ലക്നൗ; സ്കൂളിലെ ഉച്ചഭക്ഷണ ഇടവേളയില്‍ അഞ്ച് വയസുകാരിയെ രണ്ട് സഹപാഠികള്‍ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു.
സംഭവത്തിൽ 8 ഉം 10 ഉം വയസുള്ള ആണ്‍കുട്ടികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
ധനേപൂർ പോലീസ് സ്റ്റേഷന് കീഴിലുള്ള ഗ്രാമത്തിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് പെണ്‍കുട്ടി പഠിച്ചത്. വെള്ളിയാഴ്ച ഉച്ചഭക്ഷണ ഇടവേളയില്‍ സ്കൂളിലെ രണ്ട് ആണ്‍കുട്ടികള്‍ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന്, പോലീസ് സൂപ്രണ്ട് വിനീത് ജയ്സ്വാൾ പറഞ്ഞു.
പെണ്‍കുട്ടിയുടെ കുടുംബത്തിൻ്റെ പരാതിയെ തുടർന്നാണ് കേസില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്നും പ്രതികളായ 8 ഉം 10 ഉം വയസുള്ള ആണ്‍കുട്ടികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും