Month: February 2024
-
India
പീഡിപ്പിച്ച ശേഷം അധ്യാപികയുടെ ഗര്‍ഭം അലസിപ്പിക്കാനും ശ്രമം; കായികാധ്യാപകൻ പിടിയില്‍
കോയമ്ബത്തൂർ: വിവാഹവാഗ്ദാനം നല്‍കി സത്യമംഗലം സ്വദേശിയായ അധ്യാപികയെ ലൈംഗികമായി പീഡിപ്പിക്കുകയും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ മധുര സ്വദേശിയായ കായികാധ്യാപകനെ കാട്ടൂർ വനിതാപോലീസ് അറസ്റ്റുചെയ്തു. കാരമടയിലെ സ്വകാര്യ സ്കൂള്‍ അധ്യാപകനായ അജിത്ത്കുമാറിനെയാണ് (28) അറസ്റ്റുചെയ്തത്. പ്രണയംനടിച്ച് വശീകരിച്ചശേഷം, ലോഡ്ജില്‍ കൊണ്ടുപോയി ജ്യൂസില്‍ മയക്കുമരുന്ന് കലർത്തിയാണ് പീഡിപ്പിച്ചത്. ഈ ദൃശ്യം ഫോണില്‍ പകർത്തി. പിന്നീട് ഫോണിലെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നുപറഞ്ഞ് വീണ്ടും പീഡിപ്പിച്ചു. 25-കാരിയായ അധ്യാപിക ഗർഭിണിയായപ്പോള്‍ അജിത്ത്കുമാറും അച്ഛനും ചേർന്ന് ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചു. ഇതിനിടയിലാണ് അധ്യാപിക പോലീസില്‍ പരാതിനല്‍കിയത്.
Read More » -
Kerala
കാഞ്ഞിരപ്പള്ളിയില്‍ കുര്‍ബാനയ്ക്കിടെ പ്ലസ് വണ്‍ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ കുര്‍ബാനയ്ക്കിടെ പ്ലസ് വണ്‍ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു. ആനക്കല്ല് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഞായറാഴ്ച കുര്‍ബാനയ്ക്കിടെയായിരുന്നു സംഭവം. ആനക്കല്ല് നെല്ലിക്കുന്നേല്‍ അഡ്വ. പോള്‍ ജോസഫിന്റെ മകന്‍ മിലന്‍ പോള്‍ (16) ആണ് മരിച്ചത്. രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. ഇടവകയിലെ ആള്‍ത്താര ബാലനായിരുന്നു. കുര്‍ബാനയ്ക്കിടെ പെട്ടെന്ന് മിലന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആളുകള്‍ ഓടി എത്തുമ്പോള്‍ വായില്‍നിന്നു നുരയും പതയും വരുന്ന നിലയിലായിരുന്നു മിലനെ കണ്ടത്. ഉടന്‍തന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണകാരണം വ്യക്തമല്ല. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിയാണ് മരിച്ച മിലന്‍. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.
Read More » -
India
ഹൃദയാഘാതം; മിഥുൻ ചക്രബര്‍ത്തി അത്യാഹിത വിഭാഗത്തില്‍
കൊൽക്കത്ത: ഹൃദയാഘാതത്തെ തുടർന്ന് മുതിർന്ന നടൻ മിഥുൻ ചക്രബര്‍ത്തിയെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് ബംഗാളില്‍ നിന്നുള്ള മുതിര്‍ന്ന താരം എന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിൻ്റെ ആരോഗ്യനില സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കുടുംബമോ ആശുപത്രി അധികൃതരോ പുറത്തുവിട്ടിട്ടില്ല. 1976 മുതല്‍ ഇന്ത്യന്‍ ചലച്ചിത്രമേഖലയില്‍ സജീവമാണ് മിഥുന്‍ ചക്രബര്‍ത്തി.ദേശീയ അവാർഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.കഴിഞ്ഞ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് മിഥുന്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. അമിത് ഷാ വീട്ടിലെത്തി സന്ദര്‍ശിച്ചതിന് പിന്നാലെയാണ് മിഥുന്‍ ചക്രബര്‍ത്തി ബിജെപിയില്‍ ചേര്‍ന്നത്. നിരവധി സൂപ്പർ ഹിറ്റ് സിനിമകള്‍ ഇദ്ദേഹത്തിന്‍റെതായി ഉണ്ടെങ്കിലും ഡിസ്കോ ഡാൻസർ, ജംഗ്, പ്രേം പ്രതിഗ്യ, പ്യാർ ജുക്താ നഹിൻ, മർദ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മിഥുൻ ചക്രബർത്തി അറിയപ്പെടുന്നത്. ഈ വർഷത്തെ പത്മഭൂഷണ്‍ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയിരുന്നു.
Read More » -
Kerala
താന്‍ കെഎസ്‌ആര്‍ടിസിയുടെ മാത്രം മന്ത്രിയല്ല; സ്വകാര്യ ബസിനും സർവീസ് നടത്തണം:കെ ബി ഗണേഷ് കുമാര്‍
ആലുവ: കേരളത്തില്‍ കൂടുതല്‍ സ്വകാര്യ ബസുകള്‍ വേണമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. ഇന്ന് 7,000 ബസുകള്‍ മാത്രമാണുള്ളത്. കെഎസ്‌ആര്‍ടിസിയും സ്വകാര്യബസും തമ്മിലുള്ള മത്സരമാണ് ഇതിന് കാരണം. ഈ മത്സരം കാരണം ഇപ്പോള്‍ രണ്ടും ഇല്ലാതായി. താന്‍ കെഎസ്‌ആര്‍ടിസിയുടെ മാത്രം മന്ത്രിയല്ലെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.ആലുവ കെഎസ്‌ആര്‍ടിസി ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗണേഷ് കുമാര്‍. മന്ത്രിയായപ്പോള്‍ മുഖ്യമന്ത്രി ആദ്യം ആവശ്യപ്പെട്ടത് ജീവനക്കാരുടെ ശമ്ബളം ഒരുമിച്ച് നല്‍കാനുള്ള മാര്‍ഗമുണ്ടാക്കണമെന്നാണ്. കെഎസ്‌ആര്‍ടിസി ലാഭത്തിലാകാന്‍ പോകുന്നില്ലെങ്കിലും കൃത്യമായ സംവിധാനം കൊണ്ടുവരുമെന്ന് ഗണേഷ് കുമാര്‍ അവകാശപ്പെട്ടു. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ച സ്വകാര്യ നിക്ഷേപത്തെ കുറച്ചിലായി കാണേണ്ടതില്ല. സ്വകാര്യ നിക്ഷേപകര്‍ വന്നാലേ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്ബളം കിട്ടുകയുള്ളൂവെന്നും ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു.
Read More » -
Crime
മദ്യലഹരിയില്‍ കൂട്ടുകാരന്റെ വീട്ടില്‍ വീട്ടമ്മയുടെ ആത്മഹത്യാശ്രമം; ജീവന്‍ രക്ഷിച്ചത് പോലീസ്
ആലപ്പുഴ: പോലീസിന്റെ സമയോചിതമായ ഇടപെടലില്‍ ഒരു ജീവന്‍രക്ഷിച്ചു. ചേര്‍ത്തല എക്‌സ്-റേ കവലയ്ക്കു സമീപമുള്ള കൂട്ടുകാരന്റെ വീട്ടിലെത്തി ആത്മഹത്യക്കു ശ്രമിച്ച യുവതിയെയാണ് പോലീസ് വാതില്‍പൊളിച്ചു രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. ശനിയാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. ചേര്‍ത്തല പതിനൊന്നാം മൈല്‍ സ്വദേശിനിയായ 40 വയസ്സുള്ള യുവതിയെയാണ് രക്ഷപ്പെടുത്തിയത്. കൂട്ടുകാരനാണ് വിവരം പോലീസിനെ അറിയിച്ചത്.പോലീസെത്തി വീടിന്റെ വാതില്‍ പൊളിച്ചകത്തുകടക്കുമ്പോള്‍ ഇവര്‍ തൂങ്ങിനില്‍ക്കുകയായിരുന്നു. ഇതില്‍നിന്നാണു രക്ഷിച്ചത്. ഇരുവരും മദ്യലഹരിയിലായിരുന്നെന്നാണ് വിവരം. ഭര്‍ത്താവുമരിച്ച യുവതി ഇയാളുമായി സൗഹൃദത്തിലായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വീട്ടിലെത്തിയതത്രേ. എസ്.ഐ. സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജീഷ്, സാബു എന്നിവരെത്തിയാണ് രക്ഷിച്ചത്. ഇവര്‍ താലൂക്ക് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Read More » -
Kerala
നവകേരള സദസിന് ചെലവാക്കിയ തുകയെത്ര? മലപ്പുറത്തെ മണ്ഡലങ്ങളില്‍ കണക്കില്ല
മലപ്പുറം: നവകേരള സദസിന് ചെലവാക്കിയ തുക സംബന്ധിച്ച് മലപ്പുറം ജില്ലയിലെ ഭൂരിഭാഗം നിയമസഭ മണ്ഡലങ്ങളിലും കണക്കില്ല. 10 മണ്ഡലങ്ങളില്‍ പിരിച്ച തുകയുടെയും ചെലവാക്കിയ തുകയുടെയും കണക്കില്ലെന്ന മറുപടിയാണ് വിവരാവകാശ രേഖ പ്രകാരം നോഡല്‍ ഓഫീസര്‍മാര്‍ നല്‍കിയത്. നാല് നിയോജക മണ്ഡലത്തില്‍ പിരിച്ചെടുത്തതിനെക്കാള്‍ തുക ചെലവഴിച്ചു. ജനപ്രതിനിധികളും , ഉദ്യോഗസ്ഥരും , ഇടതുപക്ഷ നേതാക്കളും ഉള്‍പെട്ടെ സംഘാടക സമിതിയാണ് നവകേരള സദസിനായി പണം പിരിച്ചത്. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, ഏറനാട്, മഞ്ചേരി, പെരിന്തല്‍മണ്ണ, കൊണ്ടോട്ടി, പൊന്നാനി, താനൂര്‍, തിരൂര്‍, വള്ളിക്കുന്ന്, വേങ്ങര മണ്ഡലങ്ങളില്‍ പിരിച്ചതിന്റെയും ചെലവാക്കിയതിന്റെയും കണക്ക് ലഭ്യമല്ലെന്ന മറുപടിയാണ് നോഡല്‍ ഓഫീസര്‍മാര്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയത്. കോട്ടക്കല്‍ നഗരസഭ 21,53, 878 രൂപ ചെലവാക്കിയിട്ടുണ്ട്. എത്ര പിരിച്ചു എന്നതിന് കണക്കില്ല. തിരൂരങ്ങാടി, മങ്കട മണ്ഡലങ്ങള്‍ പിരിച്ചതിനെക്കാള്‍ അഞ്ച് ലക്ഷം രൂപയിലധികം ചെലവഴിച്ചു. വണ്ടൂര്‍, തവനൂര്‍ മണ്ഡലങ്ങളില്‍ ചെറിയ തുകയാണ് അധികം ചെലവഴിച്ചത്. മലപ്പുറം മണ്ഡലത്തില്‍ 26 ലക്ഷം പിരിച്ചെടുത്തെങ്കിലും 19 ലക്ഷം…
Read More » -
Kerala
കോട്ടയം സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും; സുധാകരന്റെ പ്രസ്താവനയില്‍ അതൃപ്തിയുമായി ജോസഫ് വിഭാഗം
കോട്ടയം: കോട്ടയം ലോക്‌സഭാ സീറ്റിനെ സംബന്ധിച്ച് കെ.പി.സി.സി പ്രസിഡന്റിന്റെ പ്രസ്താവനയില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് അതൃപ്തി. പ്രസ്താവന യു.ഡി.എഫ് അണിക്കള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്നും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നുമാണ് വിലയിരുത്തല്‍. കോട്ടയം സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്ന കെ.സുധാകരന്റെ പ്രസ്താവനയാണ് മുന്നണിയില്‍ കല്ലുകടിയ്ക്ക് ഇടയാക്കിയത്. ഉഭയ കക്ഷി ചര്‍ച്ചയില്‍ കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നല്‍കാന്‍ ധാരണയായിരുന്നു. ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം മാത്രം ബാക്കിനില്‍ക്കെയാണ് കെ.പി.സി.സി പ്രസിഡന്റ് സീറ്റ് കോണ്‍ഗ്രസിന്റെതാണെന്ന് പറഞ്ഞത്. ഇതോടെയാണ് കേരള കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നത്. പ്രതിപക്ഷ നേതാവടക്കം പങ്കെടുത്ത ഉദയകക്ഷി ചര്‍ച്ചയില്‍ അമേരിക്കയില്‍ ചികിത്സയിലായിരുന്ന കെ.സുധാകരന്‍ പങ്കെടുത്തിരുന്നില്ല. കാര്യങ്ങള്‍ മനസിലാക്കാതെ നിരുത്തരവാദപരമായ പ്രസ്താവന നടത്തിയത് അനുചിതമാണെന്നും കേരള കോണ്‍ഗ്രസ് നേതൃത്വം കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. ചര്‍ച്ചകള്‍ അനാവശ്യമെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ നേതൃത്വവും വ്യക്തമാക്കി. കേരള കോണ്‍ഗ്രസിന്റെ അതൃപ്തി മനസിലാക്കി കെ.പി.സി.സി പ്രസിഡന്റ് പിന്നീട് പ്രസ്താവന തിരുത്തി. അതേസമയം, സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നടക്കുന്ന…
Read More » -
Kerala
ചേര്‍ത്തലയില്‍ ആഫ്രിക്കന്‍ പന്നിപ്പനി; രോഗം ബാധിച്ച പന്നികളെ നാളെ കൊന്നൊടുക്കും
ആലപ്പുഴ: ചേര്‍ത്തല തണ്ണീര്‍മുക്കത്ത് ആഫിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. രോഗം മറ്റിടങ്ങളിലേക്ക് പടരാതിരിക്കാന്‍ നിരീക്ഷണം ശക്തമാക്കി. പ്രദേശത്ത് പുതുതായി പന്നികളെ വളര്‍ത്തുന്നതിനും വില്‍ക്കുന്നതിനും നിരോധനമേര്‍പ്പെടുത്തി. രോഗം സ്ഥിരീകരിച്ച ഫാമിലെ രണ്ട് പന്നികളാണ് ചത്തത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഫാമിലെ 13 പന്നികളെ തിങ്കളാഴ്ച ശാസ്ത്രീയമായി കൊല്ലും. കൊന്നശേഷം കത്തിച്ചുകളയുകയോ രണ്ട് മീറ്റര്‍ താഴ്ചയില്‍ കുഴിച്ചിടുകയോ ചെയ്യും. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ തണ്ണീര്‍മുക്കത്ത് പുതുതായി പന്നികളെ വളര്‍ത്തുന്നതിനും പുറത്തുനിന്ന് കൊണ്ടുവരുന്നതിനും വില്‍പ്പന നടത്തുന്നതിനും ഇവിടെയുള്ളവയെപുറത്തേക്ക് കൊണ്ടുപോകുന്നതിനും നിരോധനമുണ്ട്. തണ്ണീര്‍മുക്കത്ത് പത്ത് കിലോമീറ്റര്‍ പരിധിയിലുള്ള ചേര്‍ത്തല നഗരസഭ, മാരാരിക്കുളം വടക്ക്, ചേര്‍ത്തല തെക്ക്, കഞ്ഞിക്കുഴി, മുഹമ്മ, കടക്കരപ്പള്ളി, വയലാര്‍, ചെന്നെപള്ളിപ്പുറം എന്നീ പഞ്ചായത്തുകളും കോട്ടയം ജില്ലയിലെ വൈക്കം നഗരസഭ, കുമരകം, വെച്ചൂര്‍, തലയാഴം, ടിവി പുരം, അയ്മനം, ആര്‍പ്പൂക്കര പഞ്ചായത്തുകളും നിരീക്ഷണ പരിധിയിലാണ്.
Read More » -
India
തുടര്‍ച്ചയായ അച്ചടക്കലംഘനവും മോദി സ്തുതിയും; ആചാര്യ പ്രമോദ് കൃഷ്ണനെ കോണ്‍ഗ്രസ് പുറത്താക്കി
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയില്‍ കോണ്‍ഗ്രസ് നിലപാടിനെ വിമര്‍ശിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുകയും ചെയ്ത ആചാര്യ പ്രമോദ് കൃഷ്ണനെ കോണ്‍ഗ്രസ് പുറത്താക്കി. അച്ചടക്കലംഘനവും പാര്‍ട്ടിക്കെതിരെ തുടര്‍ച്ചയായി വിമര്‍ശനങ്ങളുന്നയിക്കുന്നതും ചൂണ്ടിക്കാട്ടിയാണ് ആറു വര്‍ഷത്തേക്ക് പുറത്താക്കിയിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ഗാന്ധിയുടെ സംഘത്തിലെ അംഗമായിരുന്നു ആചാര്യ പ്രമോദ് കൃഷ്ണന്‍. 2014-ലും 2019-ലും ലോക്സഭയിലേക്ക് യുപിയില്‍നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശിന്റെ ചുമതലയേറ്റെടുത്തപ്പോള്‍ അവരെ സഹായിക്കുന്നതിനായി രൂപീകരിച്ച ഉപദേശക സമിതിയില്‍ അംഗമായിരുന്നു. നേരത്തെ ലഖ്നൗവിലും സംഭാലിലും മത്സരിച്ച ആചാര്യ പ്രമോദ് ഇത്തവണയും ഈ മണ്ഡലങ്ങളിലേതിലെങ്കിലും മത്സരിക്കാന്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ഈ സീറ്റുകള്‍ എസ്പി വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. ഇതോടെ ആചാര്യ പ്രമോദ് ബിജെപിയുമായി അടുക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ബിജെപി കേന്ദ്രനേതൃത്വവുമായി ഇയാള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
Read More »
