Month: February 2024
-
India
ഇ.പി.എഫ് പലിശ കൂട്ടി: ഈ വര്‍ഷം 8.25 %
ന്യൂഡല്‍ഹി: 2023-24 സാമ്പത്തിക വര്‍ഷത്തെ ഇ.പി.എഫ് പലിശ 8.25 ശതമാനമായി വര്‍ധിപ്പിച്ചു. മുന്‍വര്‍ഷത്തെ 8.15 ശതമാനത്തില്‍നിന്നാണ് നേരിയതോതിലുള്ള വര്‍ധനവരുത്തിയത്. 6.5 കോടി വരിക്കാര്‍ക്ക് പലിശ വര്‍ധനവിന്റെ ഗുണം ലഭിക്കും. ഓഹരി നിക്ഷേപത്തില്‍നിന്നുള്‍പ്പടെ മികച്ച വരുമാനം ലഭിച്ചതിനാലാണ് പലിശ കൂട്ടിയത്. തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഇ.പി.എഫ്.ഒയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ യോഗത്തിലാണ് തീരുമാനം. ധനമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചാല്‍ പലിശ ഔദ്യോഗികമായി പ്രഖ്യാപിക്കും. സാമ്പത്തിക വര്‍ഷം അവസാനത്തോടെ വരിക്കാരുടെ അക്കൗണ്ടിലേക്ക് പലിശ വരവുവെയ്ക്കും.
Read More » -
Kerala
മാനന്തവാടിയില്‍ മൃതദേഹവുമായി പ്രതിഷേധം; എസ്പിയുടെ വാഹനം തടഞ്ഞു
വയനാട്: റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതിനു പിന്നാലെ വന്‍ പ്രതിഷേധം. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജിയുടെ മൃതദേഹവും ചുമന്നു നാട്ടുകാര്‍ നിരത്തിലിറങ്ങി. മൂവായിരത്തോളം പേരാണ് മാനന്തവാടി ഗാന്ധിജംക്ഷനില്‍ പ്രതിഷേധിക്കുന്നത്. ഗാന്ധിപാര്‍ക്കില്‍ മൃതദേഹം വച്ചു പ്രതിഷേധിക്കാനാണ് നാട്ടുകാരുടെ തീരുമാനം. നഗരം സ്തംഭിച്ച അവസ്ഥയിലാണ്. സംഭവം നടന്നു മണിക്കൂറുകള്‍ പിന്നിട്ടിട്ടും കലക്ടറോ ഡിഎഫ്ഒയോ എത്താത്തതില്‍ പ്രതിഷേധിച്ചാണു മാനന്തവാടി മെഡിക്കല്‍ കോളജില്‍നിന്നു മൃദേഹവുമായി നാട്ടുകാര്‍ നിരത്തിലിറങ്ങിയത്. മെഡിക്കല്‍ കോളജിലേക്ക് വരുകയായിരുന്ന വയനാട് എസ്പി ടി.നാരായണന്റെ വാഹനം തടഞ്ഞ നാട്ടുകാര്‍ ഗോ ബാക്ക് വിളികള്‍ ഉയര്‍ത്തി. എസ്പിയോടു വാഹനത്തില്‍നിന്ന് ഇറങ്ങി നടന്ന് പോകാന്‍ നാട്ടുകാര്‍ പറഞ്ഞു. വാഹനത്തില്‍നിന്നിറങ്ങിയതിനു പിന്നാലെ എസ്പിക്കു നേരെ പ്രതിഷേധമുയര്‍ന്നു. നിലവില്‍ രണ്ടുസംഘമായാണു പ്രതിഷേധം നടക്കുന്നത്. എസ്പിയെയും പൊലീസുകാരെയും തടഞ്ഞുവച്ചിരിക്കുന്നിടത്ത് ഒരുസംഘവും ഗാന്ധിപ്രതിമയുടെ മുന്നില്‍ മൃതദേഹവുമായി മറ്റൊരു സംഘവും പ്രതിഷേധിക്കുകയാണ്. ആനയെ വെടിവച്ചു കൊല്ലണമെന്നാണു പ്രതിഷേധക്കാരുടെ ആവശ്യം. സ്ഥലത്തെത്തിയ കലക്ടറെ തടഞ്ഞു. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സിപിഎം…
Read More » -
Sports
ഖത്തറോ ജോർദാനോ; ഏഷ്യൻ രാജാവിനെ ഇന്നറിയാം
ദോഹ: എഎഫ്സി ഏഷ്യൻ കപ്പിന്റെ ഫൈനലിൽ ആതിഥേയരായ ഖത്തർ ഇന്ന് ജോർദാനെ നേരിടും.ലൂസൈല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം രാത്രി 8.30നാണ് ഫൈനൽ. നിലവിലെ ചാമ്പ്യന്മാരായ ഖത്തർ കിരീടം നിലനിർത്താനുള്ള തയാറെടുപ്പിലാണ്. അതേസമയം, ചരിത്രത്തില്‍ ആദ്യമായാണ് ജോർദാൻ ഫൈനലില്‍ പ്രവേശിക്കുന്നത്. 2004, 2011 എഡിഷനുകളില്‍ ക്വാർട്ടറില്‍ പ്രവേശിച്ചതായിരുന്നു ജോർദാന്‍റെ ഇതുവരെയുള്ള മികച്ച പ്രകടനം. ഗ്രൂപ്പ് ഇയില്‍ ബെഹറിനും ദക്ഷിണകൊറിയയ്ക്കും പിന്നിലായി മൂന്നാം സ്ഥാനക്കാരായ ജോർദാൻ, മികച്ച മൂന്നാം സ്ഥാനക്കാരുടെ സ്ലോട്ടിലൂടെയായിരുന്നു പ്രീക്വാർട്ടറില്‍ പ്രവേശിച്ചത്. പ്രീക്വാർട്ടറില്‍ ഇറാക്കിനെയും (3-2) ക്വാർട്ടറില്‍ തജിക്കിസ്ഥാനെയും (1-0) സെമിയില്‍ ദക്ഷിണകൊറിയയെയും (2-0) മറികടന്നാണ് ജോർദാൻ ഫൈനലിൽ പ്രവേശിച്ചത്. അതേസമയം ഗ്രൂപ്പ് എയിലെ മൂന്ന് മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനത്തോടെയാണ് ഖത്തർ പ്രീക്വാർട്ടറില്‍ പ്രവേശിച്ചത്. പ്രീക്വാർട്ടറില്‍ പലസ്തീനെയും (2-1) ക്വാർട്ടറില്‍ ഉസ്ബക്കിസ്ഥാനെയും (ഷൂട്ടൗട്ടില്‍ 3-2) തോല്‍പ്പിച്ചു. തുടർന്ന് സെമിയില്‍ ഇറാനെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ 3-2നു കീഴടക്കിയായിരുന്നു ഖത്തറിന്‍റെ ഫൈനല്‍ പ്രവേശം.
Read More » -
India
സര്‍ക്കാര്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ പ്രീ-വെഡ്ഡിംഗ് ഷൂട്ട്; ഡോക്ടറെ പുറത്താക്കി
ബംഗളൂരു: സര്‍ക്കാര്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ പ്രീ-വെഡ്ഡിംഗ് ഷൂട്ട് നടത്തിയ ഡോക്ടറെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. വീഡിയോ ഷൂട്ടിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് നടപടി. ഭരമസാഗര്‍ ഏരിയയിലെ ജില്ലാ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അഭിഷേക് എന്ന ഡോക്ടറുടെ ഫോട്ടോ ഷൂട്ടാണ് വിവാദമായത്. മെഡിക്കല്‍ നടപടികളുമായി ബന്ധപ്പെടുത്തിയായിരുന്നു വീഡിയോ ചിത്രീകരിച്ചത്. ഡോക്ടര്‍ ശസ്ത്രക്രിയ നടത്തുന്നതും പ്രതിശ്രുത വധു ഡോക്ടറെ സഹായിക്കുന്നതുമാണ് വീഡിയോയിലുള്ളത്. വീഡിയോയുടെ അവസാനം രോഗിയായി അഭിനയിച്ചയാള്‍ ഓപ്പറേഷനിടെ എഴുന്നേറ്റിരിക്കുന്നതും കാണാം.പൂര്‍ണമായ ലൈറ്റിംഗ് സജ്ജീകരണത്തോടെയായിരുന്നു ഷൂട്ടിംഗ്. ക്യാമറാമാന്‍മാരും മറ്റുള്ളവരും വീഡിയോ ചിത്രീകരിക്കുമ്പോള്‍ ചിരിക്കുന്നതും കേള്‍ക്കാം. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ”ചിത്രദുര്‍ഗയിലെ ഭരമസാഗര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററില്‍ പ്രീ-വെഡ്ഡിംഗ് ഷൂട്ട് നടത്തിയ ഡോക്ടറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു” -കര്‍ണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു എക്‌സില്‍ കുറിച്ചു. ”സര്‍ക്കാര്‍ ആശുപത്രി നിലനില്‍ക്കുന്നത്…
Read More » -
India
മോദിയെ സന്ദര്‍ശിച്ച് മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍
ന്യൂഡൽഹി: സിറോ മലബാര്‍സഭാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. സഭാനേതൃസ്‌ഥാനം ഏറ്റെടുത്തതിശേഷം ആദ്യമായി ന്യൂഡല്‍ഹിയില്‍ എത്തിയ അവസരത്തിലായിരുന്നു കൂടിക്കാഴ്‌ച. മേജര്‍ ആര്‍ച്ച് ബിഷപ്പായി സ്‌ഥാനമേറ്റ അവസരത്തില്‍ ആശംസകളറിയിച്ചു പ്രധാനമന്ത്രി അയച്ച കത്തിന് അദ്ദേഹം നന്ദിപറഞ്ഞു. രാജ്യത്തെ ക്രൈസ്‌തവരുടെ പൊതുവായ സാഹചര്യം കൂടിക്കാഴ്‌ചയില്‍ പ്രതിപാദനവിഷയമായി. സഭാ നേതൃത്വസ്‌ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ട മാര്‍ റാഫേല്‍ തട്ടിലിനു പ്രധാനമന്ത്രി ആശംസകള്‍ നേരുകയും സഹകരണം വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു. ഫരീദാബാദ് രൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയും മേജര്‍ ആര്‍ച്ച് ബിഷപ്പിനൊപ്പമുണ്ടായിരുന്നു. കേന്ദ്രസഹമന്ത്രിമാരായ രാജീവ് ചന്ദ്രശേഖറും വി. മുരളീധരനും കൂടിക്കാഴ്‌ചയില്‍ സന്നിഹിതരായിരുന്നു.
Read More » -
India
വി.എച്ച്.പി. എതിര്‍ത്തു; ഗുജറാത്തില്‍ ക്രൈസ്തവസമ്മേളനം ഉപേക്ഷിച്ചു
അഹമ്മദാബാദ്: നർമദ ജില്ലയിലെ ദെഡിയാപാഡയില്‍ ഞായറാഴ്ച നടത്താനിരുന്ന ക്രൈസ്തവസമ്മേളനം വിശ്വഹിന്ദു പരിഷത്തിന്റെ എതിർപ്പിനെത്തുടർന്ന് ഉപേക്ഷിച്ചു. സമസ്ത ക്രിസ്തി സമാജിന്റെ നേതൃത്വത്തില്‍ ആത്മീയ ജാഗൃതിസഭയെന്ന സമ്മേളനം 11-ന് സങ്കാല്‍ ഗ്രാമത്തിലെ പള്ളിപ്പരിസരത്താണ് നടക്കേണ്ടിയിരുന്നത്. ഇതിനെതിരേ വി.എച്ച്.പി., ബജ്രംഗ് ദള്‍, രാഷ്ട്രീയ ആദിവാസി മഞ്ച് എന്നിവർ കളക്ടർക്ക് പരാതി നല്‍കുകയും ഗ്രാമത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. പോലീസ് അന്വേഷണം തുടങ്ങിയതോടെ സംഘാടകർ സമ്മേളനം ഉപേക്ഷിച്ചു. ആത്മീയപ്രഭാഷണങ്ങളും പ്രാർഥനകളും മാത്രമായിരുന്നു ലക്ഷ്യമെന്നും പ്രതിഷേധം ഭയന്നാണ് സമ്മേളനം ഉപേക്ഷിച്ചതെന്നും സംഘാടകസമിതിയംഗമായ അമർസിങ് വസവ പറഞ്ഞു. സമ്മേളനം നടത്തില്ലെന്ന് സമസ്ത ക്രിസ്തി സമാജ് അറിയിച്ചതായി ജില്ലാ പോലീസ് മേധാവി പ്രശാന്ത് സുംബയും പറഞ്ഞു.
Read More » -
Kerala
വയനാട്ടില്‍ വീട്ടില്‍ കയറി കാട്ടാനയുടെ ആക്രമണം: യുവാവിന് ദാരുണാന്ത്യം, 144 പ്രഖ്യാപിച്ചു
വയനാട്: റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന വീട്ടിലേക്കു പാഞ്ഞെത്തി യുവാവിനെ കൊലപ്പെടുത്തി. ട്രാക്ടര്‍ ഡ്രൈവറായ പനച്ചിയില്‍ അജി (42) ആണു കൊല്ലപ്പെട്ടത്. മതില്‍ പൊളിച്ചെത്തിയ ആന അജിയെ ആക്രമിക്കുകയായിരുന്നു. രാവിലെ 7.30 ഓടെ മാനന്തവാടി ചാലിഗദ്ധയിലാണു കാട്ടാന എത്തിയത്. കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ചു കാടുകയറ്റിയ ആനയാണു ജനവാസമേഖലയിലേക്കെത്തിയത്. കഴിഞ്ഞ നാലുദിവസമായി ഈ ആന വയനാടന്‍ കാടുകളിലും ജനവാസമേഖലകളിലുമുണ്ട്. കേരള വനംവകുപ്പ് ആനയുടെ സഞ്ചാരപഥം നിരീക്ഷിച്ചുവരുന്നതിനിടെയാണു കാട്ടാന യുവാവിനെ കൊലപ്പെടുത്തിയത്. ഇതിനിടെ മുട്ടങ്കര മറ്റത്തില്‍ ജിബിന്റെ വീടിന്റെ മതിലും പായിക്കണ്ടത്തില്‍ ജോമോന്റെ വീടി്‌റെ മതിലും കാട്ടാന തകര്‍ത്തു. കാട്ടാന ജനവാസമേഖലയോടു ചേര്‍ന്നു നിലയുറപ്പിച്ചിരിക്കുകയാണ്. അജിയുടെ മരണത്തിനു പിന്നാലെ വനപാലകര്‍ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. ആശുപത്രി പരിസരത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റാന്‍ സമ്മതിക്കാതെ നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. മാനന്തവാടി ടൗണില്‍ നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയാണ്. കാട്ടാന ജനവാസമേഖലയില്‍ തന്നെ തുടരുന്നതിനാല്‍ മാനന്തവാടി നഗരസഭയിലെ 4 ഡിവിഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറുവ, കുറുക്കന്മൂല, പയ്യമ്പള്ളി,…
Read More » -
Kerala
ഏറ്റുകാരന്റെ കുടുംബം എക്‌സാലോജിക് എം.ഡിയുടെ കുടുംബമായി; പിണറായിക്കെതിരെ സുധാകരൻ
കാസർകോട്: ഒരേറ്റുകാരന്റെ കുടുംബമാണ് പിണറായിയുടേതെന്നും അത് ഇന്ന് എക്സാലോജിക് കമ്ബനിയുടെ എം.ഡി.യുടെ വീടും കുടുംബവുമായി മാറിയിരിക്കുകയാണെന്നും കെ.പി.സി.സി.പ്രസിഡന്റ് കെ. സുധാകരൻ. കെ.പി.സി.സി.യുടെ ജനകീയ പ്രക്ഷോഭയാത്ര ‘സമരാഗ്നി’യുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിലെ ഉന്നതനേതാക്കള്‍പ്പോലും സർക്കാരിന് എതിരേ പറഞ്ഞുകഴിഞ്ഞു. നാടിനുവേണ്ടിയല്ല, സ്വന്തം കുടുംബത്തിനു വേണ്ടിയുള്ള ഭരണമാണ് പിണറായി വിജയൻ നടത്തുന്നതെന്നും -അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിലെ ഫാസിസ്റ്റ് സർക്കാരിനെതിരേയും കേരളത്തിലെ മാഫിയാ സർക്കാരിനെതിരേയുമാണ് നമ്മുടെ യുദ്ധമെന്നും അതിനായി ഒന്നിക്കേണ്ട സമയമാണിതെന്നും കേരളത്തിന്റെ ചുമതലവഹിക്കുന്ന എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപാദാസ് മുൻഷി അഭിപ്രായപ്പെട്ടു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി. അധ്യക്ഷനായിരുന്നു. രമേശ് ചെന്നിത്തല, യു.ഡി.എഫ്. കണ്‍വീനർ എം.എം. ഹസൻ, കൊടിക്കുന്നില്‍ സുരേഷ് എം.പി., രമ്യാ ഹരിദാസ് എം.പി., പി.സി. വിഷ്ണുനാഥ് എം.എല്‍.എ., പഴകുളം മധു, യാത്രാ കോ-ഓർഡിനേറ്റർ ടി. സിദ്ദിഖ് എം.എല്‍.എ., ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസല്‍, സോണി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
Read More » -
India
എം.പിമാരെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ ‘ശിക്ഷ’; പാര്‍ലമെന്റ് കാന്റീനില്‍ ഉച്ചഭക്ഷണം ഒന്നിച്ച്
ന്യൂഡല്‍ഹി: പാര്‍ലമെന്റ് കാന്റീനില്‍ എംപിമാര്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണ,പ്രതിപക്ഷ വ്യത്യാസമില്ലാതെ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള എട്ട് എംപിമാര്‍ക്കൊപ്പമാണ് പ്രധാനമന്ത്രി ഉച്ചഭക്ഷണം കഴിച്ചത്. ”വരൂ, ഞാന്‍ നിങ്ങളെ ശിക്ഷിക്കാന്‍ പോകുകയാണെന്ന്” പറഞ്ഞുകൊണ്ടാണ് മോദി എംപിമാരെ കാന്റീനിലേക്ക് ഉച്ചഭക്ഷണത്തിനായി ഒപ്പം കൂട്ടിയത്. ബിജെപി എംപിമാരായ ഹീന ഗാവിത്, എസ് ഫങ്നോണ്‍ കൊന്യാക്, ജംയാങ് സെറിങ് നംഗ്യാല്‍, എല്‍.മുരുകന്‍, ടിഡിപി എം.പി രാംമോഹന്‍ നായിഡു, ബിഎസ്പി എംപി റിതേഷ് പാണ്ഡെ, ബിജെഡി എംപി സസ്മിത് പത്ര, ആര്‍എസ്പി എംപി എന്‍കെ പ്രേമചന്ദ്രന്‍ എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം പാര്‍ലമെന്റ് കാന്റീനില്‍ ഉച്ചഭക്ഷണത്തിനെത്തി. പ്രധാനമന്ത്രിയും എംപിമാരും കാന്റീനില്‍ നിന്ന് വെജിറ്റേറിയന്‍ ഭക്ഷണവും റാഗി ലഡ്ഡൂവും കഴിച്ചതായാണ് റിപ്പോര്‍ട്ട്. കാന്റീനിലെ 45 മിനിറ്റ് ഉച്ചഭക്ഷണ സമയം എംപിമാര്‍ പാര്‍ട്ടി കാര്യങ്ങള്‍ ഒഴിവാക്കി പ്രധാനമന്ത്രിയുടെ ജീവിതശൈലി, അദ്ദേഹം എപ്പോള്‍ എഴുന്നേല്‍ക്കുന്നു, എങ്ങനെയാണ് തിരക്കേറിയ ഷെഡ്യൂള്‍ കൈകാര്യം ചെയ്യുന്നതെന്നതെന്നടക്കമുള്ള വിവരങ്ങള്‍ ചോദിച്ചു. VIDEO | Visuals of PM Modi…
Read More » -
Movie
മമ്മൂട്ടിയുടെ അലര്‍ച്ചകേട്ട് രാഷ്ട്രപതി ഭയന്നു; പുരസ്‌കാരവേദിയിലെ രസകരമായ ഓര്‍മ പങ്കുവെച്ച് ശ്രീനിവാസന്‍
മമ്മൂട്ടിയെക്കുറിച്ച് രസകരമായ ഓര്‍മ പങ്കുവെച്ച് ശ്രീനിവാസന്‍. തിരക്കഥാക്കൃത്തായ എസ്.എന്‍ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന സീക്രട്ട് എന്ന സിനിമയുടെ ടൈറ്റില്‍ ലോഞ്ചിനിടെയായിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന രസകരമായ സംഭവം ശ്രീനിവാസന്‍ ഓര്‍ത്തെടുത്തത്. ദേശീയ പുരസ്‌കാര വേദിയില്‍ അന്നത്തെ രാഷ്ട്രപതിയായിരുന്ന കെ. ആര്‍ നാരായണനെ മമ്മൂട്ടി ഞെട്ടിച്ച സംഭവമാണ് ശ്രീനിവാസന്‍ ഓര്‍ത്തെടുത്തത്. ”ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ച വര്‍ഷം മമ്മൂട്ടിക്കും മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. അവാര്‍ഡ് സ്വീകരിക്കുന്നതിന്റെ തലേ ദിവസം പ്രസിഡന്റിന്റെ കയ്യില്‍ നിന്നും പുരസ്‌കാരം വാങ്ങുന്നതിന്റെ റിഹേഴ്‌സല്‍ ഉണ്ടാകാറുണ്ട്. എങ്ങനെ ചെല്ലണം, അനാവശ്യ സംസാരം ഒഴിവാക്കണം തുടങ്ങിയ കാര്യങ്ങള്‍ ആ റിഹേഴ്‌സലില്‍ പുരസ്‌കാര ജേതാക്കള്‍ക്ക് പറഞ്ഞു കൊടുക്കും. പിറ്റേന്ന് പുരസ്‌കാര ദാനച്ചടങ്ങില്‍ ജേതാക്കളെക്കുറിച്ച് അവതാരക സംസാരിക്കും. മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുന്ന സമയം അവതാരക പറഞ്ഞു ഇത് രണ്ടാം തവണയാണ് അദ്ദേഹത്തിന് ഈ പുരസ്‌കാരം ലഭിക്കുന്നതെന്ന്. അതുകേട്ട മമ്മൂട്ടി നോ എന്ന് ഉറക്കെ അലറിവിളിച്ചു. തനിക്ക് മൂന്നാമത്തെ തവണയാണ് ഈ…
Read More »