Month: February 2024
-
NEWS
പാക്കിസ്ഥാന്‍ തൂക്കുസഭയിലേക്ക്; ഇമ്രാന്റെ ‘സ്വതന്ത്രര്‍’ ഏറ്റവും വലിയ ‘ഒറ്റകക്ഷി’
ഇസ്ലാമാബാദ്: പൊതുതിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പാക്കിസ്ഥാന്‍ തൂക്കുസഭയിലേക്ക് നീങ്ങുന്നു. 97 സീറ്റുകളുമായി പിടിഐ സ്വതന്ത്രരാണ് ഏറ്റവും വലിയ ‘ഒറ്റകക്ഷി’. നവാസ് ഷെരീഫിന്റെ പിഎംഎല്‍എന്‍ 72 സീറ്റുകള്‍ നേടി. ബിലാവല്‍ ഭൂട്ടോയുടെ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) 52 സീറ്റും കരസ്ഥമാക്കി. നിലവില്‍ പാക്കിസ്ഥാനിലെ സാഹചര്യങ്ങള്‍ ഇന്ത്യ നിരീക്ഷിക്കുന്നുണ്ട്. നിലവില്‍ 252 സീറ്റുകളിലെ ഫലമാണ് പുറത്തുവന്നത്. അതിനിടെ, പല മണ്ഡലങ്ങളിലും അട്ടിമറി നടന്നതായി ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ആരൂമായും സഖ്യത്തിനു തയാറെന്ന് അവകാശപ്പെട്ട് നവാസ് ഷെരീഫ് രംഗത്തെത്തി. എന്നാല്‍, നവാസ് പ്രധാനമന്ത്രിയായുള്ള സഖ്യത്തിനു തയാറല്ലെന്നാണ് പിപിപിയുടെ നിലപാട്. ആരുമായും സഖ്യമുണ്ടാക്കില്ലെന്നും തനിച്ചു ഭരിക്കാനാവുമെന്നും ഇമ്രാന്‍ ഖാന്റെ കക്ഷിയായ പാക്കിസ്ഥാന്‍ തെഹ്രികെ ഇന്‍സാഫ് (പിടിഐ) പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പു ചിഹ്നം നിഷേധിക്കപ്പെട്ടതിനാല്‍ ഇമ്രാന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ സ്വതന്ത്രരായാണു മത്സരിച്ചത്. കൂടുതല്‍ സീറ്റ് ഇമ്രാന്‍ പക്ഷത്തിനാണെങ്കിലും സാങ്കേതികമായി ഏറ്റവും വലിയ ഒറ്റക്കക്ഷി നവാസ് ഷെരീഫിന്റെ പാര്‍ട്ടിയായ പിഎംഎല്‍എന്‍ ആണ്. പഞ്ചാബ്, ഖൈബര്‍ പഖ്തൂന്‍ഖ്വ…
Read More » -
NEWS
പ്രവാസി സംരംഭകര്‍ക്ക് വായ്പയുമായി നോര്‍ക്ക റൂട്സ്; വിശദവിവരങ്ങൾ
തിരുവനന്തപുരം:പ്രവാസി സംരംഭകർക്കായി വായ്പാ നിർണയ ക്യാമ്ബ് സംഘടിപ്പിക്കുന്നു. നോർക്ക റൂട്ട്സും കേരള ബാങ്കും സംയുക്തമായാണ് വായ്പാ നിർണയ ക്യാമ്ബ് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 16-ന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തെ കേരള ബാങ്ക് റീജിയണല്‍ ഓഫീസ് ബില്‍ഡിംഗില്‍ രാവിലെ 10 മണി മുതലാണ് ക്യാമ്ബ്. വിദേശത്ത് നിന്നും തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്‌ട് ഫോർ റിട്ടേണ്‍സ് എമിഗ്രൻസ് അഥവാ എൻഡിപിആർഇഎം പദ്ധതി പ്രകാരമാണ് ക്യാമ്ബ് സംഘടിപ്പിക്കുന്നത്. രണ്ട് വർഷത്തില്‍ കൂടുതല്‍ വിദേശത്ത് ജോലി ചെയ്ത്, നാട്ടില്‍ സ്ഥിര സ്ഥിരതാമസമാക്കിയ പ്രവാസി മലയാളികള്‍ക്ക് പുതിയ സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും, നിലവിലുള്ളവ വിപുലീകരിക്കുന്നതിനും അപേക്ഷ സമർപ്പിക്കാനാകും. താല്‍പ്പര്യമുള്ള പ്രവാസികള്‍ക്ക് നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. 16-ന് നടക്കുന്ന വായ്പ നിർണയ ക്യാമ്ബില്‍ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് പ്രവേശനം അനുവദിക്കുക. പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേർന്ന് രൂപീകരിച്ച കമ്ബനികള്‍, സൊസൈറ്റികള്‍ എന്നിവർക്കും അപേക്ഷിക്കാൻ കഴിയും.
Read More » -
Sports
ഹ്യൂഗോ ബൗമസിനെ മോഹൻ ബഗാൻ പുറത്താക്കി
കൊൽക്കത്ത:മോഹൻ ബഗാന്റെ പ്രധാന താരങ്ങളില്‍ ഒരാളായ ഹ്യൂഗോ ബൗമസിനെ ക്ലബ് പുറത്താക്കിയതായി റിപ്പോർട്ടുകള്‍.ഹ്യൂഗോ ബൗമസും പരിശീലകൻ ഹബാസും തമ്മിലുള്ള പ്രശ്നങ്ങള്‍ ആണ് കാരണമെന്നാണ് വിവരം. മുംബൈ സിറ്റിയില്‍ നിന്ന് രണ്ട് സീസണ്‍ മുമ്ബാണ് ബൗമസ് മോഹൻ ബഗാനില്‍ എത്തിയത്. മുംബൈ സിറ്റിയുടെ ഇരട്ട കിരീടത്തില്‍ നിർണായക പങ്കുവഹിച്ച ഹ്യൂഗോ ബൗമസ് മോഹൻ ബഗാനൊപ്പം ഐ എസ് എല്‍ കിരീടവും ഡ്യൂറണ്ട് കപ്പും നേടിയിരുന്നു. 2019-20 സീസണില്‍ എഫ് സി ഗോവയ്ക്ക് ഒപ്പം ലീഗ് ഷീല്‍ഡ് നേടാനും ബൗമസിനായിരുന്നു. ബൗമസിന് പകരം ജോണി കൗകോയെ മോഹൻ ബഗാൻ സ്ക്വാഡില്‍ ഉള്‍പ്പെടുത്തി. നേരത്തെ മോഹൻ ബഗാനായി വലിയ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള കൗകോ പരിക്ക് കാരണം ദീർഘകാലമായി പുറത്തായിരുന്നു.
Read More » -
Kerala
യുവതി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ ; ദുരൂഹതയെന്ന് ബന്ധുക്കൾ
കാസർകോട്: യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബെല്‍ത്തങ്ങാടി കാര്യത്തഡ്കയില്‍ രേവതി എന്ന 30കാരിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ കയറി വാതിലടച്ച രേവതി ഏറെ നേരം വൈകിയും വാതിൽ തുറന്നില്ല. ഇത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ വാതില്‍ തകര്‍ത്ത് ഉള്ളില്‍ കയറിയപ്പോഴാണ് രേവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന രേവതി ചില ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് അടുത്തിടെയാണ് വീട്ടില്‍ മടങ്ങി എത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. രേവതിയുടെ മരണത്തിൽ ദുരൂഹതയുള്ളതായും ബന്ധുക്കൾ ആരോപിച്ചു. അതേസമയം സംഭവത്തിൽ വിശദമായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Read More » -
Kerala
കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം തട്ടൽ ; ബിജെപി ജില്ലാ ട്രഷറർക്കും ബിഎംഎസ് ജില്ലാ സെക്രട്ടറിക്കും എതിരെ കേസ്
ചെങ്ങന്നൂർ: ക്ഷേത്രത്തിലെ കാണിക്കവഞ്ചി അനധികൃതമായി കുത്തിത്തുറന്ന് പണം തട്ടിയ കേസിൽ ബിജെപി ജില്ലാ ട്രഷറർ, ബിഎംഎസ് ജില്ലാ സെക്രട്ടറി അടക്കം 10 പേർക്കെതിരെ ചെങ്ങന്നൂർ പൊലീസ് കേസെടുത്തു. ചെങ്ങന്നൂർ കീഴ്‌ചേരിമേൽ ശാസ്‌താംകുളങ്ങര നരസിംഹസ്വാമി ക്ഷേത്രത്തിലെ കാണിക്കവഞ്ചി അനധികൃതമായി കുത്തിത്തുറന്ന് ഇവർ പണം അപഹരിച്ചെന്ന് കാട്ടി ളാഹശേരി വേങ്ങൂർ വീട്ടിൽ രമേശ് ബാബു നൽകിയ പരാതിയിലാണ് ചെങ്ങന്നൂർ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്. ബിജെപി ജില്ലാ ട്രഷറർ കെ ജി കർത്ത, ബിഎംഎസ് ജില്ലാ സെക്രട്ടറി മധു കരിപ്പാലിൽ, ബിജെപി മണ്ഡലം നേതാവും മുൻ നഗരസഭാ കൗൺസിലറുമായ കെ ജയകുമാർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്. കഴിഞ്ഞ നാലാം തീയതി പകൽ 12 ഓടെ ക്ഷേത്രത്തിലെ അലങ്കാരഗോപുരത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് ഉദ്ദേശ്യം 50,000 രൂപ ചാക്കിൽ കെട്ടി കടത്തിയെന്ന് പരാതിയിൽ പറയുന്നു. സിസി ടിവി ദൃശ്യങ്ങൾ അടക്കം പൊലീസിന് നൽകിയിട്ടുണ്ടെന്നും രമേശ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
Kerala
ഇന്ന് മുതൽ ഫോറസ്റ്റ് നൈറ്റ് പാസ്സുമായി കൊട്ടാരക്കര – ബാംഗ്ലൂർ സ്വിഫ്റ്റ് സൂപ്പർ ഡീലക്സ്
കൊട്ടാരക്കര: ഇന്ന് മുതൽ കർണാടക ഫോറസ്റ്റ് നൈറ്റ് പാസ്സുമായി കൊട്ടാരക്കര – ബാംഗ്ലൂർ സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് സർവീസ് നടത്തും. #കൊട്ടാരക്കര #പത്തനാപുരം#കോഴിക്കോട് #സുൽത്താൻബത്തേരി #ബാംഗ്ലൂർ സ്വിഫ്റ്റ് സൂപ്പർ ഡീലക്സ്. 02.00pm കൊട്ടാരക്കര. വഴി പത്തനാപുരം – പത്തനംതിട്ട -റാന്നി- എരുമേലി – ഈരാറ്റുപേട്ട – മുട്ടം – തൊടുപുഴ – മൂവാറ്റുപുഴ – തൃശ്ശൂർ – കോഴിക്കോട് – കൽപ്പറ്റ – #സുൽത്താൻബത്തേരി – ഗുണ്ടൽപേട്ട് – മൈസൂർ 04.15pm ബാംഗ്ലൂരിൽ നിന്നും വഴി മൈസൂർ – കുട്ട – #മാനന്തവാടി – കൽപ്പറ്റ – കോഴിക്കോട് – തൃശ്ശൂർ – മൂവാറ്റുപുഴ – തൊടുപുഴ – മുട്ടം – ഈരാറ്റുപേട്ട – എരുമേലി – റാന്നി -പത്തനംതിട്ട – പത്തനാപുരം കടപ്പാട്: കെഎസ്ആർടിസി
Read More » -
Sports
ബംഗാളിനെതിരെ സച്ചിൻ ബേബിക്ക് സെഞ്ച്വറി, കേരളം 265/4
തിരുവനന്തപുരം: രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബിയില്‍ കരുത്തരായ ബംഗാളിനെതിരെ സച്ചിൻ ബേബിയുടെ സെഞ്ച്വറി പിൻബലത്തില്‍ കേരളം മികച്ച ്സകോറിലേക്ക്. തുമ്ബ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരളം ഒന്നാം ദിനം സ്റ്റമ്ബെടുക്കുമ്ബോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുത്തിട്ടുണ്ട്. 220 പന്ത് നേരിട്ട് 10 ഫോറും 1 സിക്സും ഉള്‍പ്പെടെ 110 റണ്‍സുമായി സച്ചിനും അർദ്ധ സെഞ്ച്വറി കുറിച്ച് 76 റണ്‍സുമായി അക്ഷയ് ചന്ദ്രനുമാണ് ക്രീസിലുള്ളത്. രോഹൻ പ്രേം (3), ക്യാപ്ടൻ സഞ്ജു സാംസണ്‍ (8) എന്നിവർക്ക് തിളങ്ങാനായില്ല. വൻ പ്രതിസന്ധി മുന്നില്‍ കണ്ട കേരളത്തിന് അഞ്ചാം വിക്കറ്റില്‍ സച്ചിനും അക്ഷയ് ചന്ദ്രനും രക്ഷകരാവുകയായിരുന്നു. ബംഗാള്‍ ബൗളിംഗിനെ സമർത്ഥമായി നേരിട്ട ഇരുവരും ടീമിനെ സുരക്ഷിതമായി 250ഉം കടത്തി ബാറ്റിംഗ് തുടരുകയാണ്. തകർക്കപ്പെടാത്ത അഞ്ചാം വിക്കറ്റില്‍ ഇരുവരും ഇതുവരെ 153 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി കഴിഞ്ഞു. 150 പന്ത് നേരിട്ട അക്ഷയ് 7 ഫോർ നേടിയിട്ടുണ്ട്. സച്ചിന്റെ…
Read More » -
Kerala
വയനാട് താല്‍ക്കാലിക ഫോറസ്റ്റ് വാച്ചര്‍ക്ക് നേരെ കടുവ ആക്രമണം
വയനാട് വന്യജീവി സങ്കേതത്തിന്റെ പരിധിയില്‍ താല്‍ക്കാലിക ഫോറസ്റ്റ് വാച്ചര്‍ക്ക് നേരെ വന്യജീവി ആക്രമണം. തോല്‍പ്പട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരനായ വെങ്കിട്ടദാസനാണ് പരിക്കേറ്റത്. കടുവയാണ് ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. സിപിഎം ചോകോടി ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് വെങ്കിട്ടദാസ്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. അരണപ്പാറ പുളിമുക്കില്‍വച്ചാണ് വെങ്കിട്ടദാസിന് നേരെ ആക്രമണം ഉണ്ടായത്. ആന വരുന്നത് തടയാന്‍ കാവല്‍ നില്‍ക്കുകയായിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി വന്യജീവിയുടെ മുന്‍പില്‍പ്പെടുകയായിരുന്നു. കടുവ ആക്രമിച്ചതെന്നാണ് സൂചന. ആക്രമണത്തില്‍ വെങ്കിട്ടദാസിന്റെ തലയ്ക്കാണ് പരിക്ക്. നാട്ടുകാര്‍ ചേര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ മാനന്തവാടി മെഡിക്കല്‍ കോളജില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Read More » -
Sports
4-2 ന് ഇന്റര്‍ കാശിയെ മുക്കി ഗോകുലം കേരള
കൊൽക്കത്ത: ഐ ലീഗ് ഫുട്‌ബോളില്‍ തകര്‍പ്പന്‍ ജയം കുറിച്ച് ഗോകുലം കേരള. കൊൽക്കത്ത കല്യാണി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-2 നാണ് ഗോകുലം ഇന്റര്‍ കാശിയെ തകർത്തത്. ഗോകുലത്തിനായി നികോളവാ സ്‌റ്റോയാനികോവ് ഇരട്ട ഗോളുകളടിച്ചു. കെ. അഭിജിതും അലക്‌സ് സാഞ്ചസും ഒരു ഗോള്‍ വീതമടിച്ചു. ജയത്തോടെ ഗോകുലം 12 മത്സരങ്ങളില്‍നിന്ന് 20 പോയിന്റുമായി നാലാമതായി. ഇന്റര്‍ കാശി ഏഴാം സ്‌ഥാനത്താണ്.
Read More » -
Sports
ഐഎസ്‌എല്‍; ഒഡീഷയെ സമനിലയില്‍ തളച്ച് എഫ്‌സി ഗോവ
ഭുവനേശ്വർ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സമനിലയില്‍ പിരിഞ്ഞ് ഒഡീഷ എഫ്‌സി-എഫ്‌സി ഗോവ മത്സരം. പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ ഇരുവരും ഓരോ ഗോളുകളടിച്ച് പിരിഞ്ഞു. സ്വന്തം തട്ടകമായ ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ തുടക്കത്തിലേ ലീഡെടുക്കാന്‍ ഒഡീഷയ്ക്ക് കഴിഞ്ഞു. മത്സരത്തിന്റെ നാലാം മിനിറ്റില്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ റോയ് കൃഷ്ണയാണ് ഒഡീഷയെ മുന്നിലെത്തിച്ചത്. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് മുന്നേ ഗോവ മറുപടി നല്‍കി. രണ്ടാം പകുതിയില്‍ വിജയഗോളിനായി ഇരുടീമുകളും പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 15 മത്സരങ്ങളില്‍ നിന്ന് 31 പോയിന്റുമായി ഒന്നാമതാണ് ഒഡീഷ. 12 മത്സരങ്ങളില്‍ നിന്ന് 28 പോയിന്റോടെ ഗോവയാണ് രണ്ടാം സ്ഥാനത്ത്.13 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തും നിൽക്കുന്നു.
Read More »