Month: February 2024
-
Kerala
മാനന്തവാടിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു
വയനാട്: മാനന്തവാടിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.പടമല പനച്ചിയില്‍ അജിയാണ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വീടിന്‍റെ മതില്‍ തകര്‍ത്ത് അകത്തുകയറിയ ശേഷമാണ് മുറ്റത്തുനിന്ന ഇയാളെ ആന ആക്രമിച്ചത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലുള്ള മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ സമ്മതിക്കാതെ ആളുകള്‍ പ്രതിഷേധിക്കുകയാണ്. ജില്ലാ കളക്ടറും സിസിഎഫും ഡിഎഫ്ഒയും എത്താതെ പോസ്റ്റ്‌മോര്‍ട്ടം അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.നേരത്തെ റേഡിയോ കോളര്‍ ഘടിപ്പിച്ച തണ്ണീര്‍ക്കൊമ്ബന്‍ ഇറങ്ങിയ പ്രദേശത്തിന് അടുത്താണ് ഈ ആനയും നിലയുറപ്പിച്ചിരിക്കുന്നത്. വനംവകുപ്പ് സംഘമെത്തി ആനയെ തുരത്താനുള്ള ശ്രമം തുടരുകയാണ്.
Read More » -
Kerala
ചെറുതല്ലാത്ത വരുമാനം; ചെറുനാരകം കൃഷി ചെയ്യാം
കുറഞ്ഞത് 10 സെന്റെങ്കിലും സ്ഥലമുള്ളവർക്ക് വരുമാനമുണ്ടാക്കാൻ പറ്റിയ ഒരു കൃഷിയാണ് ജീവകം C യുടെ കലവറയായ ചെറുനാരകം കൃഷി.10 സെന്റ് സ്ഥലത്തു ഏകദേശം 100 തൈകൾ നടുവാൻ കഴിയും.മാത്രമല്ല വീടിന്റെ മുറ്റത്തോ ടെറസ്സിലോ ചെടിച്ചട്ടികളിലോ വരെ ഇത് വളർത്താനും കഴിയും.പൊതുവേ നാരകച്ചെടികൾക്ക് പരിപാലന ചിലവ് വളരെ കുറവായതിനാൽ നല്ലൊരു ലാഭം ഈ കൃഷിയിലൂടെ ഉണ്ടാക്കിയെടുക്കാൻ കഴിയും. വിത്ത് മുളപ്പിക്കൽ വിത്തിട്ട് മുളപ്പിച്ച തൈകള്‍ നട്ടാണ് ചെറുനാരകം സാധാരണ വളര്‍ത്താറ്. പതി വച്ചുള്ള പ്രവര്‍ധനരീതി ഫലപ്രദമാണെങ്കിലും പ്രചാരം ലഭിച്ചിട്ടില്ല.നല്ല വലുപ്പവും വിളവുമെത്തിയ പഴുത്ത കായ്കളുടെ വിത്ത് വേര്‍തിരിക്കണം.ഇവയെ ചാരം പുരട്ടി തണലില്‍ ഒരു ദിവസം സൂക്ഷിച്ചശേഷം വിത്തുതടങ്ങളില്‍ പാകി മുളപ്പിക്കാം.10- 15 ദിവസത്തിനുള്ളിൽ കുരു മുളയ്ക്കും. തൈകള്‍ക്ക് 10 സെന്‍റിമീറ്ററോളം ഉയരം വയ്ക്കുമ്പോള്‍ പോളിത്തീന്‍ സഞ്ചിയിലോ മണ്‍ചട്ടിയിലോ പറമ്പിലേക്കോ മാറ്റി നടാവുന്നതാണ്. കൃഷി രീതി നടീല്‍ കവറിലോ, ചട്ടിയിലോ നട്ട തൈകള്‍ ഒരു വര്‍ഷം പ്രായമാകുമ്പോള്‍ കൃഷിസ്ഥലത്ത് നടാവുന്നതാണ്. 3ഃ3 മീറ്റര്‍ അകലത്തില്‍…
Read More » -
Kerala
കാടിന്റെ സംഗീതം തേടി ഗവിയിലേക്കൊരു യാത്ര
കാടിനുള്ളിൽ പ്രകൃതി ഒരുക്കിയ തടാകത്തിന്റെ തീരത്ത്,പക്ഷികളുടെ സംഗീത വിരുന്നും,കൺ നിറയെ കാഴ്ചകളും ഒളുപ്പിച്ചു വച്ച് ഒരു സുന്ദരിയെ പോലെ സഞ്ചാരികളെ മാടി വിളിക്കുകയാണ് ഗവി. തിരക്കു പിടിച്ച ജീവിതത്തിൽ നിന്നും ഒന്നു മാറിനിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതുപോലൊരു സ്ഥലം ഈ ഭൂമിമലയാളത്തിൽ വേറെയുണ്ടാകില്ല എന്നുള്ളത് സഹ്യനോളം ഉയരമുള്ള സത്യം. പത്തനംതിട്ട ജില്ലയിലെ കേരള വനംവികസന കോർപ്പറേഷന്റെ കീഴിലുള്ള ഒരു പരിസ്ഥിതി ടൂറിസം പദ്ധതിയാണ് ഗവി.നിത്യഹരിത വനപ്രദേശമായ ഇവിടം റാന്നി റിസർവ് വനത്തിന്റെ ഭാഗവുമാണ്. പത്തനംതിട്ട ജില്ലയുടെ കിഴക്കായി ഏകദേശം നൂറ്റിപ്പത്തു കിലോമീറ്റർ ദൂരത്തിൽ ശബരിമലയുടെ അടിവാരത്തായാണ് ഗവി സ്ഥിതി ചെയ്യുന്നത്.ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷനുകൾ കോട്ടയവും ചെങ്ങന്നൂരുമാണ്.കോട്ടയത്തു നിന്നും വണ്ടിപ്പെരിയാറിലേക്കും ആങ്ങമൂഴിയിലേക്കും ബസ് സർവീസുകൾ ലഭ്യമാണ്. വണ്ടിപ്പെരിയാറിൽ നിന്ന് വള്ളക്കടവ് ചെക്ക് പോസ്റ്റ് വഴി ഗവിയിലെത്താം. ചെങ്ങന്നൂരിൽ നിന്ന് പത്തനംതിട്ടയിലോ റാന്നിയിലോ എത്തിയും ഗവിക്കു പോകാം.ഇതുവഴിയുള്ള യാത്രയാണ് കൂടുതൽ ആകർഷകം. ശബരിമല റൂട്ടിൽ ആങ്ങമുഴിയിൽ എത്തി ഏകദേശം എൺപതു കിലോമീറ്റർ കാടിന്റെ…
Read More » -
Kerala
ഇവിടത്തെ സമ്ബന്ന വർഗവും സവർണരും ചേർന്ന് മലയാള ഭാഷയെ മാറ്റിമറിച്ചു:ജയമോഹൻ
തിരുവനന്തപുരം: ഇന്ത്യൻ ഭാഷയിലെ ഏറ്റവും വലിയ ‘കുംഭകോണം’ നടന്നത് മലയാളത്തിലെന്ന് ജയമോഹൻ. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ ദ്രാവിഡ സിംഹാസനങ്ങള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘തമിഴിന് ഒരു പ്രത്യേകതയുണ്ട്. ഒരു സംസ്കൃതവാക്കു പോലുമില്ലാതെ എഴുതാനാകും. മലയാളത്തിന്റെ വാക്കിന്റ ഭണ്ഡാരം തമിഴാണ്, അഥവാ ആയിരുന്നു. എവിടെയോ വെച്ച് മലയാളത്തിന്റെ വാക്കിന്റെ ഭണ്ഡാരം സംസ്കൃതമാക്കി മാറ്റി. അതാരാണെന്ന് പറഞ്ഞാല്‍ ഇവിടത്തെ സമ്ബന്ന വർഗവും സവർണരും ചേർന്നാണ്. കഴിഞ്ഞ നൂറുവർഷത്തിനിടെ ഇന്ത്യൻ ഭാഷയിലുണ്ടായ ഏറ്റവും വലിയ ‘കുംഭകോണ’മാണത്’, അദ്ദേഹം പറഞ്ഞു. സംസ്കൃതത്തെ ആധാരമാക്കി മുന്നോട്ട് പോയാല്‍ മലയാളത്തിന് ഇന്ന് ഇന്ത്യമുഴുവൻ പരന്നുകൊണ്ടിരിക്കുന്ന ഏകസംസ്കാരമെന്ന ചെളി ചവിട്ടാതിരിക്കാനാവില്ല. മാത്രമല്ല മലയാളം ഹൈന്ദവതയിലേയ്ക്ക് എത്തിച്ചേരും. സാംസ്കാരികമായ ചെറുത്ത് നില്‍പ്പിനുള്ള വഴി, കൂടുതല്‍ മലയാളം വാക്കുകളുള്‍പ്പെടുത്തുക എന്നത് തന്നെയാണ്. ശരാശരി മലയാളിക്ക് ശ്യാമസുന്ദരപുഷ്പമേ എന്നുപറഞ്ഞാല്‍ കവിതയാണ്. കറുത്ത ചന്തമുള്ള പൂവേ എന്നുപറഞ്ഞാല്‍ നാട്ടുപ്രയോഗവും. – മലയാളത്തില്‍ എഴുതുന്നത് കുറയുന്നതില്‍ ആകാംക്ഷയുയർന്നപ്പോള്‍ ജയമോഹൻ പറഞ്ഞു.
Read More » -
Kerala
പന എസ്റ്റേറ്റുകൾ ഉണ്ടായാൽ നല്ല കള്ളും ധാരാളം തൊഴിലവസരങ്ങളും കേരളത്തിൽ ഉണ്ടാകും
കള്ള് ചെത്തുന്ന പന പ്രത്യേക ശുശ്രൂഷകൾ ഒന്നുമില്ലാതെ നമ്മുടെ നാട്ടിൽ തഴച്ച് വളരുന്ന വൃക്ഷമാണ്.അവയിൽ നിന്നും ഇഷ്ടം പോലെ കള്ളും ലഭിക്കും. വ്യവസായിക അടിസ്ഥാനത്തിൽ നിറയെ പനകളുമായി പന എസ്റ്റേറ്റുകൾ ഉണ്ടായാൽ സുലഭമായി നല്ല കള്ളും ധാരാളം തൊഴിലവസരങ്ങളും കേരളത്തിൽ ഉണ്ടാകും.പനകളുടെ വലിയ തോട്ടങ്ങൾ ഉണ്ടായാൽ അദ്ധ്വാനം കുറഞ്ഞ രീതിയിൽ പന ചെത്താനും കൂടുതൽ കള്ള് ഉൽപ്പാദിപ്പിക്കാനുള്ള സാങ്കേതികവിദ്യകൾ വികസിപ്പിക്കാനും കഴിയും.പക്ഷേ ഇത് പ്രാവർത്തികമാകണമെങ്കിൽ തെങ്ങിലും പനയിലും നിന്ന് ആർക്കും കള്ള് ചെത്തുകയും വിൽക്കുകയും ചെയ്യാം എന്ന സർക്കാർ നയം ഉണ്ടാകണം. കള്ളും പനയും നമ്മുടെ സംസ്ഥാനത്തെ റിസോഴ്സുകളുടെ ഒരു ഉദാഹരണം മാത്രം.ഇങ്ങിനെ എത്രയെത്ര സാദ്ധ്യതകൾ…കേരളത്തിൻ്റെ റിസോഴ്സുകൾ പരമാവധി ഉപയോഗപ്പെടുത്തുന്നതിന് സർക്കാർ നയങ്ങൾ മാറ്റിയാൽ മാത്രം മതി.അത്രയധികം സാദ്ധ്യതകൾ കേരളത്തിലുണ്ട്.ചില പാരമ്പര്യമനോഭാവങ്ങൾ മാറുകയും സർക്കാർ നയങ്ങൾ കാലോചിതമായി പരിഷ്കരിക്കപ്പെടുകയും ചെയ്താൽ ധാരാളം സംരംഭങ്ങളും തൊഴിലവസരങ്ങളും കേരളത്തിൽ ഉണ്ടാകും.അതിൻ്റെ തുടർച്ചയായി സർക്കാരിന് നല്ല സാമ്പത്തിക വരുമാനവും ഹാപ്പിനെസ് ഇൻഡക്സിൽ മുമ്പിൽ…
Read More » -
NEWS
ഹൃദയാഘാതം;തൃശൂര്‍ സ്വദേശി ഒമാനില്‍ മരണപ്പെട്ടു
മസ്‌കത്ത് ∙ തൃശൂര്‍ സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ മരണപ്പെട്ടു . ഇരിങ്ങാലക്കുട, വടകുമാക്കര, വെള്ളാങ്ങല്ലൂര്‍ കൊച്ചി പറമ്ബില്‍ മുഹമ്മിദിന്റെ മകനും മസ്‌കത്ത് യുണൈറ്റഡ് കാര്‍ഗോ ഉടമയുമായ അബ്ദുല്‍ ഖാദര്‍ (69) ആണ് മസ്‌കത്തില്‍ മരിച്ചത്. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.മാതാവ്: ഐഷ ബീവി. ഭാര്യ: റംല.മകൻ നിയാസ്
Read More » -
Kerala
വടകര വേണ്ട, കെ. മുരളീധരന്‍ സംസ്‌ഥാന രാഷ്ട്രീയത്തിലേക്ക്
തിരുവനന്തപുരം:ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാന കോണ്‍ഗ്രസ്സില്‍ പ്രതീക്ഷിക്കാത്ത വന്‍ മാറ്റങ്ങൾ.വടകര എംപി കെ. മുരളീധരന്‍ യുഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് എത്തുമെന്നതാണ് പ്രധാന മാറ്റം. കെ. മുരളീധരനെ ദേശീയ രാഷ്ട്രീയത്തില്‍ നിന്നും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പറിച്ചു നടാനുള്ള ഹൈക്കമാൻഡിന്റെ നീക്കമാണെന്നാണ് വിശദീകരണമെങ്കിലും താൻ മത്സരിക്കാനില്ലെന്ന കെ മുരളീധരന്റെ ഉറച്ച നിലപാടിലാണ് ഇതിന് പിന്നിലെന്നാണ് സൂചന. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറം സംഘടനാ രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഹൈക്കമാൻഡ് അദ്ദേഹത്തിന് നൽകിയ നിർദ്ദേശം. പക്ഷെ, ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് പാര്‍ട്ടി നിര്‍ദ്ദേശിച്ചാല്‍ തള്ളിക്കളയില്ലെന്ന നിലപാടാണ് മുരളീധരന്.എന്നാൽ രണ്ട് ഇളവുകളാണ് മുരളീധരന്റെ മുമ്ബില്‍ കേന്ദ്ര നേതൃത്വം മാസങ്ങൾക്ക് മുന്പ് തന്നെ വെച്ചത്. നിലവിലുള്ള കെ.പി.സി.സി പ്രസിഡന്റ് ചിക്തിസയ്ക്കായി വിദേശത്ത് പോകുമ്ബോള്‍ താത്ക്കാലിക സംവിധാനമെന്ന നിലയില്‍ മുരളീധരനെ കെ.പി.സി.സി. പ്രസിഡന്റിന്റെ ചുമതല നല്‍കാമെന്നായിരുന്നു അതിലൊന്ന്. എന്നാല്‍, അത് നടന്നില്ല. കാരണം, കെ. സുധാകരന്‍ ചികിത്സയ്ക്കു പോയപ്പോള്‍ ആര്‍ക്കും ചുമതല കൊടുക്കണ്ടെന്നായിരുന്നു കെ.പി.സി.സി തീരുമാനിച്ചത്. ഇതോടെ താത്ക്കാലികമായെങ്കിലും സംഘടനാ നേതൃത്വത്തിലേക്കെത്താന്‍ മുരളീധരന്…
Read More » -
Kerala
സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
കുറഞ്ഞ പലിശ നിരക്കില്‍ സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ നടപ്പാക്കുന്ന വിവിധ സ്വയം തൊഴില്‍ വായ്പാ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18നും 55നും ഇടയില്‍ പ്രായമുള്ളവര്‍ ആയിരിക്കണം. താല്‍പര്യമുള്ളവര്‍ അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കുമായി കോര്‍പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം (മലപ്പുറം പെരിന്തല്‍മണ്ണ റോഡില്‍ സ്ഥിതി ചെയ്യുന്ന അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റലിന് സമീപം). ഫോണ്‍ : 04832731496, 9400068510
Read More » -
Kerala
പല്ലുകളുടെ മഞ്ഞനിറം അകറ്റി വെണ്മ നല്‍കാം
ആത്മവിശ്വാസത്തോടെ ചിരിക്കാൻ പല ആളുകളും മടിക്കുന്നതിന്റെ ഒരു പ്രധാന കാരണം പല്ലിന്റെ മഞ്ഞനിറം തന്നെയാണ്. എന്നാല്‍ ഇനി വിഷമിക്കേണ്ട, മഞ്ഞനിറമുള്ള പല്ലുകള്‍ വെണ്മയോടെ സൂക്ഷിക്കാൻ സഹായിക്കുന്ന പ്രതിവിധികള്‍ വീട്ടില്‍ തന്നെയുണ്ട്. ഓയില്‍ പുള്ളിംഗ് പല്ലുകളില്‍ അടിഞ്ഞുകൂടുന്ന കറയും നിറവ്യത്യാസവുമൊക്കെ അകറ്റാൻ സഹായിക്കുന്ന മികച്ച മാർഗ്ഗമാണ് ഓയിൽ പുള്ളിംഗ്. അല്പം ശുദ്ധമായ വെളിച്ചെണ്ണ വായില്‍ കൊണ്ട് കുലുക്കുഴിയാം. വെളിച്ചെണ്ണ അല്‍പനേരം വായില്‍ വെച്ചതിന് ശേഷം മാത്രം കുലുക്കുഴിയുക. വെളിച്ചെണ്ണ വായുടെ എല്ലാ ഭാഗത്തും പല്ലുകളിലും എത്തുന്നുണ്ട് എന്ന് ഉറപ്പാക്കണം. ഇത് പല്ലുകള്‍ വൃത്തിയാക്കുന്നതിനൊപ്പം മോണയുടെ ആരോഗ്യവും കാത്തുസൂക്ഷിക്കുന്നു. കുറഞ്ഞത് 10 – 15 മിനിറ്റ് എങ്കിലും വെളിച്ചെണ്ണ വായില്‍ വെച്ചിട്ട് വേണം കുലുക്കുഴിയാൻ. ബേക്കിംഗ് സോഡ ടൂത്ത്‌പേസ്റ്റിന് പകരം ഒരു സ്പൂണ്‍ ബേക്കിംഗ് സോഡ രണ്ട് സ്പൂണ്‍ വെള്ളത്തില്‍ ലയിപ്പിച്ച ശേഷം ഈ മിശ്രിതം കൊണ്ട് പല്ലുകള്‍ തേക്കുക. ഇത് ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ചെയ്യാവുന്നതാണ്. ബ്രഷിങ് & ഫ്ളോസിംഗ് പല്ലുകള്‍ക്ക് വെണ്മ…
Read More » -
Kerala
വേനല്‍ക്കാലത്ത് മാത്രമല്ല, ഏത് കാലത്തും കഴിയ്ക്കാവുന്ന സൂപ്പര്‍ ഫ്രൂട്ടാണ് പനനൊങ്ക്
ദാഹശമനത്തിനു ഇളനീർ എന്നപോലെ ഉപയോഗിക്കുന്ന ഒന്നാണ് പനനൊങ്ക് .ഐസ് ആപ്പിള്‍ എന്നറിയപ്പെടുന്ന പനനൊങ്ക് ശരീരം തണുപ്പിക്കാൻ മാത്രമല്ല പോഷകാഹാരം പ്രാദാനം ചെയ്യുന്നതിലും മികച്ചതാണ്. ഇതില്‍ വിറ്റാമിൻ എ, ബി, സി, ഇരുമ്ബ്, സിങ്ക്, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. മൈക്രോന്യൂട്രിയൻസ് ഉള്‍പ്പെട്ടിട്ടുണ്ട് എന്നുള്ളതും പനനൊങ്കിന്റെ പ്രത്യേകതയാണ്. പനനൊങ്കിലെ പൊട്ടാസ്യവും സോഡിയവും ശരീരത്തിലെ നിർജ്ജലീകരണത്തെ തടയാൻ സഹായിക്കുന്നു. ഇതിലെ ജലാംശം അമിത വണ്ണം കുറയ്ക്കാൻ ഉത്തമമാണ്. പനനൊങ്കില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, കരോട്ടിനോയ്ഡ്‌സ് എന്നിവ കാഴ്ചശക്തി വർദ്ധിപ്പിക്കുന്നു. ഗർഭിണികളിലെ അസിഡിറ്റി, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും പനനൊങ്ക് കഴിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനാല്‍ പ്രമേഹ രോഗികള്‍ക്കും കഴിക്കാം. ക്ഷീണമകറ്റി ഊർജം നല്‍കുന്നതിനും മനംപുരട്ടല്‍,ഛർദി എന്നിവ അകറ്റുന്നതിനും നല്ലതാണ്. ചെറിയൊരു പഴമാണെങ്കിലും ഏറെ പോഷകങ്ങള്‍ ഉള്ള ഒന്നാണിത്. കാര്‍ബോഹൈഡ്രേറ്റുകള്‍, ഫൈറ്റോന്യൂട്രിയന്റുകള്‍, കാല്‍സ്യം, ഫൈബര്‍, പ്രോട്ടീന്‍, വൈറ്റമിന്‍ സി, എ, ഇ, കെ എന്നിവയും അടങ്ങിയതാണിത്. അയേണ്‍, പൊട്ടാസ്യം, സിങ്ക്, ഫോസ്ഫറസ് എന്നിപയും ഇതിലുണ്ട്.…
Read More »