവസം തീരുമാനിച്ചു. ആർക്കും വിയോജിപ്പുകളോ വിസമ്മതങ്ങളാ ഇല്ല. എല്ലാം അനുകൂലം. ഒടുവിൽ വിവാഹ നാൾ വന്നെത്തി. പക്ഷേ വിവാഹ  ചടങ്ങിന് വരൻ എത്തിയില്ല. ഫോണിൽ ബന്ധപ്പെട്ടെങ്കിലും മറുപടി ഇല്ല. യുവതിയും ബന്ധുക്കളും പരിഭ്രാന്തരായി. അവർ വരനെ കണ്ടെത്തണമെന്ന ആവശ്യവുമായി  കേളകം പൊലീസിന്റെ സഹായം തേടി. ബുധനാഴ്ച രാവിലെ 10 നാണ് വിവാഹം നടക്കേണ്ടിയിരുന്നത്. വരനെക്കുറിച്ച് ഒരു വിവരവും ലഭിക്കാതെ വന്നതോടെയാണ് ഇവർ കേളകം…

    Read More »
  • Crime

    ‘ആ’ സത്യം പറയാതിരിക്കാന്‍ ഭാര്യയ്ക്ക് ക്രൂരമര്‍ദനവും ഭീഷണിയും; യുവാവ് പിടിയിലായതോടെ ചുരുളഴിഞ്ഞത് സിനിമയെ വെല്ലുന്ന ട്വിസ്റ്റ്

    ലക്നൗ: യുപിഎസ്സി പരീക്ഷ പാസായെന്ന് കളളം പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥയെ വിവാഹം ചെയ്ത യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗോണ്ട സ്വദേശിയായ വിജയ് സിംഗാണ് (22) അറസ്റ്റിലായത്. യുവതിയെ നിരന്തരമായി മര്‍ദ്ദിച്ചതിന് പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് സത്യത്തിന്റെ ചുരുളഴിഞ്ഞത്. പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് യുവാവ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷമാണ് ഇരുവരും വിവാഹിതരായത്. യുപിഎസ്സി പരീക്ഷ പാസായെന്നും ഈ വര്‍ഷം ജോലിക്കായുളള ബാക്കി നടപടികള്‍ നടക്കുമെന്നും വിജയ് യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. എന്നാല്‍ അടുത്തിടെ ജോലിയെക്കുറിച്ച് യുവതി ഇയാളോട് ചോദിക്കുകയും വഴക്കിടുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. തുടര്‍ന്നാണ് വിജയ് മുന്‍പ് ഭാര്യയ്ക്ക് കാണിച്ചുകൊടുത്ത ജോലി സംബന്ധമായ രേഖകള്‍ വ്യാജമാണെന്ന് മനസിലാക്കിയത്. ഈ വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് വിജയ് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലയാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്. പ്രതി ഭാര്യയെ മാനസികമായും ശാരീരകമായും ഉപദ്രവിച്ചതായും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വിജയ്‌ക്കെതിരെ വഞ്ചന, വ്യാജരേഖ തയ്യാറക്കല്‍, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്…

    Read More »
  • Kerala

    വിദേശ സര്‍വകലാശാല; പരസ്യപ്രതികരണങ്ങള്‍ വിലക്കി സി.പി.എം നേതൃത്വം

    തിരുവനന്തപുരം: വിദേശ സര്‍വകലാശാല തുടങ്ങുന്നതിനെ കുറിച്ചുള്ള പരസ്യപ്രതികരണങ്ങള്‍ അവസാനിപ്പിക്കാന്‍ സി.പി.എം നേതൃത്വത്തിന്റെ നിര്‍ദേശം. ഉന്നത വിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ അടക്കം ഉള്ളവര്‍ക്കാണ് നിര്‍ദേശം. ബജറ്റിലെ നിര്‍ദേശം തങ്ങള്‍ അറിയാതെ എന്നായിരുന്നു മന്ത്രി ആര്‍. ബിന്ദുവിന്റെ പരാതി. കൗണ്‍സില്‍ അല്ല ആശയം മുന്നോട്ട് വെച്ചതെന്ന് വൈസ് ചെയര്‍മാന്‍ ഡോക്ടര്‍ രാജന്‍ ഗുരുക്കളും പറഞ്ഞിരുന്നു. ഭരണ നേതൃത്വത്തിനിടയിലെ ഭിന്നത ഒഴിവാക്കാനാണ് ഇടപെടല്‍. ബജറ്റ് ചര്‍ച്ചയുടെ മറുപടിയില്‍ ധനമന്ത്രി കൂടുതല്‍ വിശദീകരണം നല്‍കുമെന്നാണ് ഭരണ നേതൃത്വത്തിന്റെ നിലപാട്. ബജറ്റിലെ വിദേശസര്‍വകലാശാല പ്രഖ്യാപനത്തില്‍ ബിന്ദു അതൃപ്തി പ്രകടിപ്പിച്ചിരുന്നു. നയം മാറ്റത്തില്‍ കൂടിയാലോചന വേണമായിരുന്നു എന്നാണ് മന്ത്രിയുടെയും വകുപ്പിന്റെയും നിലപാട്. ബജറ്റ് പ്രഖ്യാപനം അന്തിമ തീരുമാനമല്ല എന്ന് ആവര്‍ത്തിച്ചു വിശദീകരിച്ച് വിദേശ സര്‍വകലാശാലകളുടെ വരവ് എളുപ്പത്തില്‍ ആവില്ല എന്ന സൂചനയും മന്ത്രി നല്‍കിയിരുന്നു.  

    Read More »
  • Kerala

    ഗുരുവായൂരില്‍ എന്താണ് നടക്കുന്നതെന്ന് ദേവസ്വത്തിന് അറിയാമോ? ആനകളെ മര്‍ദിച്ചതില്‍ ഇടപെട്ട് ഹൈക്കോടതി

    കൊച്ചി: ഗുരുവായൂരില്‍ ആനകളെ പാപ്പാന്മാര്‍ മര്‍ദിച്ചതില്‍ ഇടപെട്ട് ഹൈക്കോടതി. ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാന്‍ ദേവസ്വത്തിന് കോടതി നിര്‍ദേശം നല്‍കി. ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകളുടെ പരിപാലനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ്, ഹൈക്കോടതി നടപടി. ആനകളെ പാപ്പാന്മാര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. ഇതിനെത്തുടര്‍ന്ന് രണ്ട് പാപ്പാന്മാരെ ദേവസ്വം ജോലിയില്‍നിന്നു മാറ്റിനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. നടപടിയെടുത്തതിന്റെ വിശദാംശങ്ങള്‍ അറിയിക്കാമെന്ന് ദേവസ്വം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ദൃശ്യങ്ങള്‍ പുറത്തുവന്നതുകൊണ്ടല്ലേ ഇപ്പോള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞതെന്നും ആനക്കോട്ടയില്‍ എന്താണ് നടക്കുന്നത് എന്നതിനെപ്പറ്റി ദേവസ്വത്തിനു അറിയുമോയെന്നും കോടതി ആരാഞ്ഞു.  

    Read More »
  • Health

    പഞ്ഞിമിഠായിയില്‍ അര്‍ബുദത്തിന് കാരണമാകുന്ന രാസപദാര്‍ഥം; ജാഗ്രത പുലര്‍ത്തണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ്

    പുതുച്ചേരി: പഞ്ഞിമിഠായിയില്‍ അര്‍ബുദത്തിന് കാരണമാകുന്ന റോഡാമൈന്‍ ബി എന്ന രാസപദാര്‍ഥം കണ്ടെത്തി. പുതുച്ചേരി ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കെമിക്കല്‍ ഡൈയാണ് റോഡാമൈന്‍ ബി. തീപ്പെട്ടിക്കമ്പുകളിലും പച്ചക്കറികളിലും മറ്റും നിറം കൂട്ടുന്നതിനായി ഇത് ഉപയോഗിക്കാറുണ്ട്. പുതുച്ചേരിയില്‍ പഞ്ഞിമിഠായി വില്‍പ്പന നടത്തുന്നവരെ കണ്ടെത്തി ചോദ്യംചെയ്തുവരികയാണ്. ഇവരുടെ സംഘത്തിലുള്ളവര്‍ മറ്റു സംസ്ഥാനങ്ങളിലും ഇതുപോലെ മായം ചേര്‍ത്ത് മിഠായി വില്‍ക്കുന്നുണ്ടെന്ന് സംശയിക്കുന്നു. അതിനാല്‍ ഇതരസംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് പുതുച്ചേരി ഭക്ഷ്യസുരക്ഷാവകുപ്പ് മുന്നറിയിപ്പു നല്‍കി. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി (എഫ്.എസ്. എസ്.എ.ഐ.) അംഗീകരിച്ച അംഗീകൃത കൃത്രിമചേരുവകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

    Read More »
  • India

    എന്‍ഡിഎയ്ക്ക് 335 സീറ്റെന്ന് സര്‍വേഫലം: കേരളത്തില്‍ ഇത്തവണയും ‘നോ രക്ഷ’

    ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മറ്റു കേന്ദ്രമന്ത്രിമാരുടെയും അവകാശവാദം പോലെ മോദി 3.0 സംഭവിക്കുമെന്ന് ഇന്ത്യ ടുഡേ ‘മൂഡ് ഓഫ് ദി നേഷന്‍’ സര്‍വേ. എന്നാല്‍ 370ല്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന മോദിയുടെ അവകാശവാദത്തില്‍ ചെറിയ തിരുത്തലുകള്‍ സര്‍വേ പറയുന്നു. വിവിധ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന 35,801 പേരെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. ആകെയുള്ള 543 സീറ്റുകളില്‍ ബിജെപി 304 സീറ്റുകള്‍ നേടുമെന്നാണു സര്‍വേ പറയുന്നത്. കഴിഞ്ഞ തവണ(303)ത്തേക്കാള്‍ ഒരു സീറ്റ് ബിജെപി വര്‍ധിപ്പിക്കുമെന്നു പറയുന്നു. 2019ല്‍ 52 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ഇത്തവണ 19 സീറ്റുകള്‍ കൂട്ടി 71 നേടുമെന്നാണ് റിപ്പോര്‍ട്ട്. മറ്റു പ്രാദേശിക പാര്‍ട്ടികളും സ്വതന്ത്രരും ചേര്‍ന്ന് 168 സീറ്റുകളും നേടിയേക്കുമെന്നാണു പ്രവചനം. കേരളത്തില്‍ ബിജെപി ഇത്തവണയും അക്കൗണ്ട് തുറക്കില്ലെന്നാണു സര്‍വേ ഫലം. ‘ഇന്ത്യ’ മുന്നണി കേരളത്തിലെ 20 ലോക്‌സഭ സീറ്റുകളും സ്വന്തമാക്കുമെന്നും പറയുന്നു. എന്നാല്‍, കഴിഞ്ഞ തവണ 83 ശതമാനമാണ് ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികളുടെ വോട്ട് ശതമാനമെങ്കില്‍ ഇത്തവണ…

    Read More »
  • Kerala

    ഉണ്ടായത് ഉന്തും തള്ളും മാത്രം; ‘കൈതചാമുണ്ഡി’ തെയ്യത്തിനിടെ പതിവെന്ന് കോലധാരി

    കണ്ണൂര്‍: തില്ലങ്കേരിയില്‍ തെയ്യം കെട്ടിയ ആളെ സംഘം ചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ വിശദീകരണവുമായി കോലധാരി. ഉന്തും തള്ളും മാത്രമാണുണ്ടായതെന്നും കൈതചാമുണ്ഡി തെയ്യത്തിനിടയില്‍ ഇത് പതിവാണെന്നും തെയ്യം കെട്ടിയ മുകേഷ് പണിക്കര്‍ പ്രതികരിച്ചു. വെറും അഞ്ച് മിനിട്ട് മാത്രം നിണ്ട സംഭവമായിരുന്നെന്നും ക്രൂരമര്‍ദനമെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും മുകേഷ് വ്യക്തമാക്കി. സംഭവത്തിന് ശേഷം ചടങ്ങുകള്‍ പതിവുപോലെ നടന്നെന്നും തെറ്റായ പ്രചാരണം നടന്നതില്‍ സങ്കടമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച വൈകിട്ട് പെരിങ്ങാനം ഉദയംകുന്ന് മടപ്പുര ഉത്സവത്തിന് കെട്ടിയാടിയ കൈതചാമുണ്ഡി തെയ്യത്തിന് ഇടയിലായിരുന്നു സംഭവം. കൈതച്ചെടി വെട്ടി മടപ്പുരയിലേക്ക് തിരിച്ചുവരുന്ന തെയ്യം ആളുകളെ പിന്തുടര്‍ന്ന് ഭയപ്പെടുത്തുന്ന ആചാരമുണ്ട്. തെയ്യത്തെ കണ്ട് ഭയന്നോടിയ കുട്ടി വീണ് പരിക്കേറ്റെന്നും ഇതിനുപിന്നാലെ തെയ്യം കെട്ടിയ ആളെ നാട്ടുകാര്‍ മര്‍ദിച്ചെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. മര്‍ദ്ദനത്തിനിടയില്‍ നിന്ന് സംഘാടകര്‍ തെയ്യം കെട്ടിയ ആളെ രക്ഷിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് വൈറലായത്. തുടര്‍ന്ന് പൊലീസും ഉത്സവ കമ്മിറ്റിക്കാരും ചേര്‍ന്ന് രംഗം ശാന്തമാക്കി ചടങ്ങുകള്‍ പൂര്‍ത്തീകരിക്കുകയായിരുന്നു. സംഭവത്തില്‍ ആരും പൊലീസില്‍…

    Read More »
  • Sports

    ഫുട്ബോളില്‍ ഇനി മുതല്‍ നീല കാര്‍ഡും; 10 മിനിറ്റ് പുറത്തിരിക്കേണ്ടി വരും

    ഫുട്ബോളില്‍ ഇനി മുതല്‍ നീല കാര്‍ഡും ഉണ്ടാകും.പ്രൊഫഷണല്‍ ഫുട്ബോളിലെ സിൻ ബിന്നുകളുടെ പരീക്ഷണത്തിൻ്റെ ഭാഗമായാണ് പുതിയ പരീക്ഷണം. കളിക്കാരുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനും മാച്ച്‌ ഒഫീഷ്യലുകളോടുള്ള ബഹുമാനം വർദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ്  നീല കാര്‍ഡ് എന്നാണ് ഫുട്ബോള്‍ അസോസിയേഷൻ ബോർഡ് നൽകിയിരിക്കുന്ന വിശദീകരണം. മല്‍സരത്തിനിടെ ഉദ്യോഗസ്ഥനോട് അനാദരവ് കാണിച്ചാല്‍ കളിക്കാർ 10 മിനിറ്റ് ഫീല്‍ഡ് വിടേണ്ടി വരും.വരുന്ന പന്ത്രണ്ടു മാസം ഇത് പയറ്റി നോക്കും.കളിയില്‍ വലിയ മാറ്റം ഒന്നും വന്നില്ല എങ്കില്‍ ഇത് ഉപേക്ഷിക്കും എന്നാണ് അറിയപ്പെടുന്നത്.

    Read More »
  • Kerala

    വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച കേസ്: എസ്എഫ്ഐ നേതാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

    പത്തനംതിട്ട: വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച കേസില്‍ എസ്എഫ്ഐ നേതാവ് ജെയ്സണ്‍ ജോസഫിന് തിരിച്ചടി. ജെയ്സന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. അന്വേഷണവുമായി ജെയ്സണ്‍ ജോസഫ് സഹകരിക്കണമെന്ന് സുപ്രീംകോടതി വാക്കാല്‍ നിര്‍ദ്ദേശം നല്‍കി. പത്തനംതിട്ട കടമ്മനിട്ട മൗണ്ട് സിയോണ്‍ കോളജില്‍ വെച്ചാണ് നിയമവിദ്യാര്‍ത്ഥിനിയെ എസ്എഫ്ഐ നേതാവ് മര്‍ദ്ദിച്ചത്. ജെയ്സണ്‍ ജോസഫ് നേരത്തെ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഹര്‍ജി തള്ളി. ഇതിനെതിരെയാണ് ജെയ്സണ്‍ ജോസഫ് സുപ്രീംകോടതിയെ സമീപിച്ചത്. സിപിഎം പെരുനാട് ഏരിയാ കമ്മിറ്റി അംഗം കൂടിയാണ് ജെയ്സണ്‍ ജോസഫ്.

    Read More »
Back to top button
error: