MovieNEWS

‘എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ’ 23 ന് തീയേറ്ററില്‍

ത്മരാജ് രതീഷ്, രേണു സൗന്ദര്‍, ഷിജു പനവൂര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ’ ഫെബ്രുവരി 23 ന് തീയേറ്ററുകളിലെത്തുന്നു.

അമ്മുവിന്റെയും അഞ്ചുവയസ്സുകാരിയായ മകള്‍ മിന്നുവിന്റെയും ഹൈറേഞ്ചിലേക്കുള്ള ബസ് യാത്രയില്‍ മാധവനെന്ന അപരിചിതനെ അവര്‍ പരിചയപ്പെടുന്നു. ആ യാത്രയില്‍ അയാള്‍ പല തരത്തിലും അവരെ സഹായിക്കുന്നു. അയാളുടെ പ്രവര്‍ത്തികളില്‍ മുഴുവന്‍ ദുരൂഹതയാണ്. ഹൈറേഞ്ചില്‍ എത്തി ബസ്സില്‍ നിന്നിറങ്ങിയ അമ്മുവിനും മിന്നുവിനുമൊപ്പം മാധവനും ഇറങ്ങുന്നു. തീര്‍ത്തും ദുരൂഹമായ സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ തുടര്‍ മുഹൂര്‍ത്തങ്ങള്‍ സഞ്ചരിക്കുന്നത്.

Signature-ad

പൗളി വത്സന്‍, അരിസ്റ്റോ സുരേഷ്, കണ്ണന്‍ സാഗര്‍, ജീന്‍ വി ആന്റോ, ഷിബു ലബാന്‍, സജി വെഞ്ഞാറമൂട്, അമ്പൂരി ജയന്‍, ശിവമുരളി, നാന്‍സി തുടങ്ങി നിരവധി പേരും ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നു.

https://youtu.be/2wvGi_uHByQ?si=n1t65DdBaxVqfcf8

ബാനര്‍ – മാതാ ഫിലിംസ്, രചന, സംവിധാനം- ഷിജു പനവൂര്‍, നിര്‍മ്മാണം – എ വിജയന്‍, ട്രിനിറ്റി ബാബു, ബല്‍രാജ് റെഡ്ഢി ആര്‍, ക്രിസ്റ്റിബായി .സി, ഛായാഗ്രഹണം – ജഗദീഷ് വി വിശ്വം, എഡിറ്റിംഗ് – അരുണ്‍ ആര്‍ എസ്, ഗാനരചന – സനില്‍കുമാര്‍ വള്ളിക്കുന്നം, സംഗീതം -രാജ്‌മോഹന്‍ വെള്ളനാട്, ആലാപനം – നജിം അര്‍ഷാദ്, അരിസ്റ്റോ സുരേഷ്, അഖില ആനന്ദ്, ശ്രീതു മോഹന്‍, റിലീസ് – മാതാ ഫിലിംസ്, പിആര്‍ഓ- അജയ് തുണ്ടത്തില്‍.

 

Back to top button
error: