KeralaNEWS

യുവതി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ ; ദുരൂഹതയെന്ന് ബന്ധുക്കൾ

കാസർകോട്: യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബെല്‍ത്തങ്ങാടി കാര്യത്തഡ്കയില്‍ രേവതി എന്ന 30കാരിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുറിയില്‍ കയറി വാതിലടച്ച രേവതി ഏറെ നേരം വൈകിയും വാതിൽ തുറന്നില്ല. ഇത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ വാതില്‍ തകര്‍ത്ത് ഉള്ളില്‍ കയറിയപ്പോഴാണ് രേവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

Signature-ad

മംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന രേവതി ചില ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് അടുത്തിടെയാണ് വീട്ടില്‍ മടങ്ങി എത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. രേവതിയുടെ മരണത്തിൽ ദുരൂഹതയുള്ളതായും ബന്ധുക്കൾ ആരോപിച്ചു.

 

അതേസമയം സംഭവത്തിൽ വിശദമായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Back to top button
error: