![](https://newsthen.com/wp-content/uploads/2024/02/Screenshot_2024-02-11-19-13-45-29_a71c66a550bc09ef2792e9ddf4b16f7a2.jpg)
തിരുവനന്തപുരം: മദ്യപാനിയാണെന്ന് കരുതി അവഗണിച്ച യുവാവ് സൂര്യാഘാതമേറ്റ് മരിച്ചു. തട്ടത്തുമല സ്വദേശി സുരേഷ് (33)ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് യുവാവിനെ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്. മദ്യപിച്ചു കിടക്കുകയാണെന്നാണ് എല്ലാവരും കരുതിയത്. വൈകിട്ടും എഴുന്നേല്‍ക്കാതിരുന്നതോടെയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റുന്നത്. അപ്പോഴേക്കും മരിച്ചിരുന്നു.
![Signature-ad](https://newsthen.com/wp-content/uploads/2024/06/signature.jpg)
കിളിമാനൂർ കാനറയിലായിരുന്നു സംഭവം. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്.